ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



എപ്പോൾ മുതൽ ആണ് മനുഷ്യൻ സ്വപ്നം കാണാൻ തുടങ്ങുന്നത്. ഓർമ വക്കുന്ന നാൾ മുതലോ ? അതോ അതിനും മുന്നേ അമ്മയുടെ ഉടലിനുള്ളിലെ സുഖശീതളമായ ഒരു വലയത്തിനുള്ളിൽ തലകീഴായി കിടന്നു മയങ്ങുമ്പോഴോ? പിറന്നു വീണ് ഏറെനാൾ കഴിയും മുമ്പേ കുഞ്ഞുങ്ങൾ ഉറക്കത്തിൽ ചിരിക്കുമ്പോൾ അത് നല്ല സ്വപ്നം കണ്ടിട്ടാണെന്നും ഉറക്കം ഞെട്ടി കരയുമ്പോൾ അത് പേടിസ്വപ്നം കണ്ടിട്ടാണെന്നും മുതിർന്നവർ പറയാറുണ്ട്. അപ്പോഴേ സ്വപ്‌നങ്ങൾ ഉണ്ടാകുന്നുണ്ടോ? അതിന്റെ സത്യാവസ്ഥയൊന്നും നമുക്ക് ഉറപ്പില്ല.


ഓർമ വച്ചു കഴിയുമ്പോൾ സ്ഥിതി അതല്ല. സ്വപ്നങ്ങളെക്കുറിച്ച് ഒരായിരം പാട്ടുകളും കഥകളും കവിതകളും കേട്ട് വളരുമ്പോൾ നമ്മൾ സ്വപ്നം കാണാതിരിക്കുന്നതെങ്ങിനെ? ഉറങ്ങുമ്പോൾ നമ്മുടെ ഇഷ്ടമോ അനിഷ്ടമോ കണക്കിലെടുക്കാതെ സ്ഥാനത്തും അസ്ഥാനത്തും സമയത്തും അസമയത്തും കടന്നു വരുന്ന സ്വപ്നങ്ങളെക്കുറിച്ചല്ല ഇവിടെ പറയുന്നത്. നമ്മൾ ഉണർന്നിരിക്കുമ്പോൾ ബോധപൂർവം മെനയുന്ന സ്വപ്‌നങ്ങൾ ! അവ നമ്മുടെ പ്രതീക്ഷകളാണ്, ലക്ഷ്യങ്ങളാണ്, ആഗ്രഹങ്ങളാണ്. അവ സാക്ഷാത്ക്കരിക്കുക എന്നത് ആവശ്യവും അഭിലാഷവുമാണ്. ഇത്തരം സ്വപ്നങ്ങൾ ഇല്ലാത്ത മനുഷ്യരുണ്ടോ ?ഏഴു വയസ്സുമുതൽ എഴുപതു വയസ്സു വരെ ഇടതടവില്ലാതെ സ്വപ്നങ്ങൾ നെയ്തു കൂട്ടുന്നവരുണ്ട്. സ്വപ്നങ്ങൾ ഇല്ലെങ്കിൽ ജീവിതം തന്നെ ശൂന്യമായിപ്പോവില്ലേ? നമ്മുടെ ഏകാന്തതയെ ധന്യമാക്കുന്നതും സ്വപ്‌നങ്ങൾ തന്നെ.


