ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പൂച്ചയെ വളർത്തുന്നവർ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ

പൂച്ച വളർത്തുന്നവർ അറിയേണ്ടത്, ചെയ്യേണ്ടത്
🐱🐱🐱🐱🐱🐱🐱🐱


   
എലിയെ പിടിക്കുന്ന ചരിത്രദൗത്യത്തില്‍നിന്ന് വീടിന്റെ അലങ്കാരവും സ്റ്റാറ്റസ് സിംബലുമായി പൂച്ചകള്‍ മാറിയിരിക്കുന്നു.



വീട്ടിലെ ഒരംഗത്തെപ്പോലെ വീടിനുള്ളില്‍ വളര്‍ത്തപ്പെടുന്ന അരുമയായതിനാല്‍ അവരുടെ പരിപാലനത്തെക്കുറിച്ചുള്ള അറിവ് പൂച്ചപ്രേമികള്‍ക്ക് ഏറെ പ്രധാനമാണ്.


പരിമിതമായ സ്ഥല സൗകര്യങ്ങളിലും കുറഞ്ഞ ചെലവിലും വളര്‍ത്താമെന്നത് ഓമനമൃഗമെന്ന നിലയില്‍ ഇവര്‍ക്ക് ആകര്‍ഷണം നല്‍കുന്നു. ഉടമയെ ഏറെ ആശ്രയിക്കാതെ, ശാന്തനായി ഒറ്റയാനായി ഉറക്കവും അല്‍പ്പം കറക്കവുമായി സ്വയം പര്യാപ്തനാവാന്‍ പൂച്ചയ്ക്ക് കഴിയുന്നു.
യജമാനസ്‌നേഹത്തേക്കാള്‍ താമസിക്കുന്ന വീടിനോടും പരിസരത്തോടുമുള്ള ബന്ധമാണ് പൂച്ചയുടെ പ്രത്യേകത. 


ലോകത്താകമാനം അന്‍പതോളം പൂച്ച ജനുസുകളുണ്ടെന്ന് കണക്കാക്കിയിരിക്കുന്നു. നാടന്‍ എന്നോ സങ്കരയിനം എന്നോ വിളിക്കാവുന്ന പൂച്ചകളാണ് കേരളത്തില്‍ ബഹുഭൂരിപക്ഷവും. എന്നാല്‍, പേര്‍ഷ്യന്‍, സയാമിസ് തുടങ്ങിയ ഏതാനും വിദേശജനുസുകള്‍ നമ്മുടെ നാട്ടിലും ഇപ്പോള്‍ ജനപ്രിയതാരങ്ങളായിരിക്കുന്നു. ഉടമയുടെ താമസ്ഥലത്തിന്റെ പ്രത്യേകത, സ്ഥലലഭ്യത, പ്രായം, കുട്ടികളുടെ പ്രായം, പൂച്ചകളുടെ ശരീര-സ്വഭാവ പ്രകൃതം, രോമാവരണം തുടങ്ങിയ ഗുണങ്ങള്‍ നോക്കിയാവണം ജനുസിന്റെ തിരഞ്ഞെടുപ്പ്‌.


ഓമനമൃഗമെന്ന നിലയില്‍ വളര്‍ത്താന്‍ സങ്കരയിനമായാലും മതി. എന്നാല്‍, പ്രജനനം നടത്തി കുഞ്ഞുങ്ങളെ വിൽക്കാനാണെങ്കില്‍ ശുദ്ധജനുസുകളെ വളര്‍ത്താം. ബുദ്ധിയും സ്‌നേഹവും സൗഹൃദഭാവവും ആണ്‍, പെണ്‍ പൂച്ചകളില്‍ ഒരേപോലെയായതിനാല്‍ ഇവര്‍ തമ്മില്‍ വിവേചനം വേണ്ട. നീളന്‍ രോമങ്ങളുള്ള ഇനങ്ങള്‍ക്ക് കൂടുതല്‍ പരിചരണം വേണ്ടിവരുമെന്ന് ഓര്‍ക്കുക. ഫ്ലാറ്റുകളിലും, വീടിനുള്ളിലും വളര്‍ത്താന്‍ അനുയോജ്യമായ പേര്‍ഷ്യന്‍ പൂച്ചകളുടെ നീണ്ടരോമക്കുപ്പായം ചീകി മിനുക്കാന്‍ സമയവും ശ്രദ്ധയും വേണം.     


