ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

എന്താണ് ഡിസ്‌ലെക്സിയ എന്നുള്ള തിരിച്ചറിവില്ലായ്മയാണ് പല തെറ്റിദ്ധാരണകൾക്കും കാരണം

എന്താണ് ഡിസ്‌ലെക്സിയ..? 


 
എന്താണ് ഡിസ്‌ലെക്സിയ എന്നുള്ള തിരിച്ചറിവില്ലായ്മയാണ് പല അബദ്ധധാരണങ്ങൾക്കും കാരണം. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസൺ തുടങ്ങിയ ലോകപ്രശസ്തർക്ക് പോലും ഡിസ്‌ലെക്സിയ എന്ന അവസ്ഥയുണ്ട്. എന്താണ് ഡിസ്‌ലെക്സിയ എന്നും ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും  മനസ്സിലാക്കാം.


ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസണ്‍, സല്‍മ ഹെയ്ക്, സ്റ്റീവൻ സ്പീൽബർഗ്, ഇവരെയൊക്കെ നമുക്കറിയാം അല്ലേ ? പല വിധ സിദ്ധികള്‍ കൊണ്ട് അനുഗ്രഹീതരായ വിഖ്യാതര്‍, ഇവരെയൊക്കെത്തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഇവരൊക്കെ ഡിസ് ലെക്സിയ(dyslexia) എന്ന ശാരീരികഅവസ്ഥയെ നേരിട്ട് ജീവിതവിജയം കൈവരിച്ചവരാണ്. ലോകത്ത് ഈ പ്രത്യേക അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള, പോകുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയും പ്രചോദനവും ആയവര്‍‍.



ലിസ്റ്റ് ഇവിടെ തീരുന്നില്ല, ഗൂഗിളില്‍ നോക്കിയാല്‍ ഇതുപോലെ ജീവിതവിജയം കൈവരിച്ച നിരവധി ആളുകളെ നമുക്ക് കാണാം.


എന്നാല്‍ സമൂഹത്തിനു ഡിസ്ലെക്സിയ പോലുള്ള ശാരീരിക പ്രത്യേകതകളെക്കുറിച്ച് പലവിധ തെറ്റിധാരണകള്‍ നിലവിലും ഉള്ളതിനാല്‍ ഇത്തരത്തിലുള്ള കുട്ടികള്‍ പലപ്പോഴും പരിഹാസത്തിനും ഒറ്റപ്പെടലിനും പാത്രമാവുന്ന നിര്‍ഭാഗ്യകരമായ അവസ്ഥ ഉണ്ടാവുന്നുണ്ട് തികച്ചും അനഭിലഷണീയമായ ഒരു പ്രവണതയാണത്. ഒരു പരിഷ്കൃത മനുഷ്യ സമൂഹമെന്ന നിലയില്‍ പഠനത്തകരാറുകളെക്കുറിച്ച് അവബോധം ഉള്ളവര്‍ ആവണം നാം ഓരോരോരുത്തരും.


എന്താണ് ഈ ഡിസ് ലെക്സിയ?


തലച്ചോറിലേ രാസപരമായുള്ള തകരാറുകൾ മൂലം വ്യക്തിക്ക് സാധാരണ പോലെ വായിക്കാനും മനസ്സിലാക്കാനുമുള്ള കഴിവ് നഷ്ടപ്പെടുന്ന അവസ്ഥയാണ് ഡിസ്‌ലെക്‌സിയ. പ്രത്യേകതരം പഠനവൈകല്യമാണ് ഡിസ്‌ലെക്‌സിയ
തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളുടെ ഏറ്റക്കുറച്ചിലുകള്‍ കാരണം ഉണ്ടാകുന്ന ഒരു പ്രത്യേക പഠനത്തകരാറാണ് ഡിസ്ലെക്സിയ.


പ്രധാനമായും ഭാഷ കൈകാര്യം ചെയ്യുന്നതില്,ഒരു വ്യക്തിയുടെ വായന, എഴുത്ത്, അക്ഷരവിന്യാസം, സംസാരശേഷി എന്നിവയെ ബാധിക്കുന്ന ഒരു പഠന വൈകല്യമാണ് ഡിസ്ലെക്സിയ.



