ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.



കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്.

നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും.


മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും.


തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ മുട്ടിന് പിടിത്തവും വേദനയും, രാവിലെ ഉറക്കമുണരുമ്ബോള്‍ മുട്ടിന് പിടുത്തവും വേദനയും, മുട്ടില്‍ നീര് ഇവയൊക്കെ കാല്‍മുട്ടിലുണ്ടാകുന്ന സന്ധിവാതത്തിന്റെ പ്രധാന ലക്ഷണങ്ങളാണ്.


മുട്ടിന് തേയ്മാനം സംഭവിച്ചു വേദനയും നീരും ഉണ്ടാകുന്നതാണ് മുട്ടുവേദനയുണ്ടാകുന്ന പ്രധാന കാരണം. കാല്‍മുട്ടു വേദനയ്ക്കു പരിഹാരമായി ഒരു പരിധി വരെ നമുക്ക് ആശ്വാസം നല്‍കാന്‍ സാധിയ്ക്കുന്ന ചില വീട്ടു വൈദ്യങ്ങളുണ്ട്. 

നമ്മുടെ ശരീരത്തെ താങ്ങി നിർത്തുകയും അനായാസം ചലിപ്പിക്കാൻ പര്യാപ്തമാക്കുകയും ചെയ്യുന്ന പ്രധാനപ്പെട്ട സന്ധിയാണ് കാൽമുട്ട്. തുടയെല്ല്, വലിയ എല്ല്, കാലുകളിലെ ചെറിയ എല്ല്, മുട്ടുചിരട്ട എന്നിവയാണ് ഈ സന്ധിയിലുള്ളത്. പരിക്കുകൾ, ഉളുക്ക്, തേയ്മാനം, സന്ധിവേദന മറ്റേതെങ്കിലും കാരണങ്ങൾ എന്നിവ മൂലം കാൽമുട്ടിന് വേദന അനുഭവപ്പെടാം.തടി കൂടുതലുള്ളവർക്ക് ഇത്തരം പ്രശ്‌നങ്ങൾ കൂടുതലായി അനുഭവിയ്‌ക്കേണ്ടിയും വരും. കാൽമുട്ടിലെ സന്ധികൾ ദുർബലമാകുക, 


എല്ലുകൾക്കുണ്ടാകുന്ന പ്രശ്‌നം തുടങ്ങിയ പലതും ഇതിനു കാരണമാകുന്നു. കാൽമുട്ടിന് സഹിക്കാനാകാത്ത വേദന നൽകുന്ന ഒന്നാണിത്. നമ്മുടെ ജീവിത ശൈലിയിൽ നാം വരുത്തുന്ന ദോഷകരമായ ശീലങ്ങൾ നമ്മുടെ ശരീരത്തെ ബാധിക്കാറുണ്ട്. ഭക്ഷണം, ഉറക്കം, വ്യായാമം തുടങ്ങിയ കാര്യങ്ങളിൽ ഉണ്ടാകുന്ന അനാരോഗ്യകരമായ മാറ്റങ്ങൾ വളരെ ഗുരുതരമായാണ് ആരോഗ്യത്തെ ബാധിക്കുന്നത്. അതിന്റെ പാർശ്വഫലങ്ങളായി അനുഭവപ്പെടുന്ന പ്രശ്നങ്ങളാണ് പലപ്പോഴും മുട്ടുവേദനയും പുറം വേദനയും എല്ലാം.സന്ധിവാതം, ആർത്രൈറ്റിസ്, അണുബാധ എന്നിവയെല്ലാം മുട്ടുവേദനയുടെ മറ്റു കാരണങ്ങളിൽ ചിലതാണ്. 

