രാത്രി ഏറെനേരം തിരിഞ്ഞും മറിഞ്ഞും കിടന്ന് ഉറക്കം വരുത്താന്‍ ശ്രമിക്കുന്നവരാണോ നിങ്ങള്‍?
അതോ മറ്റെന്തെങ്കിലും ആവശ്യങ്ങള്‍ക്കായി ഉറക്കം വെടിയുന്നവരാണോ? നിങ്ങളുടെ ഉറക്കം എന്നത്, നിങ്ങളുടെ പ്രായത്തെയും ജീവിതസാഹചര്യത്തെയും ആരോഗ്യത്തെയും ആശ്രയിച്ചിരിക്കും എന്നത് നിങ്ങള്‍ക്കറിയാമോ?
സാധാരണരീതിയില്‍, പ്രായപൂര്‍ത്തി ആയവര്‍ ഏഴര മുതല്‍ എട്ട് മണിക്കൂര്‍ വരെയും, കുട്ടികള്‍ പന്ത്രണ്ട് മണിക്കൂര്‍ വരെയും ശരിയായി ഉറങ്ങണം. ഒരു വ്യക്തി ഉറക്കം വെടിയുന്നത് രണ്ട് രീതിയില്‍ ആണ്. ഒന്ന് പെട്ടെന്ന് താത്കാലികമായുള്ള ഉറക്കം ഇല്ലായ്മ. മറ്റൊന്ന് ദീര്‍ഘകാലമായി ഉറക്കം നഷ്ടപ്പെടുന്നത്. ഇവ രണ്ടും നിങ്ങളുടെ ആരോഗ്യത്തെയും ദൈനംദിന ജീവിതത്തെയും ഒരുപോലെ ബാധിക്കാന്‍ സാധ്യതയുണ്ട്. അത്തരം പ്രശ്നങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കൂ…
ഉറക്കം കുറഞ്ഞാല്‍ ഉണ്ടാകുന്ന ബുദ്ധിമുട്ടുകൾ…
കണ്ണിന്‍റെ ചുറ്റും കറുപ്പും നീരും,അമിതവണ്ണം,
ലൈംഗിക പ്രശ്നങ്ങള്‍,ഹോര്‍മോണ്‍-അസന്തുലിതാവസ്ഥ,ഉന്മേഷക്കുറവ്,തലവേദന,ഓര്‍മ്മക്കുറവ്,ദഹനപ്രശ്നം അഥവാ ഗ്യാസ്ട്രബിള്‍,ശ്രദ്ധക്കുറവ്,പ്രതിരോധശേഷിക്കുറവ്,ദേഷ്യം-വാശി
ഇതിനു പുറമെ, ദീര്‍ഘകാല ഉറക്കമില്ലായ്മ മൂലം പലപ്പോഴും പ്രമേഹം, ഹൃദ്രോഗം, ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, കൂടാതെ അകാലമരണത്തിനു വരെ സാധ്യത കാണിക്കുന്നു എന്നത് ഉറക്കത്തിന്‍റെ പ്രാധാന്യത്തെക്കുറിച്ചു ചിന്തിപ്പിക്കുന്നതാണ്.
പല കാരണങ്ങള്‍ കൊണ്ട് ഉറക്കം ഇല്ലാതാകാം. ഇത്തരത്തില്‍ ഉറക്കത്തെ ഭംഗപ്പെടുത്തുന്ന ചില പ്രധാന പ്രശ്നങ്ങളെ കുറിച്ച് കൂടിയറിയാം…
ഉറങ്ങുന്നതിന് മുമ്ബ് കാപ്പി പോലുള്ള കഫെനേറ്റഡ് ഉത്പന്നങ്ങള്‍ കുടിക്കുന്നത്.
തലച്ചോറിനെയും ഹൃദയത്തെയും ബാധിക്കുന്ന രോഗങ്ങള്‍
മാനസിക സമ്മര്‍ദ്ദം
ശ്വാസ കോശ സംബന്ധമായ രോഗങ്ങള്‍ (കൂര്‍ക്കംവലി )
പുകവലി
ശാരീരികവേദനകള്‍
വിഷാദം
നമ്മുടെ ജീവിതത്തില്‍ ഉറക്കം വളരെ പ്രാധാന്യമുള്ള ഒന്നാണല്ലോ. പക്ഷെ, ഒരു പരിധിയില്‍ ഏറെ ഉറങ്ങുന്നതും ആരോഗ്യത്തിന് നന്നല്ല. ഇക്കാര്യവും പലര്‍ക്കും അറിയില്ല. അല്ലെങ്കില്‍ അതുകൊണ്ടുള്ള ദോഷങ്ങളെ കുറിച്ചറിവില്ല. ഉറങ്ങുന്ന സമയം ആഴത്തിലുള്ള ഉറക്കവും തുടര്‍ച്ചയായ- അസ്വസ്ഥതയില്ലാത്തതുമായ ഉറക്കവുമാണ് ഉറപ്പാക്കേണ്ടത്. ഇതിനുള്ള ചില ടിപ്സ് ആണിനി പങ്കുവയ്ക്കുന്നത്.