ഉദാ: വാക്കുകളിലെ അക്ഷരങ്ങള്‍ തിരിച്ചറിയുക, വാക്കുകള്‍ ഉച്ചരിക്കുക, വാക്കുകളുടെ അര്‍ഥം മനസിലാക്കിയെടുക്കുക, വാക്കുകള്‍ കൂട്ടി ചേര്‍ത്ത് പറയുക, മനസിലാക്കിയ കാര്യങ്ങള്‍ എഴുതി പിടിപ്പിക്കുക


കണക്ക്, സംഖ്യകള്‍ ഇവ കൈകാര്യം ചെയ്യുക തുടങ്ങിയ മേഖലകളിലും ഈ കുട്ടികള്‍ക്ക് ബുദ്ധിമുട്ട് ഉണ്ടാകും.


"കുട്ടിക്ക് നല്ല ബുദ്ധിയൊക്കെ ഉണ്ട്, പക്ഷെ പഠിച്ചത് പറഞ്ഞു ഫലിപ്പിക്കാനും അതുപോലെ പേപ്പറില്‍ എഴുതാനും പിറകോട്ടാണ്" എന്നായിരിക്കും പലപ്പോഴും അധ്യാപകര്‍ പറയുക. ഈ ബുദ്ധിമുട്ടുകള്‍ ഉള്ളതുകൊണ്ട് തന്നെ വായനയും എഴുത്തും ഇവര്‍ക്ക് വളരെ ശ്രമകരമായി തോന്നുകയും അതുകൊണ്ട് തന്നെ ഇവരുടെ സ്കൂളുകളിലെ പ്രകടനം അവരുടെ സഹപാഠികളേക്കാള്‍‍ മോശമാവുകയും ചെയ്യും. പലപ്പോഴും ബുദ്ധി വളര്‍ച്ച സാധാരണയൊ അതില്‍ കൂടുതലോ ആവാം.


പഠനത്തെ ബാധിക്കാൻ സാധ്യതയുള്ള കാഴ്ചക്കുറവ്, കേൾവി ക്കുറവു ഒന്നും ഇവരിൽ ഉണ്ടാകില്ല. ഇങ്ങനെ പ്രത്യേകിച്ച് പ്രശ്നങ്ങൾ ഒന്നും ഇല്ലാത്ത കുട്ടി വൃത്തിയായി എഴുതുകയും വായിക്കുകയും ചെയ്യാതെ വരുമ്പോൾ ആണ് ഇത് ശ്രദ്ധയിൽപ്പെടുക. പക്ഷെ സ്കൂളിലെ മോശം പ്രകടനം കൊണ്ട് പലപ്പോഴും ഇവരെ ബുദ്ധിവികാസം കുറവുള്ളവരായി അധ്യാപകരും മാതാപിതാക്കളും തെറ്റിദ്ധരിക്കാന്‍ സാധ്യത കൂടുതലാണ്.


എന്തുകൊണ്ടാണ് ഡിസ്ലെക്സിയ ഉണ്ടാകുന്നത് ?

ഭാഷ കൈകാര്യം ചെയ്യാന്‍ ( സംസാരം, എഴുത്ത്) നമ്മളെ സഹായിക്കുന്നത് തലച്ചോറിന്‍റെ വശങ്ങളില്‍ ഉള്ള ടെമ്പറല്‍ ലോബിന്‍റെ മുകള്‍ ഭാഗമാണ് 

കാണുകയും കേള്‍ക്കുകയും ചെയ്യുന്ന ഭാഷയെ മനസ്സിലാക്കാന്‍ സഹായിക്കുന്നതും, അതിലെ ഓരോ വാക്കുകളിലെയും അക്ഷരങ്ങള്‍ ശബ്ദംകേട്ട് തിരിച്ചറിയാൻ സഹായിക്കുന്നതും , സ്പെല്ലിംഗ് പറയാനും, വാക്കുകള്‍ അര്‍ത്ഥ പൂര്‍ണ്ണമായി അവതരിപ്പിക്കാന്‍ സഹായിക്കുന്നതും ഈ ഭാഗമാണ്.



ഈ ഭാഗത്തിന്‍റെ വളര്‍ച്ചയില്‍ ഉണ്ടാകുന്ന ചില വ്യതിയാനങ്ങളാണ് ഡിസ്ലെക്സിയ ഉണ്ടാകാന്‍ കാരണം എന്നാണ് വൈദ്യശാസ്ത്രം നല്‍കുന്ന വിശദീകരണം. ഇതിനു പ്രധാന കാരണം ജനിതകമായ പ്രത്യേകതകളാണ്. അതുകൊണ്ട് തന്നെ അടുത്ത ബന്ധത്തില്‍ ഉള്ളവരിലും ഡിസ്ലെക്സിയ ഉണ്ടാകാന്‍ ഉള്ള സാധ്യതയുണ്ട്.


