ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ജനുവരി, 2025 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഇത് സര്‍വകാല റെക്കോര്‍ഡ്; സ്വര്‍ണ വില വീണ്ടും മുകളിലേക്ക്; ഇന്നത്തെ നിരക്ക് അറിയാം

തിരുവനന്തപുരം: ആഭരണ പ്രേമികളെ നിരാശരാക്കി കൊണ്ട് സംസ്ഥാനത്ത് സ്വര്‍ണവില വീണ്ടും കുതിച്ചുയർന്നു. ഇന്ന് ഒരു പവന് 61,960 രൂപയാണ് വിപണി വില. ഇന്നലെ ഒറ്റദിവസംകൊണ്ട് 960 രൂപയാണ് സ്വർണത്തിന് വർധിച്ചത്. ഇതോടെ ആദ്യമായി സ്വർണവില 61000 കടന്നിരുന്നു. മൂന്ന് ദിവസംകൊണ്ട് 1760 പവന് രൂപയാണ് വർധിച്ചത്. ഭൗമരാഷ്ട്രീയ പ്രശ്നങ്ങളാണ് സ്വർണ്ണവിലയിലെ കുതിപ്പിനുള്ള കാരണം. യുഎസ് പ്രസിഡൻറ് ട്രംപിന്റെ വ്യാപാര നയങ്ങള്‍ ഇതിനു പ്രധാന കാരണമാണ്.  കാനഡയില്‍ നിന്നും, മെക്സിക്കോയില്‍ നിന്നും അമേരിക്കയിലേക്ക് വരുന്ന സാധനങ്ങള്‍ക്ക് 25 % അധിക നികുതി ചുമത്തിയിട്ടുണ്ട്. ഇന്ത്യൻ രൂപയുടെ വിനിമയ നിരക്ക് ദുർബലമായതും നാളത്തെ ബജറ്റിനെ കുറിച്ചുള്ള ആശങ്കകളും വിലവർധനവിന് കാരണമായിട്ടുണ്ട്.  കഴിഞ്ഞ തവണ 6% ശതമാനമായി കുറച്ച ഇറക്കുമതി ചുങ്കം ഇത്തവണ 2% കൂട്ടുമെന്നുള്ള ആശങ്കയും സ്വർണ്ണ വിലവർധനവിന് കാരണമാണ്. നിലവില്‍ ഏറ്റവും കുറഞ്ഞ പണിക്കൂലിയില്‍ ഉള്ള സ്വർണാഭരണം വാങ്ങണമെങ്കില്‍ 67000 രൂപയ്ക്ക് മുകളില്‍ നല്‍കണം. ഒരു ഗ്രാം 22 കാരറ്റ് സ്വർണത്തിന്റെ വിപണി വില 7,745 രൂപയാണ്. ഒരു ഗ്രാം 18 കാരറ്റ് സ്വർണത്തിന്റെ വിപണി വില 6395 രൂ...

യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് കർശന നിർദേശം

ഇപ്പോൾ ഡിജിറ്റല്‍ ലോകത്ത് സ്റ്റൈലൻ പേരുകള്‍ ഉപയോഗിക്കുന്നവരാകും നമ്മളില്‍ പലരും. എന്നാല്‍ പണമിടപാട് സംവിധാനങ്ങളിലും പേരിന് ഭംഗി കൂട്ടാൻ നോക്കിയാല്‍ ഇനിമുതല്‍ യുപിഐ പണി തരും. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ പാടില്ലെന്ന് കർശന നിർദേശമിറക്കിയിരിക്കുകയാണ് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ. പുതിയ ചട്ടം അനുസരിച്ച്‌ യുപിഐ ട്രാന്‍സാക്ഷന്‍ ഐഡിയില്‍ സ്‌പെഷ്യല്‍ ക്യാരക്ടറുകള്‍ ഉണ്ടെങ്കില്‍ ഫെബ്രുവരി ഒന്നു മുതല്‍ ഇത്തരം ഐഡികളില്‍ നിന്നുള്ള ഇടപാടുകള്‍ റദ്ദാക്കുമെന്ന് നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ഇത്തരം പണമിടപാടുകള്‍ കേന്ദ്ര സംവിധാനം സ്വമേധയാ റിജക്‌ട് ചെയ്യുന്ന തരത്തിലാണ് ക്രമീകരണം ഒരുക്കിയിരിക്കുന്നതെന്നും നാഷണല്‍ പേയ്‌മെന്‍റ്സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യ അറിയിച്ചു. യുപിഐ ട്രാന്‍സാക്ഷന്‍ ഐഡികള്‍ സൃഷ്ടിക്കുന്ന പ്രക്രിയയെ നിലവാരമുള്ളതാക്കുന്നതിന്റെ ഭാഗമായാണ് നടപടി. യുപിഐ ഉപയോഗിക്കുന്ന എല്ലാ സേവന ദാതാക്കളും ഇതിനാവശ്യമായ നടപടികള്‍ സ്വീകരിക്കണമെന്നും നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയുടെ സര്‍ക്കുലറി...

