ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



സൗന്ദര്യം, ഇഷ്ടം എന്നിവയെ ബന്ധപ്പെടുത്തി രണ്ടു കാഴ്ചപ്പാടുകളാണുള്ളത്. സൗന്ദര്യമുള്ളതിനെ നാം ഇഷ്ടപ്പെടുന്നു എന്നതാണ് അതില്‍ ഒന്ന്. ഇഷ്ടപ്പെടുന്നതില്‍ നാം സൗന്ദര്യം കണ്ടെത്തുന്നു എന്നതാണ് മറ്റേത്.
'സൗന്ദര്യമുള്ള വസ്തു എന്നും സന്തോഷം പ്രദാനം ചെയ്യുന്നു’ എന്ന കീറ്റ്‌സിന്റെ പ്രസിദ്ധമായ വരിയുടെ ചുവടു പിടിച്ച് സൗന്ദര്യമുള്ളതിനെ മാത്രമേ സ്‌നേഹിക്കാന്‍ കഴിയൂ എന്നു കരുതുന്നവരുണ്ടാകാം. അവര്‍ സ്‌നേഹത്തെ വൈകാരികമായ തലത്തില്‍ കാണുന്നവരാണ്. അപ്പോള്‍ മറുചോദ്യം ഇങ്ങനെ വരാം: സ്‌നേഹം വികാരമല്ലേ?


ഇപ്പോഴും പലയിടത്തും മാതാപിതാക്കള്‍ ആണ്‌ മകനു വേണ്ടി അല്ലെങ്കിൽ മകൾക്ക്‌ വേണി ഇണയെ തിരഞ്ഞെടുക്കാറ്‌... അനുസരണമുള്ള മകന്‍ പോയി മാതാപിതാക്കള്‍ നിശ്ചയിച്ച കുട്ടിയെ വിവാഹം കഴിക്കുന്നു.ഒരിക്കൽ ഒരു കൂട്ടുകാരൻ ഗൾഫിൽ നിന്ന് വിവാഹം കഴിക്കാനായി നാട്ടിലേക്ക്‌ വരികയാണ്‌.. ഞാൻ ചോദിച്ചു മാതാപിതാക്കള്‍ തീരുമാനിച്ച കുട്ടിയെ ഭാര്യയായി സ്‌നേഹിക്കാന്‍ എങ്ങനെ കഴിയും?’
അന്നു അവൻ പറഞ്ഞു: സ്‌നേഹം എന്നു പറയുന്നത് ഒരു വികാരമല്ല, ഒരു ഇച്ഛയാണ്.’
സ്‌നേഹം വികാരത്തിലല്ല, മറിച്ച് തീരുമാനത്തിലാണ്, ഇച്ഛയിലാണ് അധിഷ്ഠിതമായിരിക്കുന്നതെന്ന് അന്ന് അവൻ പറഞ്ഞു തന്നു.

സ്‌നേഹം വികാരത്തിലല്ല, തീരുമാനത്തിലാണ് അധിഷ്ഠിതമായിരിക്കേണ്ടത്. വികാരത്തെ ഉണര്‍ത്തുന്നത് സൗന്ദര്യമാണെങ്കില്‍ സൗന്ദര്യം നഷ്ടപ്പെടുമ്പോള്‍ വികാരം വറ്റിപ്പോകും. മറിച്ച് ഭര്‍ത്താവിന്റെ / ഭാര്യയുടെ സ്‌നേഹം, ദൈവസ്‌നേഹം പോലെ ഇച്ഛയില്‍ അധിഷ്ഠിതമാണെങ്കില്‍ സൗന്ദര്യം നഷ്ടപ്പെട്ടാലും ആരോഗ്യം കുറഞ്ഞാലും അത് ഉതിര്‍ന്നു പോകുന്നില്ല. കാരണം അതു തിരിച്ചൊന്നും പ്രതീക്ഷിക്കാത്ത, നിസ്വാര്‍ഥമായ, ഉദാത്തമായ സ്‌നേഹമാണ്.


