ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ

ആര്‍ക്കും എന്നും എപ്പോഴും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു അവരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. അത് മനസ്സിലാക്കി അവര്‍ക്കു തിരിച്ചു വരാനുള്ള സമയം കൊടുക്കുക എന്നതാണ് സ്‌നേഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമല്ല ഏത് ബന്ധത്തിലും അങ്ങിനെ തന്നെയാണ്. ആ കൂളിംഗ് പീരീഡില്‍ നമ്മള്‍ അവര്‍ക്കു ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധമുള്ള വാക്കുകളോ, പ്രവൃത്തികളോ ഒഴിവാക്കുകയും ചെയ്യുക. വെറുപ്പ് സ്‌നേഹമായി ഭവിക്കുന്നത് കാണാം.

സ്‌നേഹം എല്ലാറ്റിനെയും അതിജീവിക്കും. ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ വെറുപ്പിനപ്പുറവും ചേര്‍ന്നു പോകാവുന്ന സ്‌നേഹത്തിന്റേതായ സാധ്യതകള്‍ കണ്ടെത്താനാവും.


സ്‌നേഹിക്കാനും, സ്‌നേഹിക്കപ്പെടാനും ഇഷ്ടമില്ലാത്തവര്‍ വളരെ ചുരുക്കമാണ്. ഇല്ലെന്നു തന്നെ പറയാം. പക്ഷേ മനുഷ്യന്‍ സ്വാര്‍ത്ഥനാണ്. ഒരാളെ ഇഷ്ടപ്പെടുന്നു എന്ന് പറയുമ്പോഴും അവനെയല്ല അവന്റെ സ്വഭാവത്തില്‍ ഒന്നോ രണ്ടോ ഗുണമായിരിക്കും ആകര്‍ഷണം ഉണ്ടാക്കുന്നത്. അവനിലെ എന്ത് ഗുണം കൊണ്ടാണോ എനിക്ക് സന്തോഷം ലഭിക്കുന്നത് അതാണ് സ്‌നേഹത്തിന്റെ ഹേതു. അതുകൊണ്ട് തന്നെയാണ് ഒരിക്കല്‍ സ്‌നേഹിച്ചവര്‍ ആ ഗുണത്തിലെ ഏറ്റക്കുറച്ചിലുകള്‍ക്കനുസരിച്ചു പിരിയുമ്പോള്‍ ബദ്ധ ശത്രുക്കളായി മാറുന്നത്. ആകര്‍ഷണം ആ പ്രത്യേക ഗുണത്തിലായിരുന്നു. അതില്‍ ഇടിവ് സംഭവിച്ചപ്പോള്‍ സ്‌നേഹം വെറുപ്പിന് വഴിമാറി.


ഏറ്റവും കൂടുതല്‍ വിവാഹമോചനകേസുകള്‍ ഇന്ത്യയില്‍ നടക്കുന്നത് കേരളത്തിലാണെന്നാണ് കണക്കുകൾ പറയുന്നത്.വലിയ തോതിലാണ് ഇവിടെ രണ്ടു പതിറ്റാണ്ടുകള്‍ക്കുള്ളില്‍ വിവാഹ മോചന നിരക്കുകൾ വര്‍ദ്ധിച്ചത്. ഉദാഹരണത്തിന്, 2005-06 കാലത്ത് 8486 വിവാഹ മോചനങ്ങള്‍ നടന്ന കേരളത്തില്‍ 2011-12 കാലത്ത് അത് 44,236 ആയിരുന്നു. പിന്നീടുള്ള കണക്കുകളും കാണിക്കുന്നത് വിവാഹ മോചന നിരക്കിലുണ്ടായ വലിയ തോതിലുള്ള വര്‍ദ്ധന തന്നെയാണ്. അതിനൊരുപാട് കാരണങ്ങള്‍ പറയുന്നുണ്ട്. സാക്ഷരത, വിദ്യാഭ്യാസം, തൊഴിലിടങ്ങളിലെ സ്ത്രീപ്രാതിനിധ്യം, സ്ത്രീകളുടെ സാമ്പത്തിക സ്വാശ്രയത്വ നിരക്ക് എന്നിവക്കൊപ്പം, സാമൂഹ്യ പുരോഗതി കൈവരിക്കുമ്പോഴും ഒപ്പം കൊണ്ടു നടക്കുന്ന പുരുഷാധിപത്യ മനസ്ഥിതി, സമൂഹത്തില്‍ വേരൂന്നിയ ആണധികാര മനോഭാവം, പാട്രിയാര്‍ക്കിയില്‍ അടിയുറച്ച കുടുംബവ്യവസ്ഥ എന്നിങ്ങനെ അനേകം കാരണങ്ങള്‍. ഇത്തരം വിവാഹമോചന കേസുകള്‍ ഒറ്റയൊറ്റയായി എടുത്താല്‍ പലതിലും കാരണങ്ങള്‍ വളരെ വ്യത്യസ്തമായിരിക്കും.