ഇതോടൊപ്പം തന്നെ മറ്റു ചില കാരണങ്ങളും ഡിസ്ലെക്സിയ ഉണ്ടാകാനുള്ള സാധ്യത കൂട്ടാം.


പൂര്‍ണ്ണ വളര്‍ച്ച എത്താതെയുള്ള ജനനം.

 ജനന സമയത്തെ ചില സങ്കീര്‍ണ്ണതകള്‍- തലച്ചോറിലേക്ക് കൃത്യമായി ഓക്സിജന്‍ പ്രവാഹത്തിന് നേരിട്ട തടസ്സം.

ഗര്‍ഭാവസ്ഥയില്‍ അമ്മയില്‍ ഉണ്ടാകുന്ന ചില അണുബാധകള്‍.

ഡിസ്ലെക്സിയ അവസ്ഥയിലൂടെ കടന്നുപോകുന്നവര്‍ നേരിടുന്ന ബുദ്ധിമുട്ടുകള്‍ എന്തൊക്കെയാണ് ?

സംസാരത്തില്‍ ഉള്ള ബുദ്ധിമുട്ടുകള്‍ - വാക്കുകള്‍ , ഉച്ചാരണം തെറ്റിയും സ്ഥാനം മാറിയും ഉപയോഗിക്കുക.

അക്ഷരങ്ങള്‍ പഠിക്കാനും അവയുടെ ഉച്ചാരണം എങ്ങനെ എന്ന് മനസിലാക്കാനും പറ്റാതെ വരിക.

അതുകൊണ്ട് തന്നെ വായന വളരെ പതിയെ ആവും, വായിക്കുമ്പോള്‍ പിശകുകള്‍ വന്നു കൂടും.

സംസാരിക്കുമ്പോഴും എഴുതുമ്പോഴും വാക്കുകള്‍ ക്രമമായി ഉപയോഗിക്കാന്‍ ഉള്ള ബുദ്ധിമുട്ട്.
പെട്ടന്ന് വായിക്കുന്നത് കേള്‍ക്കുന്നതില്‍ നിന്ന് അവയുടെ അര്‍ഥം മനസിലാക്കാനുള്ള പ്രശ്നം.

കൂടെ കൂടെ ഉള്ള അക്ഷരപിശകുകള്‍- ഇവരുടെ നോട്ട്ബുക്ക് നോക്കിയാല്‍ ഈ തെറ്റുകള്‍ ആവര്‍ത്തിച്ച് ഉണ്ടാകുന്നത് കാണാം.

കണക്കു സംബന്ധമായ ബുദ്ധിമുട്ടുകള്‍ - ക്രിയകള്‍ ചെയ്യുന്നതിലും മറ്റും പിശക് ഉണ്ടാകുക .

ചെറിയ ക്ലാസിലെ കുട്ടികളെ ശ്രദ്ധിച്ചാല്‍ ഈ മാറ്റങ്ങള്‍ കാണാന്‍ പറ്റും.

അക്ഷരമാല , സംഖ്യകള്‍ എന്നിവ പറയുമ്പോള്‍ കൂടെ കൂടെ തെറ്റുകള്‍ വരിക.

വാക്കുകള്‍ തമ്മിലുള്ള ഉച്ചാരണത്തിലുള്ള സാമ്യം മനസിലാക്കാന്‍ ബുദ്ധിമുട്ട്

ഒരേ അക്ഷരങ്ങള്‍ കൊണ്ടുള്ള വാക്കുകള്‍ കണ്ടെത്താനുള്ള ബുദ്ധിമുട്ട്(ഉദാഹരണം – A വെച്ച് തുടങ്ങുന്ന വാക്കുകള്‍ കണ്ടെത്തുക )

ഉച്ചാരണത്തിലുള്ള പിഴവുകള്‍.

പാട്ടിന്‍റെ താളത്തിനൊപ്പം കൈകള്‍ അടിക്കാന്‍ പറ്റാതെ താളം തെറ്റുന്ന അവസ്ഥ ഉണ്ടാകുക.

ചില വാക്കുകളും ,അതുപോലെ നിര്‍ദേശങ്ങളും ഓര്‍ത്തു വെക്കുന്നതിലെ തെറ്റുകള്‍.

