ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഡിസംബർ, 2024 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ട്രെയിനുകളുടെയും നമ്ബറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് (ബുധനാഴ്ച) പ്രാബല്യത്തില്‍ വരും.

തിരുവനന്തപുരം: ദക്ഷിണ റെയില്‍വേയില്‍ ട്രെയിനുകളുടെയും നമ്ബറിലും സമയത്തിലുമുള്ള മാറ്റം ഇന്ന് പ്രാബല്യത്തില്‍ വരും. വഞ്ചിനാട്‌, വേണാട്‌ എക്‌സ്‌പ്രസുകളുടെ സമയത്തിലും മാറ്റമുണ്ട്‌. നിരവധി ട്രെയിനുകളുടെ പുറപ്പെടല്‍ സമയത്തില്‍ കാര്യമായ മാറ്റം ഉണ്ട്. ചിലത് നിലവിലുള്ളതിനേക്കാള്‍ നേരത്തെയും മറ്റുചിലത് വൈകിയുമാണ് പുറപ്പെടുക.  ● പുനലൂർ-നാഗർകോവില്‍ അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെ നമ്ബർ മാറ്റി. 56705 ആണ്‌ പുതിയ നമ്ബർ. പകല്‍ 11.35ന്‌ പകരം 11.40 നായിരിക്കും ട്രെയിൻ പുറപ്പെടുക  ● എറണാകുളം ജങ്‌ഷൻ-കൊല്ലം അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെയും പുതിയ നമ്ബർ 66304 (പഴയ നമ്ബർ 06769). കൊല്ലത്ത്‌ അഞ്ചുമിനിറ്റ്‌ നേരത്തെ ട്രെയിൻ എത്തും. പുതിയ സമയം വൈകീട്ട്‌ 5.15  ● നാഗർകോവില്‍ -കൊച്ചുവേളി അണ്‍റിസർവ്‌ഡ്‌ എക്‌സ്‌പ്രസിന്റെ പുതിയ നമ്ബർ. 56305. ട്രെയിൻ നാഗർകോവില്‍നിന്ന്‌ രാവിലെ 8.10ന്‌ (പഴയ സമയം 8.05) പുറപ്പെട്ട്‌ കൊച്ചുവേളിയില്‍ 10.40 (പഴയ സമയം 1-0.25) നായിരിക്കും എത്തുക.  ● കൊച്ചുവേളി-നാഗർകോവില്‍ പാസഞ്ചറിന്റെ പുതിയ നമ്ബർ 56310. പകല്‍ 1.40 ന്‌ പകരം ട്രെയിൻ കൊച്ചുവേളിയില്‍നിന്ന്‌ 1.25 ന്‌ പ...

ബിരിയാണി ഇഷ്ടമല്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ബിരിയാണി കഴിച്ചാല്‍ ഒരു ഐസ്ക്രീം ഒക്കെ ആവാം. എന്നാല്‍, ബിരിയാണിയില്‍ തന്നെ ഐസ്ക്രീം ആയാലോ?

