ആഴ്ചകള്‍കൊണ്ട് വണ്ണം കൂട്ടണോ? ദിവസവും ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ
വണ്ണം കുറയാന്‍ കഷ്ടപ്പെടുന്നവരേക്കാള്‍ കൂടുതല്‍ വണ്ണം കൂട്ടാന്‍ കഷ്ടപ്പെടുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്. വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കരുത്. സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചാല്‍ വണ്ണം കൂടിത്തുടങ്ങും എന്ന കാര്യത്തില്‍ സംശയമില്ല.
ഉലുവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അല്‍പം ഉലുവ എടുത്ത് രാത്രി വെള്ളത്തിലിട്ട് വെക്കുക. ഇത് പിറ്റേദിവസം പിഴിഞ്ഞെടുത്ത് ഇതിന്റെ വെള്ളം കുടിക്കാവുന്നതാണ്. ഇത് കുറച്ച് ദിവസം സ്ഥിരമായി തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും.
ആരോഗ്യത്തിനും ബുദ്ധിയുടെ ഉണര്‍ച്ചക്കും വളരെയധികം സഹായിക്കുന്നു ബ്രഹ്‌മി. ബ്രഹ്‌മി കുട്ടികള്‍ക്ക് വരെ കൊടുക്കുന്നത് നമ്മുടെ ശീലമാണ്. അത്രക്കും ആരോഗ്യഗുണങ്ങള്‍ ആണ് ബ്രഹ്‌മിയില്‍ ഉള്ളത്. നെയ്യില്‍ ബ്രഹ്‌മി വറുത്ത് കഴിക്കുന്നത് മെലിഞ്ഞിരിക്കുന്നവര്‍ തടിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാണ്.
അല്‍പം ഉണക്കമുന്തിരി പാലില്‍ മിക്സ് ചെയ്ത് എന്നും കിടക്കാന്‍ നേരത്ത് കഴിക്കുക. ഇത് ശരീരം പുഷ്ടിപ്പെടുന്നതിന് വളരെ നല്ലതാണ്. നല്ലതു പോലെ തിളപ്പിച്ച് വേണം ഉപയോഗിക്കേണ്ടത്. ഒരു മാസം കൃത്യമായി ചെയ്ത് നോക്കൂ ഇത് നിങ്ങള്‍ക്ക് പെട്ടെന്ന് മാറ്റം തരും.
ബദാമും പാലും സ്ഥിരമായി കഴിക്കുന്നത് തടി വര്‍ദ്ധിപ്പിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്നതിന് സഹായിക്കുന്നു. പല വിധത്തിലുള്ള ആരോഗ്യ പ്രതിസന്ധികള്‍ക്കും പെട്ടെന്ന് പരിഹാരം കാണുന്നതിനും ഇത് സഹായിക്കുന്നു. ബദാം പൊടിച്ച് അത് തിളപ്പിച്ച പാലില്‍ ഇട്ട് സ്ഥിരമായി കിടക്കാന്‍ പോവുന്നതിന് മുന്‍പ് കഴിക്കുക. ഇത് തടി വര്‍ദ്ധിപ്പിച്ച് ആരോഗ്യം വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ മുന്നിലാണ്.
അതുപോലെതന്നെ കക്കിരിയും ഈത്തപ്പഴവും ഒരുമിച്ച് കഴിക്കുന്നതും വളരെ വേഗത്തിൽ തടി വർധിപ്പിക്കാൻ സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