ജീവിതത്തില്‍ സ്വപ്നങ്ങളുണ്ടാവണം. സ്വപ്നങ്ങള്‍ യാഥാര്‍ത്ഥ്യങ്ങളാവാന്‍ ഉറങ്ങാതിരിക്കണം. സഫലമാകാന്‍ തക്കവണ്ണമൊരു സ്വപ്നം മനസ്സിലുണ്ടാകുമ്പോഴേ ജീവിതം അര്‍ത്ഥപൂര്‍ണ്ണമാകൂ. കുട്ടിക്കാലത്ത് വലിയ വലിയ സ്വപ്നങ്ങള്‍ കണ്ടവരാണ് ഇന്ന് നാം മഹാന്മാരെന്ന് വിളിക്കുന്നവരെല്ലാം.അവരുടെ സ്വപ്നങ്ങള്‍ പൂവണിയുവാന്‍ അവര്‍ ഉറക്കമിളച്ചു കഠിനാദ്ധ്വനം ചെയ്തു.തെരുവുവിളക്കിന്‍റെ വെട്ടത്തിലിരുന്നു പഠിച്ച അബ്രഹാം ലിങ്കന്‍ അമേരിക്കന്‍ പ്രസിഡന്‍റായി. സമൂഹത്തിന്‍റെ താഴേതട്ടിലുള്ള കുടുംബത്തില്‍ പിറന്ന അബ്ദുള്‍ കലാം വലിയ ശാസ്ത്രജ്ഞനായി; ഇന്ത്യയുടെ പ്രസിഡന്‍റായി. ഇങ്ങനെ എണ്ണിയാലൊടുങ്ങാത്ത വ്യക്തിത്വങ്ങളുണ്ട്, പ്രതിഭകളുണ്ട് നമുക്കു ചുറ്റിലും – സ്വപ്നം കണ്ടവര്‍; അവ യാഥാര്‍ത്ഥ്യമാക്കിയവര്‍.


ജീവിതത്തിൽ നിറമുള്ള സ്വപ്‌നങ്ങളുണ്ടാകണമെന്നും ആ സ്വപ്‌നങ്ങളുടെ സാക്ഷാൽക്കാരമാണ് ജീവിത വിജയമെന്നും ഉദ്‌ഘോഷിച്ച മഹാനാണ് ഡോ. എ.പി.ജെ. അബ്ദുൽ കലാം. വിദ്യാർഥികളോടും ചെറുപ്പക്കാരോടും മാത്രമല്ല ഏത് പ്രായത്തിൽ പെടുന്നവരോടും അദ്ദേഹത്തിന് എപ്പോഴും പറയാനുണ്ടായിരുന്നത് ഇതേ കാര്യമായിരുന്നു. മനസ്സിന് സമാധാനവും സന്തോഷവും ഉണ്ടാകലും ദുഃ-ഖങ്ങളും വ്യസനങ്ങളും നീങ്ങലും എല്ലാ മനുഷ്യരും അന്വേഷിക്കുന്ന ലക്ഷ്യമാണ്. അതുപക്ഷേ എങ്ങനെ നേടിയെടുക്കാമെന്നത് സംബന്ധിച്ച അന്വേഷണങ്ങളും പഠനങ്ങളുമാണ് വ്യത്യസ്തമാകുന്നത്. ഭാവനയുടെ സീമകളെ വിശാലമാക്കി ചിന്തയും ധാരണകളും മനോഹരമാക്കുമ്പോൾ ജീവിതത്തിൽ പുരോഗതിയാണുണ്ടാവുക. സ്വപ്‌നം കാണുക. ആ സ്വപ്‌നം എത്ര ഉയരത്തിലായാലും അത് യാഥാർത്ഥ്യമാക്കുക. അതിലേക്ക് ചെന്നെത്താനുള്ള വഴികൾ ഇടുങ്ങിയതാവാം. മുള്ളുകളും കല്ലുകളും നിറഞ്ഞതാവാം. എങ്കിലും പ്രയത്‌നം തുടരുക.


'വിശ്രമമില്ലാത്ത പ്രയത്‌നമാണ്, ഉറക്കമല്ല, വിജയത്തിലേക്കുള്ള വഴി. കണ്ണുകൾ തുറന്നുപിടിച്ച് വലിയ സ്വപ്‌നങ്ങൾ കാണുക. 'പറയുന്നത് റോണി സ്‌ക്രൂവാല. യു.ടി.വിയുടെ സ്ഥാപകൻ. ബിസിനസ് ലോകത്തെ വമ്പൻ. തന്റെ കഴിഞ്ഞ 20 വർഷത്തെ പ്രയത്‌നങ്ങളെക്കുറിച്ചും വിജയത്തെക്കുറിച്ചും റോണി സംസാരിക്കുകയാണ്. 'ഡ്രീം വിത്ത് യുവർ ഐസ് ഓപൺ' എന്ന തന്റെ ആദ്യ പുസ്തകത്തിലൂടെ. അഞ്ച് വർഷം മുമ്പ് പുറത്തിറങ്ങിയ പുസ്തകം ഇപ്പോഴും നിരവധി പേരെ പ്രചോദിപ്പിച്ചുകൊണ്ടാണ് സജീവമായ ചർച്ചയാകുന്നത്.വിജയത്തിന്റെ വഴികൾ തന്നിലേക്കെത്തിപ്പെടാതെ മാറിപ്പോകുന്നു എന്ന് ചിന്തിച്ചിരിക്കുന്ന ഒരാൾക്ക് ഏറ്റവും പ്രയോജനപ്രദമായ പുസ്തകമാണ് ഡ്രീം വിത്ത് യുവർ ഐസ് ഓപ്പൺ എന്ന പുസ്തകം. കാരണം, ഒരു ബിസിനസ്മാന്റെ ജീവിത പോരാട്ടങ്ങളുടെയും അവയുടെ അവസാനം ലഭിച്ച മധുരിക്കുന്ന വിജയത്തിന്റെയും കഥയാണ് ഈ പുസ്തകം പറയുന്നത്.