കാൽമുട്ടുവേദന അലട്ടുന്നുവെങ്കിൽ പരീക്ഷിയ്ക്കാവുന്ന ചില വീട്ടുവൈദ്യങ്ങളുണ്ട്

തുളസിയിൽ ആന്റി-റുമാറ്റിക്, ആന്റിസ്പാസ്മോഡിക് ഗുണങ്ങളുണ്ട്.തുളസി ഇലകൾ ഒരു കപ്പ് വെള്ളത്തിൽ ഇട്ട് കുറച്ച് നേരം തിളപ്പിക്കുക. 10 മിനിറ്റ് കഴ്ഞ്ഞതിനു ശേഷം അരിച്ചെടുത്ത് കുടിക്കുക. ദിവസവും മൂന്നോ നാലോ കപ്പ് വീതം ഈ തുളസിചായ ഉണ്ടാക്കി കുടിക്കുക.ഐസ് അല്ലെങ്കിൽ ഐസ് പായ്ക്കുകൾ പ്രശ്ന ബാധിത സ്ഥലത്ത് ഒരു ദിവസം രണ്ടോ അല്ലെങ്കിൽ മൂന്നോ തവണ വച്ച് തടവുന്നത് നീർവീക്കവും വേദനയും കുറയ്ക്കുവാൻ സഹായിക്കുന്നു. ഇളം ചൂടുള്ള പാഡും പ്രയോഗിക്കാം.


നാരങ്ങയും ഒലീവ് ഓയിലും ചേര്‍ത്തുള്ളതാണ് ഒരു വഴി. ഇതിനായി ചെറുനാരങ്ങയുടെ തൊലിയാണ് ഉപയോഗിയ്ക്കുന്നത്. ചെറുനാരങ്ങയുടെ പുറംഭാഗത്തെ തൊലി ഗ്രേറ്റ് ചെയ്‌തെടുക്കുക.ഈ തൊലി ഒരു ഗ്ലാസ് ജാറില്‍ ഇടുക. ഇതിനു മീതേ ഒലീവ് ഓയില്‍ ഒഴിച്ചു വയ്ക്കണം. ഇത് അധികം സൂര്യപ്രകാശം കടക്കാത്ത സ്ഥലത്ത് രണ്ടാഴ്ച വയ്ക്കുക. പിന്നീടാണ് ഉപയോഗിയ്ക്കാന്‍ സാധിയ്ക്കുക. അടച്ചു വയ്ക്കാനും ശ്രദ്ധിയ്ക്കണം.രണ്ടാഴ്ചയ്ക്കു ശേഷം ഈ മിശ്രിതം എടുക്കുക. ഈ മിശ്രിതത്തില്‍ കട്ടി കുറഞ്ഞ കോട്ടന്‍ തുണിയോ ബാന്‍ഡേഡ് തുണിയോ മുക്കി കാല്‍മുട്ടു ഭാഗത്ത്, അതായത് വേദനയുള്ള ഭാഗത്തു കെട്ടി വയ്ക്കുക. ഇതു രാത്രി മുഴുവന്‍ ഇതേ രീതിയില്‍ വയ്ക്കുന്നതു നല്ലതാണ്.

കടുകെണ്ണ ചൂടാക്കുക. ഒരു നാരങ്ങയുടെ പകുതി എടുത്ത് ഇതിലെ നീര് പിഴിഞ്ഞു മാറ്റുക. കടുകെണ്ണയില്‍ ഈ നാരങ്ങാത്തൊലി മുക്കി ഇതു വേദനയുളള ഭാഗത്തു വച്ചു കെട്ടണം. ഇത് ഇതേ രീതിയില്‍ ഒന്നു രണ്ടു മണിക്കൂറെങ്കിലും, അല്ലെങ്കില്‍ രാത്രി കിടക്കാന്‍ നേരത്ത് കെട്ടി വയ്ക്കുക. കാല്‍മുട്ടു വേദനയ്ക്കുള്ള നല്ലൊരു പരിഹാരമാണിത്.ഇത് അടുപ്പിച്ചു ചെയ്യാം. ഇതല്ലാതെ കടുകെണ്ണ ചൂടാക്കി ഈ ഭാഗത്തു പുരട്ടി മൃദുവായി മസാജ് ചെയ്യുന്നതും ഗുണം നല്‍കും.


