ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


സ്വയം വളര്‍ന്ന ഒരു ചെടിയെ തടസ്സപ്പെടുത്തുന്നതുപോലെയാണ് കുട്ടികളെ ഉപദേശിച്ചു നശിപ്പിക്കുക എന്നുള്ളത്. എങ്കിലും അങ്ങനെ ചെയ്താലേ മുതിര്‍ന്നവര്‍ക്കു സമാധാനമാവൂ. അതുകൊണ്ടാണ് ഏത് നിരത്തില്‍ കൂടി പോകുമ്പോഴും നാം കുട്ടിയുടെ വിരല്‍ കയറിപ്പിടിക്കുന്നത്. കാരണം, അവനിഷ്ടപ്പെട്ടയിടത്തേക്ക് പോകാന്‍ പാടില്ല. നമുക്ക് ഇഷ്ടമുള്ളയിടത്തേക്ക് പോകണം എന്നതാണ് നമ്മുടെ ഇഷ്ടം. അതുകൊണ്ട് നാട്ടില്‍ എന്തെല്ലാം കാണണം എന്ന് കുട്ടിക്ക് ആഗ്രഹമുണ്ടെങ്കിലും, നാട്ടില്‍ ഒന്നും നിനക്ക് കാണാനുള്ളതല്ല എന്നാണ് അച്ഛനും അമ്മയും അമ്മാവനും ഏട്ടന്മാരുമൊക്കെ പറയുന്നത്. 

അങ്ങോട്ടു തിരിയണം, ഇങ്ങോട്ട് തിരിയരുത് എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ മുന്നോട്ട് കൊണ്ടുപോകുന്നതിനെയാണ് നാം മാര്‍ഗദര്‍ശനം എന്നു പറയുന്നത്.എന്തു കാണണം, എന്തു കാണാതിരിക്കണം എന്നു പറഞ്ഞുകൊണ്ട് കുട്ടികളെ കണ്‍കെട്ടു വിദ്യയില്‍ നിലനിര്‍ത്തുകയാണ് വാസ്തവത്തില്‍ എപ്പോഴും മുതിര്‍ന്നവര്‍ ചെയ്യുന്നത്. ഇന്ന് ആ കെട്ടുകള്‍ അഴിയുകയാണ്..


സ്വന്തം ചിന്തകളുടെ അതിർത്തിക്കുള്ളിൽ മറ്റുള്ളവരുടെ ലോകം തളച്ചിടുന്നവരാണ് യഥാർഥ ചൂഷകർ. സ്വന്തം വഴികളും സ്വപ്നങ്ങളും എല്ലാവരുടെയും ജന്മാവകാശമാണ്. ഒരേ കുടുംബത്തിലോ സൗഹൃദക്കൂട്ടത്തിലോ ഉള്ളവർക്ക് ഒരേ ആഗ്രഹങ്ങളോ ലക്ഷ്യങ്ങളോ ഉണ്ടാകണമെന്നു നിർബന്ധമില്ല. ഒരാളുടെ സ്വപ്നങ്ങൾക്കും സന്തോഷങ്ങൾക്കും വിലയിടാൻ മറ്റാർക്കാണ് അവകാശം? കുട്ടികൾ ആണെങ്കിലും ... 


പുനർവിചിന്തനങ്ങളും തിരുത്തലുകളും ആവശ്യമെങ്കിൽ അതിനു വഴിയൊരുക്കിയാൽ പോരേ? എല്ലാ വെട്ടിയൊരുക്കലും വളർച്ചക്കു വേണ്ടിയല്ല; ചിലതെങ്കിലും പൂർണനാശത്തിലേക്കു നയിക്കുന്നവയാണ്. ഒരു മതിൽ നിർമിച്ച് അതിനുള്ളിൽ ഇഴഞ്ഞു നടക്കാൻ തക്കവണ്ണം അപരന്റെ ചിറകുകൾ അരിയുന്നവർ അവരുടെ കഴിവും അവകാശവും നിഷേധിക്കുകയാണ്.


