ജീവിതത്തിൽ എറിഞ്ഞ കല്ലും പറഞ്ഞ വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ ആർക്കും ആവില്ല, എന്ത് ആവേശത്തിൻമേൽ എന്ത് സാഹചര്യത്തിൽ ഉപയോഗിക്കുന്ന വാക്കുകളും പറഞ്ഞ ആൾ മറന്നാലും ആ വാക്കുകൾ മൂലം മുറിവേറ്റ ആൾ ഒരുപക്ഷെ കാലങ്ങൾ കഴിഞ്ഞാലും മരിക്കുവോളം മറക്കില്ല. സ്വയം വാക്കുകൾ വളരെ ആലോചിച്ചു അളന്നു നോക്കി മാത്രം ഉപയോഗിക്കുവാൻ പഠിക്കുക, അത് ശീലിക്കുക.
പൂർണ്ണത കൈവരിക്കുന്നത് വലിയ കാര്യം ആണെങ്കിലും അത് നഷ്ടപ്പെടുന്നത് നമ്മുടെ തന്നെ ചെറിയ കാര്യങ്ങളിലെ അശ്രദ്ധയും അവിവേകവും മൂലമാണ്.
ഒന്നിനോടും തനതായ മമതയില്ലാതെ എല്ലാം ഒരുപോലെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർക്ക് ഒന്നിന്റെയും പൂർണ്ണത അനുഭവിക്കാൻ ആവില്ല .ആളുകളെയും അനുഭവങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നത് ദൃഷ്ടി സ്ഥിരത ഇല്ലാത്തത് കൊണ്ടാണ് . വിളറിയതും വികൃതവുമായ കാഴ്ച്ചകൾ എല്ലാം സങ്കീർണ്ണത കൊണ്ട് മാത്രം ആകണം എന്നില്ല . കണ്ണുകളുടെ അനിശ്ചിതത്വം കൊണ്ടും ആകാം.
ശാന്തമായവയിൽ എല്ലാം തെളിമയുണ്ടാകും. തിരക്കിനൊപ്പം ഒറ്റക്ക് ഇരുന്നുള്ള അപഗ്രഥനങ്ങളും ഉണ്ടാകണം . ഇല്ലെങ്കിൽ ഉള്ളിലെ ഇന്ധനം തീരുന്നത് അറിയാതെ വരും
ഒന്നു ശാന്തമാവാനും പരിശോധിക്കാനം സമയം കണ്ടെത്തിയിരുന്നെങ്കിൽ വൈകാരികതയിൽ നിന്നും അമിത വേഗത്തിൽ നിന്നും ഉടലെടുത്ത നമ്മുടെ പല അപക്വ തീരുമാനങ്ങൾക്കും കുറച്ചു കൂടി മെച്ചപ്പെട്ട പരിഹാരം കണ്ടെത്താമായിരുന്നു.
നിങ്ങളെ വിധിക്കുവാൻ മറ്റാർക്കും കഴിയില്ല, കാരണം നിങ്ങളുടെ ജീവിതത്തിൽ ഓരോരോ സന്ദർഭങ്ങളിൽ അനുഭവിച്ചതും നേരിട്ടതും ആയ പ്രതിസന്ധികൾ നിങ്ങൾക്ക് മാത്രമേ അറിയൂ, പുറത്ത് നിന്ന് നിങ്ങളെ നോക്കിക്കാണുന്നവർക്ക് നിങ്ങളെക്കുറിച്ച് മറ്റുള്ളവർ മെനെഞ്ഞെടുത്തു പറഞ്ഞു കൊടുത്ത കഥകൾ മാത്രമേ അറിയൂ. നിങ്ങളുടെ ജീവിത ശരികൾ -അതിനുള്ള സാഹചര്യങ്ങൾ - ഒരുപക്ഷെ നിങ്ങൾക്ക് മാത്രം അറിയാവുന്ന രഹസ്യമാണ്.
നിശ്ചലവും ശാന്തവും ആയ ബക്കറ്റിൽ നമുക്ക് നിലാചന്ദ്രനെ കാണാൻ കഴിയും. ഓളം തട്ടുന്ന വെള്ളത്തിൽ നിലാവ് കാണാൻ പ്രയാസമായിരിക്കും. മനസ്സും അത് പോലെ തന്നെയാണ്. ശാന്തമാകുക. എല്ലാം തെളിഞ്ഞ് കാണാൻ പറ്റും.
സമാധാനം, മൈത്രി, സദുദ്ദേശ്യം, ആയുരാരോഗ്യം തുടങ്ങിയ സങ്കൽപങ്ങളിൽ സദാ മനസിനെ ക്രിയാത്മകമാക്കുകയാണെങ്കിൽ നിങ്ങളുടെ ജീവിതത്തിൽ അത്ഭുതങ്ങൾ സംഭവിക്കും’. ലോകത്ത് അത്ഭുതങ്ങൾ സാധ്യമാക്കിയവരൊക്കെ മനസിൻ്റെ അത്ഭുതശക്തി തിരിച്ചറിഞ്ഞവരായിരുന്നു. ആധുനിക സാങ്കേതിക ഉപകരണങ്ങൾ കണ്ടുപിടിക്കുന്നതിൻ്റെ നൂറ്റാണ്ടുകൾക്കു മുമ്പ് 15 ടൺ വരെ ഭാരമുള്ള 2.3 ബില്യൻ പടുകൂറ്റൻ കല്ലുകൾ കൊണ്ട് നിർമിച്ച പിരമിഡുകൾ പറഞ്ഞു തരുന്നത് മനുഷ്യ മനസ് സാധ്യമാക്കിയ അത്ഭുതങ്ങളെയാണ്.
ഭൂതകാലത്തോട് പൊരുതിക്കൊണ്ടിരിക്കാതെ നിലവിലെ സമയത്തെ നല്ല രീതിയില്‍ ഉപയോഗിക്കുന്നതാണ് ജീവിതവിജയത്തിനാധാരം.ഒരാളുടെ ജീവിത വിജയത്തിന് നിദാനമായ കാരണങ്ങള്‍ മറ്റൊരാളുടെ ജീവിതവിജയത്തിന് പ്രയോജനപ്പെടണമെന്നില്ല.
നാം സ്വന്തമായി ഒരു ജീവിതശൈലി രൂപപ്പെടുത്തുക, അന്വേഷിക്കുകയും തിരയുകയും, പരാജയങ്ങളെ അവഗണിക്കുകയും ചെയ്യുക.
നമ്മുടെ ലക്ഷ്യം അര്‍ത്ഥവത്താണെങ്കില്‍ മൂല്യമുള്ളതാണെങ്കില്‍, നാം വിജയിക്കുക തന്നെ ചെയ്യും.