നിസ്സഹായതയേക്കാള്‍ ഭീകരം നിസ്സഹായതയില്‍ നേരിടുന്ന അവഹേളനമാണ്

വഴി തീരെ ഇടുങ്ങിയതായിരുന്നു. പിന്നെ പരിചയമില്ലാത്ത വഴിയും. പെട്ടെന്നാണ് അയാളുടെ കാര്‍ ഓഫായിപ്പോയത്. എത്ര ശ്രമിച്ചിട്ടും അയാള്‍ക്ക് കാര്‍ സ്റ്റാര്‍ട്ടാക്കാന്‍ സാധിച്ചില്ല. അയാള്‍ പിന്നെയും പിന്നെയും ശ്രമിച്ചുകൊണ്ടേയിരുന്നു. അപ്പോഴാണ് തൊട്ടുപിന്നി്ല്‍ കിടന്നിരുന്ന കാര്‍ ഹോണ്‍ മുഴക്കാന്‍ തുടങ്ങിയത്. കുറച്ച് നേരം കഴിഞ്ഞപ്പോള്‍ കേടായ കാറിന്റെ ഡ്രൈവര്‍ ഇറങ്ങി, പിന്നിലെ കാറിന്റെ ഡ്രൈവറുടെ അടുത്തെത്തി ഇങ്ങനെ പറഞ്ഞു: ഞാന്‍ നോക്കിയിട്ട് എന്റെ കാര്‍ അനങ്ങുന്നില്ല. ഇനി നിങ്ങള്‍ ഒന്ന് ശ്രമിക്കാമോ... ഞാന്‍ നിങ്ങളുടെ കാറിലിരുന്ന് ഹോണടിക്കാം... ആമസോണിലെ ഇന്നത്തെ കിടിലൻ ഓഫറുകൾ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക എല്ലാം അറിയുന്ന ആരുമുണ്ടാകില്ല. ചില സമയത്ത്, ചിരപരിചിതമുള്ളവയുടെ മുന്നില്‍ പോലും നാം നിസ്സഹായരായിപ്പോകും. എന്തു ചെയ്യണമെന്നറിയാതെ നില്‍ക്കുന്നവര്‍ക്ക് വേണ്ടത് തുണയാണ്. സമ്മര്‍ദ്ദമല്ല... വാഴുന്നവരുടെ കൂടെ എപ്പോഴും ആള്‍ക്കാര്‍ ഉണ്ടാകും. എന്നാല്‍ വീണുകിടക്കുന്നവനെ ശ്രദ്ധിക്കാന്‍ ആരും കാണില്ല. വഴിയില്‍ എപ്പോഴെങ്കിലും ഒന്ന് വീണു പോകേുമ്പോഴറിയാം വഴിയാത്രക്കാരുടെ സ്വഭാവം... അതിവേഗം ജീവിതം മുന്നോട...

സൂപ്പര്‍ഗ്ലൂ ഉപയോഗിച്ച്‌ ചുണ്ടുകള്‍ ഒട്ടിച്ചു; പിന്നാലെ സംഭവിച്ചത്, വൈറൽ വീഡിയോ കണ്ടത് 40 ലക്ഷത്തോളം പേര്‍