അനുസരിക്കാൻ കടപ്പെട്ടതിന്റെ പേരിൽ നിവൃത്തികേടുകൊണ്ടു നിന്നുതരുന്നവരാണ് വളർച്ച നിഷേധിക്കപ്പെട്ടവരിൽ ഭൂരിഭാഗവും. സ്വന്തം സ്വപ്നങ്ങളെ എങ്ങനെ പിന്തുടരണമെന്ന് അറിയാത്തതു കൊണ്ടു സ്വയം കീഴടങ്ങുന്നവരുമുണ്ട്. അന്യരുടെ സാമ്രാജ്യങ്ങൾ കീഴടക്കി സ്വന്തം ഭൂപ്രദേശത്തിന്റെ വിസ്തൃതി കൂട്ടുന്നവർ അടിമകളെ സൃഷ്ടിക്കുന്നവരാണ്. ഒരാളുടെ ശരീരവും മനസ്സും ഒരുപോലെ ആക്രമിക്കപ്പെട്ടാൽ അയാൾ അടിമയായിത്തീരാൻ എളുപ്പമാണ്. ചിന്തകളും വാക്കുകളും അയാൾ പണയം വക്കും. ചലനശേഷി നശിപ്പിക്കുന്നവരെക്കാൾ, ചിന്താശേഷി നശിപ്പിക്കുന്നവരാണു കൂടുതൽ അപകടകാരികൾ.

എന്തു ലാഭത്തിന്റെ പേരിലാണെങ്കിലും സ്വന്തം ആലോചനകൾ അന്യരുടെ ലോക്കറുകളിൽ സൂക്ഷിക്കാൻ ഏൽപിക്കുന്നതാണ് ഏറ്റവും വലിയ സ്വയംവഞ്ചന. എത്ര തകർന്നവനും തിരിച്ചുവരുന്നത് ചിന്തകൾ തകരാത്തതുകൊണ്ടാണ് എന്നോർക്കാം. സ്വയം തെളിക്കുന്ന വഴികളിലൂടെ നടക്കുന്നവർ ആരെയും ഭയപ്പെടില്ല. സ്വാഭാവികമായ സ്വയംപ്രതിരോധശേഷി അവർ കൈവരിക്കുകയും ചെയ്യും. എല്ലാം തകർക്കുന്നവർ ഒന്നും പുനർനിർമിക്കാൻ അറിയാത്തവരാണ്. എല്ലാ കൊടുമുടികളും കീഴടക്കുന്നതിനിടെ, മറ്റുള്ളവരുടെ മണൽക്കൊട്ടാരങ്ങളെക്കൂടി ബഹുമാനിക്കണം.


ജന്മം നൽകി എന്നത്‌ കൊണ്ട്‌ മാത്രം ആരും രക്ഷിതാവാകുന്നില്ല.. ജനിപ്പിച്ചു എന്നതിന്റെ പേരിൽ ആരും സ്വയം വളർന്ന് വലുതാവണം എന്നില്ല. ജനിക്കാൻ മാത്രമല്ല വളരാനും ഒരിടം വേണം. തനിയെ നിൽക്കാനുള്ള പ്രാപ്തിയും ധൈര്യവും രൂപപ്പെടുന്നത്‌ വരെ എല്ലാവരും സംരക്ഷിക്കപ്പെടണം.. ജീവൻ നൽകുന്നതിനെക്കാൾ പ്രധാനമാണ്‌ ജീവിതം നൽകുക എന്നത്‌.. ഇനി വളർത്താൻ കഴിവില്ലെങ്കിൽ സ്വയം വളരാൻ അനുവദിക്കുക എങ്കിലും വേണം.

വളർത്തുക എന്ന് പറഞ്ഞാൽ കിളിയെ കൂട്ടിൽ അടച്ച്‌ വയറ്‌ നിറയെ ഭക്ഷണം നൽകൽ അല്ല. അങ്ങനെയുള്ളവർ ഒരു യഥാർത്ഥ പരിപാലകൻ ആവുന്നില്ല . വളർച്ചയുടെ സ്വാഭാവിക സാധ്യതകളും സാഹചര്യങ്ങളും എന്തെന്ന് വളർത്തുന്നവന്‌ ബോധ്യമുണ്ടാവണം . വളർത്തുന്നതിനൊപ്പം സ്വയം പറക്കാനുള്ള പരിശീലനം കൂടി നൽകിയാലെ അവ സ്വാഭാവികമായി വളർന്ന് വരൂ.
 


സ്നേഹവും പരിഗണനയും ലാളനയും ഓരോരുത്തരുടെയും ജന്മാവകാശമാണ്‌.അവ നിഷേധിക്കപ്പെടുന്നവർ പൂർണ്ണ വളർച്ച എത്തില്ല.. ലോകത്തെ കുറിച്ച പ്രത്യാശ നൽകുന്നവർ , വളർത്തുന്നവർ തന്നെയാണ്‌. ..വളർന്ന് വരുന്ന ഓരോരുത്തരെയും നിരീക്ഷിച്ചാൽ വളർത്തുന്നവരുടെ കരസ്പർശം നമുക്ക്‌ തിരിച്ചറിയാം.






ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

വിവാഹം കൊണ്ടു എന്തെല്ലാം ഗുണങ്ങളാണ് ദമ്പതികൾക്ക് ലഭിക്കാനിടയുള്ളത്?.

വിവാഹം കൊണ്ടു എന്തെല്ലാം ഗുണങ്ങളാണ് ദമ്പതികൾക്ക് ലഭിക്കാനിടയുള്ളത്?. ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് വിവാഹത്തോടെ ഉണ്ടാകുന്നത്. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. വിവാഹം കൊണ്ടു വളരെയേറെ ഗുണങ്ങളാണ് ദമ്പതികൾക്ക് ലഭ്യമാകുന്നത്. വിവാഹത്തിനു മനുഷ്യനോളം പഴക്കമുണ്ട് സാമുഹ്യ ജീവിതത്തിന്റെ ഉത്ഭവം മുതല്‍ തന്നെ വിവാഹം എന്ന ആചാരവും തുടര്‍ന്നു വരുന്നു. ഏറ്റവും മനോഹരവും സംതൃപ്തിദായകവുമായ ബന്ധങ്ങളില്‍ ഒന്നാണ് വിവാഹം.  വിവാഹ പ്രായമെത്തുമ്പോൾ ആണായാലും പെണ്ണായാലും വിവാഹം കഴിക്കുകയെന്നത് ഒരു സ്വഭാവിക സംഭവമാണ്. ദാമ്പത്യ ബന്ധത്തിന്റെ പവിത്രത സൂക്ഷിക്കേണ്ടത് ഇരുവരുടേയും കടമയുമാണ്. എങ്കിലേ ദാമ്പത്യത്തിന്റെ മാധുര്യം ആസ്വദിക്കാൻ കഴിയു. തന്റെ കരിയര്‍ സ്വപ്നങ്ങള്‍ പൂവണിയുന്നതിനായി ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവാഹം വൈകിപ്പിക്കുന്നു. വിവാഹം കഴിക്കാതെ ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് കഴിയുന്നവരുമുണ്ട്. ചിലർ തന്റെ കരിയറിലെ സ്വപ്ങ്ങൾ എല്ലാ നേടിയ ശേഷം വിവാഹം മതിയെന്ന രീതിയിൽ മുന്നോട്ടു പോകുന്നതിനിടയിൽ പ്രായം കൂടുന്നു. ഫലമോ പ്രായം കൊണ്ടും തൊഴിൽ കൊണ്ടും മറ്റും യോജിച്ച പങ്കാളിയ...

മോട്ടിവേഷൻ ചിന്തകൾ

ഓരോ പുതിയ ദിവസവും ഒരു പുതിയ അവസരമാണ്. ജൂലൈ 25 എന്ന ഈ ദിനം, വെറുമൊരു കലണ്ടർ തീയതി എന്നതിലുപരി, ഇന്നലെകളിലെ പരിമിതികളെയും ഭയങ്ങളെയും അതിജീവിച്ച്, നിങ്ങളുടെ ഏറ്റവും മികച്ച പതിപ്പായി മാറാനുള്ള ഒരു ക്ഷണം കൂടിയാണ്. കഴിഞ്ഞകാലത്തെ വിജയങ്ങളിലും പരാജയങ്ങളിലും തളർന്നുനിൽക്കാതെ, മുന്നോട്ടുള്ള ഓരോ ചുവടുകളെയും ആകാംഷയോടെയും ശുഭാപ്തിവിശ്വാസത്തോടെയും നോക്കിക്കാണേണ്ടത് അത്യാവശ്യമാണ്. ഒരു നദി ഒഴുകുന്നത് പോലെയാണ് ജീവിതം; അത് മുന്നോട്ട് മാത്രമേ പോകൂ. തടസ്സങ്ങൾ ഉണ്ടാവാം, പക്ഷേ നദി അതിനെ മറികടന്ന് അതിന്റെ വഴി കണ്ടെത്തും. അതുപോലെ, നമ്മുടെ ജീവിതത്തിലും വെല്ലുവിളികൾ ഉണ്ടാകാം. അവയെ നമ്മൾ എങ്ങനെ നേരിടുന്നു എന്നതാണ് നമ്മുടെ വ്യക്തിത്വത്തെ രൂപപ്പെടുത്തുന്നത്. ഓരോ പ്രതിസന്ധിയും നമ്മളെ കൂടുതൽ കരുത്തരാക്കാനുള്ള അവസരങ്ങളാണ്. ഇന്ന് നിങ്ങൾ നേരിടുന്ന ഓരോ വെല്ലുവിളിയും നാളെ നിങ്ങൾക്ക് വിജയം നേടാൻ ആവശ്യമായ പാഠങ്ങൾ നൽകും. Get Flat 50% Off on Selected Products Only on Mamaearth! Shop Now! നമ്മുടെ ഉള്ളിൽ ഒളിഞ്ഞുകിടക്കുന്ന കഴിവുകളെ കണ്ടെത്തുകയും അവയെ പരിപോഷിപ്പിക്കുകയും ചെയ്യേണ്ടത് പ്രധാനമാണ്. ഓരോ വ്യക്തിയും അതുല്യര...

മോട്ടിവേഷൻ ചിന്തകൾ

പ്രാഗൽഭ്യമുള്ള എല്ലാവരും പ്രഗൽഭരാകില്ല. നിരന്തരം പരിശ്രമിക്കുന്നവരും പ്രാഗൽഭ്യത്തിന്റെ ഉച്ഛസ്ഥായിയിൽ എത്തിയ ശേഷവും സ്വയം ശിക്ഷണം തുടരുന്നവരും മാത്രമാണ്‌ എക്കാലത്തെയും ശ്രേഷ്ഠ മാതൃകകൾ ആവുക.   എത്തിച്ചേരാൻ ആഗ്രഹിച്ച സ്ഥലത്ത്‌ എത്തിക്കഴിഞ്ഞാൽ ലഭിക്കുന്ന ആവേശത്തിനും ആരവങ്ങൾക്കുമിടയിൽ 'വളരാൻ ഇനിയുമുണ്ട്‌'എന്ന ചിന്ത പലപ്പോഴും മറക്കും. ഇനി ഒന്നും നേടാനില്ല എന്നുറപ്പിച്ചുള്ള വിശ്രമം ഒരാളുടെ കഴിവിന്റെയും. പോരാട്ടത്തിന്റെയും അന്ത്യവിശ്രമം തന്നെയാണ്‌. മറ്റുള്ളവര്‍ ഒന്നിനും കൊള്ളരുതാത്തവരെന്ന് മുദ്രകുത്തിയ പലരും വിജയപഥമേറി ഉയരങ്ങളിലെത്തിയതിനു ഉദാഹരണങ്ങളുണ്ട്. ചരിത്രത്തില്‍ പരതുമ്പോള്‍ അത്ഭുത പ്രതിഭാസങ്ങളെ നാം കണ്ടെത്തുന്നു.... വയലിന്‍ വേണ്ടവിധം വായിക്കാന്‍ പലകുറി പറഞ്ഞിട്ടും തെറ്റിക്കുന്ന, സ്വന്തം ഇഷ്ടത്തിനനുസരിച്ച് സംഗീതാന്വേഷണം നടത്തിയിരുന്ന ഒരു ബാലനെക്കുറിച്ച് സംഗീതം പഠിപ്പിച്ച ടീച്ചര്‍ പറഞ്ഞതിങ്ങനെ: 'വയലിന്‍ ശരിക്കൊന്ന് വായിക്കാന്‍ പഠിക്കാതെ എന്തെങ്കിലും ചെയ്തുകാണിക്കുന്ന ഇവനെ സംഗീതജ്ഞനാക്കാന്‍ എനിക്കാവില്ല'. പരിശ്രമം കൊണ്ട് അനശ്വര സംഗീതം പൊഴിച്ച വിശ്വപ്രസിദ്ധ സംഗീ...

മോട്ടിവേഷൻ ചിന്തകൾ

തന്റെ കഴിവിലും പ്രാപ്തിയിലുമുള്ള വിശ്വാസമാണ് ആത്മാഭിമാനം. എന്നാൽ അതിന്റെ പേരിൽ മറ്റുള്ളവരെ തരംതാഴ്ത്തി കാണുന്ന സ്വഭാവമാണ് അഹംഭാവം. ഒരു വ്യക്തിയുടെ ജീവിതവിജയത്തിനും വ്യക്തിത്വ വികാസത്തിനും ആത്മാഭിമാനം നല്ലതാണ്. നാം ചൂഷണം ചെയ്യപ്പെടാതിരിക്കാനും സ്ഥിരോൽസാഹത്തിനും അത് നമ്മെ സഹായിക്കും, ഒപ്പം അനാവശ്യവും അനുചിതവുമായ കാര്യങ്ങിൽ നിന്നും അത് നമ്മെ സംരക്ഷിക്കുകയും ചെയ്യും. എന്നാൽ അഹംഭാവം നമ്മുടെ വിജയത്തിന് വിഘാതം സൃഷ്ടിക്കുകയും സഹജീവികളുമായുള്ള ബന്ധത്തിൽ വിള്ളൽ വീഴ്ത്തുകയും ചെയ്യും. അന്യന്റെ നന്മയെ അംഗീകരിക്കാത്തതിലൂടെ നമുക്ക് അവരിൽ നിന്നും പഠിക്കാനും നേടാനും സാധ്യമായിരുന്ന പല ഗുണങ്ങളും ഉപകാരങ്ങളും നഷ്ടമാകും. പിന്നീടത് നമ്മെ തന്നെ സമൂഹത്തിൽ നിന്നും അകറ്റി കളയും. തന്നിൽ വിശ്വാസമർപ്പിക്കുന്നതോടൊപ്പം മറ്റുള്ളവരെ ബഹുമാനിക്കാനും അവരുടെ കഴിവുകളെ അംഗീകരിക്കാനും നാം ശീലിക്കുക! ജീവിത വിജയം എന്നത് വളരെ വ്യക്തിപരം ആണ്.നമ്മുടെ ജീവിതം എന്നാൽ ഒരു കളിയോ യുദ്ധമോ മറ്റോ പോലെ വിജയം പരാജയം എന്ന അളവുകോൽ വച്ച് നോക്കേണ്ടതില്ല എന്നാണ് എന്റെ അഭിപ്രായം. നമ്മൾ പ്രതീക്ഷിക്കാതെ തോൽക്കുകയും ജയിക്കുകയും എല്ലാം ചെയ...

മോട്ടിവേഷൻ ചിന്തകൾ

    പക്വത കൊണ്ടുവരുന്നത് പ്രായമല്ല അനുഭവങ്ങളാണ്. ജീവിച്ച വർഷങ്ങളുടെ കണക്ക് നോക്കിയല്ല അനുഭവങ്ങളെ വിലയിരുത്താറ്.പക്വതയ്ക്ക് മറ്റെന്തിനേക്കാളും സ്ഥാനമുണ്ട് നമ്മുടെ ജീവിതത്തിൽ. പ്രായത്തോടൊപ്പം വിത്തിട്ട് വളർത്തിയില്ലെങ്കിൽ കെട്ടിപ്പൊക്കി എന്ന് നമ്മൾ അഹങ്കരിച്ചതിന്റെ അകം പൊള്ളയായി ഒരിക്കൽ പൊട്ടിത്തകരും. മറ്റൊരാൾ ചെയ്യട്ടെ ഞാൻ പിന്നാലെ കൂടിക്കൊള്ളാം" എന്ന സമീപനം ഉള്ളവരാണ് മിക്കവരും. പരാജയഭീതി നമ്മെ പിന്തിരിപ്പിക്കാതെ "എന്തുകൊണ്ട് എനിക്ക് മുൻകൈ എടുത്തുകൂടാ " എന്ന് സ്വയം ചോദിക്കുക. ചില കാര്യങ്ങൾ  മുഷിപ്പനാകാം, ഇടയ്ക്കു ചെറിയ പരാജയം ഉണ്ടാകാം, എങ്കിലും ഏറ്റെടുത്ത കാര്യങ്ങൾ ചിട്ടയോടെ തുടർന്ന് ചെയ്യുന്നവർക്കാണ് വിജയം വരിക്കാൻ കഴിയുക.                                                                                            നമ്മളൊന്ന് ക്ഷമിച്ചാൽ ...

മോട്ടിവേഷൻ ചിന്തകൾ

ഒരിക്കൽ തിരുവള്ളുവർ തന്റെ ശിഷ്യന്മാരോട് ഒരു താമരയുടെ ഉയരം എത്ര എന്ന് ചോദിച്ചു. ശിഷ്യന്മാർ പരസ്പരം മുഖത്തോടു മുഖം നോക്കി തല കുനിച്ചിരുന്നു. വീണ്ടും ചോദ്യം ആവർത്തിച്ചപ്പോൾ ഒരു വിരുതൻ പറഞ്ഞു. "രണ്ടരയടി" അപ്പോൾ തിരുവള്ളുവർ വീണ്ടും ചോദിച്ചു "എന്തേ, മൂന്നരടിയാകാൻ പാടില്ലേ...?" പെട്ടെന്ന് ഒരു മിടുക്കൻ ചാടിയെഴുന്നേറ്റു പറഞ്ഞു. "തണ്ണിയോളം ഉയരം താമരക്ക്" അതായത് വെള്ളത്തോളം ഉയരം താമരക്ക് ഉണ്ട് എന്ന് സാരം. ഒരു പക്ഷേ വെള്ളം രണ്ടര അടിയായിരിക്കാം...നാലടിയായിരിക്കാം...ആറടിയായിരിക്കാം...എട്ടടിയായിരിക്കാം...അങ്ങനെ പല അളവുകൾ. വെള്ളത്തിന്റെ ആഴത്തിനെ ആശ്രയിച്ചിരിക്കും താമരയുടെ ഉയരം'. മിടുക്കനായ ശിഷ്യന്റെ ഉത്തരം കേട്ട് സംതൃപ്തനായെങ്കിലും തിരുവള്ളുവർ വീണ്ടും ചോദിച്ചു "ഒരു മനുഷ്യന്റെ ഉയരം എത്രയാണ്...?" ആമസോണിൽ ഓഫറുകളുടെ ചെറുപൂരം കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ശിഷ്യൻമാരുടെ ഭാഗത്ത്‌ നിന്ന് മറുപടി ഉണ്ടാകാതിരുന്നപ്പോൾ അദ്ദേഹം പറഞ്ഞു "ഓരോ മനുഷ്യന്റേയും ഉയരം അവന്റെ പ്രതീക്ഷകൾക്കും, ആഗ്രഹങ്ങൾക്കും അനുസരിച്ചായിരിക്കും. ആഗ്രഹങ്ങളും കുറഞ്...

ആഴ്ചകള്‍കൊണ്ട് വണ്ണം കൂട്ടണോ?

ആഴ്ചകള്‍കൊണ്ട് വണ്ണം കൂട്ടണോ? ദിവസവും ഈ ഭക്ഷണങ്ങള്‍ കഴിച്ചുനോക്കൂ വണ്ണം കുറയാന്‍ കഷ്ടപ്പെടുന്നവരേക്കാള്‍ കൂടുതല്‍ വണ്ണം കൂട്ടാന്‍ കഷ്ടപ്പെടുന്നവരാണ് നമുക്ക് ചുറ്റുമുള്ളത്.  വണ്ണം കൂട്ടാന്‍ ആഗ്രഹിക്കുന്നവര്‍ ഒരു കാരണവശാലും ബ്രേക്ക് ഫാസ്റ്റ് ഒഴിവാക്കാന്‍ ശ്രമിക്കരുത്. സ്ഥിരമായി ബ്രേക്ക് ഫാസ്റ്റ് കഴിച്ചാല്‍ വണ്ണം കൂടിത്തുടങ്ങും എന്ന കാര്യത്തില്‍ സംശയമില്ല. ഉലുവ ആരോഗ്യത്തിന് വളരെ നല്ലതാണ്. അല്‍പം ഉലുവ എടുത്ത് രാത്രി വെള്ളത്തിലിട്ട് വെക്കുക. ഇത് പിറ്റേദിവസം പിഴിഞ്ഞെടുത്ത് ഇതിന്റെ വെള്ളം കുടിക്കാവുന്നതാണ്. ഇത് കുറച്ച് ദിവസം സ്ഥിരമായി തുടര്‍ന്നാല്‍ നിങ്ങള്‍ക്ക് തന്നെ മാറ്റങ്ങള്‍ മനസ്സിലാക്കാന്‍ സാധിക്കും. ഇന്നത്തെ ഓൺലൈനിലെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക ആരോഗ്യത്തിനും ബുദ്ധിയുടെ ഉണര്‍ച്ചക്കും വളരെയധികം സഹായിക്കുന്നു ബ്രഹ്‌മി. ബ്രഹ്‌മി കുട്ടികള്‍ക്ക് വരെ കൊടുക്കുന്നത് നമ്മുടെ ശീലമാണ്.  അത്രക്കും ആരോഗ്യഗുണങ്ങള്‍ ആണ് ബ്രഹ്‌മിയില്‍ ഉള്ളത്. നെയ്യില്‍ ബ്രഹ്‌മി വറുത്ത് കഴിക്കുന്നത് മെലിഞ്ഞിരിക്കുന്നവര്‍ തടിക്കുന്നതിനുള്ള ഏറ്റവും നല്ല മാര്‍ഗ്ഗങ്ങളില്‍ ഒന്നാ...

മോട്ടിവേഷൻ ചിന്തകൾ

ഓരോ ദിവസവും ഒരു പുതിയ തുടക്കം ഓരോ പുതിയ ദിവസവും നമുക്ക് ലഭിക്കുന്ന ഒരു സമ്മാനമാണ്. കഴിഞ്ഞുപോയ കാര്യങ്ങളെക്കുറിച്ച് ആകുലപ്പെടാതെ, വരാനിരിക്കുന്നതിനെക്കുറിച്ച് ഭയക്കാതെ, ഇന്നത്തെ ഈ നിമിഷത്തിൽ ജീവിക്കാൻ നമ്മൾ പഠിക്കണം.  ഈ ദിവസം, കഴിഞ്ഞ കാലത്തെ തെറ്റുകൾ തിരുത്താനും പുതിയ സ്വപ്നങ്ങളിലേക്ക് നടക്കാനുമുള്ള ഒരവസരം കൂടിയാണ്. ഇന്നലെ സംഭവിച്ചത് എന്തായിരുന്നാലും, ഇന്ന് നമുക്ക് ഒരു പുതിയ അധ്യായം കുറിക്കാം. ജീവിതം ഒരു മാരത്തൺ ഓട്ടം പോലെയാണ്. ചിലപ്പോൾ നമ്മൾ തളർന്നുപോകാം, വീണുപോകാം. പക്ഷേ, പ്രധാനം എഴുന്നേറ്റ് മുന്നോട്ട് നടക്കാനുള്ള മനസ്സാണ്. ഓരോ ചെറിയ ചുവടുകളും നമ്മളെ ലക്ഷ്യത്തിലേക്ക് അടുപ്പിക്കും. ഒരുപക്ഷേ നിങ്ങൾ വലിയ കാര്യങ്ങൾ നേടാൻ ആഗ്രഹിക്കുന്നുണ്ടാകാം, പക്ഷേ അതിലേക്ക് എത്താൻ ചെറിയ ചെറിയ ലക്ഷ്യങ്ങൾ വെച്ച് മുന്നോട്ട് പോകണം.  Get Samsung Galaxy A35 5G @ Rs 21999 Worth Rs 33999 only on Flipkart Shop Now🔗 ഓരോ ദിവസവും ഒരു പുതിയ പാഠം പഠിക്കാനും നമ്മളെത്തന്നെ മെച്ചപ്പെടുത്താനുമുള്ള അവസരമാണ്. നമ്മുടെ ചിന്തകൾക്ക് വലിയ ശക്തിയുണ്ട്. നല്ല ചിന്തകൾ നമ്മളെ നല്ല കാര്യങ്ങളിലേക്ക് നയിക്കും, അതേ...