നാം സ്‌നേഹിക്കുന്നതില്‍ ഇല്ലാത്ത സൗന്ദര്യം കണ്ടെത്താന്‍ കഴിയുന്നതെങ്ങനെയാണ്? അതൊരു ആത്മ വഞ്ചനയല്ലേ? ഇതിനു മറുപടിയായി ഒരു കഥ കേള്‍ക്കുക:
നി"ലോക സുന്ദരിയെ തിരഞ്ഞെടുക്കുന്ന വലിയൊരു പരിപാടിയാണ് ആ പട്ടണത്തില്‍ നടക്കുന്നത്. ഒട്ടേറെ ആളുകള്‍ ആ പരിപാടി നടക്കുന്ന ഓഡിറ്റോറിയത്തിനു മുന്‍പില്‍ തടിച്ചു കൂടിയിട്ടുണ്ട്. എങ്ങും ആളും ബഹളവും വാഹനങ്ങളും. പെട്ടെന്ന് കഷ്ടിച്ചു നാലു വയസ്സു തോന്നിക്കുന്ന ഒരു പെണ്‍കുട്ടി അമ്മയെ കാണാതെ ഒറ്റപ്പെട്ട് ആള്‍ക്കൂട്ടത്തിനിടയില്‍ നിന്നു നിലവിളിക്കാന്‍ തുടങ്ങി. പൊലീസ് കുട്ടിയുടെ രക്ഷക്ക് എത്തി. കുട്ടിക്ക് അമ്മയെ കാണണം. പക്ഷേ കുട്ടിക്ക് അമ്മയുടെ പേരാകട്ടെ, മേല്‍വിലാസമാകട്ടെ ഒന്നും അറിയില്ല. അമ്മയെ കണ്ടെത്താന്‍ സഹായകരമാകുന്ന എന്തെങ്കിലും വിവരം കുട്ടിയില്‍ നിന്നു കിട്ടാന്‍ പൊലീസ് കിണഞ്ഞു ശ്രമിച്ചു. 

ഒടുവില്‍ കുഞ്ഞില്‍ നിന്ന് ഒരു സുപ്രധാന വിവരം കിട്ടി. അവള്‍ പറഞ്ഞു: ‘എന്റെ അമ്മ ലോകത്തിലേക്കും അതിസുന്ദരിയായ സ്ത്രീയാണ്.’ പൊലീസ് ഓഫീസര്‍ക്ക് ആശ്വാസമായി. ഓ, ലോകസുന്ദരി മല്‍സരത്തില്‍ ഒന്നാമതെത്തിയ സ്ത്രീയുടെ കുട്ടിയാണിത്. അദ്ദേഹം ഉടന്‍ തന്നെ കുട്ടിയെ ലോകസുന്ദരിയുടെ അടുത്തെത്തിച്ചു. പക്ഷേ കുട്ടിയെ അവര്‍ക്ക് അറിഞ്ഞുകൂടാ. അവര്‍ വിവാഹിത പോലുമല്ല. കുട്ടിയും പറഞ്ഞു:'ഇതൊന്നുമല്ല എന്റെ അമ്മ. ഞാന്‍ പറഞ്ഞില്ലേ അവര്‍ ലോകത്തിലേക്കും ഏറ്റവും സുന്ദരിയാണെന്ന്! ഇതാണോ സുന്ദരി?’ കുട്ടി മൂക്കത്തു വിരല്‍ വച്ചു. പൊലീസ് ഓഫീസര്‍ ആകെ കുഴങ്ങി. സൗന്ദര്യ റാണിയെക്കാളും സുന്ദരിയായ സ്ത്രീയുടെ മകളോ ഇവള്‍?'


