ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്



കാലാവസ്ഥാ വ്യതിയാനവുമായി ബന്ധപ്പെട്ട് കേരളത്തിന് ശാസ്ത്രലോകം മുന്നറിയിപ്പ് നൽകിയിരുന്ന അതിവൃഷ്ടി സാധ്യതയാണ് 2018-ലും 2019-ലും പശ്ചിമഘട്ട മലനിരകളിൽ സംഭവിച്ചത്. ന്യൂനമർദങ്ങൾ വലിച്ചടുപ്പിച്ച വലിയ മേഘങ്ങൾ ഒന്നായി പശ്ചിമഘട്ടത്തെ പൊതിഞ്ഞു പെയ്യുകയായിരുന്നു. കുറഞ്ഞ ദിവസങ്ങളിൽ, കുറഞ്ഞ മണിക്കൂറുകളിൽ പരിധിയിലധികം മഴ പെയ്തിറങ്ങി. മലകൾക്കു താഴെ കടൽ വരെ ശരാശരി 50 കിലോ മീറ്റർ മാത്രം ദൈർഘ്യമുള്ള കേരളത്തിന്റെ സമതലങ്ങളും പുഴത്തടങ്ങളും വെള്ളക്കെട്ടുകളായി മാറി. താഴ്ന്ന പ്രദേശങ്ങളൊക്കെത്തന്നെ പ്രളയത്തിനടിയിലായി.



ഉയർന്ന പ്രദേശങ്ങളായ വയനാട്, ഇടുക്കി എന്നീ ജില്ലകളുടെ മലയോരങ്ങൾ മണ്ണിടിച്ചിലും ഉരുൾപൊട്ടലും വെള്ളപ്പൊക്കവും നേരിടുകയായിരുന്നു' എന്ന് 'ഹ്യൂം സെന്റർ ഓഫ് എക്കോളജി ആൻഡ് വൈൽഡ് ലൈഫ് ബയോളജി'യുടെ  ഉരുൾപ്പൊട്ടൽ സാധ്യതാ പഠന റിപ്പോർട്ടിൽ (2020) പറയുന്നു. ഇന്നലെ വയനാട്ടിൽ ഉണ്ടായ ദുരന്തത്തിന് കാരണവും കുറഞ്ഞ സമയത്തിനുള്ളിൽ അമിതമായ മഴ രേഖപ്പെടുത്തിയതാണെന്ന് പറയുന്നു.


ദുരന്തങ്ങൾ എന്നത് ഒരു യാഥാർഥ്യമാണ്. അത് മനസ്സിലാക്കി, ദുരന്താഘാത പ്രതിരോധശേഷി കൈവരിക്കുക എന്നതാണ് നഷ്ടങ്ങൾ കുറക്കാൻ ഒരു പ്രധാനമാർഗം. 2015-16ലെ വരൾച്ച കാലാവസ്ഥ വ്യതിയാന ദുരന്തത്തിന്റെ ഭീകരതയിലേക്കുള്ള ഒരു സൂചകമായിരുന്നു. അപ്രതീക്ഷിതമായി ഏറെ ജീവനുകൾ പൊലിഞ്ഞ ഓഖി ദുരന്തം കാലാവസ്ഥ വ്യതിയാനത്തിലേക്കും വ്യതിയാനം മൂലമുണ്ടാകുന്ന ദുരന്തങ്ങളിലേക്കും കേരളത്തിന്റെ ശ്രദ്ധ കേന്ദ്രീകരിച്ച ഒരു പ്രധാന സംഭവമായിരുന്നു.


മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി. കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. 


കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്.
ഇടക്കിടെ ഇടിത്തീയായി പതിക്കുന്ന പ്രകൃതിദുരന്തങ്ങൾ മാനവരാശിയെ തെല്ലൊന്നുമല്ല അലോസരപ്പെടുത്തുന്നത്.അപ്രതീക്ഷിത ആപത്തുകളിൽ വിറങ്ങലിച്ചു നിൽക്കുന്ന നാടുകളുടെ ദൈന്യ ചിത്രം അത് നമ്മെ ബോധ്യപ്പെടുത്താറുണ്ട്. സ്വാസ്ഥ്യവും സമാധാനവും നഷ്ടപ്പെട്ട് ഭീതിയുടെ കനൽനിലങ്ങളിൽ വിഭ്രാന്തി പൂണ്ട് കഴിയുന്ന നിസ്സഹായരായ മനുഷ്യർ, ഇനിയെന്ത് എന്ന ഉത്തരമില്ലാത്ത ചോദ്യം മാത്രം ലോകത്തിന് മുമ്പിൽ ഉയർത്തിക്കൊണ്ടിരിക്കുന്നു. 



പ്രളയം, ഉരുൾ പൊട്ടൽ, ചുഴലിക്കാറ്റ്, സുനാമി, കടൽക്ഷോഭം, ഭൂകമ്പങ്ങൾ, വരൾച്ച, അഗ്‌നിപർവത സ്‌ഫോടനങ്ങൾ, കാട്ടുതീ തുടങ്ങി ആഗോള താപനം വരെയുള്ള അനേകം ദുരന്തങ്ങളാണ് പ്രകൃതി മനുഷ്യർക്കായി കാത്തുവെച്ചിരിക്കുന്നത്. കാലങ്ങളായി ആവർത്തിച്ചുകൊണ്ടിരിക്കുന്ന ഭൂകമ്പങ്ങളിൽ ദശലക്ഷക്കണക്കിന് മനുഷ്യ ജീവനുകളാണ് പൊലിഞ്ഞുപോകുന്നത്. രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും വിനാശകരമായ ഭൂകമ്പങ്ങളിലൊന്ന് 1556 ലേതാണ്. ചൈനയിലെ ഷാൻസിയിലുണ്ടായ ഭൂകമ്പത്തിൽ 8,30,000 ത്തിലധികം പേർക്കാണ് ജീവഹാനി സംഭവിച്ചത്. ചൈനയിലെ തന്നെ ടാങ്ഷാനിൽ 1976 ജൂലൈ 28 നുണ്ടായ ഭൂകമ്പം ഇരുപതാം നൂറ്റാണ്ടിലെ ഏറ്റവും വലുതും മാരകവുമായിരുന്നു. 2,40,000 നും 6,55,000 നുമിടയിൽ ആളുകൾ കൊല്ലപ്പെട്ടിട്ടുണ്ടെന്നാണ് കണക്ക്. 


ഇന്ത്യയിൽ മഹാരാഷ്ട്രയിലും ഗുജറാത്തിലും കരീബിയൻ രാജ്യമായ ഹെയ്തിയിലും ഇന്തോനേഷ്യയിലെ സുമാത്രയിലും ചിലിയിലുമെല്ലാം ഉണ്ടായ ഭൂകമ്പങ്ങളിൽ ആയിരക്കണക്കിന് മനുഷ്യർക്ക് ജീവൻ നഷ്ടമായി. നിലക്കാത്ത ഭൂകമ്പങ്ങളുടെ ദുരിതപ്പട്ടികയിലെ ഏറ്റവും അവസാനത്തേതാണ് ഇപ്പോൾ തുർക്കിയിലും സിറിയയിലുമായുണ്ടായ ശക്തമായ ചലനങ്ങൾ. അര ലക്ഷത്തോളം പേരുടെ ജീവനും ജീവിതവുമാണ് രണ്ടു രാജ്യങ്ങളിലുമായി കൊഴിഞ്ഞില്ലാതായത്. യൂറോപ്യൻ മേഖലയിൽ ഒരു നൂറ്റാണ്ടിനിടെയുണ്ടായ ഏറ്റവും വലിയ ഭൂചലനമാണിതെന്ന് ഐക്യരാഷ്ട്ര സഭ പറയുന്നു. 