മഞ്ഞളിൽ കാണപ്പെടുന്ന ആൻറി-ഇൻഫ്ലമേറ്ററി രാസവസ്തുവായ കുർക്കുമിന് ആന്റി ഓക്‌സിഡന്റ് ഗുണങ്ങളുമുണ്ട്. ഇത് മുട്ട് വേദന ഉണ്ടാക്കുന്ന കാരണങ്ങളെ ചെറുക്കുന്നു. അര ടീസ്പൂൺ വീതം ഇഞ്ചി, മഞ്ഞൾ എന്നിവ ഒരു കപ്പ് വെള്ളത്തിൽ ഇട്ട് പത്ത് മിനിറ്റ് നേരം തിളപ്പിക്കുക.അതിനു ശേഷം അരിച്ചെടുത്ത്, അതിലേക്ക് അല്പം തേൻ ചേർക്കുക. ദിവസത്തിൽ രണ്ടു നേരം സേവിക്കുക.



ഇഞ്ചി മുട്ടുവേദനയെ പ്രതിരോധിക്കുന്ന കാര്യത്തിൽ മുന്നിലാണ്. ഇതിൽ ജിൻജേറോൾ എന്ന ആന്റി ഇൻഫ്ളമേറ്ററി പദാർത്ഥം ഉണ്ട്. അത് വീക്കം ഉണ്ടാകുന്നത് കുറയ്ക്കാൻ സഹായിക്കുന്നു. അതുപോലെ ഇഞ്ചി ചായ ഉണ്ടാക്കി കുടിക്കാവുന്നതാണ്. ഇഞ്ചി കുറച്ചു ചൂട് വെള്ളത്തിൽ കുറച്ചു തേൻ, ചെറു നാരങ്ങ എന്നിവ ചേർത്ത് കുടിക്കാവുന്നതാണ്. ഇത് മുട്ടുവേദനക്ക് ആശ്വാസം നൽകാൻ സഹായിക്കുന്നു. കൂടാതെ ആരോഗ്യത്തിന് ഇഞ്ചി വളരെയധികം ഗുണം നൽകുന്ന ഒന്നാണ്. അതുകൊണ്ട് തന്നെ ഇഞ്ചി സ്ഥിരമാക്കിയാൽ മുട്ടുവേദനക്ക് പരിഹാരം കാണാൻ സാധിയ്ക്കും.


ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.








ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ

നടുവേദനകൊണ്ട് ബുദ്ധിമുട്ടുകയാണോ...?  നടുവേദന മാറാനുള്ള ചില എളുപ്പവഴികൾ  മാറിയ ജീവിത സാഹചര്യങ്ങള്‍, ജോലി, ഇരുചക്ര വാഹനങ്ങളിലെ സ്ഥിരമായ യാത്രകള്‍ എന്നു വേണ്ട ചെറുപ്പക്കാര്‍ മുതല്‍ പ്രായമായവരെ വരെ ഇത്തരം കാരണങ്ങള്‍ക്കൊണ്ട് നടുവേദന എന്ന രോഗം വിടാതെ പിന്തുടരാറുണ്ട്. ഇരിക്കാനോ നടക്കാനോ കിടക്കാനോ പറ്റാത്ത ബുദ്ധിമുട്ടാണ് നടുവേദനകൊണ്ട് ഉണ്ടാകുന്നത്. തെറ്റായ രീതിയിലുള്ള നില്‍പും ഇരിപ്പും കിടപ്പുമൊക്കനടുവേദന ക്ഷണിച്ചുവരുത്തും. എന്നാല്‍ മാറിയ ജീവിത സാഹചര്യത്തില്‍ പലര്‍ക്കും എപ്പോഴും ഇതൊന്നു പാലിക്കാന്‍ കഴിഞ്ഞെന്നു വരില്ല. അതിനാല്‍ തന്നെ വേദന കൂടുമ്പോള്‍ പലപ്പൊഴും വേദന സംഹാരിയും മറ്റ് ഓയിൽന്മെന്റുകളും പ്രയോഗിച്ച് ആശ്വാസം കണ്ടെത്തുന്നവരാണ് അധികവും. ഇതിനൊരു മാറ്റം വേണമെന്ന് നിങ്ങള്‍ക്ക് ആഗ്രഹമില്ലെ? ചില ലളിതമായ കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ നിങ്ങള്‍ക്ക് നടുഇവേദനയില്‍ നിന്ന് മോചനം നേടാന്‍ സാധിക്കും.  കുറഞ്ഞ ചിലവിൽ പരസ്യങ്ങൾ ചെയ്യാനായി  ക്ലിക്ക് ചെയ്യുക നടുവേദന ഉള്ളവര്‍ സാധാരണയില്‍, കൂടുതല്‍ സമയം നില്‍ക്കേണ്ടതായി വരുമ്പോള്‍, രണ്ടു കാലുകളിലും ഒരുപോലെ ഭാരം ക്രമീകരി...

