ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പങ്കാളി തന്നോട് നീരസത്തോടെ എന്തുകൊണ്ട് പെരുമാറുന്നു?

ദാമ്പത്യ ജീവിതത്തിൽ പങ്കാളി നീരസത്തോടെ പെരുമാറുന്നു. എന്തുകൊണ്ടാകാം?.




വിവാഹ തുടങ്ങുന്ന സമയo ഞങ്ങൾ ആജീവനാന്തം ഏക മനസ്സോടെ കഴിയുമെന്ന തീരുമാനമായിരിക്കും ഉണ്ടാകുക.


ഇങ്ങനെയുള്ള കരാറോടെയാണ് വിവാഹ ബന്ധം തുടങ്ങുന്നുവെങ്കിലും തൻറെ  താൽപര്യങ്ങൾക്ക് അനുസൃതമായി ഇണയെ മാറ്റിയെടുക്കുവാൻ ശ്രമിക്കുകയാണ് മിക്കവരും. തൻറെ താൽപര്യങ്ങൾക്ക് വില തരാതെ തന്നെ മാറ്റിയെടുക്കുവാൻ ശ്രമിക്കുമ്പോൾ പങ്കാളിയിൽ നീരസം തുടങ്ങുന്നു. ഇരുവരും തമ്മിൽ ബന്ധങ്ങൾ കുറയുന്നു. പരാതികൾ വർദ്ധിക്കുന്നു.


പങ്കാളി തന്നോട് നീരസത്തോടെ എന്തുകൊണ്ട് പെരുമാറുന്നുവെന്ന് ഒരു ആത്മപരിശോധന നടത്തിയിരുന്നെങ്കിൽ ഈ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകില്ലായിരുന്നു.
വിവാഹ നിശ്ചയം നടത്തുമ്പോൾ നാൾപൊരുത്തം നോക്കുമെങ്കിലും  അതിനേക്കാൾ ആവശ്യം മനപൊരുത്തത്തിനല്ലേ!.

നക്ഷത്രം എന്തു തന്നെയായാലും  
തൻറെ പങ്കാളിയുമായി ഞാൻ പൊരുത്തപ്പെട്ടു തന്നെ ജീവിക്കും എന്ന  തീരുമാനത്തോടെ കാര്യങ്ങളെ സമീപിച്ചിരുന്നുവെങ്കിൽ പ്രശ്നങ്ങൾ ഉണ്ടാകുമായിരുന്നില്ല.


ഇന്ന് ഏവർക്കും ആശയ വിനിമയത്തിനുള്ള സൗകര്യം കൂടുതലല്ലേ, സ്മാർട്ട് ഫോണിന്റെ വരവോടെ ഇൻറർനെറ്റ്, ഫേസ്ബുക്ക് ,വാട്സ്ആപ്പ് തുടങ്ങി ഒട്ടേറെ സൗകര്യങ്ങൾ വന്നുചേർന്നു . പക്ഷേ വീട്ടിൽ പങ്കാളികൾ തമ്മിൽ ആശയവിനിമയം കുറഞ്ഞു. ആശയ വിനിമയം കൂടുതലും വീടിനു പുറത്തുള്ളവരോടായി. വീട്ടിൽ താമസിച്ചു പോകുന്നുവെന്നു മാത്രം. 


ഇവിടെ ഒരു  സത്യം അറിയണം. ഒന്നിച്ച് ജോലി ചെയ്യുകയും ഒന്നിച്ച് ഭക്ഷണം കഴിക്കുകയും, ഒന്നിച്ച് പ്രാർത്ഥിക്കുകയും, ഒന്നിച്ചു ഉറങ്ങുകയും ചെയ്യുന്ന ദമ്പതികൾക്കിടയിൽ പ്രശ്നങ്ങൾ ഒന്നും ഉണ്ടാകാനിടയില്ല.തന്റെ ജീവിതം എത്രത്തോളം ഈ നിലയിലേക്ക് മാറ്റിയെടുക്കാം എന്ന് ചിന്തിക്കുക പ്രവർത്തിക്കുക. തീർച്ചയായും ദാമ്പത്യം സന്തോഷകരമായി മാറും.


KHAN KARICOE
CON:PSYCHOLOGIST