ഉപകരണങ്ങളുടെ സഹായമില്ലാതെ തന്നെ ശ്രദ്ധിക്കപ്പെടാവുന്നത്ര ശക്തിയിലുള്ള ഏകദേശം 50,000 ഭൂകമ്പങ്ങൾ ഓരോ വർഷവും സംഭവിക്കുന്നുവെന്നാണ് ശാസ്ത്രീയ പഠനങ്ങൾ വെളിപ്പെടുത്തുന്നത്. ഇവയിൽ ഏകദേശം നൂറെണ്ണം അവയുടെ കേന്ദ്രങ്ങൾ ജനവാസ മേഖലകളുടെ സമീപമാണെങ്കിൽ കാര്യമായ നാശനഷ്ടങ്ങളുണ്ടാക്കാൻ പര്യാപ്തമാണ്. വളരെ വലിയ ഭൂകമ്പങ്ങൾ ശരാശരി വർഷത്തിലൊരിക്കൽ സംഭവിക്കുന്നു. കഴിഞ്ഞ 35 വർഷത്തിനുള്ളിൽ ഭൂചലനങ്ങളിൽ മാത്രം 15 ലക്ഷത്തോളം പേർക്ക് ജീവൻ നഷ്ടപ്പെട്ടുവെന്നാണ് കണക്ക്.മരണക്കണക്കുകളിൽ മാത്രം പരിമിതപ്പെടുന്നതല്ല പ്രകൃതിദുരന്തങ്ങളുടെ ദുരിതപ്പട്ടിക. 


തുർക്കി ഭൂകമ്പത്തിൽ 50,576 കെട്ടിടങ്ങൾ പൂർണമായും തകരുകയോ കേടുപാട് സംഭവിക്കുകയോ ചെയ്തു. 50 ലക്ഷത്തോളം സിറിയക്കാർക്ക് മാത്രം ഇനി എഴുന്നേറ്റു നിൽക്കണമെങ്കിൽ 3291 കോടി വേണമെന്നാണ് റിപ്പോർട്ട്. അന്തിയുറങ്ങാൻ സ്വസ്ഥമായൊരു ഇടമില്ലാതെ അയൽ രാജ്യങ്ങളിലേക്ക് പലായനം ചെയ്യുന്നവരും നിരവധി. മരുന്നും അവശ്യവസ്തുക്കളുമില്ലാതെ ദുരിതക്കയത്തിൽ തന്നെ തുടരുകയാണ് ഒട്ടുമിക്കവരും.


വിദ്യാഭ്യാസവും മറ്റു അടിസ്ഥാന സൗകര്യങ്ങളും പുനഃസ്ഥാപിക്കാൻ ഏറെ നാളത്തെ ദീർഘ പരിശ്രമങ്ങൾ വേണ്ടിവരും. ജീവഹാനി, തൊഴിൽ നഷ്ടം, അനാഥത്വം, ദാരിദ്ര്യം, പലായനം തുടങ്ങി നൂറുകണക്കിന് പ്രശ്‌നങ്ങളെ ബാക്കി വെച്ചാണ് ഓരോ ദുരന്തങ്ങളും പടിയിറങ്ങിപ്പോകുന്നത്. ഓരോ വർഷവും പ്രകൃതിദുരന്തങ്ങൾ രണ്ടരക്കോടിയിലേറെ ജനങ്ങളെ ദാരിദ്ര്യത്തിലേക്ക് തള്ളിവിടുന്നുവെന്നും 5000 കോടി ഡോളറിന്റെ നഷ്ടമുണ്ടാക്കുന്നുവെന്നുമാണ് ലോക ബാങ്ക് പറയുന്നത്. സമ്പന്നവും വികസ്വരവുമടക്കം 117 രാജ്യങ്ങളിൽ യു.എൻ നടത്തിയ പഠനത്തിൽ ഒരു വർഷം പ്രകൃതിക്ഷോഭത്തിൽ ഉണ്ടാകുന്ന നഷ്ടം 377 ദശലക്ഷം ഡോളർ വരുമെന്നാണ്. മരുന്നും വിദ്യാഭ്യാസവും കൂടിയാവുമ്പോൾ ഇത് 520 കോടിയാവുമെന്നും യു.എൻ പറയുന്നു.