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍

ശരീരഭാരം കുറയ്ക്കാന്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താം ഈ പച്ചക്കറികള്‍ വെള്ളത്തിന്റെ അംശം കൂടുതലായി അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയുമെന്നാണ്  പറയുന്നത്. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. അമിതവണ്ണം അനാരോഗ്യകരമാണെന്ന് തിരിച്ചറിഞ്ഞ് അവ നിയന്ത്രിക്കാന്‍ ശ്രമിക്കുകയാണ് ഇന്ന് പലരും. വണ്ണം കുറയ്ക്കാനായി പല തരത്തിലുള്ള ഡയറ്റ് പ്ലാനുകള്‍ പരീക്ഷിക്കുന്നവരുമുണ്ട്. ഇപ്പോഴിതാ അത്തരക്കാര്‍ക്കായി പുതിയൊരു ഡയറ്റിങ് രീതി പരിചയപ്പെടുത്തുകയാണ് ഇവിടെ. വെള്ളത്തിന്റെ അംശം കൂടുതല്‍ അടങ്ങിയ പച്ചക്കറികള്‍ കഴിക്കുന്നത് ശീലമാക്കിയാല്‍ ശരീരഭാരം കുറയ്ക്കാന്‍ കഴിയും. ശരീരത്തിന്റെ ശരിയായ പ്രവര്‍ത്തനങ്ങള്‍ക്ക് വെള്ളം അത്യാവശ്യമാണ്. നമ്മുടെ ശരീരത്തിലെ വിഷപദാര്‍ത്ഥങ്ങളെ പുറന്തള്ളാനും ദഹനപ്രക്രിയ പൂര്‍ണമാക്കാനും വെള്ളത്തിന്റെ അംശം കൂടുതലുള്ള പച്ചക്കറികള്‍ സഹായിക്കുന്നു. ചുരയ്ക്ക, പച്ചച്ചീര, തക്കാളി, കാബേജ്, വെള്ളരിക്ക, പച്ചടിച്ചീര, കക്കരിക്ക എന്നിവയിലെല്ലാം വെള്ളം ധാരാളം അടങ്ങിയിട്ടുണ്ട്. കൂടാതെ, ഇവയില്‍ ദഹനത്തിന് സഹായിക്കുന്ന ഫൈബറും അടങ...

