പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം? പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം?, ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്
പ്രമേഹത്തെ എങ്ങനെ പ്രതിരോധിക്കാം? പിന്തുടരേണ്ട മാർഗ്ഗങ്ങൾ എന്തെല്ലാം, ഏതെല്ലാം ഭക്ഷണങ്ങളാണ് ഒഴിവാക്കേണ്ടത്
ഒരു വ്യക്തിയിൽ പ്രമേഹം ഉണ്ടാകുന്നതിന് പിന്നിൽ നിരവധി കാരണങ്ങളുണ്ട്. എന്നാൽ ഇന്നത്തെ കാലത്ത് പ്രമേഹത്തിന് പിന്നിലെ പ്രധാന കാരണം ശാരീരിക പ്രവർത്തനങ്ങളുടെ അഭാവമാണ്. കൂടാതെ ഭക്ഷണക്രമത്തിലുണ്ടാകുന്ന മാറ്റങ്ങൾ എന്നിവ പ്രമേഹം ഉണ്ടാകാനുള്ള സാധ്യത വർദ്ധിപ്പിക്കുന്നു. മദ്യം കഴിക്കുക, ജങ്ക് ഫുഡ് കൂടുതൽ കഴിക്കുക എന്നിവയും ഇതിന് പിന്നിലെ പ്രധാന ഘടകങ്ങളാണ്.
പ്രമേഹത്തെ ചെറുക്കാൻ നിങ്ങൾ ആഗ്രഹിക്കുന്നുണ്ടെങ്കിൽ ആദ്യം മാറ്റേണ്ടത് നമ്മുടെ ജീവിതശൈലിയാണ്. പോഷകസമൃദ്ധമായ ഭക്ഷണം കഴിക്കുന്നതിനൊപ്പം വ്യായാമവും മെടിടേഷൻ ജീവിതത്തിന്റെ പ്രധാന ഭാഗമാക്കണം.
ഇന്ത്യയില്‍ മാത്രമല്ല ആഗോള തലത്തില്‍ തന്നെ ആരോഗ്യമേഖലയില്‍ വെല്ലുവിളി ഉയര്‍ത്തുന്ന ഒന്നാണ് പ്രമേഹം. ടൈപ്പ്-2 പ്രമേഹം ആഗോളതലത്തില്‍ 2018-ലെ 406 ദശലക്ഷത്തില്‍ നിന്ന് 2030-ല്‍ 511 ദശലക്ഷമായി, അഞ്ചിലൊന്ന് വര്‍ദ്ധിക്കുമെന്നാണ് പറയുന്നത്. അതോടൊപ്പം, 2030-ഓടെ ഏകദേശം 98 ദശലക്ഷം ഇന്ത്യക്കാര്‍ പ്രമേഹം ബാധ്യതരായേക്കുമെന്നും കണക്കുകള്‍ സൂചിപ്പിക്കുന്നു. ഇന്‍സുലിന്‍ പ്രതിരോധം മൂലം ശരീരത്തിലെ രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് ഉയര്‍ന്ന നിലയില്‍ തുടരുന്ന ഒരു അവസ്ഥയാണ് പ്രമേഹം
ചില ഭക്ഷണങ്ങള്‍ കഴിക്കുന്നത് ഇന്‍സുലിന്റെ ശരിയായ പ്രവര്‍ത്തനത്തെ തടസ്സപ്പെടുത്തുകയും, അത് രക്തത്തിലെ പഞ്ചസാരയുടെ അളവ് കൂടുതലാക്കി പ്രമേഹത്തിലേക്ക് നയിക്കുകയും ചെയ്യുന്നു. ആരോഗ്യകരമായ ഭക്ഷണക്രമവും ആരോഗ്യകരമായ ജീവിതശൈലിയും വഴി പ്രമേഹം ഒഴിവാക്കാനോ നിയന്ത്രിക്കാനോ സാധിക്കുന്നതാണ്. പ്രമേഹത്തെ അകറ്റി നിര്‍ത്താം ഭക്ഷണത്തിലെ ഈ ശീലങ്ങള്‍ ഒഴിവാക്കണം. അതിനായി ഈ കാര്യങ്ങള്‍ ശ്രദ്ധിക്കുക:
