തന്റെ കഴിവിലും പ്രാപ്തിയിലുമുള്ള വിശ്വാസമാണ് ആത്മാഭിമാനം. എന്നാൽ അതിന്റെ പേരിൽ മറ്റുള്ളവരെ തരംതാഴ്ത്തി കാണുന്ന സ്വഭാവമാണ് അഹംഭാവം.
ഒരു വ്യക്തിയുടെ ജീവിതവിജയത്തിനും വ്യക്തിത്വ വികാസത്തിനും ആത്മാഭിമാനം നല്ലതാണ്. നാം ചൂഷണം ചെയ്യപ്പെടാതിരിക്കാനും സ്ഥിരോൽസാഹത്തിനും അത് നമ്മെ സഹായിക്കും, ഒപ്പം അനാവശ്യവും അനുചിതവുമായ കാര്യങ്ങിൽ നിന്നും അത് നമ്മെ സംരക്ഷിക്കുകയും ചെയ്യും.
എന്നാൽ അഹംഭാവം നമ്മുടെ വിജയത്തിന് വിഘാതം സൃഷ്ടിക്കുകയും സഹജീവികളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യും. അന്യന്റെ നന്മയെ അംഗീകരിക്കാത്തതിലൂടെ നമുക്ക് അവരിൽ നിന്നും പഠിക്കാനും നേടാനും സാധ്യമായിരുന്ന പല ഗുണങ്ങളും ഉപകാരങ്ങളും നഷ്ടമാകും. പിന്നീടത് നമ്മെ തന്നെ സമൂഹത്തിൽ നിന്നും അകറ്റി കളയും.
തന്നിൽ വിശ്വാസമർപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും നാം ശീലിക്കുക!
കൂടെ ജോലി ചെയ്തിരുന്ന സുഹൃത്ത് ഒരിക്കൽ എന്നോട് പറഞ്ഞു. എനിക്ക് 35 വയസായി. കല്യാണം കഴിഞ്ഞു, രണ്ടു പിള്ളേരായി, സ്വന്തം ആയി കുറച്ചു സ്ഥലവും, വീടും ആയി. ലോൺ ഉണ്ടെങ്കിലും അടഞ്ഞു തീർന്നോളും. ഒരു മനുഷ്യനു 35 വയസിൽ ആവണ്ടതല്ലാം ആയി എന്ന്. ആ സമയത്തു് എനിക്ക് പ്രായം 34, ഒരു മകൻ ഉണ്ട്. ഞാനും ഭാര്യയും രണ്ടാമതൊരു കുട്ടിയെ കുറിച്ച് ചിന്തിച്ചിട്ടില്ല. പക്ഷെ ഞാൻ ആലോചിച്ചു എന്റെ സുഹൃത്തിന്റെ വിജയവും ആയി നോക്കുമ്പോൾ ഞാൻ അതുവരെ എത്തിയിട്ടില്ല എന്നാൽ അന്നുവരെ 35 വയസാകുമ്പോൾ ഇതൊക്കെ സ്വന്തമാക്കണം എന്ന് ഞാൻ ഒരിക്കലും ആലോചിച്ചിട്ടിലായിരുന്നു. പുള്ളിക്ക് വീണ്ടും ഒരു കുട്ടിയായി, പുതിയ കാർ മേടിച്ചു, ലോൺ എല്ലാം ക്ലോസാക്കി അതൊക്കെ വേറെ കഥ.
ജീവിത വിജയം എന്നത് വളരെ വ്യക്തിപരം ആണ്.നമ്മുടെ ജീവിതം എന്നാൽ ഒരു കളിയോ യുദ്ധമോ മറ്റോ പോലെ വിജയം പരാജയം എന്ന അളവുകോൽ വച്ച് നോക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. നമ്മൾ പ്രതീക്ഷിക്കാതെ തോൽക്കുകയും ജയിക്കുകയും എല്ലാം ചെയ്യാറില്ലേ? ജീവിതത്തെ ഒരു യാത്രയോടു ഉപമിക്കാൻ ആണ് എനിക്കിഷ്ടം. നമ്മൾ യാത്രപോകുന്നു.