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്

പെട്ടെന്ന് ഒരാൾ കുഴഞ്ഞു വീണാൽ നമ്മൾ എന്താണ് ചെയ്യേണ്ടത്? കുഴഞ്ഞു വീണു മരണം ഇപ്പോള്‍ വര്‍ദ്ധിച്ചു വരുന്ന കാലഘട്ടമാണ്. കണ്‍മുന്നില്‍ ഒരാള്‍ കുഴഞ്ഞ് വീഴുന്നത് കണ്ടാലും പലര്‍ക്കും എന്താണ് ചെയ്യേണ്ടതെന്നറിയില്ല. പ്രത്യേകിച്ചും ഉടനടി ആശുപത്രി സൗകര്യങ്ങള്‍ ലഭ്യമല്ലെങ്കില്‍ നമ്മുടെ കണ്‍മുന്നില്‍ തന്നെ ജീവന്‍ പിടഞ്ഞകന്നു പോകുന്നത് കണ്ടു നില്‍ക്കേണ്ട അവസ്ഥയുണ്ടാകും. കുഴഞ്ഞു വീഴുന്നയാള്‍ക്ക് നല്‍കാവുന്ന പ്രഥമ ശുശ്രൂഷകള്‍ നല്‍കി ഇയാളെ ജീവിതത്തിലേയ്ക്ക് തിരിച്ചു പിടിയ്ക്കാന്‍ ചിലപ്പോള്‍ നമ്മുടെ ശ്രമങ്ങള്‍ക്ക് കഴിഞ്ഞേക്കാം. ഇതിനായി നാം ചെയ്യേണ്ട, അറിയേണ്ട ചില പ്രധാനപ്പെട്ട കാര്യങ്ങളുമുണ്ട്. സിപിആർ എങ്ങനെയാണ് നൽകേണ്ടത് എന്നുള്ളതിനെക്കുറിച്ചും. അതുപോലെ ഒരു അപകടം നടന്ന സ്ഥലത്ത് ആദ്യം തന്നെ കാണുന്ന ആൾ എന്തൊക്കെ കാര്യങ്ങളാണ് കൃത്യമായി ചെയ്യേണ്ടുന്നതിനെപ്പറ്റിയും മനസ്സിലാക്കി തരാൻ വേണ്ടി നമ്മുടെ സർക്കാരിന് കീഴിൽ തന്നെ വിവിധ ട്രെയിനിങ് പ്രോഗ്രാമുകൾ നടക്കുന്നുണ്ട്. അത്തരത്തിൽ ഏതെങ്കിലും ഒരു പ്രോഗ്രാമിൽ പങ്കെടുത്ത്  കൃത്യമായി തന്നെ കാര്യങ്ങൾ പഠിക്കുന്നത് വളരെ നല്ലതാണ്. ഇതുപോലുള്ള ട്രെയിനിങ് പ...

നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് മുത്താറി

കുട്ടികള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ പോഷകപ്രദമായ മുത്താറി നമ്മുടെ ആഹാരത്തിൽ ദിവസേന ഉൾപ്പെടുത്തേണ്ട സമീകൃത ആഹാരങ്ങളിൽ ഒന്നാണ് കുഞ്ഞൻ ധാന്യങ്ങൾ (മില്ലറ്റുകള്). റാഗി, ചാമ, തിന, ബാര്ലി നിര നിരയായുള്ള ഒട്ടനവധി ചെറുധാന്യങ്ങൾ എല്യുസിൻ കൊറക്കാന എന്ന ശാസ്ത്രനാമകാരനായ ഫിംഗർ മില്ലറ്റ്,പഞ്ഞിപ്പുല്ല് , കൂവരക്, എന്നീ പേരുകളിൽ പുല്ലുവര്ഗ്ഗത്തില്പെട്ട ധാന്യമായ റാഗിയെ പരിചയപ്പെടാം. കാല്സ്യ സമ്പുഷ്ടമായ റാഗിയെ 'പാവപ്പെട്ടവന്റെ പാല്' എന്നു വിളിക്കാറുണ്ട്. കുഞ്ഞുങ്ങളുടെ ഭക്ഷണമായി നമ്മുടെ മുത്തശ്ശിമാരുടെ കാലം മുതലേ റാഗി അരച്ച് തുണിയിൽ അരിച്ചെടുത്തു മധുരത്തിന് കരിപ്പട്ടിയും കൽക്കണ്ടവും നെയ്യും ചേര്ത്ത് വേവിച്ചു കുറുക്കായി കൊടുത്തു വരുന്നു. കഴിയാത്തവർ ഉണ്ടാവില്ല; ആ സ്നേഹത്തിന്റെ രുചി. പ്രായമായവര്ക്കും ഗര്ഭിണികള്ക്കും പാലൂട്ടുന്ന അമ്മമാര്ക്കും വളരെ പ്രയോജനപ്രദമാണ് കുഞ്ഞുങ്ങള്‍ക്കും, മുതിര്‍ന്നവര്‍ക്കും ഒരുപോലെ ആരോഗ്യപ്രദമായ ഒന്നാണ് മുത്താറി. നിരവധി ഔഷധ ഗുണങ്ങള്‍ അടങ്ങിയ മുത്താറി കഴിക്കുന്നത് ശരീരത്തിന് വളരെ നല്ലതാണ്. ചെറുധാന്യങ്ങളില്‍ മുഖ്യമായ മുത്താറി പഞ്ഞപ്പുല്ല്, കൂവരക്, റാഗി തു...