സ്‌നേഹം വെറുപ്പായി മാറുന്ന പ്രകിയയാണ് ഇതിന്റെയെല്ലാം അന്തിമഫലമെന്ന് സാമാന്യമായി പറയാം. പണ്ട് സ്‌നേഹമുണ്ടായിരുന്നു, പിന്നീട് വെറുപ്പ് കാണിച്ചു തുടങ്ങി- ഭാര്യയും ഭര്‍ത്താവും ഒരു പോലെ പറയുന്ന കാര്യമാണിത്. ഈ വെറുപ്പിന് കാരണം താനിഷ്ടപെട്ടിരുന്ന ഗുണം പങ്കാളിയില്‍ ഇപ്പോഴില്ല എന്ന കാരണത്തിലാണ്. അല്ലെങ്കില്‍ അതില്‍ കൂടുതല്‍ ആ ഗുണമുള്ള ആരെയെങ്കിലും കണ്ടുമുട്ടിയിരിക്കാം. അപ്പോള്‍ സ്‌നേഹവും വെറുപ്പും ആപേക്ഷികമാണ്. മറ്റൊരാളോട് നമുക്ക് തോന്നുന്ന സ്‌നേഹത്തിന്റെ കാരണമായ ആ ഗുണം കുറയുമ്പോള്‍ നമ്മുടെ സ്‌നേഹവും കുറയുന്നു. കുറഞ്ഞു കുറഞ്ഞു പിന്നീടത് വെറുപ്പാകുന്നു. ചിലരത് മറച്ചു വച്ചു അഭിനയിച്ചു ജീവിക്കുന്നു. ചിലരത് നേരത്തേ തിരിച്ചറിഞ്ഞു പൊട്ടിച്ചെറിയുന്നു.

വളരെ കരുതല്‍ നല്‍കുന്ന, കെയറിങ് ആയ തന്റെ ബോയ്ഫ്രണ്ട് ഭര്‍ത്താവായപ്പോള്‍ ആ കെയെറിങ് അല്ലെങ്കില്‍ കരുതല്‍ ഒട്ടും ഇല്ലാതായി എന്ന് ചില സ്ത്രീകള്‍ പറയാറുണ്ട്. എന്റെ സ്വന്തമായാല്‍ അല്ലെങ്കില്‍ എന്റെ സ്വന്തമാക്കാന്‍ അങ്ങിനെ പല കരുതലും ഞാന്‍ കാണിക്കും, ഇപ്പോള്‍ നീ എന്റെ സംരക്ഷണയില്‍ തന്നെയാണല്ലോ പിന്നെന്തിനു കൂടുതല്‍ കരുതല്‍ എന്നാണ് ചില പുരുഷന്‍മാര്‍ ഇതിനു മറുപടിയായി ചോദിക്കുന്നത്. 


സ്‌നേഹം എന്നതിന് ഏറ്റക്കുറച്ചിലുകള്‍ സംഭവിക്കാം അത് സ്വഭാവികമാണ്. അത് വെറുപ്പായി തുടങ്ങുന്നതിനു മുന്‍പ് തന്നെ അതിനെ പഴയപോലെയാക്കാന്‍ ശ്രമിക്കുമ്പോഴാണ് ആ സ്‌നേഹം നിലനില്‍ക്കുന്നത്.എന്നാല്‍ അതൊരു വലിയ ദുര്‍ഘടം പിടിച്ച പരിപാടിയാണ്. പലരും എളുപ്പത്തില്‍ സ്‌നേഹം അഭിനയിക്കുകയാണ് ചെയ്യാറ്. കപട സ്‌നേഹം അഭിനയിക്കുന്നതിനേക്കാള്‍ നല്ലത് വെറുപ്പ് പ്രകടമാക്കി പുറത്തുപോകുന്നതാണ് എന്നാണ് എനിക്ക് തോന്നുന്നത്.