സ്വന്തം വീഡിയോകള്‍ സോഷ്യല്‍ മീഡിയയില്‍ ഇത്തരത്തില്‍ വെെറലാകാൻ പല പരീക്ഷണങ്ങളും ആളുകള്‍ നടത്താറുണ്ട്. അത്തരത്തില്‍ വെെറലാകാൻ ചെയ്ത് പണികിട്ടിയ ഒരു വീഡിയോണ് ഇപ്പോള്‍ സോഷ്യല്‍ മീഡിയയില്‍ ചർച്ചയാകുന്നത്. ഒരു യുവാവ് തന്റെ ചുണ്ടില്‍ സൂപ്പർഗ്ലൂ തേയ്ക്കുന്നതാണ് വീഡിയോയുടെ തുടക്കം. ഒരു തമാശയ്ക്കാണ് യുവാവ് അങ്ങനെ ചെയ്യുന്നതെങ്കിലും കാര്യം കുറച്ച്‌ ഗൗരവമാകുന്നു. 'badis_tv' എന്ന ഇൻസ്റ്റഗ്രാം പേജിലാണ് വീഡിയ പങ്കുവച്ചിരിക്കുന്നത്. ഫിലിപ്പെൻസില്‍ നിന്നുള്ള യുവാവാണ് വീഡിയോയില്‍ ഉള്ളതെന്നാണ് വിവരം. ആദ്യം യുവാവ് സൂപ്പർ ഗ്ലൂ ചുണ്ടിന് മുകളില്‍ തേച്ച ശേഷം അവ ഒരുമിച്ച്‌ അടയ്ക്കുന്നു. പിന്നാലെ വായ തുറക്കാൻ ശ്രമിക്കുമ്ബോള്‍ കഴിയുന്നില്ല. തുടർന്ന് യുവാവ് ചിരിക്കുകയാണ്. എന്നാല്‍ വീണ്ടും ശ്രമിക്കുന്നു. വായ തുറക്കാൻ കഴിയില്ലെന്ന് മനസിലാക്കിയ യുവാവ് പരിഭ്രാന്തനാകുന്നതും കരഞ്ഞ് കൊണ്ട് പോകുന്നതും വീഡിയോയില്‍ കാണാം. അവസാനം എന്താണ് സംഭവിച്ചതെന്ന് വീഡിയോയില്‍ പറയുന്നില്ല. ഈ വീഡിയോയില്‍ കാണിക്കുന്നത് എല്ലാം സത്യമാണോയെന്നും വ്യക്തമല്ല. എന്തായാലും ഇതിനോടകം 47 ലക്ഷം വ്യൂസാണ് വീഡിയോയ്ക്ക് ലഭിച്ചത്. നിരവധ...

വൈറല്‍ ആയതോടെ പുറകെ കൂടി ജനക്കൂട്ടം ; മാല വില്പനയ്ക്ക് എത്തിയ പെണ്‍കുട്ടിയെ അവസാനം നാട്ടിലേക്ക് തിരിച്ചയച്ചു

ലഖ്‌നൗ : മഹാകുംഭമേളയ്ക്കിടെ അതിസുന്ദരിയായ  മാല വില്പനയ്ക്കായി എത്തിയ ഒരു പെണ്‍കുട്ടി കഴിഞ്ഞ രണ്ട് ദിവസമായി സമൂഹമാദ്ധ്യമങ്ങളില്‍  വൈറലായി കൊണ്ടിരിക്കുന്നത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയില്‍ ചിലർ പുറത്ത് വിട്ട വീഡിയോകള്‍ ആണ് ഈ പെണ്‍കുട്ടിയെ വൈറല്‍ താരമാക്കി മാറ്റിയത്. നീലക്കണ്ണുകള്‍ ഉള്ള പെണ്‍കുട്ടി വളരെ പെട്ടെന്ന് തന്നെ സമൂഹമാധ്യമങ്ങളില്‍ ശ്രദ്ധ നേടുകയായിരുന്നു. Click Here To Republic Day Offers മധ്യപ്രദേശ് സ്വദേശിനിയായ പെണ്‍കുട്ടിക്ക് സമൂഹമാദ്ധ്യമങ്ങള്‍ തന്നെയാണ് മൊണാലിസ എന്ന പേര് നല്‍കിയത്. അതിസുന്ദരിയായ മാല വില്പനക്കാരി എന്ന രീതിയില്‍ പ്രചരിച്ച വീഡിയോ വൈറല്‍ ആയതോടെ മൊണാലിസയ്ക്ക് എങ്ങോട്ടും പോകാൻ കഴിയാത്ത അവസ്ഥയായി.  ചെല്ലുന്നിടത്തൊക്കെ ആള്‍ക്കൂട്ടം ചുറ്റും കൂടുകയും ഫോട്ടോയും വീഡിയോയും പകർത്തുകയും ചെയ്യുന്നത് ബുദ്ധിമുട്ടായി മാറിയതോടെ പെണ്‍കുട്ടിയുടെ പിതാവ് അവളെ നാട്ടിലേക്ക് തന്നെ തിരിച്ചയച്ചു. ജപമാലകളുടെയും മുത്തുമാലകളുടെയും വില്പനയ്ക്കായി മധ്യപ്രദേശില്‍ നിന്നും പ്രയാഗ് രാജിലേക്ക് എത്തിയതായിരുന്നു ഈ പെണ്‍കുട്ടിയുടെ കുടുംബം. വില്‍പ്പനയ്ക്ക് വച്ച...