സ്ഥലം പേര് തുടങ്ങിയവ കൂടെ കൂടെ മറക്കുക


ഡിസ്ലെക്സിയ എങ്ങനെ കുട്ടികളുടെ ജീവിതത്തെ ബാധിക്കും ?

സ്കൂളിലെ "മോശം പ്രകടനം" മൂലം പലപ്പോഴും ഇത്തരം കുട്ടികള്‍ ബുദ്ധിവികാസം കുറവുള്ളവരായി തെറ്റിദ്ധരിക്കപ്പെടാം. ഇത് മുന്നോട്ടു പഠനം കൊണ്ടുപോകുന്നതിന് തടസമാകും.


കൂടെ കൂടെ തെറ്റുകള്‍ വരുത്തുന്നത് മനപൂര്‍വമാണ് എന്ന് കരുതുന്ന അധ്യാപകരും വീട്ടുകാരും കുട്ടിയെ കുറ്റം പറയാനും ശിക്ഷകള്‍ നല്‍കാനും സാധ്യത കൂടുതലാണ്.


വായിക്കുന്നതിനും എഴുതുന്നതിനുമുള്ള കഴിവുകുറവു മുന്നോട്ടുള്ള വളര്‍ച്ചക്ക് തടസമാകും. കുട്ടികള്‍ക്ക് പഠനത്തില്‍ താല്പര്യം നഷ്ടമാകാനും അതുപോലെ പഠനം തന്നെ വളരെ കഠിനമായ ഒരു പ്രക്രിയ ആവാനും സാധ്യതയുണ്ട്.


ഇത്തരത്തിലുള്ള കുട്ടികള്‍ പലപ്പോഴും സഹപാഠികള്‍, അധ്യാപകര്‍ , സുഹൃത്തുക്കള്‍ എന്നിവരുടെ കളിയാക്കലുകള്‍ക്ക് ഇരയാകും. ഇത് അവരുടെ ആത്മവിശ്വാസം കുറയുന്നതിനും, സ്വയം ഇകഴ്ത്തി കാണുന്നതിനും ഇടയാകും.


നേരത്തെ ഈ അവസ്ഥ കണ്ടെത്തി പരിഹരിക്കാത്തത് ഉത്കണ്ട , വിഷാദം തുടങ്ങിയ മാനസിക ബുദ്ധിമുട്ടുകള്‍ ഉണ്ടാകാന്‍ ഉള്ള സാധ്യത കൂട്ടും.


ഡിസ്ലെക്സിയക്ക് ഒപ്പം ശ്രദ്ധക്കുറവും,  ഉണ്ടാകുന്നത് പഠനത്തെയും ജീവിതത്തെയും സാരമായി ബാധിക്കും.
ഈ കാരണങ്ങള്‍ കൊണ്ട് തന്നെ കുട്ടികള്‍ സ്കൂളില്‍ പോകാൻ ഇഷ്ടപ്പെടാതായേക്കാം.


ലോകത്തെമ്പാടും ഉള്ള കണക്കുകള്‍ പരിശോധിച്ചാല്‍ സ്കൂളില്‍ നിന്നും പാതിവഴിയിൽ പഠനം നിറുത്തി പോകാനുള്ള ഒരു പ്രാധാന കാരണം ഡിസ്ലെക്സിയ ആണെന്ന് മനസിലാകും.


ഈ അവസ്ഥ എങ്ങനെ കണ്ടെത്താം?

പൊതുവേ ആദ്യ ക്ലാസുകളില്‍ തന്നെ ഈ ബുദ്ധിമുട്ടുകള്‍ ഒക്കെ കാണിച്ചു തുടങ്ങാം. 6 തൊട്ട് 8 വയസു വരെ സമയത്താണ് അവസ്ഥ ആദ്യമായി ശ്രദ്ധയില്‍ പെടുക.


പ്രത്യേകം പരിശീലനം ലഭിച്ച അധ്യാപകര്‍ക്ക് മുകളില്‍ പറഞ്ഞിരിക്കുന്ന ലക്ഷണങ്ങളും സാഹചര്യങ്ങളും വെച്ച് അവസ്ഥ കണ്ടെത്താം.


ഇങ്ങനെ ഒരു അവസ്ഥ സംശയിച്ചാല്‍ ശരിയായ മെഡിക്കല്‍ സഹായം തേടാന്‍ ഒരിക്കലും വിമുഖത കാണിക്കരുത്.