എല്ലാവർക്കും ഇഷ്ടമുള്ള ഒന്നാണ് ഐസ്ക്രീം. പലപല ഫ്ലേവറുകളിലുള്ള ഐസ്ക്രീം ഇഷ്ടപ്പെടുന്ന ആളുകളുണ്ട്. അതുപോലെ തന്നെ ബിരിയാണി നമ്മില്‍ പലർക്കും ഒരു വികാരം തന്നെയാണ്. ബിരിയാണി ഇഷ്ടമല്ലാത്തവർ വളരെ വളരെ ചുരുക്കമായിരിക്കും. ബിരിയാണി കഴിച്ചാല്‍ ഒരു ഐസ്ക്രീം ഒക്കെ ആവാം. എന്നാല്‍, ബിരിയാണിയില്‍ തന്നെ ഐസ്ക്രീം ആയാലോ? അതായത് ഐസ്ക്രീം ബിരിയാണി? നമുക്ക് ചിന്തിക്കാൻ പോലും പറ്റില്ല അല്ലേ? എന്തായാലും, അങ്ങനെ ഒരു വീഡിയോ ഇപ്പോള്‍ വൈറലാവുകയാണ്. ഇത് കാണുന്നവർ കാണുന്നവർ പറയുന്നത്, ദയവായി ബിരിയാണിയോട് ഇത് ചെയ്യരുത് എന്നാണ്. മുംബൈയില്‍ നിന്നുള്ള ഇൻസ്റ്റാഗ്രാം കണ്ടന്റ് ക്രിയേറ്ററായ ഹീന കൗസർ റാദില്‍ ആണ് ഈ അസാധാരണ വിഭവം തയ്യാറാക്കിയിരിക്കുന്നത്. ഒരു ബേക്കിംഗ് അക്കാദമി നടത്തുന്നുണ്ട് ഹീന. ഇവിടെ നിന്നുള്ള തന്റെ പരീക്ഷണ വിഭവത്തിന്റെ വീഡിയോയാണ് അവർ പങ്കുവച്ചിരിക്കുന്നത്. ഇവിടെ ഏഴ് ദിവസമായി നടക്കുന്ന ഒരു ബേക്കിംഗ് കോഴ്സിന്റെ അവസാനമാണ് ഈ ഐസ്ക്രീം ബിരിയാണി തയ്യാറാക്കിയിരിക്കുന്നത്. വൈറലായിരിക്കുന്ന വീഡിയോയില്‍ വലിയ രണ്ട് പാത്രങ്ങളില്‍ ബിരിയാണി വച്ചിരിക്കുന്നത് കാണാം. അതിന്റെ അരികിലായിട്ടാണ് ഹീന നില്‍ക്കുന്നത്....

പഞ്ചസാര പോലും മാറി നില്‍ക്കും; ഈ രണ്ടേ രണ്ട് ഭക്ഷണങ്ങള്‍ കാന്‍സര്‍ വരുത്തും, മുന്നറിയിപ്പുമായി ന്യൂട്രീഷ്യനിസ്റ്റ്

ശരീരത്തിൽ ക്യാന്‍സര്‍ സാധ്യത അങ്ങേയറ്റം വര്‍ധിപ്പിക്കുന്ന രണ്ട് ഭക്ഷണങ്ങളെക്കുറിച്ച്‌ വെളിപ്പെടുത്തി പോഷകാഹാര വിദഗ്ധ. സോഷ്യല്‍മീഡിയയില്‍ 'ഓങ്കോളജി ഡയറ്റീഷ്യന്‍' എന്ന് സ്വയം വിശേഷിപ്പിക്കുന്ന നിക്കോള്‍ ആന്‍ഡ്രൂസ് പറയുന്നതിങ്ങനെ 'എല്ലാവരും പറയുന്നത് നിങ്ങള്‍ കഴിക്കുന്നതെല്ലാം കാന്‍സര്‍ സാധ്യത വര്‍ദ്ധിപ്പിക്കുന്നുവെന്നാണ് എന്നാല്‍ അതല്ല, രണ്ട് ഭക്ഷണങ്ങള്‍ മാത്രമേ ഉള്ളൂ എന്ന് ഞാന്‍ നിങ്ങളെ ഓര്‍മ്മിപ്പിക്കാന്‍ ആഗ്രഹിക്കുന്നു.  ആ രണ്ട് ഭക്ഷണങ്ങളാണ് മദ്യവും സംസ്‌കരിച്ച മാംസവും.'പ്രോസസ്ഡ് മാംസം എന്നാല്‍ മുന്‍കൂട്ടി പാകം ചെയ്ത മാംസ ഇനങ്ങളാണ്, അതിനാല്‍ ഹോട്ട് ഡോഗ്‌സ്, ഡെലി മീറ്റ്‌സ്, സോസേജുകള്‍, ബേക്കണ്‍ എല്ലാം അതില്‍ ഉള്‍പ്പെടുന്നു.' ആല്‍ക്കഹോളില്‍ 'റെഡ് വൈന്‍ ഉള്‍പ്പെടെ എല്ലാത്തരം മദ്യത്തിലും' ഉള്‍പ്പെടുന്നുവെന്നും അവര്‍ പറയുന്നു. 'ഒരു കാന്‍സര്‍ ഡയറ്റീഷ്യന്‍ എന്ന നിലയില്‍, ഞാന്‍ പറയുന്നു പഞ്ചസാര സ്വന്തമായി ക്യാന്‍സറിന് കാരണമാകില്ല .പഞ്ചസാര കൂടുതലുള്ള ഭക്ഷണം കഴിച്ചാല്‍ അധിക കലോറി ഉണ്ടാകും, നിങ്ങള്‍ ശരീരഭാരം വര്‍ദ്ധിപ്പിക്കും, കൊഴുപ്പ് ടിഷ്യു വര്‍ദ്ധിപ...