ചിലപ്പോൾ ഒരു വിമാനത്തിന്റെ സൗകര്യങ്ങൾ മറ്റു ചിലപ്പോൾ യാത്ര ചെല്ലുന്നിടത്തു ഒരു ബന്ദ് ആകാം. നടക്കേണ്ടി വരാം. ചിലപ്പോൾ നമ്മളെ വളരെ അധികം സഹായിക്കുന്ന സ്നേഹ സമ്പന്നരായ ആൾക്കാരെ കാണും, ചിലപ്പോൾ കൂടെ നിന്ന് നമ്മുടെ എല്ലാം സ്വന്തം ആക്കി പോകുന്ന കള്ളന്മാരെ ആകും കാണുന്നത്. പക്ഷെ നമ്മൾ യാത്ര തുടർന്ന് കൊണ്ടേ ഇരിക്കും.യാത്രയിൽ വിജയവും പരാജയവും ഇല്ല, എല്ലാം അനുഭവങ്ങളും ഓർമകളും ആണ്. ഒരു നാൾ ആ രംഗ ബോധമില്ലാത്ത കോമാളി വന്നു വിളിക്കുന്നവരെ ഉള്ള അനുഭവങ്ങളുടെ യാത്ര... അത് തന്നെ അല്ലെ ജീവിതവും? അതല്ലേ മനോഹരം?
നമ്മള്‍ എങ്ങിനെ നമ്മളെത്തന്നെ വിലയിരുത്തുന്നു എന്നതാണ് പ്രാധാനം.. ചുരുക്കത്തില്‍. ചെയ്യുന്ന പ്രവര്‍ത്തിയെല്ലാം വളരെ ഉഗ്രനാണ്, എല്ലാവരില്‍ നിന്നും അഭിനന്ദനങ്ങള്‍ ലഭിക്കുന്നുണ്ട് എന്നൊരു അനുഭവവും, തോന്നലും ഉണ്ടായാല്‍ സെല്‍ഫ് എസ്റ്റീമിന്ന് വലിയ ബുദ്ധിമുട്ടൊന്നും ഇല്ല. എന്നാല്‍ ഞാനൊന്നിനും കൊള്ളില്ല എന്നെ ആര്‍ക്കും ഇഷ്ടമില്ല എന്നുള്ളൊരു ചിന്താഗതിയുള്ള ആള്‍ക്ക് വളരെ താഴ്ന്ന നിലവാരത്തിലുള്ള സെല്‍ഫ് എസ്റ്റീം ആയിരിക്കും.
അവനവനെപ്പറ്റിയുള്ള ഒരു വിലമതിപ്പ് സ്വയം തോന്നുന്ന അവസ്ഥയാകുന്നു ഇത്.അങ്ങിനെയുള്ള അവസ്ഥയില്‍ അയാള്‍ തന്നെ ഒരു തീരുമാനത്തിലെത്തുന്നു. ‘ഞാന്‍ മോശക്കാരനല്ല’ എന്ന്. അങ്ങിനെയൊരു തീരുമാനത്തിലെത്തിക്കഴിഞ്ഞാല്‍ പിന്നെ ആരെന്തു പറഞ്ഞാലും ആ ഉറച്ച തീരുമാനത്തില്‍ നിന്ന് മാറ്റം വരുന്നില്ല. ഇതാണ് സെല്‍ഫ് എസ്റ്റീമിന്റെ ഒരു അടിസ്ഥാന സ്വഭാവം.
1960 ന്റെ മദ്ധ്യ ഘട്ടങ്ങളില്‍ സോഷ്യോളജിസ്റ്റായിരുന്ന മോറിസ് റോസന്‍ബര്‍ഗ്ഗ് സെല്‍ഫ് എസ്റ്റീമിന് നിര്‍വ്വചനം നല്‍കി ‘സ്വയം മതിപ്പ്’ എന്ന ധാരണ എന്ന്.റോസന്‍ബര്‍ഗ്ഗിന്റെ അഭിപ്രായത്തില്‍ സെല്‍ഫ് എസ്റ്റീം എന്നാല്‍ അവനവനെപ്പറ്റിയുള്ള പോസറ്റീവോ നെഗറ്റീവോ ആയ ചിന്താഗതി, ഞാന്‍ എത്രകണ്ട് വിലപ്പെട്ട ആളാകുന്നു എന്റെ കാഴ്ച്ചപ്പാടില്‍ എന്നാകുന്നു.
