ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു. ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു.
"രണ്ടരയടി"
അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു "എന്തേ, മൂന്നരടിയാകാൻ പാടില്ലേ...?"

പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു.
"തണ്ണിയോളം ഉയരം താമരക്ക്"
അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം.
ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'.
മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?"


ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്ഞാൽ അവന്റെ ഉയരവും കുറയും."
നിങ്ങളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും ഉയരം കുറയരുത്‌. അതുകൊണ്ട്‌ ജീവിതത്തിൽ ആവോളം പ്രതീക്ഷിക്കുക, ആഗ്രഹിക്കുക, സ്വപ്നം കാണുക. അവയാണ് നിങ്ങളുടെ ഉയരം തീരുമാനിക്കുന്നത്.

സ്വപ്നം കാണുക എന്നത്‌ വലിയൊരു പ്രശ്നം അല്ല... പക്ഷേ , അതിൽ ജീവിക്കുക എന്നത് ഒരു വലിയ പ്രശ്നമാണ്. നമ്മുടെ എല്ലാവരുടെയും ജീവിതത്തെ ഊഷ്മളമായി മുമ്പോട്ടു നയിക്കുന്നത് നമ്മുടെ പ്രത്യാശകൾ ഇന്നല്ലങ്കിൽ നാളെ പൂവണിയുമെന്ന നമ്മുടെ സ്വപ്നങ്ങളും പ്രതീക്ഷയത്രേ. നമ്മുടെ ആഗ്രഹങ്ങളുടേയും സ്വപ്നങ്ങളുടേയും ലക്ഷ്യങ്ങളുടേയും ആകെത്തുകയാണ് ഭാവിയെപ്പറ്റിയുള്ള നമ്മുടെ പ്രതീക്ഷകൾ. ഒരോ ചുവടുകൾ പിഴക്കുമ്പോഴും പ്രത്യാശയുടെ ഒരോരോ ഇതളുകൾ കൊഴിഞ്ഞു വീഴുമ്പോഴും നാം പ്രത്യാശിക്കുന്നു. ബാക്കിയുള്ള പ്രതീക്ഷകളെങ്കിലും സഫലമാകുമെന്ന്. 


നഷ്ടപ്പെട്ട സ്വപ്നത്തിനു പകരം മറെറാന്നോ അതിൽ കൂടുതലോ നാം നെയ്യുവാൻ തുടങ്ങുന്നു. ദിനങ്ങൾ ,മാസങ്ങൾ, വർഷങ്ങൾ ഒരോന്നായി നമ്മുടെ ജീവിതശേഖരത്തിൽ നിന്നു കുറയുന്നു. ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ ,ലക്ഷ്യങ്ങൾ ഇവയിൽ ചുരുക്കം ചിലവ സഫലീകരിച്ചും കൂടുതലും സഫലീകരിക്കപ്പെടാതേയും കുറച്ചു സന്തോഷിച്ചും കൂടുതൽ നിരാശപ്പെട്ടും നാം ജീവിത സായാഹ്നത്തോടടുക്കുന്നു.മരിച്ചു വീഴുന്ന നിമിഷത്തിനു അര നിമിഷം മുമ്പ്‌ വരെയും നാം പലതും പ്രതീക്ഷിക്കുന്നു. പ്രത്യാശിക്കുന്നു. എന്നാൽ മനുഷ്യപ്രതീക്ഷകൾ പൂവണിയുന്നതിന്റെ അനുപാതം പരിശോധിച്ചാൽ സന്തോഷത്തേക്കാൾ നിരാശയാവും ഫലം.

സഫലമാകുന്ന പ്രതീക്ഷകളെപ്പറ്റി കുന്നോളം പറയാമെങ്കിൽ സഫലമാവാത്തവയെപ്പറ്റി വാനോളം പറയേണ്ടി വരും.
വാനോളമുള്ള പ്രതീക്ഷകൾ കുന്നോളം പോലും സഫലീകരിക്കപ്പെടാതെ അസ്തമിക്കുന്ന മനുഷ്യജന്മമെന്ന ഖ്യാതിക്ക് വിരാമമിടാൻ എന്താണ് വഴി? പ്രതീക്ഷാനിർഭരമായ ജീവിതം എന്ന തത്വത്തെ സ്ഥൂലമായ കാഴ്ചപ്പാടിൽ നിന്നു പരിശോധിച്ചാൽ യാതൊരു പൊളിച്ചെഴുത്തിനും സാധ്യത ഇല്ലെന്ന്
മനസ്സിലാക്കാം. ജീവിതപ്രയാണത്തിന്റെ ഊർജ്ജവും ആവേശവുമായ പ്രതീക്ഷകളുടെ ഇതളുകൾ തല്ലിക്കൊഴിക്കുവാൻ ആർക്കാണ് സാധിക്കുക ?


