ചിലര്‍ക്ക് പിന്നീട് ഉറങ്ങാന്‍ സാധിച്ചെന്ന് വരില്ല. നിരന്തരം നിങ്ങള്‍ അത്തരത്തില്‍ ഉറക്കമുണരുന്നവരാണെങ്കില്‍ അതിന് പിന്നില്‍ നിങ്ങളുടെ ശരീരം തരുന്ന ചില സൂചനകളുണ്ടാവാം.
വിദഗ്ധരുടെ അഭിപ്രായത്തില്‍, ദിവസവും പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നതും വീണ്ടും ഉറങ്ങാന്‍ കഴിയാത്തതിനും പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാം. അവയില്‍ ചിലതാണ് ചുവടെ നല്‍കിയിരിക്കുന്നത്.
ജീവിതശൈലി പ്രശ്‌നങ്ങള്‍
ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഉറക്കത്തെ ബാധിക്കാറുണ്ട്. നല്ല ഉറക്ക ശുചിത്വം പാലിക്കാത്തവരുടെ സ്ലീപ്പിംഗ് സൈക്കിള്‍ അല്ലെങ്കില്‍ ഉറക്ക ചക്രം മോശമായിരിക്കും.
ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്ബ് കമ്ബ്യൂട്ടറോ മൊബൈലോ ഉപയോഗിക്കുക, ഭക്ഷണം കഴിച്ചതിന് തൊട്ടു പിന്നാലെ ഉറങ്ങാന്‍ കിടക്കുക,
എരിവുള്ള ഭക്ഷണം രാത്രിയില്‍ കഴിക്കുക, പുകവലി, പകല്‍ സമയത്ത് ഉറക്കം എന്നിവ ഉറക്കചക്രത്തെ മോശമായി ബാധിച്ചേക്കാം.
മരുന്നുകള്‍
പലരുടെയും രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്നതില്‍ മരുന്നുകള്‍ക്ക് വലിയ പങ്കുണ്ട്. ആന്റീഡിപ്രസന്റുകള്‍, ബീറ്റാ-ബ്ലോക്കറുകള്‍, കോര്‍ട്ടികോസ്റ്റീറോയിഡുകള്‍, ഓവര്‍-ദി-കൌണ്ടര്‍ കോള്‍ഡ് പ്രതിവിധികള്‍, ഡൈയൂററ്റിക്‌സ്, ആന്റിഹിസ്റ്റാമൈനുകള്‍ എന്നിവ ഇതില്‍ ചിലതാണ്.
ശാരീരിക അവസ്ഥകള്‍
പലപ്പോഴും, ഉറക്കമില്ലായ്മയ്ക്ക് കാരണമാകുന്ന അടിസ്ഥാന ശാരീരിക പ്രശ്‌നങ്ങള്‍ പലർക്കും ഉണ്ടാകാം. അതില്‍ വിട്ടുമാറാത്ത രോഗങ്ങള്‍, വേദന, ശ്വാസ കോശ രോഗങ്ങള്‍ എന്നിവ ഉള്‍പ്പെടുന്നു.
വാര്‍ദ്ധക്യം
പ്രായം കൂടൂന്തോറും നിങ്ങളുടെ ഉറക്കചക്രവും മാറും. വാര്‍ദ്ധക്യ സഹജമായ അസുഖങ്ങള്‍ക്കുള്ള മരുന്നുകള്‍ പലതും പലരുടെയും ഉറക്ക രീതികളില്‍ മാറ്റം വരുത്തും.കൂടാതെ, പ്രായമാകുന്തോറും ഉറക്കത്തിന്റെ ഗുണനിലവാരം കുറയുകയും, ശബ്ദം, വെളിച്ചം തുടങ്ങിയ ബാഹ്യ ഘടകങ്ങളില്‍ നിന്ന് ഉണര്‍ന്നിരിക്കാനുള്ള സാധ്യത വര്‍ദ്ധിക്കുകയും ചെയ്യുന്നു.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.