ഉടമയുടെ വീടുതന്നെയാണ് പൂച്ചയുടെ വീട്. വീടിനുള്ളില്‍ തുറന്ന് വിട്ടോ, പ്രത്യേക പൂച്ചക്കൂടുകളിലോ വളര്‍ത്താം. വീടിനുള്ളില്‍ ഉറങ്ങാനും വിശ്രമിക്കാനും ഉള്ള സ്ഥലം പൂച്ചതന്നെ കണ്ടെത്തും. അവിടെ മരപ്പെട്ടിയോ, ചൂരല്‍ കൊണ്ടുള്ള കൊട്ടയോ നല്‍കാം. സ്വന്തമായി താമസസൗകര്യം പൂച്ചയ്ക്ക് ആവശ്യമില്ലെങ്കിലും ചില പ്രത്യേക സൗകര്യങ്ങള്‍ പൂച്ചകള്‍ക്ക് ഒരുക്കി നല്‍കേണ്ടതുണ്ട്. മലമൂത്ര വിസർജനം നടത്താനുള്ള ലിറ്റര്‍ ബോക്‌സ്, ടോയ്‌ലറ്റ് ട്രേ, തീറ്റ, വെള്ളപ്പാത്രങ്ങള്‍, വിരിപ്പ്, കിടക്ക, സ്‌ക്രാച്ചിങ്ങ്, പോസ്റ്റ് തുടങ്ങിയവയോടൊപ്പം നഖം വെട്ടി, ചീപ്പ്, ബ്രഷ്, കളിപ്പാട്ടങ്ങള്‍, ടൂത്ത്ബ്രഷ് എന്നിവയും ഒരുക്കാം.  


വീടിനകത്താണ് പൂച്ചകള്‍ മലമൂത്ര വിസർജനം നടത്താന്‍ ഉദ്ദേശിക്കുന്നതെങ്കില്‍ ലിറ്റര്‍ ബോക്‌സ് ഒരുക്കണം. ഇതിനായി പൂച്ചകള്‍ക്ക് അനായാസം കയറാന്‍ കഴിയുന്ന ട്രേയില്‍ മണ്ണോ, മണലോ, അറക്കപ്പൊടിയോ നിറയ്ക്കുക. ഭക്ഷണം നല്‍കി കുറച്ചു സമയത്തിനുശേഷം പൂച്ചക്കുട്ടിയെ ലിറ്റര്‍ ബോക്‌സിനുള്ളിൽവച്ച് മണ്ണ് ഒന്ന് മാന്തി കൊടുക്കണം. വെളിയില്‍ കാഷ്ഠിക്കുന്ന പൂച്ചകൾ ചെയ്യാറുള്ള മണ്ണ് മാന്തി വിസർജനം ചെയ്ത് മൂടുന്ന സ്വഭാവം അനുകരിക്കുകയാണ് ഇവ ചെയ്യുന്നത്. ഒരിക്കല്‍ വിസർജിച്ച സ്ഥലത്തുതന്നെ അവ വീണ്ടും വിസർജിക്കും.


നഖങ്ങള്‍ ഉരച്ച് മൂര്‍ച്ച വരുത്തുന്ന പൂച്ചകളുടെ സ്വഭാവം പലപ്പോഴും വീടിനുള്ളില്‍ ശല്യമാകാറുണ്ട്. പുറത്തേക്ക് പോകാന്‍ അവസരമുള്ള പൂച്ച മരത്തടിയിലും മറ്റും ഉരസി ഈ സ്വഭാവം കാണിക്കും. വീടിനുള്ളില്‍ കഴിയുന്ന പൂച്ച പലപ്പോഴും ഫര്‍ണീച്ചറുകള്‍ ഉരസി വൃത്തികേടാക്കുന്നു. ഇതു തടയാന്‍ ഉരുണ്ട തടിയില്‍ കയര്‍ ചുറ്റി കുത്തിവച്ച് സ്‌ക്രാച്ചിങ്ങ് പോസ്റ്റ് നല്‍കാം.


കുട്ടിക്കാലത്ത് പല്ലിന്റെ അസ്വസ്ഥത മാറ്റാന്‍ ഉടമയുടെ കൈകളില്‍ കടിക്കുന്ന പൂച്ചയുടെ സ്വഭാവം ഒഴിവാക്കാന്‍ മുറിയില്‍ പ്ലാസ്റ്റിക് സ്‌ട്രോകളോ, കളിപ്പാട്ടങ്ങളോ നല്‍കണം.  