ഉയര്‍ന്ന പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങൾ
പഞ്ചസാര അടങ്ങിയ സംസ്‌കരിച്ച ഭക്ഷണങ്ങള്‍ ഉള്‍പ്പെടെയുള്ള അമിതമായ മധുരമുള്ള ഭക്ഷണങ്ങളും പാനീയങ്ങളും കഴിക്കുന്നത് രക്തത്തിലെ ഗ്ലൂക്കോസിന്റെ അളവ് അതിവേഗം വര്‍ദ്ധിക്കുന്നതിനിടയാക്കുന്നു. മധുര പലഹാരങ്ങളായ മിഠായികള്‍, സോഡകള്‍, പേസ്ട്രികള്‍, മധുരമുള്ള ധാന്യങ്ങള്‍ എന്നിവ പതിവായി കഴിക്കുന്നത് ഇന്‍സുലിനെ ശരിയായി അളവിനെ നിയന്ത്രിക്കാനുള്ള ശരീരത്തിന്റെ കഴിവിനെ ബുദ്ധിമുട്ടിക്കും. ഇത് ശരീരത്തിലെ ഇന്‍സുലിന്‍ പ്രതിരോധത്തിലേക്കും, ടൈപ്പ് 2 പ്രമേഹത്തിലേക്കും നയിച്ചേക്കാം.
ഭക്ഷണത്തിന്റെ നാരിന്റെ അഭാവം
നാരുകള്‍ കുറഞ്ഞ ഭക്ഷണക്രമം രക്തത്തിലെ പഞ്ചസാരയുടെ അളവിനെയും ഇന്‍സുലിന്‍ സംവേദനക്ഷമതയെയും ബാധിക്കും. നാരുകള്‍ അടങ്ങിയ പഴങ്ങള്‍, പച്ചക്കറികള്‍, ധാന്യങ്ങള്‍, പയര്‍വര്‍ഗ്ഗങ്ങള്‍ എന്നിവ പോലുള്ള ഭക്ഷണങ്ങള്‍ ഗ്ലൂക്കോസിന്റെ ആഗിരണം മന്ദഗതിയിലാക്കാനും രക്തത്തിലെ പഞ്ചസാരയുടെ നിയന്ത്രണം മെച്ചപ്പെടുത്താനും സഹായിക്കുന്നു.
ദിവസം മുഴുവന്‍ ഇടവിട്ട് ലഘുവായി ഇത്തരം ഭക്ഷണം കഴിക്കുന്നതും പ്രയോജനകരമാണ്. മനസ്സറിഞ്ഞുള്ള ഭക്ഷണം രക്തത്തിലെ പഞ്ചസാരയുടെ അളവ് നിയന്ത്രിക്കാനും കൂടുതല്‍ സുസ്ഥിരമായ ഊര്‍ജ്ജം നല്‍കാനും ഉപാപചയം വര്‍ദ്ധിപ്പിക്കാനും ശരീരഭാരം നിയന്ത്രിക്കാനും പ്രമേഹ സാധ്യത കുറയ്ക്കാനും സഹായിക്കുമെന്നുമാണ് വിദഗ്ദ്ധര്‍ പറയുന്നത്.
അനാരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങൾ
വൈറ്റ് ബ്രെഡ്, വൈറ്റ് റൈസ്, പേസ്ട്രികള്‍, സംസ്‌കരിച്ച ലഘുഭക്ഷണങ്ങള്‍ തുടങ്ങിയ ശുദ്ധീകരിച്ച കാര്‍ബോഹൈഡ്രേറ്റ് ആഹാരങ്ങളില്‍ അവശ്യ പോഷകങ്ങളും നാരുകളും നീക്കം ചെയ്തതാണ്. ഈ ഭക്ഷണങ്ങള്‍ വേഗത്തില്‍ ഗ്ലൂക്കോസായി വിഘടിക്കുകയും രക്തത്തിലെ പഞ്ചസാരയുടെ അളവ് പെട്ടെന്ന് വര്‍ദ്ധിപ്പിക്കുകയും ചെയ്യുന്നു.