പക്ഷേ, സംശയിച്ചു നില്‍ക്കാന്‍ സമയമില്ല. കുട്ടി, ‘അമ്മയെ കാണണം’ എന്നു പറഞ്ഞ് അടുത്ത നിലവിളിക്കു വട്ടം കൂട്ടുകയാണ്. പൊലീസ് ഓഫീസര്‍ മല്‍സരത്തില്‍ പങ്കെടുത്ത മറ്റു സുന്ദരിമാരില്‍ ആരുടെയെങ്കിലും മകളാണോ എന്നറിയാന്‍ അവരുടെ അടുത്തേക്കു കൂട്ടിക്കൊണ്ടു പോയി. ആരെ കണ്ടാലും കുട്ടിക്ക് ഒരേയൊരു വായ്ത്താരി: ‘ഇതൊന്നുമല്ല എന്റെ അമ്മ. ഞാന്‍ പറഞ്ഞില്ലേ അവര്‍ ലോകത്തിലേക്കും ഏറ്റവും സുന്ദരിയാണെന്ന്!’
ഈ ബഹളത്തിനിടയില്‍ ആള്‍ക്കൂട്ടത്തിനിടയില്‍ നിന്ന് ‘മോളേ’ എന്നു വിളിച്ചുകൊണ്ട് ഒരു സ്ത്രീ ഓടിവന്നു. പൊലീസ് ഓഫീസറുടെ കൈവിട്ട് കുഞ്ഞും അവരുടെ നേരെ ഓടി  ‘അമ്മേ....

പൊലീസ് ഓഫീസര്‍ അന്തം വിട്ടു പോയി. എടുത്തു പറയത്തക്ക ഒരു സൗന്ദര്യവുമില്ലാത്ത ഒരു സാധാരണക്കാരിയായ സ്ത്രീയാണിവര്‍! കൈവിട്ടു പോയ കുട്ടിയെ അമ്മ ആശ്ലേഷിക്കുന്നതിനിടെ കുട്ടി പൊലീസ് ഓഫീസറുടെ നേരെ തിരിഞ്ഞ് വിജയസ്മിതത്തോടെ ചോദിച്ചു: ‘ഞാന്‍ അപ്പഴേ പറഞ്ഞില്ലേ ലോകത്തിലേക്കും സുന്ദരിയാണ് എന്റെ അമ്മയെന്ന്. ഇപ്പോള്‍ മനസ്സിലായോ?’


അപ്പോള്‍ അതാണു കാര്യം. സൗന്ദര്യം, നോക്കുന്ന ആളിന്റെ മനസ്സിലാണ്. സ്‌നേഹമുള്ളവരില്‍ നാം സൗന്ദര്യം കണ്ടെത്തുകയാണ്. കാക്കക്കും തന്‍കുഞ്ഞ് പൊന്‍കുഞ്ഞാണല്ലോ.
ജീവിച്ചിരിക്കുമ്പോൾ സ്നേഹപൂർവ്വം മറ്റുള്ളവരെ മനസ്സിലാക്കി മുൻവിധികളില്ലാതെ തിരിച്ചൊന്നും പ്രതീക്ഷിക്കാതെ സ്നേഹം നൽകി ജീവിക്കുക....ജീവിതം സന്തോഷം നിറഞ്ഞതാകും തീർച്ച....

പ്രിയപ്പെട്ടവരുടെ മനസ്സിൽ ഒരുനാൾ നാം വെറുമൊരു ഓർമ്മ മാത്രമായി മാറും, ആ ഓർമ്മകൾ മനോഹരമാക്കുവാൻ, മികവുള്ളതാക്കാൻ ഇപ്പോഴേ പരിശ്രമിക്കുക, കഴിവിന്റെ പരമാവധിയും അതിൽ കൂടുതലും.



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഭക്ഷണത്തോടൊപ്പമുള്ള വെള്ളം കുടിക്കുന്ന ശീലം നല്ലതാണോ?