8-10 മാസം പ്രായത്തില്‍ പൂച്ചകള്‍ പ്രായപൂര്‍ത്തിയെത്തുന്നു. ഒരു വയസാണ് ആരോഗ്യപരമായ പ്രജനനത്തിന് പറ്റിയ സമയം. 15-21 ദിവസമാണ് മദിചക്രത്തിന്റെ ദൈര്‍ഘ്യം. മദി സമയം 2-4 ദിവസം. 55-65 ദിവസമാണ് ഗര്‍ഭകാലം. ഗര്‍ഭാവസ്ഥയില്‍ മുലക്കാമ്പുകള്‍ ചുവന്നു തടിച്ചു വരികയും അകിടിനു ചുറ്റുമുള്ള രോമങ്ങള്‍ കൊഴിയുന്നു. പ്രസവം അടുക്കാറായാല്‍ പെട്ടിയില്‍ വിരിപ്പായി ന്യൂസ് പേപ്പര്‍ നല്‍കി കിറ്റനിങ്ങ് ബോക്‌സ് ഒരുക്കുക.
പ്രസവ ലക്ഷണങ്ങള്‍ തുടങ്ങി 12 മണിക്കൂര്‍ കഴിഞ്ഞും പ്രസവം നടന്നില്ലെങ്കില്‍ വെറ്ററിനറി ഡോക്ടറുടെ സഹായം തേടണം. 


പ്രസവിച്ച ഉടനെ കുഞ്ഞുങ്ങള്‍ മുലപ്പാല്‍ കുടിച്ചു തുടങ്ങുന്നു. തള്ളപ്പൂച്ച കുട്ടികളുടെ ദേഹം തുടച്ചു വൃത്തിയാക്കുന്നു. ഈ സമയത്ത് കുട്ടികള്‍ പൂച്ചയുടെ അടുത്ത് പോകരുത്. 7-10 ദിവസങ്ങള്‍ക്കുള്ളില്‍ കണ്ണുകള്‍ തുറക്കുന്ന ഇവ 3 ആഴ്ച പ്രായത്തില്‍ സ്വയം ഭക്ഷണം കഴിച്ചു തുടങ്ങുന്നു. പ്രജനനത്തിന് താല്‍പര്യമില്ലെങ്കില്‍ പൂച്ചകളെ ആറുമാസം പ്രായം കഴിയുമ്പോള്‍ വന്ധ്യംകരണ ശസ്ത്രക്രിയക്ക് വിധേയമാക്കാം.


തനിയെ കളിച്ചും കറങ്ങി നടന്നും ഊർജസ്വലരായി ജീവിക്കുന്ന പൂച്ചകള്‍ക്ക് ദിവസേന വ്യായാമം പ്രത്യേകം ആവശ്യമില്ല. നീണ്ട രോമങ്ങളുള്ള പൂച്ചകളുടെ ദേഹം എല്ലാ ദിവസവും ചീകി മിനുസപ്പെടുത്തണം. എല്ലാ ദിവസവും കുറഞ്ഞത് പതിനഞ്ചു മിനിറ്റെങ്കിലും പൂച്ചയുടെ കൂടെ കളിക്കാന്‍ സമയം കണ്ടെത്തണം. 


പതിവായി പല്ലുകള്‍ ബ്രഷ് ചെയ്യണം. മൂന്നാഴ്ചയെങ്കിലും കൂടുമ്പോള്‍ നഖങ്ങള്‍ വെട്ടുകയും ആഴ്ചയിലൊരിക്കല്‍ ചെവിയുടെ ഉള്‍ഭാഗം വൃത്തിയാക്കുകയും വേണം. ഇടയ്ക്കിടെ കുളിപ്പിക്കേണ്ട ആവശ്യമില്ല. ഒന്നോ രണ്ടോ മാസം കൂടുമ്പോള്‍ മാത്രം മതി. ഏറെ ശുചിത്വബോധമുള്ള പൂച്ചകള്‍ ശരീരം പതിവായി തുടച്ച് വൃത്തിയാക്കുന്നു. 


