ആഗ്രഹങ്ങള്‍ നല്ലതാണ്.. പക്ഷെ, ആവശ്യവും അത്യാവശ്യവും അനാവശ്യവും തമ്മിലുള്ള വ്യത്യാസം തിരിച്ചറിയുന്നവരിലാണ് സാമൂഹികബോധം ഉടലെടുക്കുന്നത്.
എല്ലാ ആഗ്രഹങ്ങളും ആവശ്യങ്ങളായി മാറരുത്.., അധികമുണ്ട് എന്നുള്ളത് സ്വന്തമാക്കുന്നതിനും ദുരുപയോഗത്തിനുമുള്ള ലൈസൻസ് അല്ല.
ആവശ്യമില്ലാതെ സ്വന്തമാക്കുന്നതെല്ലാം അവശിഷ്‌ടങ്ങളായി മാറും.., പാത്രത്തിലെ ഭക്ഷണം പോലും. അത് ഉച്ചിഷ്‌ടമായി ഉപേക്ഷിക്കുന്നതിലും നല്ലത് ഉപയോഗയോഗ്യമാക്കി മറ്റുള്ളവർക്ക് നൽകുന്നതല്ലേ.
എല്ലാ അവകാശങ്ങൾക്കും പരിധിയുണ്ട്.., നദി സ്വന്തമാക്കിയാലും ഒഴുകുന്ന മുഴുവൻ ജലവും സ്വന്തമാക്കാനാവില്ല.
നമ്മൾ സഞ്ചരിക്കുന്ന വഴികൾ പ്രകാശഭരിതമാക്കാൻ കഴിഞ്ഞാൽ അതായിരിക്കും നമ്മുടെ നേർവഴി.നമ്മൾ എങ്ങനെയാണോ നമ്മുടെ ചിന്തകൾ ഏതാണോ അതാണ് നമ്മുടെ വിജയപാത. സത്ഫലങ്ങൾ മാത്രം നൽകുന്ന വൃക്ഷത്തെപ്പോലെ ആവുക നാം.കല്ലേറുകൾ ലഭിച്ചാലും ഫലങ്ങൾ പൊഴിച്ചു കൊണ്ടേയിരിക്കണം.
സ്നേഹം കത്തിച്ചു
വച്ച തിരിനാളം പോലെയാണ്.
ഊതിക്കെടുത്താൻ വളരെ എളുപ്പമാണ്..
പക്ഷെ അണഞ്ഞു കഴിയുമ്പോൾ മാത്രമാണ് ഇരുട്ടിലത് നമുക്ക് എത്ര മാത്രം പ്രകാശം പകർന്ന് തന്നിരുന്നുവെന്ന് ബോധ്യപ്പെടുകയുള്ളൂ ...
ഒറ്റപ്പെടൽ ഒരിക്കലും ജീവിതത്തിലെ ഇരുട്ടല്ല..
പലരേയും തിരിച്ചറിയാനുള്ള വെളിച്ചമാണത്.
മിത്രങ്ങളെ കിട്ടാൻ നല്ല പാടാണ്..
എന്നാൽ ശത്രുക്കളെ കിട്ടാൻ ഒരു പ്രയാസവുമില്ല.
മിത്രമാകാൻ ഒരു പാട് ഗുണങ്ങൾ വേണം ..
ശത്രുവാകാനൊരു ഗുണവും വേണ്ട ..
തിരക്കു പിടിച്ചവരെ തിരക്കിനിടയിൽ
തിരക്കിയിറങ്ങേണ്ടതില്ല.
എത്ര തിരക്കിനിടയിലും
ഇഷ്ടമുള്ളവർ
നമ്മളെ അന്വേഷിച്ചു വരും.
അല്ലാത്തവരുടെ തിരക്കെല്ലാം നമ്മളോടുള്ള
അവഗണനയാണ്.
ജീവിതപ്പാതയിൽ നമുക്ക് സംഭവിക്കുന്ന വീഴ്ചകളാണ് നമ്മുടെ ഏറ്റവും വലിയ തിരിച്ചറിവ്. നമ്മളാരാണെന്നു്
സ്വയം മനസ്സിലാക്കാനുള്ള അവസരം .
നമ്മളെ താങ്ങി നിർത്താൻ ആരെങ്കിലുമൊക്കെ ഉണ്ടാകുമെന്ന് കരുതിയാൽ പിന്നെ എത്ര നിസ്സാരപ്രശ്നത്തിലും മറ്റുള്ളവരുടെ സഹായം തേടും.അതേസമയം നമുക്ക് നമ്മളെ ഉള്ളൂ എന്ന് വിചാരിച്ചാൽ ഭൂമി കുലുക്കം ഉണ്ടായാലും നമ്മൾ പിടിച്ചുനിൽക്കും.
ജീവിതം സൈക്കിൾ യാത്ര പോലെ ആണ്, യാത്രയിൽ കൃത്യമായി ബാലൻസ് നിലനിർത്തി വേഗത്തിൽ അല്ലങ്കിലും സാവധാനം ആയാലും അനുനിമിഷം മുന്നോട്ടു പോവുക തന്നെ വേണം. മനോനിയന്ത്രണം ആയ ബ്രേക്ക് നന്നായി പ്രവർത്തിക്കുന്നു എങ്കിൽ പാളിപോകാതെ വേഗത്തിൽ തന്നെ ബാലൻസ് നിലനിർത്തി മുന്നോട്ടു പോകാം.