ഏതു ലക്ഷ്യ പൂർത്തീകരണത്തിനും ആദ്യം നമ്മുടെ മനസ്സിൽ ഇച്ഛാശക്തി വളർത്തിയെടുക്കുകയാണ് വേണ്ടത്. "എനിക്കിത് നേടണം.., ഏത് വിധേനയും ഞാനത് നേടും.., എനിക്കതിന് തീർച്ചയായും കഴിയും.." എന്ന് ഉള്ളിൽ നിന്ന് നിരന്തരം പ്രചോദിപ്പിക്കണം. ഇങ്ങനെ ഉൽക്കടമായ ഒരു ആഗ്രഹം നമ്മളെ നയിക്കാനുണ്ടെങ്കിൽ വിജയം നമ്മുടെ കൈപ്പിടിയിലാകും.
ഒഴുക്കിനെതിരെ നീന്താനും വഴികാട്ടിയായി നിങ്ങളുടെ പാതയിലൂടെ മറ്റുള്ളവരെ നയിക്കുന്നതിനും അസാധാരണവും അനശ്വരങ്ങളുമായ കാര്യങ്ങൾ ചെയ്യുന്നതിനും അപാരമായ ഇച്ഛാശക്തി ആവശ്യമാണ്.
എത്തിയ ഉയരത്തിൽ തുടരാൻ കഴിയണമെങ്കിൽ അവിടെയെത്താൻ എടുത്തതിനേക്കാൾ കടുത്ത പരിശ്രമവും അസാധാരണ ഇച്ഛാശക്തിയും ആവശ്യമാണ്.നിരന്തരം
പരിശീലിക്കുന്നവരും ഔന്നത്യത്തിൻ്റെ
പരകോടിയിലെത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമായിരിക്കും സമൂഹത്തിലെ എക്കാലത്തെയും
ശ്രേഷ്ഠമാതൃകകളാകുക.
ബുദ്ധിമുട്ടുകളും പ്രശ്നങ്ങളും നമ്മുടെയൊക്കെ ജീവിതത്തിലേക്ക് കടന്നു വരുന്നത് നമ്മളെ തകർക്കാനല്ല മറിച്ച് നമ്മുടെ ഉള്ളിലെ കഴിവുകളെയും ഇച്ഛാശക്തിയേയും തിരിച്ചറിഞ്ഞ് സഹായിക്കുന്നതിനാണ്.
ഒരാളിൽ സുനിശ്ചിതത്വം,
നിശ്ചയദാർഢ്യം ,ഉറച്ച
തീരുമാനമെടുക്കാനുള്ള കഴിവ് എന്നിവ
ആർജ്ജിക്കുന്നതിന്
ഇച്ഛാശക്തികൊണ്ട് കഴിയുന്നു.
മനസ്സുണ്ടെങ്കിൽ വഴികളും ഉണ്ടായിരിക്കും . ഇച്ഛാശക്തികൊണ്ട് തീർച്ചയായും വിജയം നേടാൻ കഴിയും. ഉരുക്ക്
പോലെ ഇച്ഛാശക്തിയുള്ള മനുഷ്യനിൽ ഒരിക്കലും ചാഞ്ചല്യങ്ങളോ ചാഞ്ചാട്ടങ്ങളോ ഉണ്ടാവുകയില്ല.
✍️: അശോകൻ.സി.ജി.