മനുഷ്യന്റെ തീരാത്ത ദുരയും അതിരുവിട്ട ചിന്തകളുമാണ് ഒരു പരിധിവരെ പ്രകൃതി ദുരന്തങ്ങളെ ക്ഷണിച്ചു വരുത്തുന്നത്. പ്രകൃതിയെ മനുഷ്യൻ അമിതമായി ചൂഷണം ചെയ്യാൻ തുടങ്ങിയിട്ട് കാലങ്ങളേറെയായി.കുന്നും മലകളും ഇടിച്ചു നിരത്തിയും പ്രകൃതിവിഭവങ്ങളെ പരമാവധി ചൂഷണം ചെയ്തും മനുഷ്യൻ കാണിക്കുന്ന വിവേകരഹിതമായ പ്രവൃത്തികളുടെ അനന്തരഫലമായാണ് പലപ്പോഴും പ്രകൃതിക്ഷോഭങ്ങളുണ്ടാകുന്നത്. കഴിഞ്ഞ 150 വർഷത്തിനിടയിൽ 728 ഭൂകമ്പങ്ങൾ മനുഷ്യ പ്രവർത്തനങ്ങളുടെ പ്രേരകമായി സംഭവിച്ചുവെന്ന് റിപ്പോർട്ടുകളുണ്ട്. അമിത ചൂഷണങ്ങൾക്കെതിരെ പ്രകൃതി നൽകുന്ന ഈ തിരിച്ചടി ഏറ്റുവാങ്ങാൻ വിധിക്കപ്പെടുന്നതാവട്ടെ നിഷ്‌കളങ്കരായ സാധാരണ ജനങ്ങളും.മനുഷ്യന്റെ ഭൗതിക സാഹചര്യങ്ങളുടെ വികസനമാണ് മാനവ പുരോഗതിയെന്ന തെറ്റായ സമവാക്യം ആധുനികർക്കിടയിൽ വല്ലാതെ വേരുപിടിച്ചിട്ടുണ്ട്.അതുമൂലം അടിസ്ഥാന ആവശ്യങ്ങൾക്കപ്പുറം ആർഭാടങ്ങൾക്കും മറ്റുമായി ഭൂമിയെ ഞെരിച്ചു കൊല്ലുകയാണ് ഒരു വിഭാഗം.


ജീവൽപ്രധാനമായ മണ്ണും ജലവും കള്ളപ്പണക്കാരന് തീറെഴുതിക്കൊടുക്കാൻ യാതൊരു മടിയുമില്ലാത്ത ഭരണകൂടങ്ങൾ കാര്യങ്ങളുടെ വേഗം വർധിപ്പിക്കുന്നു. ഇത് ഗുരുതര പ്രതിസന്ധിയിലേക്കാണ് ലോകത്തെ എത്തിച്ചിട്ടുള്ളത്. ലോകം ഇന്ന് നേരിടുന്ന പ്രധാന വെല്ലുവിളി പരിസ്ഥിതി ചൂഷണമാണ്.പ്രകൃതിയുടെ കനത്ത തിരിച്ചടികൾ ലഭിക്കുമ്പോഴാണ് മനുഷ്യൻ എത്ര നിസ്സാരനും ദുർബലനുമാണെന്ന് തിരിച്ചറിയപ്പെടുന്നത്.ദുരന്ത ഭൂമിയിൽനിന്നുള്ള ഓരോ കരളലിയിപ്പിക്കുന്ന ചിത്രവും ഇത് ഓർമിപ്പിക്കുന്നു. എല്ലാം ശാശ്വതമെന്ന് നിനച്ച് ഹുങ്ക് കാണിച്ചവർക്കാണ് നിമിഷത്തിന്റെ നൂറിലൊരംശത്തിൽ കുത്തുപാളയെടുത്ത് തെരുവിൽ യാചിക്കേണ്ടി വരുന്നത്. മുപ്പത്തിമൂന്ന് കെട്ടിടങ്ങളുടെ ഉടമയായ ഒരാൾ ഒരു റൊട്ടിക്കഷ്ണം പിടിച്ചു നിൽക്കുന്ന ദയനീയ രംഗം കണ്ടു. സമാനരായ എത്രയോ പേർക്ക് ഇതുപോലെയോ ഇതിലപ്പുറമോ നഷ്ടവും നിസ്സഹായതയും അനുഭവിക്കേണ്ടി വന്നിട്ടുണ്ടാവും.