ഓഷോ പറയുന്നു- 'വെറുപ്പ് സ്‌നേഹത്തെയും വിദ്വേഷം കാരുണ്യത്തെയും കൊല്ലുന്നു എന്ന് ധരിച്ചെങ്കില്‍ തെറ്റ് പറ്റി. വെറുപ്പിനോടൊപ്പവും വിദ്വേഷത്തോടൊപ്പവും നിങ്ങളേറെക്കാലം കഴിഞ്ഞിരിക്കാം. പക്ഷേ ഇപ്പോഴും നിങ്ങളില്‍ സ്‌നേഹം കാംക്ഷിക്കുന്ന, കാരുണ്യം നിറഞ്ഞ ഒരു ത്വര ഉള്ളില്‍ നിറഞ്ഞിരിക്കുന്നുണ്ട്. ബാക്കിയെല്ലാം വരികയും പോവുകയും ചെയ്യും.'

സ്‌നേഹം എല്ലാറ്റിനെയും അതിജീവിക്കും. ആത്മാര്‍ത്ഥമായ സ്‌നേഹം ഉള്ളിലുണ്ടെങ്കില്‍ വെറുപ്പിനപ്പുറവും ചേര്‍ന്നു പോകാവുന്ന സ്‌നേഹത്തിന്റേതായ സാധ്യതകള്‍ കണ്ടെത്താനാവും. പലരുടെയും ജീവിതത്തില്‍ ബാഹ്യഘടകങ്ങളാണ് ജീവിതം കുളമാക്കുന്നത്. ബാംഗ്ലൂര്‍ ഡേയ്സ് എന്ന സിനിമയില്‍ പറയുന്നത് പോലെ രണ്ടു പേര്‍ ഇരുന്നു പറഞ്ഞു തീര്‍ക്കേണ്ട കാര്യം ഇരുപത് പേര്‍ ഇടപെട്ടു കുളമാക്കുന്നതാണ് ചിലപ്പോഴൊക്കെ ഈ വിവാഹമോചനത്തിലൊക്കെ എത്തി നില്‍ക്കുന്നത്. ഈ ബാഹ്യശക്തികളൊന്നും ഇല്ലാതെ പങ്കാളികള്‍ മാത്രമിരുന്നു അവരുടെ പ്രശ്‌നങ്ങള്‍ പറയുകയും പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്തിരുന്നുവെങ്കില്‍ കുടുംബകോടതിയുടെ മുന്നിലെ തിരക്ക് നമുക്ക് കുറക്കാമായിരുന്നു എന്ന് തോന്നാറുണ്ട് ചില കേസുകളിലെങ്കിലും.


ആര്‍ക്കും എന്നും എപ്പോഴും നമ്മെ സന്തോഷിപ്പിക്കാന്‍ കഴിയില്ല. അവരവരുടെ സാഹചര്യങ്ങള്‍ക്കനുസരിച്ചു അവരുടെ പെരുമാറ്റത്തില്‍ മാറ്റങ്ങള്‍ വന്നേക്കാം. അത് മനസ്സിലാക്കി അവര്‍ക്കു തിരിച്ചു വരാനുള്ള സമയം കൊടുക്കുക എന്നതാണ് സ്‌നേഹിക്കുന്ന ഓരോരുത്തരും ചെയ്യേണ്ടത്. അത് ഭാര്യാഭര്‍ത്താക്കന്മാര്‍ തമ്മില്‍ മാത്രമല്ല ഏത് ബന്ധത്തിലും അങ്ങിനെ തന്നെയാണ്. ആ കൂളിംഗ് പീരീഡില്‍ നമ്മള്‍ അവര്‍ക്കു ഒരിക്കലും തിരിച്ചു വരാന്‍ സാധിക്കാത്ത വിധമുള്ള വാക്കുകളോ, പ്രവൃത്തികളോ ഒഴിവാക്കുകയും ചെയ്യുക. വെറുപ്പ് സ്‌നേഹമായി ഭവിക്കുന്നത് കാണാം.






ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ദിവസവും ബിസ്ക്കറ്റും ചോക്ലേറ്റും, കുട്ടികള്‍ക്ക് മധുരം നല്‍കുന്നതിന് മുന്‍പ് മാതാപിതാക്കള്‍ അറിഞ്ഞിരിക്കണം ഈ കാര്യങ്ങള്‍

കുട്ടികളുള്ള വീടുകളില്‍ നല്ല അരങ്ങാണ്. കുസൃതി കുറുമ്ബുകളുടെ പിന്നാലെ ഓടാൻ തന്നെ ആരെയെങ്കിലും പ്രത്യേകം നിർത്തണമല്ലേ. ഈ ഓട്ടത്തിനിടെ അവർക്കു നല്‍കുന്ന ഭക്ഷണത്തിലും വേണം അല്‍പം ശ്രദ്ധ. കുട്ടികളെ സംബന്ധിച്ചിടത്തോളം, ഐസ്ക്രീം, ചോക്ലേറ്റ്, ജ്യൂസ്, ബിസ്കറ്റ്, കുക്കീസ് തുടങ്ങിയ ജങ്ക് ഷുഗർ ഭക്ഷണങ്ങള്‍ കഴിക്കുന്നതിലാണ് അവരുടെ ആവേശം. ഇതിലടങ്ങിയിരിക്കുന്ന ഉയര്‍ന്ന അളവിലുള്ള പഞ്ചസാരയുടെ പാര്‍ശ്വഫലങ്ങളെ കുറിച്ച്‌ അവര്‍ ബോധവാന്മാരിയിരിക്കണമെന്നില്ല. പഞ്ചസാര അടങ്ങിയ ഭക്ഷണങ്ങള്‍ കുട്ടികളില്‍ പെട്ടെന്ന് ഊർജ്ജ നിലകളില്‍ വർധനവുണ്ടാക്കുന്നു. ഇത് കുട്ടികളെ ഹൈപ്പർ ആക്റ്റീവ് ആക്കും. പിന്നീട് അവരില്‍ ഇത് മാനസികാലസ്ഥയില്‍ മാറ്റം വരുത്താം. പായ്ക്ക് ചെയ്ത ഭക്ഷണങ്ങളിലാകട്ടെ കലോറിയുടെയും ആഡഡ് ഷുഗറിന്റെയും അളവു വളരെ അധികം കൂടുതലായിരിക്കും. അവധിക്കാലത്ത് മധുരത്തോട് നോ പറയാതെ തന്നെ കുട്ടികള്‍ക്ക് ഹെല്‍ത്തിയായ ഭക്ഷണം നല്‍കാന്‍ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. ആരോഗ്യകരമായ മാറ്റങ്ങള്‍ പുറത്തുനിന്ന് വാങ്ങുന്ന പായ്ക്ക് ഫുഡിന് പകരം സീസണല്‍ ഫ്രൂട്സ് ആയ മധുരമുള്ള ചക്ക, മാങ്ങ പോലുള്ളവ നല്‍കാം. എനല...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക്‌...  എല്ലാവർക്കും നാം അർഹിക്കുന്ന. ജീവിതം തന്നെയാണോ... ലഭിച്ചിട്ടുള്ളത്‌ ? അടിസ്ഥാനപരമായി നാം എന്താണോ... അതാകാൻ നമുക്ക്‌ സാധിക്കാത്തതാണ്‌ നമ്മുടെ ജീവിത പരാജയം... അർഹിക്കുന്നതിനെക്കാൾ താഴ്‌ന്ന സ്ഥലത്തും, നിലവാരത്തിലും, ജീവിക്കാൻ വിധിക്കപ്പെടുന്നവരുണ്ട്‌.. അത്‌ തിരിച്ചറിയാൻ പോലും അവർക്ക്‌ സാധിക്കണം എന്നില്ല... പറക്കാൻ അറിയാവുന്ന പലരും ഓടുകയും ഓടാൻ കഴിയാവുന്ന പലരും ഇഴയുകയും ചെയ്യുന്നുണ്ട്‌... നിലനിൽപ്പിനു വേണ്ടി മാത്രം....  ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ചെയ്യുക കൊച്ചു കൊച്ചു വിജയങ്ങളും ചെറിയ ചില വീഴ്ചകളുമൊക്കെ തന്നെയാണ് ഒരു നല്ല വിജയത്തിന് അടിത്തറ പാകുന്നത്. എന്തൊക്കെ പ്രതിസന്ധികളുണ്ടായാലും ആരൊക്കെ തളർത്താൻ ശ്രമിച്ചാലും വിജയം സാധ്യമാക്കാതെ പിന്നോട്ടില്ല എന്നുറപ്പിച്ച് മുന്നോട്ടുപോവുക. ആത്മവിശ്വാസമെന്ന ദീപനാളത്തെ അണയാതെ മനോധൈര്യമെന്ന കൂട്ടിലിട്ട് എന്നുമൊരു കെടാവിളക്കായി മനസ്സിൽ സൂക്ഷിക്കുക. സ്വന്തം തീരുമാനങ്ങളും കർമപദ്ധതികളും അവ നടപ്പാക്കാനുള്ള ഊർജസംഭരണശാലയും ഉള്ളവർ മാത്രമേ, നേട്ടങ്ങൾ കൈവരിച്ചിട്ടുള്ളൂ. ആരാധനാപാത്രങ്ങളും ആദർശമാതൃകകളും തെളിക്കുന്ന ദീപ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതവിജയം എന്നത് മറ്റുള്ളവരെ തോൽപ്പിക്കലല്ല.. മാനുഷിക മൂല്യങ്ങൾ ഉയർത്തിപ്പിടിക്കുവാനും ബന്ധങ്ങൾ നിലനിർത്തുവാനും ത്യാഗത്തിലൂടെയും സഹനത്തിലൂടെയും മറ്റുള്ളവർക്ക് വേണ്ടി തോറ്റുകൊടുക്കലും കൂടിയാണത് . നമുക്ക് ചുറ്റുമുള്ള ആളുകളെ അവഗണിക്കേണ്ടി വന്നാൽ പോലും ഒരിക്കലും മൂല്യങ്ങളിൽ വിട്ടുവീഴ്ച ചെയ്യരുത്. എനിക്കില്ല അതുകൊണ്ട് നിനക്കും വേണ്ട എന്നല്ല എനിക്ക് നേടാനാകാതെ പോയത് മറ്റാർക്കെങ്കിലും ലഭിക്കട്ടെ എന്ന് നമ്മൾ ചിന്തിക്കുന്നിടത്താണ് നാം യഥാർത്ഥ മനുഷ്യനാകുന്നത്. വിട്ടുവീഴ്ച ഒരു തോൽവിയല്ല , വിജയമാണത് .പരസ്പരം വിട്ടുവീഴ്ച ചെയ്ത് ബന്ധങ്ങൾ ദൃഢമാക്കൂ.. പിടിവാശി കൊണ്ട് നഷ്ടമേ  ഉണ്ടാകൂ .വിട്ടുവീഴ്ച കൊണ്ട്  നേട്ടവും .എത്ര തവണ വീണാലും പരിക്കേൽക്കാത്ത വീഴ്ചയാണതു് .. പിടിവാശി കൊണ്ടോ അഹംഭാവം കൊണ്ടോ ജീവിതത്തിലൊന്നും നേടാനാവില്ല. പക്ഷേ  വിട്ടുവീഴ്ച കൊണ്ട് പലതും നേടാൻ കഴിയും . നാട്യങ്ങളും നാടകങ്ങളും മനസ്സിലാക്കാൻ കഴിയാത്തത് ബുദ്ധിശൂന്യതയല്ല. അവരോടുള്ള ഇഷ്ടക്കൂടുതൽ കൊണ്ടു മാത്രം തോന്നുന്ന നിഷ്കളങ്കതയാണ്. ഒരാളേയും മറ്റൊരാളുടെ മുന്നിൽ വെച്ച് തരംതാഴ്ത്തി സംസാരിക്കരുത്. ചിലപ്പോൾ ആ മുറിവ് ഉണക്കാനൊ ഒരു...