മോട്ടിവേഷൻ ചിന്തകൾ

സീമകള്‍ വരച്ചിടാന്‍ സാധിക്കാത്ത ആത്മ ബന്ധത്തിന്‍റെ പ്രതീകങ്ങളാണ് മാതാപിതാക്കളും മക്കളും.മരണത്തിന് പോലും വേര്‍പ്പെടുത്താന്‍ പറ്റാത്ത അനിര്‍വചനീയ ബന്ധത്തിന്‍റെ അവകാശികള്‍.ആധുനികതയുടെ അധാര്‍മിക സാഹചര്യങ്ങള്‍ ഈ ബന്ധത്തിന്‍റെ ചരടുകള്‍ പൊട്ടിച്ചെറിയുന്ന അപകട സാഹചര്യത്തിലേക്ക് കാര്യങ്ങള്‍ എത്തിയിരിക്കുന്നു.വിനോദങ്ങളിലും വിരോധങ്ങളിലുമായി ജീവിതത്തെ ചിട്ടപെടുത്തുന്ന അഭിനവ മക്കള്‍ ഈ മഹോന്നതബന്ധത്തിന്‍റെ വില തിരിച്ചറിയാതെ പോയിട്ടുണ്ട്. നമ്മളെത്ര ചെറുതാണെങ്കിലും, വലുതാണെങ്കിലും നമ്മൾ വീട്ടിൽ നിന്നിറങ്ങുമ്പോൾ പോയി വരട്ടെ അച്ഛാ, അമ്മേയെന്ന് പറഞ്ഞ് അവരുടെ ഞരമ്പ് പെടച്ച കൈകളിലോ, ഒട്ടിയ കവിൾത്തടത്തിലോ ഒരുമ്മ നൽകി പോകുമ്പോൾ കണ്ണെത്താദൂരം വരെ അവർ നമ്മളെ നോക്കിയിരിക്കും. അതിനുശേഷം അവരുടെ ഉള്ളിൽനിന്ന് ഒരു പ്രാർത്ഥന ഉണ്ടാകും ...ആ വിളി കേൾക്കാത്ത ഒരു ദൈവവുമുണ്ടാവില്ല ഈ ലോകത്ത്. വീടിന്‍റെ വിളക്കു മാടങ്ങളാണ് മാതാപിതാക്കള്‍.സമൂഹത്തിന്‍റെ ഊടും പാവുമായി നിലകൊള്ളുന്നവര്‍. സദാ സമയവും മക്കളുടെ പുരോഗതിക്കും ക്ഷേമ വളര്‍ച്ചക്കും വേണ്ടി പ്രകാശം പൊഴിക്കുന്ന മഹത് പ്രതീകങ്ങളാണവര്‍.മക്കളും മാതാപിതാക്കളും തമ്മിലുള...

