പുരുഷന്മാരാണോ സ്ത്രീകളാണോ ജീവിതം ആസ്വദിക്കുന്നത് ?
പുരുഷന്മാരേക്കാൾ ജീവിതം ആസ്വദിക്കുന്നത് സ്ത്രീകളാണ്. സ്ത്രീകൾ വസ്ത്രം മാറുന്നതും കുളിച്ചൊരുങ്ങുന്നതും അവൾക്ക് ഒരു അനുഭവമാണ്. മറ്റുള്ളവർ തന്നെ എങ്ങനെ കാണുന്നുവോ അതുപോലെ സ്വയം കാണാനും ഇഷ്ടപ്പെടുന്നു.
മറ്റുള്ളവരുടെ കണ്ണിലൂടെ സ്വയം കാണുന്ന പ്രകൃതം അനുഗ്രഹമാകാനും ശാപമാകാനും ഇടയുണ്ട്. ഉദാഹരണമായി, ആകർഷണീയത ഉണ്ടെന്ന തോന്നൽ അവളിലെ ആത്മവിശ്വാസം വർധിപ്പിക്കും. അതുപോലെ എന്തെങ്കിലും അപാകതയോ ശരീരത്തിൽ ദുർഗന്ധമോ ഉണ്ടെന്നു തോന്നിയാൽ അവരുടെ ഉത്സാഹവും കെടുത്തിക്കളയും. മനസ്സ് അസ്വസ്ഥമാകുകയും ചെയ്യും. സ്ത്രീകൾ പുരുഷന്മാരേക്കാൾ കൂടുതൽ വൃത്തിയും വെടിപ്പും സൂക്ഷിക്കാനും പെരുമാറാൻ ശ്രമിക്കും
സൽക്കാരങ്ങളും സായാഹ്ന സവാരികളും ഷോപ്പിങ്ങും എല്ലാം സ്ത്രി ആസ്വദിക്കുന്നു .അത്തരം അനുഭവങ്ങൾക്കായി കൂടെ കൂടെ ഉറ്റുനോക്കുന്നു .
പുരുഷന്മാർ സ്ത്രീകളുടെ ഇത്തരം സവിശേഷ സ്വഭാവം മനസ്സിലാക്കി അതനുസരിച്ച് പ്രവർത്തിക്കാനും അവരുമായി സഹകരിക്കാനും, അവരുടെ ഇഷ്ടങ്ങൾ ഉൾകൊള്ളാനും തയ്യാറാകണം; പരിശ്രമിക്കണം .
KHAN KARICODE
CON:PSYCHOLOGIST