'തീയില്‍നിന്ന് രക്ഷപ്പെടാൻ കാമ്ബസില്‍ നിന്നിറങ്ങിയോടി, രാത്രി മുഴുവൻ വണ്ടിയോടിച്ചുകൊണ്ടേയിരുന്നു'; ഒരു വിദ്യാർത്ഥിയുടെ അനുഭവം വൈറലാകുന്നു

'ലോസ് ആഞ്ചല്‍സ്  കൗണ്ടിക്കുള്ളിലെ പാലിസേഡ്‌സ് ഏരിയയില്‍ നിന്ന് ഏകദേശം 60 കിലോമീറ്റർ അകലെയായിരുന്നു ഞങ്ങളുടെ കാമ്ബസ്. ജനുവരി 7ന്, നൃത്ത റിഹേഴ്സലുകള്‍ പൂർത്തിയാക്കി ഇൻസ്റ്റാഗ്രാം ഫീഡ് പരിശോധിക്കുമ്ബോള്‍ തീ വലിയ തോതില്‍ പടരുന്നത് കണ്ടു. എന്നാല്‍, സ്ഥിതിഗതികള്‍ എത്രത്തോളം ഗുരുതരമാണെന്ന് ഉറപ്പില്ലായിരുന്നു.  വൈകീട്ട് 4 മണിയോടെ ഞങ്ങള്‍ ഭക്ഷണം കഴിക്കാൻ പുറത്തേക്കു പോയി. ഏകദേശം 40 മിനിറ്റ് എടുക്കുന്ന സാന്താ ക്ലാരിറ്റയിലേക്കുള്ള ഞങ്ങളുടെ മടക്ക യാത്രയില്‍ കാമ്ബസ് നില്‍ക്കുന്ന ഭാഗത്തെയും 'ഹസ്റ്റ് ഫയർ' ബാധിക്കുന്ന കാര്യം ഞങ്ങള്‍ അറിഞ്ഞിരുന്നില്ല. 'ഹസ്റ്റ് ഫയർ' ലോസ് ആഞ്ചല്‍സിലെ സില്‍മാർ പ്രദേശത്ത് സജീവമായ ഒരു കാട്ടുതീയാണ്. കാലിഫോർണിയയില്‍ ശക്തമായ കാറ്റ് ചലിപ്പിക്കുന്ന നിരവധി തീപിടിത്തങ്ങളില്‍ ഒന്നാണിത്. ആ കാട്ടുതീ ഞങ്ങള്‍ക്ക് തെക്കുകിഴക്കായി കാമ്ബസിന് ഏറ്റവും അടുത്തെത്തി.  കടുത്ത മുന്നറിയിപ്പ് ഉണ്ടായിരുന്നതിനാല്‍ ഞങ്ങള്‍ ജാഗ്രതയിലായി. പക്ഷേ, കാറ്റ് വളരെ ശക്തമായതിനാല്‍ ഞങ്ങളുടെ വാഹനവും മറ്റു വണ്ടികളും നിരയിട്ടും അല്ലാതെയും ലക്ഷ്യം കാണാതെ അലഞ്ഞുതിരിയാൻ തുടങ്ങി. ഞങ്ങളെ ...

ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി അടിച്ചു, അന്ന് 32 കോടിക്ക് നിര്‍മ്മിച്ച ആഡംബര കൊട്ടാരവും കാട്ടുതീ വിഴുങ്ങി