തുടര്‍ന്ന് വിശദമായ പരിശോധന നടത്തി ബുദ്ധിവികാസക്കുറവ്, ഓട്ടിസം, മറ്റു തലച്ചോറിന്‍റെ രോഗാവസ്ഥകള്‍, ADHD തുടങ്ങിയവ ഇല്ല എന്ന് ഉറപ്പാക്കണം.


IQ പരിശോധന , ഓര്‍മ്മയും മറ്റും പരിശോധിക്കുക, ഒക്കെ ഇതിന്‍റെ ഭാഗമായി ചെയ്യും.


കുട്ടി എഴുതുന്നതും വായിക്കുന്നതും ശ്രദ്ധിച്ചു അതിലെ പ്രശ്നങ്ങള്‍ കണ്ടെത്താം. സ്കൂളിലെ നോട്ട്ബുക്കുകള്‍ ഈ ആവശ്യത്തിനു ഉപയോഗിക്കാം.


എന്തൊക്കെയാണ് ഡിസ്ലെക്സിയുടെ പരിഹാര മാര്‍ഗ്ഗങ്ങള്‍?


മരുന്ന് കൊടുത്തു മാറ്റാവുന്ന രോഗാവസ്ഥ അല്ല ഡിസ്ലെക്സിയ. അതുകൊണ്ട് തന്നെ മറ്റു മാര്‍ഗ്ഗങ്ങള്‍ ഉപയോഗിച്ച് ഓരോ കുട്ടിയും നേരിടുന്ന ബുദ്ധിമുട്ടുകള്‍ പരിഹരിച്ച് അവരുടെ പഠനവും മറ്റും പൂര്‍ത്തിയാക്കാന്‍ സഹായിക്കുക എന്നതിനാണ് പ്രാധാന്യം. അതിനായി നിരവധി രീതികള്‍ ഉപയോഗിക്കാറുണ്ട്.


ഏറ്റവും പ്രധാനം ഡിസ്ലെക്സിയ എത്രയും നേരത്തെ കണ്ടെത്തുക എന്നതാണ്.

ഓരോ കുട്ടിയുടെയും ആവശ്യം വ്യത്യസ്ഥമായിരിക്കും. അത് കണ്ടെത്തി അതിനുള്ള പരിഹാരം നിര്‍ദേശിക്കണം.

 പഠിപ്പിക്കുന്നതില്‍ പ്രത്യേക രീതികള്‍ കൊണ്ടുവരിക എന്നതാണ് ഈ അവസ്ഥയെ നേരിടാനുള്ള പ്രധാന പരിഹാരം.

കാര്യങ്ങള്‍ ലളിതവും വ്യക്തവും ആക്കുക, ജോലികള്‍ ചെറിയ ചെറിയ ഘട്ടങ്ങളായി ചെയ്യിക്കുക, ശ്രദ്ധ തെറ്റിക്കുന്ന കാര്യങ്ങള്‍ ഒഴിവാക്കുക, കൂടുതല്‍ ശ്രദ്ധവേണ്ട വാക്കുകള്‍ പ്രത്യേകം അടയാളപ്പെടുത്തുക, വായനയിലെ ബുദ്ധിമുട്ടുകള്‍ തിരുത്തുക എന്നിവയൊക്കെ ഇതിന്‍റെ ഭാഗമായി ചെയ്യാറുണ്ട്.


ഇതിന്‍റെ കൂടെ വരാന്‍ സാധ്യതയുള്ള ADHD, വിഷാദം , ഉത്കണ്ട ഈ അവസ്ഥകളെ കണ്ടെത്തി ചികിത്സ നല്‍കേണ്ടതുണ്ട്.

ഇവര്‍ക്കായി മാത്രമുള്ള അധ്യയന രീതികള്‍/ സ്കൂളുകള്‍ നിലവില്‍ ലഭ്യമാണ്.


ഒരു കൊച്ചുകുട്ടിക്ക് ഡിസ്‌ലെക്സിയ ഉണ്ടാകാനുള്ള സാധ്യതയുണ്ടെന്നതിന്റെ ലക്ഷണങ്ങൾ :


1. സംസാരിക്കാൻ വൈകുന്നു

2. പുതിയ വാക്കുകൾ പതുക്കെ പഠിക്കുന്നു

3. വാക്കുകളിലെ ശബ്‌ദങ്ങൾ വിപരീതമാക്കുകയോ ഒരുപോലെ ശബ്‌ദമുള്ള പദങ്ങളെ ആശയക്കുഴപ്പത്തിലാക്കുകയോ ചെയ്യുന്നു.