ജീവിതത്തിൽ നാം കാണുന്ന സ്വപ്‌നങ്ങളെല്ലാം സാക്ഷാത്കരിക്കാനായില്ലെങ്കിലും അതിലേക്കുള്ള യാത്രകൾ കൊച്ചു കൊച്ചു സന്തോഷങ്ങൾ നൽകും. ചെറിയ ചെറിയ നേട്ടങ്ങളിൽ നിർത്താതെ മുന്നോട്ടു പോകുമ്പോൾ നിങ്ങൾക്ക് മനസ്സിലാകും, ഇവയെല്ലാം ചേർന്ന് വലിയ നേട്ടമായിരിക്കുന്നു എന്ന്. അറുപത്തി അഞ്ചാം വയസ്സിലായിരിക്കും ചിലപ്പോൾ നിങ്ങളുടെ സ്വപ്‌നം സാക്ഷാത്കരിക്കാനാവുക. വിജയത്തിലേക്കുള്ള വഴി റോസാപ്പൂ വിരിച്ചതായിരിക്കില്ല. കല്ലും മുള്ളും നിറഞ്ഞതാണത്.പക്ഷേ ഇത് താണ്ടാൻ ശ്രമിക്കുമ്പോഴാണ് ജീവിതത്തിന്റെ സൗന്ദര്യം അനുഭവിക്കാനാവുക. 


ദുഃഖങ്ങൾക്കും വേദനകൾക്കുമിടയിലുള്ള കൊച്ചു കൊച്ചു സന്തോഷങ്ങളുമുണ്ട്. 17 വർഷം മുമ്പ് തനിക്ക് ലോൺ നിഷേധിച്ച ബാങ്ക് തന്നെ വിലക്ക് വാങ്ങിയ സംരംഭകന്റെ കഥയിങ്ങനെയാണ്. ആദം 21 വയസ്സുള്ളപ്പോൾ ബിസിനസ് തുടങ്ങാൻ ലോൺ അനുവദിക്കണമെന്ന ആവശ്യവുമായി ഒരു ബാങ്കിനെ സമീപിച്ചു. എന്നാൽ അന്ന് വളരെ ചെറുപ്പമാണെന്നും അനുഭവ പരിചയമില്ലെന്നും പറഞ്ഞ് അദ്ദേഹത്തിന്റെ അപേക്ഷ ആ ധനകാര്യ സ്ഥാപനം തള്ളിക്കളഞ്ഞു. ഇന്ന് 17 വർഷങ്ങൾക്ക് ശേഷം, വായ്പ നൽകാൻ തയാറാകാത്ത ആ ബാങ്ക് തന്നെ വിലക്ക് വാങ്ങിയിരിക്കയാണ് ആദം. 