  ഭക്ഷണത്തോടൊപ്പമുള്ള വെള്ളംകുടി ശീലം നല്ലതാണോ? നമ്മുടെ ആരോഗ്യത്തിന് വെള്ളം അത്യാവശ്യമാണ്. മനുഷ്യശരീരം ഭക്ഷണമില്ലാതെ ആഴ്ചകളോളം നിലനില്‍ക്കും, പക്ഷേ വെള്ളമില്ലാതെ നമ്മള്‍ക്ക് രണ്ട് ദിവസം പോലും നില്‍ക്കാനാവില്ല. വെള്ളം ശരിരത്തിലെ രക്തം, ദഹനരസങ്ങള്‍, മൂത്രം, വിയര്‍പ്പ് എന്നിവയുടെ അടിസ്ഥാനമായി മാറുന്നു. ശരീരത്തിലെ പേശികളിലും കൊഴുപ്പിലും അസ്ഥികളിലും വെള്ളം അടങ്ങിയിരിക്കുന്നു. ഇത്രയൊക്കെ പ്രധാന്യമുള്ള വെള്ളം, ഭക്ഷണത്തോടൊപ്പം കുടിക്കുന്നത്  ദോഷകരമാണെന്ന് പലരും കേട്ടിട്ടുണ്ടാകും. ഭക്ഷണത്തിനിടയിലോ, ഭക്ഷണം കഴിച്ച ഉടനെയോ ഭക്ഷണത്തിന് തൊട്ടുമുമ്പോ വെള്ളം കുടിക്കുന്നത് ശരീരത്തിന് ആ ഭക്ഷണത്തെ ദഹിപ്പിക്കാന്‍ ബുദ്ധിമുട്ടാണെന്നായിരിക്കും പ്രധാനമായും കേട്ടിരിക്കുക. ഇത് പലതരത്തിലുള്ള ആരോഗ്യപ്രശ്നങ്ങളിലേക്കും വിഷാംശം അടിഞ്ഞുകൂടാനും കാരണമാകുമെന്നും ചില വാദങ്ങളുമുണ്ട്. ഭക്ഷണത്തോടൊപ്പം വെള്ളം കുടിക്കുന്നത്, ദഹനത്തെ ദുര്‍ബലപ്പെടുത്താന്‍ ആവശ്യമായത്ര ആമാശയത്തിലെ ആസിഡുകളെ നേര്‍പ്പിക്കുമെന്ന് പഠനങ്ങളൊന്നും പറഞ്ഞിട്ടില്ല. അതേസമയം ആമാശയത്തിലെ ആസിഡിനെ വെള്ളം നേര്‍പ്പിക്കില്ലെന്ന് പറയാനും നമ്മള്‍ക...

ഉയര്‍ന്ന യൂറിക് ആസിഡ്; കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍

നമ്മുടെ ശരീരത്തില്‍ വച്ച്‌ പ്യൂറൈനുകള്‍ എന്ന രാസവസ്തുക്കള്‍ വിഘടിച്ചുണ്ടാകുന്ന ഉല്‍പന്നമാണ് യൂറിക് ആസിഡ്. ഇതിന്‍റെ തോത് ശരീരത്തില്‍ അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കൈകാലുകള്‍ക്ക് വേദന സൃഷ്ടിക്കാം. യൂറിക് ആസിഡ് കൂടിയാല്‍ ശരീരം പല ലക്ഷണങ്ങളും പ്രകടിപ്പിക്കും. അത്തരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ കൈകളിലും കാലുകളിലും കാണപ്പെടുന്ന ലക്ഷണങ്ങള്‍ എന്തൊക്കെയാണെന്ന് നോക്കാം. 1. കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്തെ സ്ഥിരമായ വേദന ശരീരത്തില്‍ യൂറിക് ആസിഡ് കൂടുമ്ബോള്‍ അവ കാല്‍വിരലുകളിലും ഉപ്പൂറ്റിയുടെയും ഭാഗത്ത് അടിഞ്ഞു കൂടി അവിടെ വേദന സൃഷ്ടിക്കാം. 2. സന്ധി വേദന യൂറിക് ആസിഡ് അധികമാകുമ്ബോള്‍ അവ സന്ധികളില്‍ അടിഞ്ഞു കൂടി കാലുകള്‍ക്ക് മാത്രമല്ല, കൈകളിലും വേദന സൃഷ്ടിക്കാം. 3. സന്ധികള്‍ക്ക് ചുറ്റുമുള്ള ചർമ്മത്തിലെ മാറ്റങ്ങള്‍ സന്ധികള്‍ക്ക് ചുറ്റും അസാധാരണമായ എന്തെങ്കിലും മുഴകളോ തടിപ്പ് നിക്ഷേപങ്ങളോ കാണുന്നതും യൂറിക് ആസിഡ് കൂടിയതിന്‍റെ സൂചനയാകാം. പ്രത്യേകിച്ച്‌ കൈ വിരലുകളില്‍ ചുവന്ന പാടുകളും നീരും കാണപ്പെടാം. 4. കാലുകളില്‍ കാണപ്പെടുന്ന നീര് കാലുകളില്‍ നീര്, കാലുകളുടെ പത്തിക്ക് ...