ശരീരഭാരം കുറക്കാൻ ആഗ്രഹിക്കുന്നുണ്ടോ?

ഇന്ന് അമിത ഭാരം പലരെയും അലട്ടുന്ന പ്രശ്നമാണ്. ഈ അമിത വണ്ണം കുറയ്ക്കാൻ വേണ്ടി പലരും പലതരത്തിലുള്ള കാര്യങ്ങളാണ് ചെയ്യാറുള്ളത്. ഭക്ഷണ ക്രമത്തില്‍ മാറ്റം വരുത്തിയും, ഭക്ഷണം കഴിക്കാതെ ഇരുന്നുമൊക്കെയാണ് പലരും ഭാരം കുറയ്ക്കാൻ ശ്രമിക്കാറുള്ളത്. എന്നാല്‍ ഭാരം കുറയ്ക്കാൻ ആഗ്രഹിക്കുന്നവർ ചില കാര്യങ്ങള്‍ ശ്രദ്ധിക്കേണ്ടതുണ്ട്. അവ എന്താണെന്ന് നോക്കാം. ഒന്ന് ഭാരം കുറയ്ക്കാൻ വേണ്ടി പലരും പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്താറുണ്ട്. എന്നാല്‍ അറിഞ്ഞോളൂ. പോഷകസമൃദ്ധമായ ഭക്ഷണങ്ങള്‍ അമിതമായി കഴിക്കുന്നത് ദോഷകരമാണ്. പരിപ്പ്, അവോക്കാഡോ, ധാന്യങ്ങള്‍ എന്നിവ പോലുള്ള ആരോഗ്യകരമായ ഭക്ഷണങ്ങള്‍ ഡയറ്റില്‍ ഉള്‍പ്പെടുത്തുക. രണ്ട് വണ്ണം കുറയ്ക്കാൻ നിങ്ങള്‍ ആഗ്രഹിക്കുന്നുണ്ടെങ്കില്‍ പഞ്ചസാരയുടെ അളവ് കൂടുതലുള്ള ലഘുപാനീയങ്ങള്‍, മധുര പലഹാരങ്ങള്‍ എന്നിവ കുറയ്ക്കുക. മൂന്ന് പ്രോസസ്ഡ് മീറ്റ് വിഭാഗത്തില്‍ പെടുന്ന നഗ്ഗറ്റ്സ്, സോസേജ്, സലാമി, ബേക്കണ്‍ എന്നിവ പലരുടേയും ഡയറ്റിൻെറ ഭാഗമാണ്. ഇവയില്‍ കൊഴുപ്പും കലോറിയും ധാരാളം അടങ്ങിയിട്ടുണ്ട്. പ്രോസസ്ഡ് മീറ്റ് കൂടുതല്‍ കഴിച്ചാല്‍ ശരീരത്തില്‍ സോഡിയം കൂടി ഹൃദയസംബന്ധ...

വൈദ്യുതി ലാഭിക്കുന്നതിനായി വീടുകളില്‍ ഫ്രിഡ്ജ് ഓഫ് ചെയ്തു ഇടാറുണ്ടോ?