നേർവഴി ചിന്തകൾ

`തൃപ്തിയില്ലാത്ത ജീവിതങ്ങൾ` പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് . അവർക്ക് ഇതിലധികം പ്രശ്നങ്ങൾ ഒരുപക്ഷേ ഉണ്ടാവും . നാം അറിയുന്നില്ല എന്ന് മാത്രം .മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ മാത്രം നമ്മുടെ ജീവിതത്തിലെ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മളറിയാതെ ചിതലരിച്ചു നശിച്ചു തുടങ്ങുന്നത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്രമായ ചിന്തകളുമാണ്.പുഞ്ചിരിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെയുണ്ട് . നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് സന്തോഷം. അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. ഈ ചുരുങ്ങിയ ജീവിതകാലയളവിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണക്കാർ ആയാൽ അതല്ലേ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വമ്പിച്ച വിലക്കുറവിൽ... കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക നമുക്ക് വേറെ കുഴപ്പമൊന്നുമില്ലെങ്കിൽപ്പോലും നമ്മുടെ ജീവിതത്തിൽ നാം എപ്പോഴും അതൃപ്തരായിരിക്കുന്നത് എന്തുകൊണ്ട്? ജീവിതത്തിലെ നമ്മുടെ അതൃപ്തിക്ക് മൂന്ന് പ്രധാന കാരണങ്ങളുണ്ട്. ...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...