എന്നാൽ സൂക്ഷ്മമായ കാഴ്ചപ്പാടിൽ പ്രതീക്ഷ എന്ന വാക്കിലടങ്ങിയിരിക്കുന്ന വിപുലമായ അർത്ഥതലത്തെ ഒരു പുനർവായനക്ക് വിധേയമാക്കാൻ സാധിക്കുമെന്ന് മനസ്സിലാക്കാം. ഒരോ വ്യക്തിയും തങ്ങളുടെ ആഗ്രഹങ്ങളിൽ, ലക്ഷ്യങ്ങളിൽ, സ്വപ്നങ്ങളിൽ യഥാർത്ഥ്യത്തിലൂന്നിയ ചില അഴിച്ചുപണികൾ നടത്തിയാൽ അവ ഒരു പരിധി വരെ സഫലമായി തീരുന്നതായി കാണാം. നമ്മുടെ ആഗ്രഹങ്ങളുടെ പരിധിയും സ്വപ്നങ്ങുടെ ബഹുലതയും ലക്ഷ്യങ്ങളുടെ വലിപ്പവും നമ്മുടെ സാഹചര്യങ്ങളുടേയും കഴിവിന്റേയും അടിസ്ഥാനത്തിൽ യഥാർത്ഥ്യബോധത്തോടെ നിർണ്ണയിക്കുവാൻ സാധിച്ചാൽ പ്രതീക്ഷകൾ സഫലീകരിക്കപ്പെടുക തന്നെ ചെയ്യും. അവയുടെ മുൻഗണനാക്രമത്തിലും വിലയിരുത്തലുകൾ നടത്തേണ്ടതുണ്ട്. 

 നമ്മുടെ ആഗ്രഹങ്ങളും സ്വപ്നങ്ങളും ലക്ഷ്യങ്ങളുമെല്ലാം യഥാർത്ഥത്തിൽ നമ്മുടെ ആവശ്യങ്ങളുമായി പൊരുത്തപ്പെടുന്നവയാണോ എന്ന വിലയിരുത്തലും അഭികാമ്യമാണ്. നമ്മുടെ ആഗ്രഹങ്ങൾ, സ്വപ്നങ്ങൾ ലക്ഷ്യങ്ങൾ എന്നിവ യഥാർത്ഥത്തിൽ നമുക്ക്‌ വേണ്ടവയാണോ എന്ന് നിശ്ചയിക്കുവാനും അവ പുന:ക്രമീകരിക്കുവാനും കഴിയുന്നിടത്താണ് മനുഷ്യ ജീവിതത്തിന്റെ പ്രതീക്ഷകൾക്ക് അർത്ഥമുണ്ടാകുന്നത്.അവ സഫലമാകുന്നത്. ലോകത്തിലെ ഏറ്റവും വലിയ പണക്കാരൻ ആവണമെന്ന ആഗ്രഹം പാടില്ലെന്നല്ല, ആവശ്യമുണ്ടോയെന്നാണ് നാം പരിശോധിക്കേണ്ടത്. 


കാലുകൾ നിലത്തുറപ്പിച്ചു നിന്നു കാണുന്ന സ്വപ്നങ്ങൾ പൂവണിയപ്പെടുമ്പോൾ അനന്തവിഹായസ്സിൽ സീമാതീതമായി കാണുന്ന സ്വപ്നങ്ങൾ ഫലപ്രാപ്തിയിലെത്താനുള്ള സാഹചര്യങ്ങൾ തുലോം വിരളമത്രേ.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നിങ്ങൾ പാകം ചെയ്യുന്നതിന് മുന്‍പ് ഇറച്ചി ഫ്രിഡ്‍ജില്‍ നിന്ന് ഏറെ നേരം മാറ്റിവെക്കാറുണ്ടോ? ചെയ്യരുത്, കാരണം ഇതാണ്