നിങ്ങൾ വൈദ്യുതി ലാഭിക്കുന്നതിനായി വീടുകളില്‍ പല വിദ്യകള്‍ പരീക്ഷിക്കുന്നവർ ആയിരിക്കും അല്ലേ. ഇതില്‍ പ്രധാനപ്പെട്ട സൂത്രവിദ്യയാണ് ഫ്രിഡ്ജ് ഓഫ് ആക്കി ഇടല്‍. പല വീടുകളിലും ആഴ്ചയില്‍ ഒന്നോ രണ്ടോ ദിവസം ഫ്രിഡ്ജ് ഓഫ് ആക്കി ഇടാറുണ്ട്. ഇങ്ങനെ ചെയ്താല്‍ വൈദ്യുതി ബില്‍ കുറയും എന്നാണ് പൊതുവെ വിശ്വാസം.  ഇതുമാത്രമല്ല ഫ്രിഡ്ജിന്റെ ആയുസ് വർദ്ധിപ്പിക്കാൻ ഈ വിദ്യ ഉതകുമെന്നും ഇവർ കരുതുന്നു. തുടർച്ചയായി പ്രവർത്തിക്കുന്നത് ഫ്രിഡ്ജ് അമിതമായി ചൂടാകുന്നതിനും അങ്ങനെ പെട്ടെന്ന് കേടുവരുന്നതിനും കാരണം ആകുന്നു എന്നാണ് പൊതുവെ പറയപ്പെടുന്നത്. എന്താണ് ഇതിന്റെ വാസ്തവം?. മണിക്കൂറുകളോ, അല്ലെങ്കില്‍ ആഴ്ചയില്‍ ഒരിക്കലോ ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതിലൂടെ ഗുണം ലഭിക്കും എന്നാണ് കരുതുന്നത് എങ്കില്‍ ഇത് തെറ്റാണെന്നാണ് വിദഗ്ധർ പറയുന്നത്. ക്ലീനിംഗിന്റെയോ, റിപ്പയറിംഗിന്റെയോ സമയത്ത് മാത്രം ഫ്രിഡ്ജ് ഓഫ് ആക്കി ഇടുന്നതാണ് നല്ലത്. ഒരു മാസത്തേയ്ക്ക് വീട് പൂട്ടി പുറത്തുപോകുന്ന സന്ദർഭങ്ങളിലും ഫ്രിഡ്ജ് ഓഫ് ആക്കി ഇടാം. ഇന്നത്തെ ഫ്രിഡ്ജുകളില്‍ എല്ലാം തന്നെ ഓട്ടോ കട്ട് സംവിധാനം ഉണ്ട്. അതുകൊണ്ട് തന്നെ ആവശ്യമുള്ള സന്ദർങ്ങളില്‍ ഈ സംവിധാനം പ്രവ...

കുളിക്കുമ്ബോള്‍ നാം കാണിക്കുന്ന ചില മണ്ടത്തരങ്ങള്‍ നമ്മുടെ ശരീരത്തിനു ദോഷം ചെയ്യും.

നമ്മുടെ ശരീരം വൃത്തിയായി സൂക്ഷിക്കാന്‍ ദിവസവും രണ്ട് നേരം കുളിക്കേണ്ടത് അത്യാവശ്യമാണ്. അതേസമയം കുളിക്കുമ്ബോള്‍ നാം കാണിക്കുന്ന ചില മണ്ടത്തരങ്ങള്‍ നമ്മുടെ ശരീരത്തിനു ദോഷം ചെയ്യും. അതിലൊന്നാണ് ലൂഫ്, ഇഞ്ച എന്നിവ ഉപയോഗിച്ചു ദേഹം ഉരച്ചു കുളിക്കുന്നത്. ശരീരം വൃത്തിയാകുമെന്ന് കരുതിയാണ് പലരും ഇങ്ങനെ ചെയ്യുന്നത്. എന്നാല്‍ ഇത് നിങ്ങളുടെ ചര്‍മ്മത്തിനു കൂടുതല്‍ ദോഷം ചെയ്യും. ലൂഫ്, ഇഞ്ച എന്നിവ നാരുകളുള്ള പദാര്‍ത്ഥമാണ്. ഓരോ തവണ കുളിക്കുമ്ബോഴും ഇത് നനയുന്നു. സ്ഥിരമായി അങ്ങനെ വെള്ളത്തില്‍ കുതിര്‍ന്നിരിക്കുമ്ബോള്‍ നിങ്ങളുടെ ലൂഫിലും ഇഞ്ചയിലും ബാക്ടീരിയ വളരാന്‍ സാധ്യതയുണ്ട്. ശരീരത്തില്‍ ചെറിയ മുറിവുകള്‍ ഉള്ള സമയത്ത് ഇത്തരത്തിലുള്ള ലൂഫ്, ഇഞ്ച എന്നിവ ഉപയോഗിച്ചാല്‍ അണുബാധയ്ക്ക് സാധ്യത കൂടുതലാണ്. നിങ്ങളുടെ ചര്‍മം വളരെ സെന്‍സിറ്റീവ് ആണ്. ഇഞ്ച, ലൂഫ് പോലുള്ള വസ്തുക്കള്‍ ഉപയോഗിച്ചു ഉരയ്ക്കുമ്ബോള്‍ ചര്‍മത്തിന്റെ മൃദുലത നഷ്ടപ്പെടുന്നു. കാഠിന്യമുള്ള വസ്തുക്കള്‍ ഉപയോഗിച്ചു വൃത്തിയാക്കുമ്ബോള്‍ ചര്‍മം അതിവേഗം വരണ്ടതാകാന്‍ സാധ്യതയുണ്ട്. വരണ്ട ചര്‍മമുള്ളവര്‍ ഒരിക്കലും ഇഞ്ച, ലൂഫ് പോലുള...