4. അക്ഷരങ്ങൾ, അക്കങ്ങൾ, നിറങ്ങൾ എന്നിവ ഓർക്കുന്നതിനോ പേരിടുന്നതിനോ ഉള്ള പ്രശ്നങ്ങൾ കാണിക്കുന്നു. 

5. നഴ്സറി റൈമുകൾ പഠിക്കുന്നതിനോ റൈമിംഗ് ഗെയിമുകൾ കളിക്കുന്നതിനോ ബുദ്ധിമുട്ട് കാണിക്കുന്നു. 


കുട്ടികൾ സ്കൂളിൽ എത്തിക്കഴിഞ്ഞാൽ, ഡിസ്‌ലെക്സിയ ലക്ഷണങ്ങൾ കൂടുതൽ പ്രകടമായേക്കാം:

ലക്ഷണങ്ങൾ

1. പ്രായത്തിനനുസരിച്ച് പ്രതീക്ഷിച്ച നിലവാരത്തേക്കാൾ താഴെയാണ് വായന

2. കേൾക്കുന്ന കാര്യങ്ങൾ പ്രോസസ്സ് ചെയ്യുന്നതിലും മനസ്സിലാക്കുന്നതിലും പ്രശ്നങ്ങൾ

3. ശരിയായ വാക്ക് കണ്ടെത്തുന്നതിനോ ചോദ്യങ്ങൾക്ക് ഉത്തരം രൂപപ്പെടുത്തുന്നതിനോ ബുദ്ധിമുട്ട്

4. കാര്യങ്ങളുടെ ക്രമം ഓർമ്മിക്കുന്നതിൽ പ്രശ്നങ്ങൾ

5. അക്ഷരങ്ങളിലും വാക്കുകളിലുമുള്ള സമാനതകളും വ്യത്യാസങ്ങളും കാണാനുള്ള ബുദ്ധിമുട്ട് (ഇടയ്ക്കിടെ കേൾക്കുക).

6. അപരിചിതമായ ഒരു വാക്കിന്റെ ഉച്ചാരണം ഉച്ചരിക്കാനുള്ള കഴിവില്ലായ്മ

7. സ്പെല്ലിംഗ് ബുദ്ധിമുട്ട്

8. വായനയോ എഴുത്തോ ഉൾപ്പെടുന്ന ജോലികൾ പൂർത്തിയാക്കാൻ അസാധാരണമാംവിധം ദൈർഘ്യമേറിയ സമയം ചെലവഴിക്കുന്നു

9. വായന ഉൾപ്പെടുന്ന പ്രവർത്തനങ്ങൾ ഒഴിവാക്കുക


കൗമാരക്കാരും മുതിർന്നവരിലും കാണുന്ന ലക്ഷണങ്ങൾ:  

കൗമാരക്കാരിലും മുതിർന്നവരിലും ഡിസ്‌ലെക്സിയയുടെ ലക്ഷണങ്ങൾ കുട്ടികളിലേതു പോലെയാണ്.


1. ഉറക്കെ വായിക്കുന്നതിലുള്ള ബുദ്ധിമുട്ട്

2. മന്ദഗതിയിലുള്ള എഴുത്തും വായനയും 

3. സ്പെല്ലിംഗ് പ്രശ്നങ്ങൾ

4. വായന ഒഴിവാക്കുന്നത് 

5. പേരുകളോ വാക്കുകളോ തെറ്റായി ഉച്ചരിക്കുക, അല്ലെങ്കിൽ വാക്കുകൾ വീണ്ടെടുക്കുന്നതിൽ പ്രശ്നങ്ങൾ

6. വായനയോ എഴുത്തോ ഉൾപ്പെടുന്ന ജോലികൾ പൂർത്തിയാക്കാൻ അസാധാരണമാംവിധം ദൈർഘ്യമേറിയ സമയം ചെലവഴിക്കുന്നു.

7. ഒരു കഥ സംഗ്രഹിക്കുന്നതിലെ ബുദ്ധിമുട്ട്

8. ഒരു വിദേശ ഭാഷ പഠിക്കുന്നതിൽ പ്രശ്നം

9. ഗണിത പദ പ്രശ്നങ്ങൾ ചെയ്യുന്നതിൽ ബുദ്ധിമുട്ട്


ഡിസ്ലെക്സിയയെ കുറിച്ചുള്ള ചില അബദ്ധധാരണകളും അതിന്റെ പിന്നിലെ വസ്തുതകളും.