നമ്മുടെ മറവിയുടെ ആഴം എത്രമാത്രം വലുതാണെന്ന് നാം ചിന്തിക്കേണ്ടിയിരിക്കുന്നു.ലോകത്ത് എത്ര ദുരന്തങ്ങൾ സംഭവിച്ചാലും ഒരു താൽക്കാലിക ഞെട്ടലുളവാകുന്നു എന്നതിനപ്പുറം അവയൊന്നും മനുഷ്യന്റെ ഹൃദയത്തെ ഒട്ടും സ്പർശിക്കുന്നേയില്ല. രണ്ടോ മൂന്നോ ദിവസത്തെ കേവല ഭീതിയും ദുഃഖ പ്രകടനങ്ങൾക്കുമൊടുവിൽ ഓർമകൾ മരിച്ചു മണ്ണടിയുന്നു. അകലങ്ങളിൽ നിന്നും അതിർത്തികൾക്കപ്പുറത്തു നിന്നും ദുരന്ത വാർത്തകൾ വന്നെത്തുമ്പോൾ അത് കൺമുമ്പിലല്ലല്ലോ എന്ന് നാം ആശ്വസിക്കുന്നു. നാളെയുടെ സുപ്രഭാതത്തിൽ നമ്മുടെ മുറ്റത്തും അത്തരം ദുരന്തങ്ങൾ പെയ്തിറങ്ങാം എന്ന ലളിത ചിന്ത ഉടലെടുക്കേണ്ടതിനു പകരം എല്ലാം വിസ്മൃതിയുടെ ചവറ്റുകൊട്ടയിലേക്ക് തള്ളിവിടുകയാണ് മനുഷ്യൻ.


ചരിത്രത്തിൽ നിന്ന് നാം പലപ്പോഴും ഒന്നും പഠിക്കുന്നില്ല. അതുകൊണ്ടാണ് സാമൂഹ്യ ജീവിതത്തിന്റെ ബാലപാഠങ്ങൾ പോലും നാം ഇതുവരെയും ശരിയാംവണ്ണം സ്വായത്തമാക്കാത്തത്. നമുക്ക് മാത്രമല്ല മറ്റുള്ളവർക്കു കൂടി അവകാശപ്പെട്ടതാണ് ഈ ഭൂമിയെന്ന് ചിന്തിക്കാൻ മാത്രം ഹൃദയവിശാലത നമുക്കില്ലാതെ പോകുന്നു. മനുഷ്യന്റെ അത്യാഗ്രഹവും അഹങ്കാരവും കിടമത്സരവുമെല്ലാം മാറ്റിവെക്കേണ്ട സമയമാണിത്.ഒത്തൊരുമയോടെ കൈകോർത്ത് ഒന്നിച്ചു നിൽക്കാൻ നമുക്ക് കഴിയണം. അതിനാവട്ടെ വരുംനാളുകളിൽ നമ്മുടെ പ്രയത്‌നവും പ്രാർത്ഥനയും.

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...