ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

കുഴിമന്തി കഴിച്ച്‌ ഭക്ഷ്യ വിഷബാധയേറ്റ് ചികിത്സയില്‍ കഴിഞ്ഞിരുന്ന 56 കാരി മരിച്ചു.

കുഴിമന്തിയിൽ നിന്നും ഭക്ഷ്യവിഷബാധ; ചികിത്സയില്‍ കഴിഞ്ഞിരുന്ന സ്ത്രീ മരിച്ചു; സംഭവം തൃശ്ശൂർ പെരിഞ്ഞനത്ത്





പെരിഞ്ഞനത്തെ  ഹോട്ടലിൽ നിന്നും ശനിയാഴ്ച വൈകിട്ട് വിറ്റ കുഴി മന്തി കഴിച്ച 180 പേരായിരുന്നു ഛർദ്ദിയും വയറിളക്കവുമായി വിവിധ ആശുപത്രികളില്‍ ചികിത്സ തേടിയത്. കുറ്റിലക്കടവിലെ ഉസൈബയുടെ വീട്ടിലേക്കും കുഴി മന്തി പാഴ്സലായി വാങ്ങിയിരുന്നു. ഉസൈബ, സഹോദരി, അവരുടെ 12 ഉം 7 ഉം വയസ്സുള്ള മക്കള്‍ എന്നിവരാണ് ഇത് കഴിച്ചത്. മിനിയാന്നാണ് സഹോദരിയെയും മക്കളെയും ഭക്ഷ്യ വിഷബാധയെ തുടർന്ന് പരിഞ്ഞനം ആശുപത്രിയിലെത്തിച്ചു.


ഇന്നലെയാണ് ഉസൈബയെ ശാരീരിക അസ്വസ്ഥതകളെത്തുടർന് ആദ്യം ഇരിങ്ങാലക്കുട താല്യക്ക് ആശുപ ത്രിയിലും പിന്നീട് തൃശൂർ മെഡിക്കല്‍ കോളജിലും പ്രവേശിപ്പിക്കുന്നത്. പുലർച്ചെ മൂന്ന് മണിയോടെ മരിച്ചു. പിന്നാലെ മൃതദേഹം പോസ്റ്റ്മോർട്ടം നടത്താതെ വിട്ടു നല്‍കി. കാലത്ത് മൃതദേഹം വീട്ടിലെത്തിച്ചു. ജനപ്രതിനിധികളും പൊലീസും ഇടപെട്ടാണ് മെഡിക്കല്‍ കോളജിലേക്ക് തിരിച്ചയച്ചത്.


മോശം ഭക്ഷണം വിളമ്ബിയതിന് ആറുമാസം മുമ്ബ്  ഇ ഹോട്ടൽ അടപ്പിച്ചിരുന്നു. ഹോട്ടലിന്റെ ലൈസൻസ് കാലാവധി ഒരു മാസം മുമ്ബ് കഴിഞ്ഞിരുന്നു എന്ന വിവരവും പുറത്തു വന്നു. കാലാവധി കഴിഞ്ഞതിന് പിന്നാലെ ഇപ്പോഴത്തെ ഉടമകളിലൊരാളായ  പേരില്‍ ലൈസൻസിന് അപേക്ഷിച്ചിരുന്നെങ്കിലും നല്‍കിയിരുന്നില്ല.