മോട്ടിവേഷൻ ചിന്തകൾ

എല്ലാ സത്യങ്ങളും നമുക്ക് വിളിച്ചു പറയാനാവില്ല എന്ന് അറിയാം . കുറഞ്ഞപക്ഷം മറ്റുള്ളവരെ പറ്റി കള്ളം പറയാതിരിക്കാനെങ്കിലും നമുക്ക് കഴിയണം. പറ്റിപ്പോയ തെറ്റിനെ കുറിച്ച് സ്വന്തം മനസാക്ഷിയുടെ മുന്നിലെങ്കിലും നമുക്ക് സമാധാനം ബോധിപ്പിക്കണം.അതല്ലാതെ കള്ളങ്ങൾ നിരന്തരം പറഞ്ഞു പറഞ്ഞു നാം ഒരു മനുഷ്യനേ അല്ലെന്ന തീരുമാനത്തിൽ നമ്മെ തന്നെ എത്തിക്കരുത്. എങ്ങനെയും പണവും സ്ഥാനവും ഉണ്ടാക്കുന്നവനാണ് സമൂഹത്തില്‍ സമര്‍ത്ഥന്‍ എന്ന മിഥ്യാധാരണ ഇന്ന് വളര്‍ന്നു വന്നിട്ടുണ്ട്. മാതാപിതാക്കളോട് അസത്യം പറയുകയും വീടിനു പുറത്ത് തങ്ങള്‍ ചെയ്യുന്ന ശരിയല്ലാത്ത കാര്യങ്ങള്‍ മാതാപിതാക്കളില്‍ നിന്ന് മറച്ചുവക്കാന്‍ ശ്രമിക്കുകയും ചെയ്യുന്ന കുട്ടികളുണ്ട്. പലപ്പോഴും അവരുടെ തന്നെ നാശത്തിന് അത് കാരണമാകും. സത്യത്തിനു മാത്രമേ ജയമുണ്ടാകുകയുള്ളൂ, അസത്യത്തിലൂടെ ജയിക്കാന്‍ ശ്രമിക്കുന്നവര്‍ പരാജയത്തിലേക്കാണ് യഥാര്‍ത്ഥത്തില്‍ നീങ്ങുന്നത്. മറ്റുള്ളവരോടും സമൂഹത്തോടും രാജ്യത്തോടുമുള്ള നമ്മുടെ കടപ്പാടുകളും ധര്‍മ്മവും നിറവേറ്റാന്‍ പര്യാപ്തമായ രീതിയില്‍ വാക്കിലും പ്രവൃത്തിയിലും ആത്മാര്‍ത്ഥതയും നേര്‍വഴിയും നിലനിര്‍ത്താനായാല്‍ സത്യസന്ധതയും നന്മയും...