ആശുപത്രിക്കിടക്കയില്‍ നിക്കാഹ്; ഫിദയുടെയും ഷാനിസിന്റെയും വിവാഹവേദിയായി സഹകരണ ആശുപത്രി

തലശ്ശേരി: വാഹനാപകടത്തില്‍ പരിക്കേറ്റ് ആശുപത്രി കിടക്കയിലാണെങ്കിലും പറഞ്ഞുറപ്പിച്ച ദിവസം തന്നെ മകളെ നിക്കാഹ് ചെയ്തു കൊടുക്കാനായതിന്റെ സന്തോഷമായിരുന്നു തലശ്ശേരി ടൗണ്‍ ഹാള്‍ റോഡിലെ തച്ചറക്കല്‍ ബഷീറിന്റെ മുഖത്ത്. പുതുവസ്‌ത്രമണിഞ്ഞ് ബന്ധുക്കള്‍ക്കും സുഹൃത്തുക്കള്‍ക്കൊപ്പമെത്തിയ വരൻ ഇരിട്ടി സ്വദേശി ഷാനിസിന് മകള്‍ ഫിദയെ ആശുപത്രി കട്ടിലില്‍ കിടന്നുകൊണ്ട് ബഷീർ തീരുമാനിച്ചുറപ്പിച്ച ദിവസം നിശ്ചയിച്ച സമയത്ത് തന്നെ നിക്കാഹ് ചെയ്തു കൊടുത്തു. നിക്കാഹിനുളള വേദി ആശുപത്രി മുറിയായെങ്കിലും ചടങ്ങിന് സാക്ഷികളായെത്തിയവരാർക്കും പരിഭവമില്ല. ആഹ്ലാദം നിറഞ്ഞ നിമിഷത്തില്‍ അങ്ങനെ ഫിദ ഷാനിസിന്റെ ജീവിത സഖിയായി. എല്ലാവരെയും നിറഞ്ഞ ചിരിയോടെ സ്വീകരിക്കാനായതിന് പടച്ചവനോട് നന്ദി ഓതുകയാണ് ആ പിതാവ്. നീട്ടിവെക്കാൻ ആലോചിച്ച നിക്കാഹാണ് തടസങ്ങളെല്ലാം മറികടന്ന് നിശ്‌ചയിച്ച നാളില്‍ തന്നെ നടത്തിയത്. തലശ്ശേരി വീനസ് കവലയിലെ സഹകരണ ആശുപത്രിയാണ്‌ രണ്ട്‌ കുടുംബത്തിലും ആഹ്ലാദം നിറച്ച വിവാഹത്തിന്‌ വേദിയായത്‌.  പൊന്ന്യം സറാമ്ബിയിലെ വീട്ടിലാണ് ഭാര്യ നൗഫിദക്കും മക്കള്‍ക്കുമൊപ്പം ബഷീർ താമസിക്കുന്നത്. ഡിസംബർ മൂന്നിനാണ് അപകടത്തില്‍പ്പെട്ടത്...