ഭക്ഷണത്തിൽ നിന്നും ഗുണങ്ങൾ ലഭിക്കാനായി ഈ കാര്യങ്ങൾ ശ്രദ്ധിക്കാം

കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും പിടിച്ചെടുക്കാം; ഏഴ് ടിപ്സ് 🍏🥕🍳🥞🍞🍟🍔🥘🥗 🄰🅁🄸🅅🅄✒️ 🄰🄰🅁🄾🄶🅈🄰🄼 നമ്മൾ എന്താണോ കഴിക്കുന്നത് അതുതന്നെയാണ് നമ്മൾ ഭക്ഷണത്തെ കുറിച്ച് ഏറ്റവും ലളിതമായി വിദഗ്ധർ വിശേഷിപ്പിക്കുന്നു. നൂറ് ശതമാനവും വസ്തുതാപരമായ വിലയിരുത്തലാണിത്. നമ്മുടെ മാനസികവുമായ ആരോഗ്യത്തെ വലിയ രീതിയിൽ ശാരീരിക നിർണയിക്കുന്നത് ഡയറ്റ് തന്നെയാണ്.  എങ്കിലും ചില കാര്യങ്ങൾ ശ്രദ്ധിച്ചില്ലെങ്കിൽ കഴിക്കുന്ന ഭക്ഷണത്തിൻ്റെ മുഴുവൻ ഗുണവും ലഭിക്കാതെ പോകാം. ഇത് കഴിക്കാനായി തിരഞ്ഞെടുക്കുന്ന ഭക്ഷണത്തിൻ്റെ പോരായ്കയോ, അളവിലെ വ്യത്യാസമോ, കഴിക്കുന്ന രീതിയിലെ പ്രശ്‌നമോ ഒക്കെയാകാം. ഇവിടെയാണ് 'മൈൻഡ്ഫുൾ ഈറ്റിംഗ്' എന്ന രീതിയുടെ പ്രാധാന്യം വരുന്നത്.  മനസറിഞ്ഞ് ഭക്ഷണം കഴിക്കുക എന്ന നാടൻ പ്രയോഗത്തെ മറ്റൊരു രീതിയിൽ പറഞ്ഞാൽ 'മൈൻഡ്ഫുൾ ഈറ്റിംഗ്' ആയി. ഇത്തരത്തിൽ മനസിനെ കൂടി അർപ്പിച്ച് ഭക്ഷണം കഴിക്കുമ്പോൾ അത് ആരോഗ്യത്തിന് ഇരട്ടിഗുണം ആണ് എന്ന് ന്യൂട്രീഷ്യനിസ്റ്റുകൾ അവകാശപ്പെടുന്നു. ഇത് സഹായകമായ ഏഴ് ടിപ്സ് ആണ് ഇനി പങ്കുവയ്ക്കുന്നത്.  1.നിശ്ചിത സമയത്തിനുള്ളിൽ ഭക്ഷണം കൃത്യമായി കഴിക്കുക...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