കറ തീര്‍ന്ന മാംസഭുക്കാണ് പൂച്ച. പൂച്ചകളെ പൂർണമായി വെജിറ്റേറിയന്‍ ഭക്ഷണത്തില്‍ വളര്‍ത്താന്‍ ബുദ്ധിമുട്ടാണ്. മാംസത്തില്‍നിന്നു ലഭിക്കുന്ന ടോറിന്‍ പോലുള്ള അമിനോ ആസിഡുകള്‍ പൂച്ചകള്‍ക്ക് അനിവാര്യമാണ്. ടോറിന്‍ ഏറ്റവുമധികം ഉള്ള എലിയും, മീനും പൂച്ചകള്‍ക്ക് പ്രിയങ്കരമാകുന്നതിന്റെ കാരണവും ഇതുതന്നെയായിരിക്കും.


നായകള്‍ക്ക് ആവശ്യമുള്ളതിനേക്കാള്‍ ഇരട്ടി പ്രോട്ടീന്‍ പൂച്ചകളുടെ ഭക്ഷണത്തില്‍ വേണം. കൂടാതെ പത്തുശതമാനത്തോളം കൊഴുപ്പും വേണം. നായയുടെയും, മനുഷ്യന്റെയും ഭക്ഷണം ശാസ്ത്രീയമായി പൂച്ചകള്‍ക്ക് ചേര്‍ന്നതല്ല.  
പൂച്ചയ്ക്ക് പ്രോട്ടീന്‍ നല്‍കാന്‍ മാംസം, മത്സ്യം എന്നിവ നല്‍കാം. കൂടെ പുഴുങ്ങിയ മുട്ട, നേര്‍പ്പിച്ച പാല്‍, എന്നിവയും നല്‍കാം. 


അന്നജം ലഭിക്കാന്‍ ചോറ്, വേവിച്ച ഉരുളക്കിഴങ്ങ് എന്നിവ ഉപയോഗിക്കാം. വിറ്റാമിനുകള്‍ ലഭിക്കാന്‍ അല്‍പ്പം കാരറ്റ് തുടങ്ങിയ പച്ചക്കറികള്‍ നല്‍കാം. സസ്യാഹാരം ദഹിപ്പിക്കാനുള്ള കഴിവ് പൂച്ചകള്‍ക്ക് കുറവാണ്.


വീട്ടില്‍ തയാറാക്കുന്ന തീറ്റ വൈവിധ്യമുള്ളതാക്കാം. ഇത്തരം തീറ്റ 25-50 ഗ്രാം/ ഒരു കിലോഗ്രാം ശരീരഭാരത്തിന് എന്ന അളവില്‍ നല്‍കാം. എല്ലില്ലാത്ത മാംസവും, മത്സ്യവും മാത്രം നല്‍കുമ്പോള്‍ കാല്‍സ്യം, വിറ്റമിന്‍ എ എന്നിവയുടെ കുറവുണ്ടാകാണെമെന്നതിനാല്‍ എല്ലിന്‍ പൊടി, ലിവര്‍ എന്നിവ നല്‍കാം. മീനെണ്ണയും വിറ്റമിന്‍ എ നല്‍കും. ചിക്കന്റെ കഴുത്ത് വേവിച്ച് നല്‍കുന്നത് നല്ലത്.


ധാരാളം ശുദ്ധജലം നല്‍കണം. വലിയ ഒരെല്ല് കടിക്കാനായി ഇട്ടുകൊടുക്കാം. പൂച്ചകള്‍ പലപ്പോഴും പുല്ല് തിന്നാറുണ്ട്. വിറ്റമിനുകള്‍ ലഭിയ്ക്കുന്നതോടൊപ്പം ശരീരം വൃത്തിയാക്കുമ്പോള്‍ ഉള്ളില്‍ പോകുന്ന രോമം ഛര്‍ദ്ദിച്ച പുറത്ത് കളയാനും ഇത് സഹായിക്കുന്നു. 


വേവിക്കാത്ത മാംസം, മത്സ്യം, പച്ചമുട്ട ഇവ പൂച്ചകള്‍ക്ക് നല്‍കരുത്. ഇത് ബാക്ടീരിയ, പരാദബാധകള്‍ക്ക് കാരണമാകും. വലിയ അളവില്‍ പാല്‍ നല്‍കരുത്. വിറ്റമിന്‍ മിശ്രിതം നല്‍കുമ്പോള്‍ ലിവര്‍ അധികമായി നല്‍കരുത്. ചോക്കളേറ്റ്, ഉള്ളി, വെളുത്തുള്ളി എന്നിവ ഒഴിവാക്കാം. എല്ലും, മുള്ളും പൂച്ചയ്ക്ക് വേണ്ട. ഭക്ഷണക്രമത്തില്‍ ഏറെ ശുചിത്വം പാലിക്കുന്നതിനാല്‍ വൃത്തിയുള്ള, പുതിയ തീറ്റ നല്‍കണം. 