മോട്ടിവേഷൻ ചിന്തകൾ :ജീവിതത്തിൽ ഒന്നിനും ഒരു അർത്ഥം ഇല്ലെന്ന് മനസ്സിലാക്കുമ്പോൾ

ജീവിതത്തിൽ എല്ലാവരും ഒന്നിനും നേരമില്ലാതെ ഓടുകയാണ്...അവസാനം ഇത് വരെ കിട്ടിയ നേട്ടങ്ങൾ ഒന്നും അവസാനം വ്യാർഥമാണെന്ന് മനസ്സിലാക്കും വരെ. ഒരു കഥ പറയാം , ഒരു വൃദ്ധനും അയാളുടെ വളർത്തു നായയും എന്നും പ്രഭാത സവാരിക്കിറങ്ങും. സവാരിക്കിടയിൽ ഒരിടത്തു റോഡരികിൽ മരങ്ങൾ വരിവരിയായി നിൽക്കുന്നിടത്തുള്ള സിമന്റ്‌ ബെഞ്ചുകളിൽ ഒന്നിൽ വൃദ്ധൻ ഇരിക്കും. ഇങ്ങനെ ഇരിക്കുന്നതിനിടയിൽ ഇദ്ദേഹത്തിന്റെ വളർത്തുനായ റോഡിൽക്കൂടി പോകുന്ന വാഹനങ്ങൾക്ക് പിന്നാലെ കുരച്ചുകൊണ്ട് ഓടുക പതിവായിരുന്നു. വാഹനങ്ങൾ നിർത്താതെ ഓടിപ്പോയാൽ കുറേ ദൂരം അവയുടെ പിറകേ ഓടിയതിനു ശേഷം നായ കിതച്ചുകൊണ്ട് ഓടിവന്നു യജമാനന്റെ കാൽച്ചുവട്ടിൽ കിടക്കും. ഇതിങ്ങനെ കുറേദിവസം ആവർത്തിക്കുന്നത് കൗതുകത്തോടെ കണ്ടിരുന്ന ഒരു വഴിയാത്രക്കാരൻ വൃദ്ധനോട് അൽപ്പമൊരു പരിഹാസത്തോടെ ചോദിച്ചു: "നിങ്ങളുടെ നായ എപ്പോഴെങ്കിലും ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തുമെന്ന് നിങ്ങൾക്ക് തോന്നുന്നുണ്ടോ?' അപ്പോൾ വൃദ്ധൻ ചിരിച്ചുകൊണ്ട് പറഞ്ഞു: "എന്നെ ചിന്തിപ്പിക്കുന്നത് അതല്ല.... എന്നെങ്കിലും ഒരിക്കൽ ഇവൻ ഒരു വാഹനത്തെ പിന്തുടർന്ന് പിടിച്ചുനിർത്തിക്കഴിഞ്ഞാൽ, പിന്നെ ...

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്

  ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട് ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറ...

മൈക്രോവേവിൽ പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ...

മൈക്രോവേവിൽ പാസ്റ്റിക് പാത്രം വയ്ക്കരുതേ മൈക്രോവേവിൽ പാസ്റ്റിക് പാത്രങ്ങൾ ഉപയോഗിക്കുമ്പോൾ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ... പ്ലാസ്റ്റിക് ബൗളിൽ ഭക്ഷ്യവസ്‌തുക്കൾ അടച്ച് വച്ച് മൈക്രോവേവ് ഓവനിൽ പാചകം ചെയ്‌ത് കഴിച്ചാൽ ഗുരുതരമായ ആരോഗ്യ പ്രശ്നങ്ങൾ ഉണ്ടാകുമോ? വന്ധ്യത, പ്രമേഹം, അമിതവണ്ണം, കാൻസർ തുടങ്ങിയ ആരോഗ്യ പ്രശ്നങ്ങൾക്ക് ഇതിട വരുത്തുമോ? പ്ലാസ്റ്റിക് പാത്രങ്ങളിൽ ഭക്ഷ്യവസ്തുക്കൾ മൈക്രോവേവിൽ പാകം ചെയ്‌തോ ചൂടാക്കിയോ കഴിച്ചാൽ ഉയർന്ന രക്‌തസമ്മർദ്ദമുണ്ടാകുമെന്നാണ് വിവിധ പഠനങ്ങൾ പറയുന്നത്. ഇത് പ്രത്യുല്പാദനശേഷിയേയും ബാധിക്കും. മസ്‌തിഷ്കത്തിന്‍റെ പ്രവർത്തന ശൃംഖലയേയും ഇത്തരം ഭക്ഷണശീലം ബാധിക്കും. അതായത് മൈക്രോവേവ് ഓവനിൽ പ്ലാസ്റ്റിക് പാത്രം ചൂടാവുമ്പോൾ പ്ലാസ്റ്റിക്കിലുള്ള രാസവസ്‌തുക്കളിൽ 95 ശതമാനവും സ്രവിക്കും. ആരോഗ്യത്തിന്‍റെ ശത്രു പ്ലാസ്റ്റിക് പാത്രങ്ങൾ നിർമ്മിക്കുന്നതിനായി വിസ്ഫെനോൾ എ എന്ന രാസ വസ്‌തു ഉപയോഗിക്കാറുണ്ട്. ഈ രാസവസ്തു പൊതുവെ ബിപിഎ എന്ന പേരിലാണ് അറിയപ്പെടുന്നത്. വന്ധ്യത, ഹോർമോൺ അസന്തുലിതാവസ്‌ഥ, കാൻസർ തുടങ്ങിയ രോഗങ്ങൾക്ക് ഈ രാസവസ്തു ആക്കം കൂട്ടും. വ്യക്‌തിയുടെ ലൈംഗിക സ്വഭാവത്തിലും മാറ...