പേരക്കയുടെ ആരോഗ്യഗുണങ്ങൾ

ആരോഗ്യത്തോടൊപ്പം തന്നെ സൗന്ദര്യവും നല്‍കുന്ന ഒന്നാണ് പേരയ്ക്ക. ഒരു വിധത്തിലുള്ള നിയന്ത്രണവുമില്ലാതെ കഴിയ്ക്കാനാവുന്ന ഒന്നാണ് പേരയ്ക്ക. തടി കുറയ്ക്കുന്നതിനും പേരയ്ക്ക ഉത്തമമാണ്. ദഹനം എളുപ്പമാക്കുന്നതിലൂടെ നമ്മുടെ ഭക്ഷണത്തോടുള്ള ആര്‍ത്തി കുറയ്ക്കാനും പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. വിറ്റാമിന്‍, ഫൈബര്‍ എന്നിവ മെറ്റബോളിസത്തേയും ഇത് ഉയര്‍ത്തുന്നു. ദിവസവും ഓരോ പേരയ്ക്കയെങ്കിലും കഴിയ്ക്കുന്നത് രോഗപ്രതിരോധ ശേഷി വര്‍ദ്ധിപ്പിക്കാനും നല്ല ആരോഗ്യം നേടാനും സഹായിക്കുന്നു. കുട്ടികള്‍ക്കുണ്ടാകുന്ന മലബന്ധം പോലുള്ള പ്രശ്നങ്ങളെ ഇല്ലാതാക്കാന്‍ പേരയ്ക്ക സഹായിക്കുന്നു. കൂടാതെ, കാഴ്ച ശക്തി വര്‍ദ്ധിപ്പിക്കുന്ന കാര്യത്തില്‍ പേരയ്ക്കയ്ക്കു കഴിയും. കാരറ്റില്‍ ഉള്ളതിനേക്കാള്‍ കൂടുതലായാണ് വിറ്റാമിന്‍ എ പേരയ്ക്കയിലുള്ളത്. ഇത് കാഴ്ചസംബന്ധമായ എല...

പേന്‍ പോയ വഴി കാണില്ല, അത്ര ഗുണപ്രദം ഈ ഷാമ്ബൂ: ഒറ്റ ഉപയോഗത്തില്‍ മാറ്റമറിയാം

പേന്‍ കൈകാര്യം ചെയ്യുന്നതിന് വേണ്ടി വിപണിയില്‍ ഇന്ന് ലഭ്യമാവുന്ന പല മാര്‍ഗ്ഗങ്ങളും തേടുന്നവരാണെങ്കില്‍ പോലും അതുണ്ടാക്കുന്ന പാര്‍ശ്വഫലങ്ങള്‍ നിസ്സാരമല്ല. ഇത്തരം അവസ്ഥയില്‍ അതിനെ പരിഹരിക്കുന്നതിന് വേണ്ടി പ്രകൃതിദത്തമായ ചില മാര്‍ഗ്ഗങ്ങള്‍ നമുക്ക് ചെയ്യാം. വീട്ടില്‍ തന്നെ ചെയ്യാവുന്ന ഒരു കിടിലന്‍ ആയുര്‍വ്വേദ ഷാമ്ബൂ ആണ് പേനിനെ വേരോടെ ഇല്ലാതാക്കുന്നതിന് സഹായിക്കുന്നത്. ഇത് എപ്രകാരമാണ് എന്നതിനെക്കുറിച്ച്‌ നമുക്ക് നോക്കാം. പേന്‍ നീക്കം ചെയ്യുന്നതിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ ഷാമ്ബൂ ഉപയോഗിക്കാവുന്നതാണ്. വീട്ടില്‍ തന്നെ ചെയ്യുന്നതായത് കൊണ്ട് യാതൊരു വിധത്തിലുള്ള പാര്‍ശ്വഫലങ്ങളും ഉണ്ടാവുന്നുമില്ല. എങ്ങന ഈ കിടിലന്‍ ഷാമ്ബൂ തയ്യാറാക്കാം എന്ന് നമുക്ക് നോക്കാം. ഉലുവ, നാരങ്ങനീര് മുടിയുടെ പല പ്രതിസന്ധികള്‍ക്കും പരിഹാരം കാണുന്നതിന് സാധിക്കുന്നു ഉലുവയുടെ ഉപയോഗം. ഇത് മുടി വളരുന്നതിനും മുടിയുടെ ആരോഗ്യത്തിനും മികച്ചത് തന്നെയാണ്. ഉലുവയിലുള്ള ആന്റി ഫംഗല്‍ ഗുണങ്ങളാണ് മുടിക്ക് മുതല്‍ക്കൂട്ടാവുന്നത്. പേന്‍ പ്രതിരോധത്തിന് വേണ്ടി നമുക്ക് സ്ഥിരമായി ഈ മിശ്രിതം ഉപയോഗിക്കാം. അതിനായി രണ്ട് ടേബിള്‍സ്പൂണ്‍ ഉല...