സെല്‍ഫ് എസ്റ്റീം ഉള്ള ഒരാള്‍ക്ക് വിഷാദം ഉണ്ടാവില്ല. അബ്രഹാം മാസ്ലോ എന്ന ഒരു അമേരിക്കന്‍ മന:ശാസ്ത്രജ്ഞന്‍ ഉണ്ടായിരുന്നു. അദ്ദേഹം മാനസീകരോഗ്യത്തിന്റെ ചവിട്ടുപടികളായി പല കാര്യങ്ങള്‍ ഒരു പിരമിഡ് രൂപത്തില്‍ വരച്ചുകാട്ടി. ആ പിരമിഡിന്റെ അടിത്തട്ടില്‍ പ്രാഥമീകാവശ്യങ്ങളായ ഭക്ഷണം വസ്ത്രം എന്നീ ആവശ്യങ്ങളായിരുന്നു. അവ കഴിഞ്ഞ്, സുരക്ഷിതത്വം, സ്‌നേഹം എന്നിവ. അതെല്ലാം കഴിഞ്ഞ് പിരമിഡിന്റെ മുകളിലേക്ക് കയറിക്കയറി സെല്‍ഫ് ആക്ചുലൈസേഷന്‍ എന്ന അവസാനത്തെ അവസ്ഥയെട്ടുന്നതിന്ന് തൊട്ടുമുന്‍പുള്ള ചവിട്ടുപടി സെല്‍ഫ് എസ്റ്റീം ആയിരുന്നു.. അതായത് മാനസീകമായി പരിപൂര്‍ണ്ണ സംതൃപ്തിയിലേക്ക് യാത്രയാവുന്ന ഒരു മനുഷ്യന്റെ ചവിട്ടുപടിയിലൊന്നാണ് സെല്‍ഫ് എസ്റ്റീം.
അങ്ങിനെ ലക്ഷ്യസ്ഥാനത്തെത്തുന്നയാള്‍ക്ക് യാഥാര്‍ത്ഥ്യബോധം വര്‍ദ്ധിക്കുന്നു എന്നും, അവര്‍ക്ക് സുദൃഢമായ ബന്ധങ്ങളുള്ള യഥാർത്ഥ സുഹൃത്തുക്കളായിരിക്കും തങ്ങളുടെ സുഹൃദ് വലയത്തില്‍ ഉണ്ടായിരിക്കുക എന്നും ചപ്പ് ചവറുപോലെയുള്ള ആഴമില്ലാത്ത ബന്ധങ്ങള്‍ ഉണ്ടാവില്ലെന്നും അബ്രഹാം മാസ്ലോ തന്റെ പഠനത്തില്‍ മനസ്സിലാക്കി. ഇന്ന് നമ്മുടെ ഫെയ്‌സ് ബൂക്ക് ബന്ധങ്ങളില്‍ ആഴമില്ലാത്തവ നിരവധിയായിരിക്കും.
പൊങ്ങച്ചത്തോടെ ‘എനിക്കിത്ര ഫേയ്‌സ്ബുക്ക് സുഹൃത്തുക്കളുണ്ടെന്നും’ എനിക്കിത്ര ലൈക്ക് കിട്ടി എന്നും മറ്റും പറയുന്നവര്‍ നിരവധിയാണ്. അബ്രഹാം മാസ്ലോവിന്റെ മറ്റൊരു നിരീക്ഷണം ഇങ്ങിനെ.സെല്‍ഫ് ആക്ചുവലൈസേഷനില്‍ എത്തിയവര്‍ മിക്കവാറും പരാശ്രയമില്ലാതെ ജീവിക്കുന്നവരായിരിക്കും എന്നുള്ളതാകുന്നു. സാമൂഹ്യ ജീവിതത്തില്‍ നിന്ന് അവര്‍ ഒറ്റപ്പെട്ട് നില്‍ക്കുന്നില്ല.എന്നാല്‍ അവര്‍ ആരെയും ബുദ്ധിമുട്ടിക്കാതെ ജീവിക്കാന്‍ ആഗ്രഹിക്കുകയും അത് പ്രാവര്‍ത്തികമാക്കുകയും ചെയ്യുന്നു.
ഭൂതകാലത്തെപ്പറ്റി സങ്കടപ്പെടാതെയോ ഭാവിയെപ്പറ്റി ആശങ്കപ്പെടാത്തെതോ ആയ ഇവര്‍ വര്‍ത്തമാനകാലത്തില്‍ സന്തോഷത്തോടെ ജീവിക്കുന്നു. ‘അങ്ങിനെ സംഭവിച്ചാന്‍ എന്തു ചെയ്യും’ എന്നൊരാശങ്ക അവര്‍ക്കില്ല. പരാജയങ്ങളില്‍ ധൈര്യം വിടാതെ അഡ്ജസ്റ്റ് ചെയ്ത് ജീവിക്കുകയും പ്രശ്‌നങ്ങള്‍ വന്നാല്‍ പരിഹരിക്കാന്‍ ശ്രമിക്കുകയും ചെയ്യുന്നു. മറ്റുള്ളവരുമായി സാമ്പത്തീകമോ വ്യക്തിപരമോ ആയ വ്യത്യാസങ്ങള്‍ അവര്‍ക്കില്ല.