പല വീടുകളിലെയും സ്ഥിരം കാഴ്ച്ചയാണ് ഇറച്ചി ഫ്രിഡ്ജില്‍ നിന്നുമെടുത്തതിന് ശേഷം തണുപ്പ് മാറാൻവേണ്ടി പുറത്ത് വയ്ക്കുന്നത്. മണിക്കൂറുകളോളം ഇറച്ചി പുറത്ത് തന്നെ ഇരിക്കും. ഇത് നിങ്ങള്‍ക്ക് സൗകര്യപ്രദമാണെങ്കിലും ആരോഗ്യകരമല്ല. കാരണം തണുപ്പില്‍ നിന്നും പുറത്തെടുത്ത് അധിക നേരം വയ്ക്കുമ്ബോള്‍ ഇതില്‍ അണുക്കള്‍ വളരാനുള്ള സാധ്യത വളരെ കൂടുതലാണ്. അതിനാല്‍ തന്നെ ഇറച്ചി സൂക്ഷിക്കുമ്ബോള്‍ ഈ തെറ്റുകള്‍ ഒഴിവാക്കണം. 1. തണുപ്പില്‍ നിന്നും മാറ്റി പുറത്തേക്ക് വയ്ക്കുമ്ബോള്‍ ഇറച്ചിയുടെ പുറം ഭാഗം പെട്ടെന്ന് ചൂടാവുന്നു. 40 ഡിഗ്രി ഫാരൻ ഹീറ്റിനേക്കാളും താപനില കൂടുതലാണെങ്കില്‍ എളുപ്പത്തില്‍ ബാക്റ്റീരിയ പെരുകുന്നു. ചുരുങ്ങിയ സമയം കൊണ്ട് തന്നെ ഇത് ഇരട്ടിയാവുകയും ചെയ്യും. അത്തരത്തില്‍ ഇറച്ചിയിലുണ്ടാകുന്ന അണുക്കള്‍ ഭക്ഷ്യവിഷബാധക്കും മറ്റ് രോഗങ്ങള്‍ക്കും കാരണമാകുന്നു. 2. തണുപ്പില്‍ നിന്നും ഇറച്ചി പുറത്തേക്കെടുക്കുമ്ബോള്‍ ഉള്‍ഭാഗത്തേക്കാളും പെട്ടെന്ന് പുറം ഭാഗത്ത് തണുപ്പ് മാറി ചൂടാകുന്നത് കാണാൻ സാധിക്കും. അപ്പോഴും ഉള്‍ഭാഗം തണുത്തിരിക്കുകയും ചെയ്യുന്നു. ഇത് ഇറച്ചിയുടെ രുചിയെ ബാധിക്കുന്നു. പാചകം ചെയ്യുമ്ബോള്‍ ചില...

മോട്ടിവേഷൻ ചിന്തകൾ

ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് . നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്. വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരം വിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ  ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്  നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് .. പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ  വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും . നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല. അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്. ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു...

മോട്ടിവേഷൻ ചിന്തകൾ

നമ്മുടെ ആഗ്രഹങ്ങൾ.... നക്ഷത്രങ്ങളെ ഉന്നം വച്ചാല്‍ മാത്രമേ തൊട്ടടുത്ത കുന്ന് വരെയെങ്കിലും നിങ്ങളുടെ ബാണം പോകുകയുള്ളു. അയ്യോ, അത്രയും വലിയ ആഗ്രഹങ്ങള്‍ ഒന്നും പാടില്ല എന്നു വിചാരിച്ച്, വില്ല് താഴ്ത്തിക്കൊണ്ടേ പോയാല്‍ ബാണം നിങ്ങളുടെ പാദങ്ങളിലെ വിരലുകളെയായിരിക്കും മുറിപ്പെടുത്തുക. പിന്നെ, എന്തിനാണു നിങ്ങള്‍ നിങ്ങളുടെ ആഗ്രഹങ്ങളെ പരിമിതപ്പെടുത്തുന്നത്? നിങ്ങളുടെ ആഗ്രഹങ്ങള്‍ വളര്‍ന്നു വലുതായിനില്‍ക്കട്ടെ.അത്യാഗ്രഹിയാവുക എന്നു  പറയുന്നില്ല. ആഗ്രഹങ്ങള്‍ വലുതായിരിക്കട്ടെ എന്നു മാത്രമേ  പറയുന്നുള്ളൂ. രണ്ടും തമ്മിലുള്ള വ്യത്യാസം മനസ്സിലാക്കുക. ഒരിക്കല്‍ ഒരാൾ തീവണ്ടിയില്‍ യാത്ര ചെയ്യുകയായിരുന്നു. തീവണ്ടി ഏതു സ്റ്റേഷനില്‍ നിന്നാലും അദ്ദേഹം താഴെയിറങ്ങി നില്‍ക്കും. തീവണ്ടി ഓടിത്തുടങ്ങുമ്പോള്‍ അദ്ദേഹം കയറും. ചെറിയ സ്റ്റേഷനെന്നോ വലിയ സ്റ്റേഷനെന്നോ ഒരു വ്യത്യാസവുമില്ല. രണ്ടു മിനിട്ടു നിന്നാലും മതി, അയാള്‍ ഇറങ്ങിക്കയറുമായിരുന്നു. മുന്‍വശത്തിരുന്ന സഹയാത്രികനു സസ്പെന്‍സ് സഹിക്കാനായില്ല. അയാള്‍ ചോദിച്ചു, "നിങ്ങളെ കണ്ടാല്‍ ക്ഷീണിതനായി തോന്നുന്നുവല്ലോ. നിങ്ങളുടെ കൂടെ വന്നവരാരെങ്...