നേർവഴി ചിന്തകൾ

പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു. "തണ്ണിയോളം ഉയരം താമരക്ക്" അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം. ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'. മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?" ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്ഞാൽ അവന്റെ ഉയരവും കുറയും." നിങ്ങളുടെ പ്രതീക്ഷകൾക്കും ആഗ്രഹങ്ങൾക്കും ഉയരം കുറയരുത്‌. അതുകൊണ്ട്‌ ജീവിതത്തിൽ ആവോളം പ്രതീക്ഷിക്കുക, ആഗ്രഹിക്കുക, സ്വപ്നം കാണുക. അവയാണ് നിങ്ങളുടെ ഉയരം തീരുമാനിക്കുന്നത്. നിങ്ങൾക്ക് ഇഷ്ടപ്പെട്ട പ്രൊഡക്ടുകൾ വമ്പിച്ച ഡിസ്കൗണ്ട് നിരക്കിൽ വായിക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക🔗 സ്വപ്നം കാണുക എന്നത്‌ വലിയൊരു പ്രശ്നം അല്ല... പക്ഷേ , അതിൽ ജീവിക്കു...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും?

പക്വതയുള്ള ആളാണോ യെന്നു എങ്ങനെ തിരിച്ചറിയാൻ കഴിയും? പക്വത ഉള്ളവരെയും പക്വതയില്ലാത്തവരെയും ഒറ്റനോട്ടത്തിൽ മനസ്സിലാക്കാൻ കഴിഞ്ഞെന്നു വരില്ല.നിരീക്ഷിച്ചാൽ ഇവരിലെ പക്വത എത്രത്തോളമുണ്ടെന്ന് തിരിച്ചറിയാം. പക്വതയുള്ളവരുടെ ചില പ്രത്യേകതൾ സൂചിപ്പിക്കാം' ഇവർ പരാതിക്കാർ ആയിരിക്കില്ല. തന്റെ ജീവിതത്തിൽ പരാജയം തന്നെ കുടുംബത്തിൻറെ കുഴപ്പം കൊണ്ടാണെന്നും അച്ഛൻ ഒന്നും സമ്പാദിച്ചിരുന്നില്ല എന്ന രീതിയിലുള്ള പരാതികൾ പറയില്ല. അവർ ശരിയയായല്ല പെരുമാറിയിരുന്നത് എന്നു പറയുന്നത് പക്വതയില്ലായ്മയുടെ ലക്ഷണങ്ങൾ ആണ്. പരാതികൾ പറയാതെ തന്റെ കഴിവുകൾ ഉപയോഗപ്പെടുത്തി ജീവിച്ചു കാണിച്ചു കൊടുക്കുകയാണ് വേണ്ടത്. പക്വമതികൾ മറ്റുള്ളവരുടെ സഹായത്തിനായി കാത്തിരിക്കില്ല.ഞാൻ ഇത് ചെയ്യും ബാക്കി നിങ്ങൾ തന്നെ ചെയ്യണം.എന്നൊക്കെ ചിലർ പറയില്ലേ .? ഓഫീസിലായാലും വീട്ടിലായാലും പക്വമതികൾ ഒരുതാൻ ചെയ്യേണ്ടത് ചെയ്യും.മറ്റൊരാളുടെ സഹായത്തിനായി കാത്തു നിൽക്കില്ല. പാരാതി പറയില്ല.പരദൂഷണം പറയുകയുമില്ല. മറ്റുള്ളവരെ അംഗീകരിക്കും.തന്റെ നിലവാരത്തിൽ ഉള്ളവരുമായി മാത്രം ഇടപ്പെടലുകൾ ഒതുക്കില്ല വിദ്യാഭ്യാസരംഗത്തെ,തൊഴിൽ,സമ്പത്ത്,സാമൂഹിക അംഗീകാരം...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...