 ഏകദേശം രണ്ട് പതിറ്റാണ്ട് മുമ്പാണ് ഇംഗ്ലണ്ടിലെ ഉർസ്റ്റൺ നിവാസിയായ ആദം ഒരു ബിസിനസ് തുടങ്ങാൻ ആഗ്രഹിച്ചത്. എന്നാൽ കൈയിൽ ആവശ്യത്തിന് പണമില്ലാതിരുന്ന അദ്ദേഹം അതിനായി ഒരു ബാങ്ക് വായ്പ എടുക്കാൻ തീരുമാനിച്ചു. ഒരു അക്കൗണ്ട് തുറക്കാനും ബിസിനസ് വായ്പയെ കുറിച്ചറിയാനുമായി അദ്ദേഹം ബാങ്ക് മാനേജരെ കാണാൻ പോയി. ''ഞാൻ അന്ന് വളരെ ടെൻഷനിലായിരുന്നു. മനസ്സിൽ ലോൺ അനുവദിക്കണേ എന്ന് പ്രാർത്ഥിച്ചുകൊണ്ടാണ് ബാങ്കിലേക്ക് ഞാൻ കാലെടുത്തു വെച്ചത്. എന്റെ കൈയിൽ അന്ന് സ്വന്തമെന്ന് പറയാൻ കുറെ പ്രതീക്ഷകളും സ്വപ്‌നങ്ങളും മാത്രമേ ഉണ്ടായിരുന്നുള്ളൂ, പണമില്ലായിരുന്നു. ബാങ്ക് വായ്പയെ ആശ്രയിച്ചായിരുന്നു എല്ലാം ഇരുന്നിരുന്നത്'' -ആദം പറഞ്ഞു. എന്നിരുന്നാലും അദ്ദേഹത്തിന്റെ ബിസിനസ് പദ്ധതികൾ കേട്ടപ്പോൾ ബാങ്ക് മാനേജർ അദ്ദേഹത്തിന് വായ്പ നിഷേധിക്കുകയായിരുന്നു.
വളരെ ചെറുപ്പമാണെന്നും ബിസിനസ് ചെയ്ത് പരിചയമില്ലെന്നുമെല്ലാം അവർ ആദമിനോട് പറഞ്ഞു. ഈ ഘട്ടത്തിൽ തങ്ങൾക്ക് ഒന്നും ചെയ്യാൻ കഴിയില്ലെന്നും അവർ കൂട്ടിച്ചേർത്തു. അദ്ദേഹത്തിന് ആ വാർത്ത വല്ലാത്ത നിരാശയാണ് സമ്മാനിച്ചത്. 'എനിക്ക് അപമാനവും നിരാശയും സങ്കടവും എല്ലാം അനുഭവപ്പെട്ടു' ആദം പറഞ്ഞു. ഏറ്റവും കഷ്ടം, ഈ സ്വപ്‌നത്തിനായി അദ്ദേഹം ഉണ്ടായിരുന്ന സെയിൽസ്മാൻ ജോലി ഇതിനകം തന്നെ ഉപേക്ഷിച്ചിരുന്നു എന്നതാണ്. അതിൽ നിന്ന് ലാഭം പിടിച്ച തുക ഉപയോഗിച്ച് ഓഫീസിന്റെ ഒരു മാസത്തെ വാടക അദ്ദേഹം നൽകി.എന്തൊക്കെ തടസ്സം നേരിട്ടാലും താൻ പരാജയപ്പെടില്ലെന്ന് അദ്ദേഹം നിശ്ചയിച്ചു. കടം വാങ്ങിയ ഒരു ഫോൺ ഉപയോഗിച്ച്, ആദ്യത്തെ നാല് മാസം തന്റെ ഇടുങ്ങിയ ഓഫീസിലെ തണുത്ത തറയിൽ ഇരുന്ന് അദ്ദേഹം ക്ലയന്റുകളെ വിളിച്ചു. 'ഒരു മേശയോ കസേരയോ വാങ്ങാൻ എന്റെ കൈയിൽ പണമില്ലായിരുന്നു, ഞാൻ നാലു മാസം തറയിൽ ഇരുന്നാണ് ജോലികൾ ചെയ്തത്' ആദം തന്റെ ഇൻസ്റ്റഗ്രാമിൽ എഴുതുന്നു. 'ആദ്യ മാസങ്ങൾ വളരെ ബുദ്ധിമുട്ടായിരുന്നു, എനിക്ക് ഇത് തുടരാൻ കഴിയുമോ എന്ന് പലവട്ടം സംശയിച്ചു. അടുത്ത മാസം ബില്ലുകൾ എങ്ങനെ അടക്കും എന്നോർത്ത് ഒരുപാട് രാത്രികൾ ഞാൻ ഉറങ്ങാതെ കിടന്നു. എല്ലാം തീർന്നെന്ന് കരുതിയ ഒരുപാട് സന്ദർഭങ്ങളുണ്ടായിരുന്നു പക്ഷേ, അത് ഉപേക്ഷിക്കാൻ മാത്രം ഞാൻ തയാറായില്ല. അദ്ദേഹം പറഞ്ഞു.അദ്ദേഹത്തിന്റെ സ്ഥിരോൽസാഹവും കഠിനാധ്വാനവും പാഴായില്ല.ഒരു ഡെബ്റ്റ് മാനേജുമെന്റ് കമ്പനി ഉണ്ടാക്കിക്കൊണ്ടുവരാൻ അദ്ദേഹത്തിന് കഴിഞ്ഞു2014 ൽ അദ്ദേഹം അത് അഞ്ച് ദശലക്ഷം പൗണ്ടിന് വിൽക്കുകയും ചെയ്തു. അന്ന് 10,000 ഡോളറിന്റെ വായ്പ നിഷേധിച്ച ബാങ്ക് ഇന്ന് അദ്ദേഹം 4,50,000 ഡോളർ കൊടുത്താണ് അദ്ദേഹം വാങ്ങിയത്.ഒരു മോട്ടിവേഷണൽ സ്പീക്കറായ അദ്ദേഹം ഇപ്പോൾ തന്റെ കഠിനാധ്വാനത്തിന്റെ കഥ ആയിരങ്ങളോട് പങ്കിടുന്നു.