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക്‌...  എല്ലാവർക്കും നാം അർഹിക്കുന്ന. ജീവിതം തന്നെയാണോ... ലഭിച്ചിട്ടുള്ളത്‌ ? അടിസ്ഥാനപരമായി നാം എന്താണോ... അതാകാൻ നമുക്ക്‌ സാധിക്കാത്തതാണ്‌ നമ്മുടെ ജീവിത പരാജയം... അർഹിക്കുന്നതിനെക്കാൾ താഴ്‌ന്ന സ്ഥലത്തും, നിലവാരത്തിലും, ജീവിക്കാൻ വിധിക്കപ്പെടുന്നവരുണ്ട്‌.. അത്‌ തിരിച്ചറിയാൻ പോലും അവർക്ക്‌ സാധിക്കണം എന്നില്ല... പറക്കാൻ അറിയാവുന്ന പലരും ഓടുകയും ഓടാൻ കഴിയാവുന്ന പലരും ഇഴയുകയും ചെയ്യുന്നുണ്ട്‌... നിലനിൽപ്പിനു വേണ്ടി മാത്രം....  ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ചെയ്യുക കൊച്ചു കൊച്ചു വിജയങ്ങളും ചെറിയ ചില വീഴ്ചകളുമൊക്കെ തന്നെയാണ് ഒരു നല്ല വിജയത്തിന് അടിത്തറ പാകുന്നത്. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ആരൊക്കെ തളർത്താൻ ശ്രമിച്ചാലും വിജയം സാധ്യമാക്കാതെ പിന്നോട്ടില്ല എന്നുറപ്പിച്ച് മുന്നോട്ടുപോവുക. ആത്മവിശ്വാസമെന്ന ദീപനാളത്തെ അണയാതെ മനോധൈര്യമെന്ന കൂട്ടിലിട്ട് എന്നുമൊരു കെടാവിളക്കായി മനസ്സിൽ സൂക്ഷിക്കുക. സ്വന്തം തീരുമാനങ്ങളും കർമപദ്ധതികളും അവ നടപ്പാക്കാനുള്ള ഊർജസംഭരണശാലയും ഉള്ളവർ മാത്രമേ, നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളൂ. ആരാധനാപാത്രങ്ങളും ആദർശമാതൃകകളും തെളിക്കുന്ന ദീപ...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...

നേർവഴി ചിന്തകൾ

`തൃപ്തിയില്ലാത്ത ജീവിതങ്ങൾ` പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് . അവർക്ക് ഇതിലധികം പ്രശ്നങ്ങൾ ഒരുപക്ഷേ ഉണ്ടാവും . നാം അറിയുന്നില്ല എന്ന് മാത്രം .മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ മാത്രം നമ്മുടെ ജീവിതത്തിലെ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മളറിയാതെ ചിതലരിച്ചു നശിച്ചു തുടങ്ങുന്നത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്രമായ ചിന്തകളുമാണ്.പുഞ്ചിരിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെയുണ്ട് . നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് സന്തോഷം. അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. ഈ ചുരുങ്ങിയ ജീവിതകാലയളവിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണക്കാർ ആയാൽ അതല്ലേ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വമ്പിച്ച വിലക്കുറവിൽ... കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക നമുക്ക് വേറെ കുഴപ്പമൊന്നുമില്ലെങ്കിൽപ്പോലും നമ്മുടെ ജീവിതത്തിൽ നാം എപ്പോഴും അതൃപ്തരായിരിക്കുന്നത് എന്തുകൊണ്ട്? ജീവിതത്തിലെ നമ്മുടെ അതൃപ്തിക്ക് മൂന്ന് പ്രധാന കാരണങ്ങളുണ്ട്. ...