നല്ലപോലെ ഉറങ്ങാൻ…
മാനസിക സമ്മര്‍ദ്ദങ്ങള്‍ ഉണ്ടാക്കുന്ന കാര്യങ്ങള്‍ ചിന്തിക്കുന്നത് ഒഴിവാക്കി ശുഭ ചിന്തകളും മനസിന് സന്തോഷം നല്‍കുന്ന ഓര്‍മകളും മനസ്സില്‍ വച്ച് ഉറങ്ങാന്‍ ശ്രമിക്കുക.
കഴിയുന്നതും കൃത്യസമയത്ത് നേരത്തെ ഉറങ്ങാന്‍ കിടന്ന്- ശരാശരി എട്ട് മണിക്കൂര്‍ ഉറങ്ങാന്‍ ശ്രമിക്കുക.
കമിഴ്ന്ന് കിടന്ന് ഉറങ്ങുന്നത് ഒഴിവാക്കുക.
കിടപ്പുമുറിയില്‍ വെളിച്ചം, താപം, കൊതുക്, ശബ്ദം എന്നിവ കൊണ്ടുണ്ടാകുന്ന പ്രശ്നങ്ങള്‍ ഒഴിവാക്കുക.
മൊബെെൽ ഫോൺ ഉപയോഗം ഒഴിവാക്കുക: എല്ലാ ദിവസവും ഉറങ്ങുന്നതിന് കുറച്ചു സമയം മുമ്പ് തന്നെ ഫോണ്‍, ടിവി എന്നിവ ഒഴിവാക്കുക. ഫോണില്‍ നിന്നും ടിവിയില്‍ നിന്നും വരുന്ന വെളിച്ചം ശരീരത്തില്‍ മെലാറ്റോണില്‍ എന്ന ഹോര്‍മോണിന്റെ ലെവല്‍ കുറയ്ക്കുകയും അതിനെ തുടര്‍ന്ന് ഉറക്കം നഷ്ടപ്പെടുകയും ചെയ്യും.ഉറങ്ങാന്‍ കിടക്കുന്നതിന് അരമണിക്കൂര്‍ മുമ്ബ് സ്ക്രീന്‍ സമയം (ഫോണ്‍, ടീ.വി, ലാപ്ടോപ് ഉപയോഗ സമയം ) അവസാനിപ്പിക്കുക.
പാൽ കുടിക്കാം: രാത്രിയിൽ പാൽ കുടിക്കുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കുമെന്നാണ് പഠനങ്ങൾ പറയുന്നത്. ഇതില്‍ വിറ്റാമിൻ ഡി, കാത്സ്യം എന്നിവ അടങ്ങിയിട്ടുണ്ട്. ഇത് മെലറ്റോണിന്‍ ഉത്പാദനത്തിന് സഹായിക്കുന്നു.
റിലാക്സേഷൻ നൽകുക: കിടക്കുന്നതിന് മുമ്പ് പ്രാർത്ഥനയോ ധ്യാനമോ ചെയ്യുന്നത് നല്ല ഉറക്കം കിട്ടാൻ സഹായിക്കും. മനസ്സ് ശാന്തമാക്കുക. കിടക്കുന്നതിന് അരമണിക്കൂര്‍മുമ്പ് പാട്ടുകേള്‍ക്കുന്നതും മനസ്സ് ശാന്തമാക്കുന്നതിനുള്ള വ്യായാമങ്ങള്‍ ചെയ്യുന്നതും അഭികാമ്യമായിരിക്കും.
ലെെറ്റ് പാടില്ല: പൂര്‍ണമായും ഇരുട്ട് നിറഞ്ഞ അന്തരീക്ഷത്തിലായിരിക്കണം ഉറക്കം. കിടപ്പുമുറിയിലെ മുഴുവന്‍ വെളിച്ചവും അണയ്ക്കണം.
അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.