'നിങ്ങളുടെ സ്വപ്‌നങ്ങൾ ഒരിക്കലും ഉപേക്ഷിക്കരുത്. ഒരുപാട് തടസ്സങ്ങളുണ്ടാകും, എന്നിരുന്നാലും കഠിനമായി പരിശ്രമിച്ചാൽ ഒരു ദിവസം അത് നടപ്പിലാവുക തന്നെ ചെയ്യും. ഓരോരുത്തരും സ്വപ്‌നങ്ങളുടെ വിശാലമായ ലോകത്ത് കോട്ടകൾ പണിയട്ടെ. നിരന്തര പഠനവും പരിശ്രമവും തുടരുന്നതിലൂടെ സ്വപ്‌ന സാക്ഷാൽക്കാരത്തിന്റെ മാധുര്യം നുകരാനാകുമെന്നാണ് ചരിത്രം നൽകുന്ന പാഠം.
















ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

മോട്ടിവേഷൻ ചിന്തകൾ

സത്യം പറയുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ ഒരുപാട് പേരെ വേദനിപ്പിക്കേണ്ടി വരും, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടി വരും. അതുകൊണ്ട്, എല്ലാ സത്യങ്ങളും എല്ലാ സമയത്തും വിളിച്ചുപറയണമെന്ന് വാശിപിടിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; അത് മറ്റുള്ളവരെക്കുറിച്ച് നാം കള്ളം പറയാതിരിക്കുക എന്നതാണ്. ഒരാളെക്കുറിച്ച് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ അയാളുടെ ജീവിതത്തിലും സമാധാനത്തിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. അതുകൊണ്ട്, സത്യം തുറന്നുപറയാൻ കഴിയില്ലെങ്കിൽപോലും, മറ്റുള്ളവരെ ദ്രോഹിക്കുന്ന കള്ളങ്ങൾ പറയാതിരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാം. മനഃപൂർവമല്ലാത്തതും, അറിയാതെ സംഭവിച്ചുപോയതുമായ പല കാര്യങ്ങളും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ എത്ര ന്യായീകരണങ്ങൾ നിരത്തിയാലും കാര്യമില്ല. സ്വന്തം മനസ്സിന്റെ മുന്നിൽ, നമ്മുടെ മനസാക്ഷിയുടെ കോടതിയിൽ നമ്മൾ സ്വയം വിചാരണ ചെയ്യപ്പെടും. അവിടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് സത്യസന്ധമായി ബോധിപ്പിക്കാൻ നമുക്ക് ക...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിൽ യഥാർത്ഥ സന്തോഷം കണ്ടെത്താനുള്ള വഴി സത്യവും സ്നേഹവും സേവനവുമാണ്. സത്യസന്ധമായ ഒരു മനസ്സ് ശാന്തിയും സമാധാനവും നൽകുന്നു. അത് നിങ്ങളെ നിങ്ങളാക്കി മാറ്റുന്നു. നിങ്ങൾ സത്യസന്ധമായിരിക്കുമ്പോൾ, മറ്റുള്ളവരുമായി കൂടുതൽ അടുപ്പം തോന്നുകയും എല്ലാ കാര്യങ്ങളിലും വ്യക്തത കൈവരിക്കുകയും ചെയ്യുന്നു. ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോൾ, ഓരോ നിമിഷവും സന്തോഷം നൽകും. സ്നേഹം നമ്മുടെ ലോകം കൂടുതൽ മനോഹരമാക്കുന്നു. അത് മറ്റുള്ളവർക്ക് നൽകുമ്പോൾ തിരിച്ച് ലഭിക്കുന്ന സന്തോഷം അതിരുകളില്ലാത്തതാണ്. നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ, നിങ്ങൾ സ്വന്തം ജീവിതത്തിന് ഒരു അർത്ഥം നൽകുന്നു. നിങ്ങളുടെ സേവനം മറ്റൊരാളുടെ ജീവിതത്തിൽ ഒരു പുഞ്ചിരി വിടർത്താൻ കാരണമാകുമ്പോൾ, ആ സന്തോഷം നിങ്ങളെ കൂടുതൽ സംതൃപ്തനാക്കുന്നു. ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചേരുമ്പോൾ, നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും. സന്തോഷം എന്നത് പുറത്ത് നിന്ന് ലഭിക്കേണ്ട ഒന്നല്ല, അത് നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. സത്യം കൊണ്ട് മനസ്സും സ്നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാകുമ്പോഴാണ് നമ്മിൽ സന്തോഷമുണ്ടാകുന്നത്. ജീവിതത്തിൽ നാം പലപ്പോഴും ചെയ്യുന്ന ഗുരുത...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്ത...

രാത്രിയില്‍ 3 മണിക്കും 5 മണിക്കും ഇടയ്ക്ക് തനിയെ ഉറക്കമുണരാറുണ്ടോ ? കാരണങ്ങളറിയാം

അര്‍ദ്ധരാത്രിയില്‍ ഉറക്കം ഉണരുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. ചിലര്‍ ഉണര്‍ന്നാലും പെട്ടെന്ന് തിരികെ ഉറക്കത്തിലേക്ക് പോകും. ചിലര്‍ക്ക് പിന്നീട് ഉറങ്ങാന്‍ സാധിച്ചെന്ന് വരില്ല. നിരന്തരം നിങ്ങള്‍ അത്തരത്തില്‍ ഉറക്കമുണരുന്നവരാണെങ്കില്‍ അതിന് പിന്നില്‍ നിങ്ങളുടെ ശരീരം തരുന്ന ചില സൂചനകളുണ്ടാവാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ദിവസവും പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നതും വീണ്ടും ഉറങ്ങാന്‍ കഴിയാത്തതിനും പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാം. അവയില്‍ ചിലതാണ് ചുവടെ നല്‍കിയിരിക്കുന്നത്. ജീവിതശൈലി പ്രശ്‌നങ്ങള്‍ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഉറക്കത്തെ ബാധിക്കാറുണ്ട്. നല്ല ഉറക്ക ശുചിത്വം പാലിക്കാത്തവരുടെ സ്ലീപ്പിംഗ് സൈക്കിള്‍ അല്ലെങ്കില്‍ ഉറക്ക ചക്രം മോശമായിരിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്ബ് കമ്ബ്യൂട്ടറോ മൊബൈലോ ഉപയോഗിക്കുക, ഭക്ഷണം കഴിച്ചതിന് തൊട്ടു പിന്നാലെ ഉറങ്ങാന്‍ കിടക്കുക, എരിവുള്ള ഭക്ഷണം രാത്രിയില്‍ കഴിക്കുക, പുകവലി, പകല്‍ സമയത്ത് ഉറക്കം എന്നിവ ഉറക്കചക്രത്തെ മോശമായി ബാധിച്ചേക്കാം. മരുന്നുകള്‍ പലരുടെയും രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്നതില്‍ മരുന്നുകള്‍ക്ക് വലിയ പങ്കുണ്...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട് ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറയുന്നു...