നേർവഴി ചിന്തകൾ

സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ. എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോട് ചോദിച്ചു. രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..? എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്. നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സ...

നിങ്ങള്‍ക്ക് ഓവര്‍ട്രെയിനിങ് സിൻഡ്രോം ഉണ്ടോ? ശരീരത്തെ തിരിച്ചറിഞ്ഞ് വേണം വ്യായാമവും

ആരോഗ്യകരമായ ശരീരം കാത്തുസൂക്ഷിക്കുന്നതില്‍ വ്യായാമത്തിന്റെ പങ്ക് വളരെവലുതാണ്. അപ്പോഴും സ്വന്തം ശരീരത്തെ അറിഞ്ഞ് വ്യായാമം ചെയ്യുക എന്നതും പ്രധാനമാണ്. പ്രത്യേകിച്ച്‌ ജിമ്മിലും മറ്റും പോയി കഠിനമായ വ്യായാമം ആരംഭിക്കുന്നതിന് മുമ്ബ് വിദഗ്ധാഭിപ്രായം തേടുകയും വേണ്ട പരിശോധനകള്‍ നടത്തുകയും ചെയ്യേണ്ടതാണ്. അടുത്തിടെ ജിമ്മില്‍ വർക്കൗട്ട് ചെയ്യുന്നതിനിടെയുണ്ടായ ഹൃദയാഘാത മരണങ്ങളില്‍ പലതിനുംപിന്നില്‍ തിരിച്ചറിയപ്പെടാതെ പോകുന്ന ഹൃദ്രോഗപ്രശ്നങ്ങള്‍ ആണെന്നാണ് വിദഗ്ധർ പറയുന്നത്. ഈയടുത്താണ് ഹിമാചല്‍പ്രദേശില്‍ നിന്നുള്ള ഒരു മുപ്പത്തിയഞ്ചുകാരൻ വർക്കൗട്ടിനിടെ ഹൃദയാഘാതമുണ്ടായി മരിച്ചത്. കഠിന വ്യായാമം ഹൃദയസ്തംഭനത്തിന് കാരണമാകുമെന്ന് ഡോ. ദീപക് കൃഷ്ണമൂർത്തി എക്സില്‍ കുറിക്കുന്നു. അമിതമായി വ്യായാമം ചെയ്യുന്നതിനെ ഓവർട്രെയിനിങ് സിൻഡ്രോം എന്നാണ് പറയുന്നത്. അതികഠിനമായ വ്യായാമങ്ങളില്‍ മുഴുകുകയും അതില്‍ നിന്ന് ഒരു വീണ്ടെടുപ്പ് നടത്താൻ ശരീരത്തെ അനുവദിക്കാതെ വീണ്ടും വ്യായാമത്തിലേക്ക് തന്നെ തിരികെപ്പോവുകയും ചെയ്യുന്നതിനെയാണ് ഓവർട്രെയിനിങ് സിൻഡ്രോം എന്നുപറയുന്നത്. ഇത് ശാരീരികവും മാനസികവുമായ ഒട്ടേറെ പ...

മോട്ടിവേഷൻ ചിന്തകൾ

പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക.   എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത്‌ എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്‌'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്‌. മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിനു ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീ...