ഒരാളുടെ ജീവിതത്തിൽ വലിയ മാറ്റമാണ് വിവാഹത്തോടെ ഉണ്ടാകുന്നത്. ജീവിതത്തിന്റെ രണ്ടാം ഘട്ടത്തിലേക്കു കടക്കുകയാണ്. വിവാഹം കൊണ്ടു വളരെയേറെ ഗുണങ്ങളാണ് ദമ്പതികൾക്ക് ലഭ്യമാകുന്നത്.
വിവാഹത്തിനു മനുഷ്യനോളം പഴക്കമുണ്ട് സാമുഹ്യ ജീവിതത്തിന്റെ ഉത്ഭവം മുതല്‍ തന്നെ വിവാഹം എന്ന ആചാരവും തുടര്‍ന്നു വരുന്നു. ഏറ്റവും മനോഹരവും സംതൃപ്തിദായകവുമായ ബന്ധങ്ങളില്‍ ഒന്നാണ് വിവാഹം.
വിവാഹ പ്രായമെത്തുമ്പോൾ ആണായാലും പെണ്ണായാലും വിവാഹം കഴിക്കുകയെന്നത് ഒരു സ്വഭാവിക സംഭവമാണ്. ദാമ്പത്യ ബന്ധത്തിന്റെ പവിത്രത സൂക്ഷിക്കേണ്ടത് ഇരുവരുടേയും കടമയുമാണ്.
എങ്കിലേ ദാമ്പത്യത്തിന്റെ മാധുര്യം ആസ്വദിക്കാൻ കഴിയു.
തന്റെ കരിയര്‍ സ്വപ്നങ്ങള്‍ പൂവണിയുന്നതിനായി ചില ആണ്‍കുട്ടികളും പെണ്‍കുട്ടികളും വിവാഹം വൈകിപ്പിക്കുന്നു. വിവാഹം കഴിക്കാതെ ജീവിതകാലം മുഴുവന്‍ ഒറ്റയ്ക്ക് കഴിയുന്നവരുമുണ്ട്.
ചിലർ തന്റെ കരിയറിലെ സ്വപ്ങ്ങൾ എല്ലാ നേടിയ ശേഷം വിവാഹം മതിയെന്ന രീതിയിൽ മുന്നോട്ടു പോകുന്നതിനിടയിൽ പ്രായം കൂടുന്നു. ഫലമോ പ്രായം കൊണ്ടും തൊഴിൽ കൊണ്ടും മറ്റും യോജിച്ച പങ്കാളിയെ കിട്ടാതെ പോകുന്നു.
വിവാഹം കഴിക്കുന്നതു തന്നെ ഒരു ബാധ്യതയായും അതു തങ്ങളുടെ സ്വാതന്ത്ര്യം ഇല്ലാതാക്കുന്നു എന്നും ചിലർ കരുതുന്നു
കുറ്റങ്ങൾ എന്തു പറയാനുണ്ടായാലും വിവാഹത്തിലൂടെ പങ്കാളികൾക്ക് ഏറെ ഗുണങ്ങൾ ലഭിക്കുകയാണ്. അവയിൽ ചിലത് മാത്രം സൂചിപ്പിക്കാം.
എന്തിനും ഏതിനും ഒറ്റക്കു ചിന്തിക്കുകയും പ്രവർത്തിക്കുകയും ചെയ്യുമ്പോൾ മനസ്സിൽ സമ്മർദ്ദം ഏറും. പ്രവർത്തികൾ ശരിയായി ചെയ്യാനും കഴിഞ്ഞെന്നു വരില്ല. തന്റെ പ്രവർത്തികളിൽ പിന്തുണയ്ക്കാൻ ഒരാളുണ്ടെന്ന വിശ്വാസം
ജീവിതത്തിലെ വെല്ലുവിളികളെ നേരിടാനുള്ള കരുത്തു നൽകുന്നു.
നല്ല ദാമ്പത്യം നയിക്കുന്നവർക്ക് ഇണയില്‍ നിന്ന് ലഭിക്കുന്ന പിന്തുണ അവരുടെ വ്യക്തിപരമായ ലക്ഷ്യങ്ങള്‍ കൈവരിക്കുന്നത് ഏറെ സഹായകരമായി എന്നു മിക്കവരും അഭിപ്രായപ്പെട്ടു കാണാറുണ്ട്. പങ്കാളിയുടെ പിന്തുണ നിങ്ങളുടെ ജീവിതത്തില്‍ വലിയ മാറ്റമുണ്ടാക്കുന്നു. തന്റെ ലക്ഷ്യങ്ങള്‍ എന്തു തന്നെയായാലും അത് നേടുന്നതിന്പ്രചോദനമാവുകയും ചെയ്യുന്നു.
ജീവിതത്തിൽ എപ്പോഴും സമ്മര്‍ദ്ദമുണ്ടാക്കുന്ന കാര്യങ്ങൾ വന്നുചേരാം. ദാമ്ബത്യ ജീവിതത്തില്‍, ഇരുവരും തമ്മിൽ തർക്കങ്ങൾ കുറവെങ്കിൽ വെളിയിൽ നിന്നുള്ള സമ്മര്‍ദ്ദം അധികമായി അനുഭവപ്പെടേണ്ടി വരില്ല.
സമ്മർദം കുറവെങ്കിൽ രക്തസമ്മര്‍ദ്ദം, ഹൃദ്രോഗങ്ങളില്‍ നിന്ന് രക്ഷ നേടാം, മെച്ചപ്പെട്ട ഉറക്കം, രോഗത്തിനെതിരായ കൂടുതല്‍ പ്രതിരോധം, ശക്തമായ മാനസികാരോഗ്യം എന്നിവയും ഇരുവർക്കും ലഭിക്കും.
ഏതൊരാൾക്കും മറ്റൊരാളുടെ പിന്തുണ ആവശ്യമാണ്. വിവാഹം കഴിക്കുന്നതിലൂടെ ശാരീരികമായി സ്വയം പരിപാലിക്കുന്നതിനു പങ്കാളിയുടെ സഹായം കൂടി ലഭിക്കുന്നു.
നല്ല ആരോഗ്യവും ജീവിതശൈലിയും ആസ്വദിക്കാനും മാനസിക വിഷമങ്ങളെ നേരിടാന്‍ നിങ്ങളുടെ പങ്കാളി വൈകാരിക പിന്തുണ ഗുണകരമാകും അതിനാൽ വിഷാദരോഗം പിടി കൂടുകയുമില്ല.
സന്തോഷവും ജീവിത സംതൃപ്തിയും വിഷാദം, ഉത്കണ്ഠ തുടങ്ങിയ മാനസികാരോഗ്യ വെല്ലുവിളികളില്‍ നിന്നും സംരക്ഷിക്കുന്നു.
വിവാഹിതരായ ദമ്ബതികൾ അവിവാഹിതരേക്കാള്‍ കൂടുതല്‍ സന്തുഷ്ടരായതിനാൽ ജീവിതത്തില്‍ സ്വയം സന്തോഷിക്കാന്‍ അവസരങ്ങള്‍ ഏറെ ലഭിക്കുന്നു.
സംതൃപ്തിയും ലക്ഷ്യബോധവും ജീവിത സംതൃപ്തിയില്‍ കാര്യമായ സ്വാധീനം ചെലുത്തുന്നു.
ഇരുവരും സാമ്ബത്തിക സുരക്ഷ വിവാഹത്തിലൂടെ സാദ്ധ്യമാകുന്നു. ഭാര്യയും ഭര്‍ത്താവും ജോലി ചെയ്യുന്നുണ്ടെങ്കില്‍ ഇരട്ടി പണം വീട്ടില്‍ വരും. ഇത്തരം ഘട്ടത്തില്‍ അവിവാഹിതരെ അപേക്ഷിച്ച് സാമ്പത്തിക സുരക്ഷയും ജീവിത രീതിയിലും ഗുണകരമായ മാറ്റം ഉണ്ടാകും.
പ്രായം ഏറെയാകുന്ന തോടെ ഏകാന്തത ഏവരെയും അലട്ടി തുടങ്ങും വിവാഹം കഴിച്ചവരിൽ പ്രായമാകുമ്ബോള്‍ പങ്കാളി ഒപ്പമെങ്കിം ഏകാന്തത അലട്ടില്ല. കൂടാതെ, കുടുംബത്തിലെ കൂട്ടായ്മ നിങ്ങളെ മാനസികമായി ശക്തരാക്കുകയും ചെയ്യും പ്രായമായ ശേഷം പരിപാലിക്കാന്‍ ആളില്ലാതെ വരുമ്ബോഴേ വിവാഹത്തിന്റെ വില മനസിലാകു .
വിവാഹിതരായ ദമ്ബതികളിൽ ആയുർ ദൈർഘ്യം കൂടുതലാണ്. മരണ സാധ്യത കുറയുമെന്നും അവര്‍ കൂടുതല്‍ കാലം ജീവിക്കുമെന്നും പറയപ്പെടുന്നു. ഈ സമയത്ത് പങ്കാളി കൂടുതല്‍ ശ്രദ്ധിക്കുന്നു, പിന്തുണയ്ക്കാന്‍ ഒരാളുമുണ്ടാകുന്നു. ദാമ്പത്യത്തിലെ റോൾ അല്പം മാറുന്നു. ഭാര്യക്ക് നേഴ്സിന്റെ റോളും ഭർത്താവിന് സെക്കുരിറ്റിയുടെ റോളും കൂടുതലായി എടുക്കേണ്ടി വരുന്നു.
ദാമ്ബത്യജീവിതത്തില്‍, ഒരു ലൈംഗിക പങ്കാളി മാത്രമുള്ളതിനാല്‍ ലൈംഗിക രോഗങ്ങളുടെ അപകടസാധ്യത കുറവായിരിക്കും.
വിവാഹം കഴിഞ്ഞാല്‍ സാമൂഹികമായി നിങ്ങള്‍ക്ക് ഒരു അംഗീകാരവും ലഭിക്കുന്നു എങ്ങനെയായാലും ദാമ്പത്യം ഏറെ സന്തോഷം പ്രദാനം ചെയ്യുന്ന ഒന്നാണ്.
KHAN KARICODE
CON : PSYCHOLOGIST
ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക🔗