പറക്കാനൊരുങ്ങിയ വിമാനത്തിലെ ഗോവണി നീക്കിയതറിഞ്ഞില്ല, ഡോര്‍ വഴി പുറത്തിറങ്ങി എയര്‍ഹോസ്റ്റസ്, റണ്‍വേയില്‍ വീണ് പരിക്ക്

ലണ്ടൻ: പറക്കാനൊരുങ്ങിയ വിമാനത്തില്‍ നിന്ന് എയര്‍ഹോസ്റ്റസ് താഴേക്ക് വീണു. ബ്രിട്ടീഷ് വിമാന കമ്ബനിയായ ടിയുഐ എയര്‍വേയ്സിലെ എയര്‍ഹോസ്റ്റസാണ് വിമാനത്തില്‍ നിന്ന് വീണത്. സംഭവത്തില്‍ അന്വേഷണം ആരംഭിച്ചു.  ഇംഗ്ലണ്ടിലെ ഈസ്റ്റ് മിഡ്‍ലാന്‍ഡ് എയര്‍പോര്‍ട്ടിലാണ് സംഭവം ഉണ്ടായത്. എയര്‍ക്രാഫ്റ്റിന്‍റെ വാതിലില്‍ ഗോവണി സ്ഥാപിച്ചിട്ടില്ലെന്ന കാര്യം അറിയാതെ താഴേക്ക് കാല്‍വെച്ച എയര്‍ഹോസ്റ്റസാണ് വീണതെന്ന് ബിബിസി റിപ്പോര്‍ട്ടില്‍ പറയുന്നു. ഉടന്‍ തന്നെ ഈസ്റ്റ് മിഡ്‍ലാൻഡ്സ് ആംബുലന്‍സ് സര്‍വീസ് സ്ഥലത്തെത്തി എയര്‍ ഹോസ്റ്റസിനെ നോട്ടിങ്ഹാം ക്വീന്‍സ് മെഡിക്കല്‍ സെന്‍ററില്‍ പ്രവേശിപ്പിച്ചു.  കോണി ഘടിപ്പിച്ചിട്ടുണ്ടെന്ന് കരുതി ക്യാബിന്‍ ക്രൂ വിമാനത്തിന്‍റെ വാതില്‍ തുറന്ന് താഴേക്ക് ഇറങ്ങാന്‍ ശ്രമിക്കുകയായിരുന്നു. എന്നാല്‍ അപ്പോഴേക്കും ഗോവണി മാറ്റിയിരുന്നു. ഇതോടെ ക്യാബിന്‍ ക്രൂ താഴേക്ക് വീഴുകയായിരുന്നു.  ഡിസംബര്‍ 16 ന് വൈകിട്ട് 4:31നാണ് മെഡിക്കല്‍ എമര്‍ജന്‍സി സംബന്ധിച്ച്‌ കോള്‍ ലഭിക്കുന്നതെന്നും ഉടന്‍ തന്നെ പാരാമെഡിക്കല്‍ സംഘം സ്ഥലത്തെത്തി എയർ ആംബുലന്‍സ് സേവനം ലഭ്യമാക്കിയെന്ന് ഈസ്റ്...