അമിത ഭക്ഷണം ജീവിതശൈലീരോഗങ്ങള്‍ക്ക് വഴി വയ്ക്കുന്നു. ഗര്‍ഭിണികള്‍ക്കും മുലയൂട്ടുന്നവര്‍ക്കും അധിക ഭക്ഷണവും, ശുദ്ധജലവും വേണം. പൂച്ചകള്‍ക്ക് ഖരരൂപത്തിലുള്ള റെഡിമെയ്ഡ് തീറ്റകള്‍ ഇന്ന് വിപണിയില്‍ ലഭിക്കുന്നുണ്ട്. വില കൂടുതലാണെങ്കിലും പോഷകാഹാരപ്രദമായിരിക്കും ഇത്തരം തീറ്റകള്‍. പൂച്ചകളുടെ പ്രായത്തിനും, തൂക്കത്തിനും അനുസരിച്ച് നല്‍കേണ്ട കൃത്യമായ അളവുകള്‍ പാക്കറ്റില്‍ രേഖപ്പെടുത്തിയിരിക്കും.

ഡോ. സാബിന്‍ ജോര്‍ജ് 

അറിവ് പകരുന്നത് നന്മയാണ് ആയതിനാൽ വായിച്ച ശേഷം ഈ മെസേജ് നിങ്ങൾക്ക് വേണ്ടപ്പെട്ടവർക്ക് ഷെയർ ചെയ്യാനും മറക്കരുത്
🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼

 🍏Natural Health Tips🌴
                      

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

പപ്പായ ഉപയോഗിച്ച് മുഖത്തെ ചുളിവുകൾ പരിഹരിക്കാനുള്ള എളുപ്പവഴികൾ അറിയാം

മുഖത്തെ ചുളിവുകൾ അകറ്റാൻ പപ്പായ കൊണ്ടുള്ള  ഫേസ് പാക്കുകൾ പോഷകങ്ങളുടെ കലവറയാണെന്ന് പപ്പായ നമ്മുടെ നാട്ടിൽ സുലഭമായി ലഭ്യമാകുന്ന ഏറ്റവും വൈവിധ്യമാർന്ന പഴങ്ങളിൽ ഒന്നുകൂടിയാണ് ഇവ.ഇതിൽ വിറ്റാമിനുകളും ധാതുക്കളും ധാരാളമായി ഉണ്ടന്നത് നിങ്ങൾക്ക് അറിയാമോ?. നമ്മുടെ വീട്ടുവളപ്പിൽ കാണുന്ന പപ്പായ സൗന്ദര്യസംരക്ഷണത്തിന് ഏറെ ഫലപ്രദമാണ്.  പപ്പായയിൽ അടങ്ങിയിരിക്കുന്ന പപ്പൈൻ എന്ന എൻസൈം ചാർമത്തെ ആരോഗ്യകരമാക്കുകയും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കുകയും ചെയ്യുന്നു. വാർദ്ധക്യത്തിന്റെ ലക്ഷണങ്ങളായ ചുളിവുകളും പാടുകളും കുറയ്ക്കാൻ ഇത് വളരെ സഹായകമാണ്. പലതരത്തിലുള്ള ചർമ്മ പ്രശ്‌നങ്ങളെ പരിഹരിച്ചുകൊണ്ട് ചർമ്മത്തിൻ്റെ ആരോഗ്യം മികച്ചതാക്കാൻ ഉപയോ​ഗിക്കാം പപ്പായ കൊണ്ടുള്ള  ചില ഫേസ്പാക്കുകൾ... അര കപ്പ് പഴുത്ത പപ്പായ മുറിച്ചെടുത്ത് നന്നായി ഉടച്ചെടുക്കുക. മൂന്ന്ടീ സ്പൂൺ പാലും. രണ്ട്ടീസ്പൂൺ തേനും ചേർത്ത് മിക്സ് ചെയ്ത് പേസ്റ്റ് പരുവത്തിലാക്കി എടുക്കുക.കുറച്ചു സമയം  സെറ്റാകാൻ ഇത് മാറ്റിവയ്ക്കുക. ശേഷം മുഖത്തും കഴുത്തിലും ഈ ഫേസ്പാക് പുരട്ടുക. നന്നായി ഉണങ്ങിയ ശേഷം കഴുകി കളയുക. ആഴ്ചയിൽ രണ്ടോ മൂന്...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം

ഓടുന്ന ട്രെയിനു മുന്നിൽ സെൽഫി എടുക്കാൻ ശ്രമം, എൻജിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം മെക്സിക്കോ സിറ്റി: സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിൻ തലയുടെ പിന്നിലിടിച്ച് യുവതിക്ക് ദാരുണാന്ത്യം ഞെട്ടിക്കുന്ന ദൃശ്യങ്ങള്‍ സാമൂഹിക മാധ്യമങ്ങളില്‍ വ്യാപകമായി പ്രചരിക്കുന്നു. മെക്സിക്കോയില്‍ തിങ്കളാഴ്ചയായിരുന്നു അപകടം.പ്രത്യേക യാത്ര നടത്തുന്ന പഴയകാല ആവി എൻജിനില്‍ പ്രവർത്തിക്കുന്ന ട്രെയിൻ പോകുന്നത് കാണാനായി നിരവധിപേർ ഹിഡാല്‍ഗോ എന്ന സ്ഥലത്ത് ഒത്തുകൂടുകയായിരുന്നു. ഇതിനിടയില്‍ ദൃശ്യങ്ങള്‍ പകർത്തുമ്ബോഴായിരുന്നു അപ്രതീക്ഷിതമായ അപകടം. പലരും പാളത്തിനു സമീപം നില്‍ക്കുന്നതും ചിത്രങ്ങള്‍ പകർത്തുന്നതും പുറത്തുവന്ന വീഡിയോയില്‍ കാണാം. ഓറഞ്ച് വസ്ത്രമണിഞ്ഞ യുവതി പാഞ്ഞുവരുന്ന ട്രെയിനിനൊപ്പം സെല്‍ഫി എടുക്കാൻ ശ്രമിക്കുന്നതും ട്രയിനിന്റെ എൻജിൻ ഇവരുടെ തലയ്ക്ക് പിന്നില്‍ ഇടിക്കുന്നതുമാണ് ദൃശ്യങ്ങളിലുള്ളത്.  യുവതിക്കൊപ്പം ഉണ്ടായിരുന്ന കുഞ്ഞ് അത്ഭുതകരമായി രക്ഷപ്പെടുന്നതും വീഡിയോയിലുണ്ട്. ട്രെയിൻ ഇടിച്ച്‌ വീണ യുവതിയെ ഒപ്പമുണ്ടായിരുന്ന യുവാവ് താങ്ങിയെടുക്കുന്നതും ചുറ്റുമുണ്ടായിരുന്നവർ പരിഭ്രാന്തരായി നി...