ലോസാഞ്ചലസ്: കഴിഞ്ഞ വർഷം ഫെബ്രുവരിയിലാണ് ലോകത്തിലെ ഏറ്റവും വലിയ ലോട്ടറി സമ്മാനമായ 2.04 ബില്യണ്‍ എന്ന മഹാഭാഗ്യം കാലിഫോർണിയക്കാരൻ എഡ്വിൻ കാസ്‌ട്രോയെ തേടിയെത്തിയത്. ഇന്ത്യൻ രൂപയില്‍ 16,590 കോടി വരും കാസ്‌ട്രോയ്ക്ക് ലഭിച്ച സമ്മാനത്തുക.  ആ സമ്മാനത്തുകയില്‍ നിന്നും 25.5 മില്യണ്‍ ഡോളർ (2,19 കോടി രൂപ) ചെലവഴിച്ച്‌ അദ്ദേഹം ലോസ് ഏഞ്ചല്‍സിലെ ഹോളിവുഡ് ഹില്‍സില്‍ സ്ഥലവും വാങ്ങി ഒരു ആഡംബര മന്ദിരം പണിതുയർത്തി. മാലിബു ഗെറ്റ്‌എവേ എന്ന കൊട്ടാര സദൃശ്യമായ ആ മണിമാളിക ആരുടെയും കണ്ണഞ്ചിപ്പിക്കുന്നതായിരുന്നു. പക്ഷേ, ഇന്നവിടം ഒരു പിടി ചാര കൂമ്ബാരം മാത്രമാണന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. ലോസ് ഏഞ്ചല്‍സിനെ വിഴുങ്ങിയ പാലിസേഡ്‌സ് തീയില്‍ ആ കൊട്ടാരം പൂർണമായും കത്തി നശിച്ചു. മാരകമായ തീപിടുത്തത്തിന് ശേഷം, കാസ്ട്രോയുടെ 3.8 മില്യണ്‍ ഡോളറിന്‍റെ വീട്ടില്‍ അവശേഷിച്ചത് ഏതാനും കോണ്‍ക്രീറ്റ് തൂണുകളും കനല്‍ എരിയുന്ന ചാരക്കൂമ്ബാരവും മാത്രമാണെന്നാണ് ന്യൂയോർക്ക് പോസ്റ്റ് റിപ്പോർട്ട് ചെയ്യുന്നത്. പൂർണമായും കത്തി നശിച്ച പ്രദേശത്തിന്‍റെ ചിത്രങ്ങളും ന്യൂയോർക്ക് പോസ്റ്റ് പുറത്ത് വിട്ടിട്ടുണ്ട്. ചരിത്...

ലോസ് ഏഞ്ചല്‍സിലെ കാട്ടുതീയില്‍ ആളിക്കത്തി 300 കോടി രൂപയുടെ ആഡംബര മാളിക; വീഡിയോ വൈറലായി

ലോസ് ഏഞ്ചല്‍സില്‍ പടർന്നു പിടിച്ചിരിക്കുന്ന കാട്ടുതീ പലയിടങ്ങളിലും ഇപ്പോഴും നിയന്ത്രണാധീതമായി തുടരുകയാണ്. കാട്ടുതീ പടര്‍ന്ന് പിടിച്ച പ്രദേശങ്ങളിലേക്ക് അന്വേഷകർക്ക് സുരക്ഷിതമായി പ്രവേശിക്കാൻ കഴിഞ്ഞാല്‍ മാത്രമേ നാശനഷ്ടങ്ങളുടെ വ്യാപ്തി കുറയ്ക്കാൻ കഴിയൂ. കുറഞ്ഞത് 10 മരണങ്ങളെങ്കിലും ഉദ്യോഗസ്ഥർ സ്ഥിരീകരിച്ചിട്ടുണ്ട്. തീപിടിത്തത്തില്‍ ആയിരക്കണക്കിന് കെട്ടിടങ്ങള്‍ നശിച്ചു. തീപിടിച്ച കെട്ടിടങ്ങളും കത്തിനശിച്ച വാഹനങ്ങളും അഗ്നിശമന സേനാംഗങ്ങള്‍ ജീവൻ പണയം വെച്ച്‌ നടത്തുന്ന രക്ഷാപ്രവർത്തനങ്ങളും കാണിക്കുന്ന ഹൃദയഭേദകമായ നിരവധി വീഡിയോകള്‍ ഇതിനോടൊപ്പം തന്നെ സാമൂഹിക മാധ്യമങ്ങളില്‍ പ്രചരിക്കുന്നുണ്ട്. അക്കൂട്ടത്തില്‍ ഇൻസ്റ്റാഗ്രാമില്‍ ശ്രദ്ധ നേടിയ ഒരു വീഡിയോ ഒരു ആഡംബര മാളിക പൂർണ്ണമായും തീ വിഴുങ്ങി നില്‍ക്കുന്നതിന്‍റെ ദൃശ്യങ്ങളാണ്. ഈ ആഡംബര മാളിക 35 മില്യണ്‍ ഡോളറിന് അതായത് ഏകദേശം 300 കോടി രൂപയ്ക്ക് യുഎസ് ആസ്ഥാനമായുള്ള പ്രശസ്തമായ റിയല്‍ എസ്റ്റേറ്റ് പ്ലാറ്റ്‌ഫോമായ സില്ലോയില്‍ ലിസ്റ്റ് ചെയ്തിട്ടുണ്ട് എന്നാണ് റിപ്പോർട്ടുകള്‍ പറയുന്നത്. കെട്ടിടം കത്തി നശിക്കുന്നതിന്‍റെ ദൃശ്യങ്ങള്‍ ഏറെ ദൂരെ നിന്ന് റെക്കോർഡ് ചെയ്ത...