വിശപ്പും ദാഹവും മാറ്റം; കിടിലം ഒരു ഹെല്‍ത്തി ഡ്രിങ്ക് പരിചയപ്പെടാം

നമുക്ക് നല്ല ക്ഷീണം അനുഭവപ്പെടുമ്പോൾ  കുടിക്കാനായി കിടിലം ഒരു ഡ്രിങ്ക് തയ്യാറാക്കാം. വിശപ്പും ദാഹവും മാറാൻ നല്ലൊരു ഡ്രിങ്ക് ആണിത്. കൂടാതെ ഇതൊരു ഹെല്‍ത്ത് ഡ്രിങ്ക് കൂടിയാണിത്. വളരെ കുറഞ്ഞ ചേരുവകള്‍ മാത്രമാണ് ഈ ഒരു ഡ്രിങ്ക് തയ്യാറാക്കാനായി ആവശ്യമായി വരുന്നുള്ളൂ. മാത്രമല്ല നട്സ് എല്ലാം ചേർക്കുന്നത് കൊണ്ട് തന്നെ വളരെയധികം ഹെല്‍ത്തിയുമാണ്.  ആവശ്യമുള്ള ചേരുവകള്‍ ചെറുപഴം – 2 , 3 പാല്‍ – ആവശ്യത്തിന് പഞ്ചസാര- മധുരത്തിന് ഹോർലിക്സ് – ചെറിയ പാക്കറ്റ് നട്സ് – ഇഷ്ടമുള്ളത് (ഒരു പിടി) ചെറുപഴം തൊലി കളഞ്ഞ് ചെറിയ കഷണങ്ങളായി വട്ടത്തില്‍ മുറിച്ചെടുക്കുക. ഇത് ഒരു മിക്സിയുടെ ജാറിലേക്ക് ഇട്ട് അതിലേക്ക് തണുപ്പിച്ചു വെച്ച പാലും, പഞ്ചസാരയും, ഹോർലിക്സിന്റെ പകുതിയും പൊട്ടിച്ചിടുക. അതോടൊപ്പം ഇഷ്ടമുള്ള നട്സുകളെല്ലാം വെള്ളത്തില്‍ കുതിർത്തി അതുകൂടി ചേർത്തു കൊടുക്കാവുന്നതാണ്.എല്ലാ ചേരുവകളും മിക്സിയില്‍ ഇട്ട് ഒട്ടും തരിയില്ലാത്ത രീതിയില്‍ അരച്ചെടുക്കണം. ശേഷം കുറച്ചു കൂടി പാല്‍ ഈയൊരു കൂട്ടിലേക്ക് ചേർത്തു കൊടുക്കാവുന്നതാണ്. തയ്യാറാക്കി വെച്ച ഡ്രിങ്ക് ഒരു പാത്രത്തിലേ...

കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍ നിരവധിയാണ്

ഇപ്പോൾ കാലം മാറിയതോടെ കഞ്ഞിവെള്ളം കുടിക്കുന്നത് കുറച്ചിലായി കാണുന്ന ന്യൂ ജനറേഷനാണ് നമുക്ക് ചുറ്റും ഉള്ളത്. കഞ്ഞിയും കഞ്ഞിവെള്ളവുമൊക്കെ പണ്ടുതൊട്ടേ മലയാളികളുടെ ആഹാരക്രമത്തിന്റെ ഭാഗമായത് അതിന്റെ ആരോഗ്യഗുണങ്ങള്‍ കൊണ്ടാണ്. ക്ഷീണമകറ്റാൻ പലരും ചോദിക്കുന്നത് ഉപ്പിട്ട കഞ്ഞിവെള്ളമല്ലേ? ഒന്നാന്തരം ദാഹശമനിയാണ് കഞ്ഞിവെള്ളം. ആയുർവേദത്തിലെ പല മരുന്നുകളും ഒരല്പം കഞ്ഞിവെള്ളത്തില്‍ ചാലിച്ച്‌ കഴിക്കാൻ വൈദ്യന്മാർ നിർദ്ദേശിക്കാറുണ്ട്. അത്രയ്ക്കുണ്ട് കഞ്ഞിവെള്ളത്തിന്റെ ആരോഗ്യ ഗുണങ്ങള്‍. ധാരാളം പോഷക ഗുണങ്ങള്‍ കഞ്ഞിവെള്ളത്തില്‍ അടങ്ങിയിട്ടുണ്ട്. അതില്‍ പ്രോട്ടീനുകളും കാർബോഹൈഡ്രേറ്റുകളും ഉള്‍പ്പെടും. ആരോഗ്യ ഗുണത്തെപ്പോലെ തന്നെ സൗന്ദര്യ സംരക്ഷണത്തിലും കഞ്ഞിവെള്ളം നല്ലതാണ്. കഞ്ഞിവെള്ളം ഉപയോഗിച്ച്‌ സ്ഥിരമായി മുഖം കഴുകിയാല്‍ കാലക്രമേണ തിളക്കമുള്ള ചർമ്മത്തിന്റെ ഉടമയാകും നിങ്ങള്‍. മുഖത്തെ അടഞ്ഞ സുഷിരങ്ങള്‍ തുറക്കാൻ കഞ്ഞിവെള്ളം ഉത്തമമാണ്. മാത്രമല്ല, ചർമ്മത്തിന്റെ നിറവും തിളക്കവും വർദ്ധിപ്പിക്കാനും കഞ്ഞിവെള്ളത്തിന് കഴിയും. മുഖത്തെ പാടുകള്‍ മാറ്റാൻ കഞ്ഞിവെള്ളം ഉപയോഗിച്ച്‌ മുഖം നന്നായി മസ്സാജ് ച...