മോട്ടിവേഷൻ ചിന്തകൾ.....ജീവിക്കാൻ കഴിയുന്ന സമയം നല്ലത് മാത്രം ചെയ്യുക

സ്വന്തമെന്നു പറയാൻ ഈ ലോകത്ത് നമുക്ക് എന്താണുള്ളത്.. നമ്മുടെ ജന്മം തന്നെ നമുക്ക് വരദാനമായി ലഭിച്ചതാണ് .... അങ്ങനെ, ആരൊക്കയോ ചേർന്ന് നൽകിയതാണ് നമ്മുടെ നാമം, വിദ്യാഭ്യാസം, തൊഴിൽ എല്ലാം .... നമ്മുടെ ജനനം മുതൽ മരണം വരെ നമ്മോടു ഒപ്പമുള്ളവരോടും , ഇല്ലാത്തവരോടും ഒക്കെയുള്ള കടപ്പാടുകൾക്ക് ഉള്ളിലാണ് നമ്മുടെ ജീവിതം നമ്മൾ കെട്ടിപ്പൊക്കുക..,. കരഞ്ഞു കൊണ്ട് നാം ജനിക്കുന്നു, പതിയെ നിറക്കണ്ണുകൾക്കിടയിലൂടെ നിശബ്ദതയിലേക്ക് മടങ്ങുകയും ചെയ്യുന്നു അതിനിടയിലുള്ള കുറച്ചു നാളത്തെ ഭൂമിയിലെ ജീവിതം,, നാളെ എന്ത് എന്നറിയാതെ... എന്നാൽ അവിടെയും പരസ്പരം തമ്മിൽ വഴക്കും പ്രശ്നങ്ങളും, പ്രതിസന്ധികളും,വാശിയും വൈരാഗ്യങ്ങളും, തമ്മിൽ ഞാനാണ് വലുത് എന്ന മത്സരം ... ഓർക്കുക ക്ഷണികമാണ് നമ്മുടെ ജീവിതം.. ഒരു നീർകുമിള പോലെ ക്ഷണികം ... നമ്മുടെ,മരണശേഷം മണ്ണിൽ അലിഞ്ഞില്ലാതാകുന്ന ശരീരം അല്ലാതെ അഹങ്കരിക്കാൻ മറ്റൊന്നും ഇല്ല നമ്മുടെ കൈവശം... നോക്കു, മനസ്സൊന്നു താളം തെറ്റിയാൽ നാം ഭ്രാന്തരാണ്..അത്പോലെ ശരീരം തളർന്നാലോ, നമ്മൾ രോഗിയും ആണ്, ശ്വാസം നിലച്ചാൽ വെറും നിർജീവമായ ജഡം മാത്രമാകും..അത് കൊണ്ട് തന്നെ ജീവിക്കാൻ കഴിയുന്ന സമയം നല്ലത...

മുന്തിരിയിൽ നിന്നും വിഷാംശങ്ങൾ നീക്കാനുള്ള എളുപ്പവഴി

മുന്തിരി വിഷരഹിതമാക്കാൻ ഈ രീതി ട്രൈ ചെയ്ത് നോക്കൂ..! എല്ലാവർക്കും ഉപകാരപ്രദമായ വിവരം. പുറത്തു നിന്ന് വാങ്ങുന്ന ഭക്ഷണ പദാർത്ഥങ്ങളിലും പഴങ്ങളിലും പച്ചക്കറികളിലും ധാരാളം വിഷങ്ങൾ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് എല്ലാവർക്കും അറിയാവുന്നതാണ്. മലയാളികൾ ഉൾപ്പെടെയുള്ള എല്ലാവരെയും അലട്ടുന്ന പ്രധാന പ്രശ്നമാണ് ഭക്ഷണങ്ങളിൽ അടങ്ങിയിരിക്കുന്ന ഇത്തരം വിഷാംശങ്ങൾ. പുറത്തുനിന്നു വാങ്ങിക്കുന്ന ഇത്തരം പഴങ്ങൾ അങ്ങനെ തന്നെ നമ്മൾ കഴിക്കുന്നത് പലവിധ പ്രശ്നങ്ങൾക്കും കാരണമാകുന്നുണ്ട്  ഇന്ന് കടകളിൽ നിന്ന് വാങ്ങിക്കുന്ന ചില ഭക്ഷണ വസ്തുക്കളിൽ ശരീരത്തിന് ദോഷകരമായ വസ്തുക്കൾ  ചേർത്തുകൊണ്ടാണ് പച്ചക്കറികളും പഴങ്ങളും ഉൾപ്പെടെയുള്ള ഭക്ഷ്യവസ്തുക്കൾ മാർക്കറ്റിൽ എത്തുന്നത്. കാണുമ്പോൾ തന്നെ ആകർഷണം തോന്നുവാനും, ചീഞ്ഞു പോകാതിരിക്കുകയും, നീണ്ട നാളുകൾ കേടുകൂടാതെ സൂക്ഷിച്ചു വെക്കുവാനും വേണ്ടി പലതരത്തിലുള്ള വിഷപദാർത്ഥങ്ങൾ ആണ് ഇവയിൽ തളിക്കുകയും കുത്തി വെക്കുകയും ചേർക്കുകയും ചെയ്യുന്നത്. ഇക്കൂട്ടത്തിൽ പ്രധാനമായി ഉള്ളതാണ് മുന്തിരി. മുന്തിരി മാർക്കറ്റിൽ നിന്നും വാങ്ങിയതിനു ശേഷം ചെറിയ രീതിയിൽ മാത്രം കഴുകി ആണ് ഉപയോഗിക്കു...