"ഡിസ്ലെക്സിയ ഉള്ളവര്‍ക്ക് ബുദ്ധിവളര്‍ച്ച കുറവാണു" –

അല്ല. പലപ്പോഴും സാധരണമോ അതില്‍ കൂടുതലോ ബുദ്ധിവളര്‍ച്ച ഇവര്‍ക്കുണ്ട്.

"വളരെ വിരളമായി കാണുന്ന അവസ്ഥയാണ്" –

അല്ല. ലോകത്ത് ആകമാനം 5-10 % ആളുകളില്‍ ഈ അവസ്ഥ കാണാം

"ഈ അവസ്ഥക്ക് പരിഹാരമില്ല" –

ഉണ്ട്.നേരത്തെ കണ്ടെത്തുകയും കൃത്യമായി പരിഹാര മാര്‍ഗ്ഗങ്ങള്‍ ഉപയോഗിക്കുന്നതും വഴി വളരെ സാധാരണമായ ജീവിതം ഇവര്‍ക്ക് സാധ്യമാണ്.

"ഡിസ്ലെക്സിയ ഉള്ളവര്‍ എല്ലാം അക്ഷരം പിറകോട്ടു എഴുതുകയും വായിക്കുകയും ചെയ്യും" –

ചിലര്‍ അങ്ങനെ ചെയ്യാം. ഭൂരിഭാഗം ആളുകളിലും അങ്ങനെ വേണമെന്നില്ല.

"ഈ അവസ്ഥ കുറച്ചു നാള്‍ കഴിയുമ്പോ തന്നെ മാറും" –

ഇല്ല. നേരത്തെ കണ്ടെത്തി പരിഹരിച്ചില്ല എങ്കില്‍ അത് പഠനത്തെയും ,മറ്റും സാരമായി ബാധിക്കാം.

"ഇതൊരു മാനസിക രോഗമാണ്" –

അല്ല .തലച്ചോറിന്‍റെ പ്രവര്‍ത്തനങ്ങളില്‍ ഉള്ള വ്യതിയാനം നിമിത്തം ഭാഷയെ ബാധിക്കുന്ന ഒരു അവസ്ഥയാണ് ഡിസ്ലെക്സിയ.

"ഡിസ്ലെക്സിയ കാഴ്ച കുറവുകൊണ്ടാണ് ഉണ്ടാകുന്നത്"-

അല്ല . ഡിസ്ലെക്സിയ ഉള്ളവരിലെ കാഴ്ച പ്രശ്നങ്ങള്‍ സാധരണ കുട്ടികള്‍ക്ക് ഉണ്ടാകുന്നതു പോലെ മാത്രമേ ഉള്ളു.


ഇവർക്ക് വേണ്ടത് പിന്തുണയാണ്. പരിഹാസമോ സഹതാപമോ അല്ല. വളരെ നേരത്തെ തന്നെ ഇ അവസ്ഥ കണ്ടെത്താൻ ഉള്ള പരിശീലനം നമ്മുടെ അധ്യാപകർക്ക് നൽകേണ്ടതുണ്ട്. അതോടൊപ്പം ഇത്തരം അവസ്ഥയിലൂടെ കടന്നു പോകുന്നവരുടെ ക്ഷേമത്തിനായി ഉള്ള പദ്ധതികളും , അവർക്ക് വേണ്ടിയുള്ള പ്രത്യക അദ്ധ്യയന രീതികളും ആവിഷ്കരിച്ചു ഏറ്റവും സാധാരണക്കാര്‍ക്ക് വരെ പ്രാപ്യമാക്കണം.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.


ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

താരൻ മാറാനായി

പുളിച്ച കഞ്ഞി വെള്ളം തലയില്‍ തേച്ചു നോക്കിയിട്ടുണ്ടോ...? 🅰🆁🇮🆅  🅰🆁🇴🅶🅨🅰🅼 പലരെ യും അലട്ടുന്ന പ്രശ്‌നങ്ങളില്‍ ഒന്നാണ് തലയിലെ താരന്‍. താരന്‍ കാരണം മുടി കൊഴിച്ചില്‍ അനുഭവപ്പെടുന്നവരും നമുക്കിടയില്‍ ധാരാളമുണ്ട്. പണി പതിനെട്ട് നോക്കിയിട്ടും തലയിലെ താരന്‍ വിട്ടു പോകുന്നില്ലെന്ന പരാതിയുമായി പലരും ഡോക്ടറെ വരെ സമീപിച്ചിട്ടുണ്ടാകും. എന്നാല്‍ താരനകറ്റാന്‍ വേണ്ടി സാധാരണയായി ചെയ്യുന്ന കെമിക്കല്‍ ട്രീറ്റ്‌മെന്റുകള്‍ മുടിയുടെ അറ്റം പിളരുക, വരള്‍ച്ച ഉണ്ടാക്കുക തുടങ്ങിയ പാര്‍ശ്വഫലങ്ങള്‍ ഉണ്ടാക്കാനുള്ള സാധ്യത ഏറെയാണ്. ആമസോണിലെ ഇന്നത്തെ ഏറ്റവും നല്ല ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഒരിക്കല്‍ താരന്‍ തലയില്‍ വന്ന് കഴിഞ്ഞാല്‍ അത് പോകാന്‍ വലിയ ബുദ്ധിമുട്ടാണ്. മാത്രമല്ല ഇത്തരത്തില്‍ താരന്‍ വന്നു കഴിയുമ്പോള്‍ തന്നെ മുടി കൊഴിച്ചില്‍ അധികമായിത്തുടങ്ങും. തലയില്‍ താരന്‍ വര്‍ധിക്കും തോറും പലതരത്തിലുള്ള പ്രശ്‌നങ്ങളാണ് കണ്ടു വരുന്നത്. ത്വക്ക് രോഗങ്ങളും മുടി കൊഴിച്ചിലും തല ചൊറിച്ചിലും അങ്ങനെ തുടങ്ങി പല ആരോഗ്യ പ്രശ്‌നങ്ങളും താരന്‍ വഴി കണ്ടു പരാറുണ്ട്. താരന് വന്ന് കഴിഞ്ഞാല്‍ പിന്നീട് വിപണിയില...

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല.

നമ്മുടെ കുട്ടികൾ, എത്ര തന്നെ ചെറുതോ വലുതോ ആവട്ടെ, അവരെ കെട്ടിപ്പിടിച്ച് ഒരുമ്മ കൊടുക്കുന്നതോളം സന്തോഷം, അവർക്ക് വേറെയില്ല. പ്രത്യേകിച്ചും ആരും തന്നെ സ്നേഹിക്കുന്നില്ല എന്ന തോന്നൽ ബലമായുണ്ടാവുന്ന കൗമാരപ്രായത്തിൽ. എത്ര തന്നെ മുതിർന്ന മക്കളാണെങ്കിലും, അവരുടെ നേട്ടങ്ങളിൽ അഭിനന്ദിക്കുവാനോ അല്ലെങ്കിൽ സമ്മാനം നൽകേണ്ടതായ മറ്റു സാഹചര്യങ്ങളിലോ സ്നേഹപൂർവ്വം ഒരു ഉമ്മ കൊടുത്തു നോക്കുക. സ്നേഹിക്കപ്പെടാനുള്ള മനുഷ്യൻ്റെ ത്വര വളരെ വളരെ വലുതാണ്. അതിന് വലിപ്പച്ചെറുപ്പങ്ങളില്ല. നമ്മൾ വേണ്ടപ്പെട്ടവർക്ക് സമ്മാനം നൽകുമ്പോൾ, പ്രധാനമായും രണ്ടു കാര്യങ്ങളാണ് ശ്രദ്ധിക്കാറുള്ളത്. ഒന്നാമതായി, അത് തങ്ങൾക്ക് താങ്ങാനാവുന്നതിൻ്റെ പരമാവധി, വില പിടിച്ചതാവണം. രണ്ട് അവർ ആഗ്രഹിക്കുന്നതോ അവർക്ക് ഉപകാരപ്പെടുന്നതോ ആവണം. സമ്മാനം, കുട്ടികൾക്കാണ് നൽകുന്നതെങ്കിൽ മിക്കവാറും അവർ ആഗ്രഹിക്കുന്നത് തന്നെയായിരിക്കും വാങ്ങുന്നത്. പലപ്പോഴും സമ്മാനങ്ങൾക്ക് നമുക്ക് താങ്ങാവുന്നതിലപ്പുറം വിലയുമുണ്ടാവാം. ചുരുക്കം ചിലരെങ്കിലും, കുട്ടികൾ ആഗ്രഹിക്കുകയോ, ഇഷ്ടപ്പെടുകയോ, ചെയ്യുന്നില്ലെങ്കിൽ കൂടെ, തങ്ങൾക്ക് ചെറുപ്പ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...