കാര്‍ബോഹൈഡ്രേറ്റ് ഭക്ഷണങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കുന്നതിനും ഇന്‍സുലിന്‍ പ്രതിരോധത്തിനും ഇടയാക്കും, ഇത് പ്രമേഹത്തിന്റെ തുടക്കത്തിന് കാരണമാകുന്നു. അതേസമയം ധാന്യങ്ങള്‍ (ബ്രൗണ്‍ റൈസ്, ക്വിനോവ പോലുള്ളവ) പോലുള്ള ആരോഗ്യകരമായ കാര്‍ബോഹൈഡ്രേറ്റുകള്‍ തിരഞ്ഞെടുക്കുന്നത് രക്തത്തിലെ പഞ്ചസാരയുടെ അളവ് സ്ഥിരപ്പെടുത്താനും ഇന്‍സുലിന്‍ പ്രതിരോധത്തിനുള്ള സാധ്യത കുറയ്ക്കാനും സഹായിക്കും.
ഉയര്‍ന്ന കൊഴുപ്പ് അടങ്ങിയ ഭക്ഷണങ്ങളൾ
പലപ്പോഴും സംസ്‌കരിച്ചതും വറുത്തതുമായ ഭക്ഷണങ്ങളില്‍ അനാരോഗ്യകരമായ കൊഴുപ്പുകള്‍ കാണപ്പെടുന്നു. ട്രാന്‍സ്, പൂരിത കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ഇന്‍സുലിന്‍ സംവേദനക്ഷമതയെ തടസ്സപ്പെടുത്തുകയും അമാശയത്തില്‍ എരിച്ചില്‍ പോലെയുള്ള അനാരോഗ്യമായ കാര്യങ്ങളെ പ്രോത്സാഹിപ്പിക്കുകയും ചെയ്യും.
അതിനാല്‍ അനാരോഗ്യമകരമായ കൊഴുപ്പുകള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ക്ക് പകരമായി ഒലിവ് ഓയില്‍, അവോക്കാഡോകള്‍, പരിപ്പ് എന്നിവയില്‍ കാണപ്പെടുന്ന മോണോസാച്ചുറേറ്റഡ്, പോളിഅണ്‍സാച്ചുറേറ്റഡ് കൊഴുപ്പുകള്‍ പോലുള്ള ആരോഗ്യകരമായവ ഉപയോഗിക്കുക. ഇത് പ്രമേഹ സാധ്യതയെ നല്ല രീതിയില്‍ ചെറുക്കും.
മദ്യപാനം
മദ്യപാനം പ്രമേഹ സാധ്യത സൃഷ്ടിക്കുന്നുവെന്ന് പല ഗവേഷണങ്ങളിലും പറയുന്നുണ്ട്. വലിയ അളവില്‍ മദ്യം കഴിക്കുന്നത് ശരീര ഭാരം നിയന്ത്രിക്കുന്നതിന് തടസ്സമാകുകയും രക്തത്തിലെ പഞ്ചസാരയുടെ അളവിനെ ബാധിക്കുകയും ചെയ്യും. പതിയെ ഇത് ടൈപ്പ് 2 പ്രമേഹത്തിനുള്ള സാധ്യത വര്‍ദ്ധിപ്പിക്കുന്നു. മദ്യത്തോടൊപ്പം പുകവലി ഉള്‍പ്പടെയുള്ള ലഹരികളില്‍ നിന്ന് നിന്ന് വിട്ടുനില്‍ക്കുന്നതും പ്രമേഹം ഒഴിവാക്കാന്‍ സഹായിക്കുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.