ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

റെസ്റ്റോറന്റില്‍ ഒറ്റയ്ക്കിരുന്നു ബര്‍ത്ത്ഡേ ആഘോഷിക്കുന്ന യുവാവിന്റെ വീഡിയോ വൈറല്‍


ഇപ്പോൾ സമൂഹ മാധ്യമങ്ങളില്‍ ലോകത്തിന്റ വിവിധ ഭാഗങ്ങളില്‍ നിന്നും ഹൃദയസ്പർശിയായ മുഹൂർത്തങ്ങള്‍ പങ്കുവയ്ക്കുന്ന വീഡിയോകള്‍ പെട്ടന്ന് വൈറലായി മാറാറുണ്ട്.


ചിലർ ഇത്തരം സംഭവങ്ങള്‍ ബോധപൂർവം സൃഷ്ടിക്കുകയും അതിന്റെ വീഡിയോ ചിത്രീകരിച്ച്‌ സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കുകയും ചെയ്യുന്നു. അത്തരത്തില്‍ ഒരു വീഡിയോ ആണ് കഴിഞ്ഞ ദിവസം സമൂഹ മാധ്യമങ്ങളില്‍ നിറഞ്ഞു നിന്നത്.


ഒരു റസ്റ്റോറന്‍റ് ഒറ്റയ്ക്ക് ഇരുന്ന്, ചെറിയൊരു കേക്കിന് മുകളില്‍ ഒരു മെഴുകുതിരി കത്തിച്ച്‌ വച്ച്‌ ഫോണില്‍ സുഹൃത്തുക്കളെ വീഡിയോ കോള്‍ ചെയ്ത് ബർത്ത്ഡേ ആഘോഷിക്കുന്ന ഒരു യുവാവിന് റെസ്റ്റോറന്‍റ ജീവനക്കാര്‍ നല്‍കുന്ന അപ്രതീക്ഷിത സമ്മാനമാണ് വീഡിയോയുടെ ഉള്ളടക്കം. 


മൂന്ന് വനിതാ റെസ്റ്റോറന്‍റ് ജീവനക്കാര്‍ ആലോചിച്ച്‌ ഒരു വലിയ കേക്കും അതിന് മുകളില്‍ ഒരെ ചെറിയ മത്താപ്പും കത്തിച്ച്‌ യുവാവിന് സമ്മാനിക്കുന്നു. അപ്രതീക്ഷിത സമ്മാനത്തില്‍ യുവാവ് മൂന്ന് പേരെയും ആലിംഗനം ചെയ്ത് സന്തോഷം അറിയിക്കുന്നു. വീഡിയോ ഇതിനകം കോടിക്കണക്കിന് പേര്‍ കണ്ടു. ഒന്നരകോടിയിലേറെ പേര്‍ വീഡിയോ ലൈക്ക് ചെയ്തു.


പുതിയൊരു നഗരത്തില്‍ തനിച്ചാകുന്നതും തങ്ങളുടെ സന്തോഷങ്ങള്‍ പങ്കുവയ്ക്കാൻ ആരുമില്ലാതെ വിഷമിക്കുമ്ബോള്‍ അപ്രതീക്ഷിതമായി നിങ്ങളില്‍ സന്തോഷം ഇരട്ടിയാക്കാന്‍ ആരെങ്കിലുമൊക്കെ എത്തും എന്ന സന്ദേശമാണ് വീഡിയോ സമ്മാനിക്കുന്നതെന്ന് ചിലര്‍ കുറിച്ചു. 


അതേസമയം വീഡിയോ പങ്കുവച്ച ആന്‍ഡ്രൂ വേവിന്‍റെ ഇന്‍സ്റ്റാഗ്രാം അക്കൌണ്ടില്‍ ഇത്തരം ഡസണ്‍കണക്കിന് വീഡിയോകള്‍ കാണാം. വിവിധ റസ്റ്റോറന്‍റുകളില്‍ വ്യത്യസ്തരായ മനുഷ്യര്‍ക്കിടയില്‍ ഇരുന്ന് ഒറ്റയ്ക്ക് ജന്മദിന കേക്ക് മുറിക്കുമ്ബോള്‍ അപ്രതീക്ഷിത സമ്മാനവുമായെത്തുന്ന ചില അപരിചിതര്‍. ഇത്തരം മിക്ക വീഡിയോയും കോടിക്കണക്കിന് ആളുകളാണ് ഇതിനകം കണ്ടരിക്കുന്നത്.


32 ലക്ഷം ഫോളോവേഴ്സുള്ള ജനപ്രിയനാണ് ആന്‍ഡ്രൂ എന്ന ഈ ചെറുപ്പക്കാരൻ. ഇയാളുടെ വീഡിയോകളില്‍ പലതും സോഷ്യല്‍ എക്സിപിരിമെന്‍റുകളാണ്. എന്നാല്‍ പാര്‍ക്കില്‍ വച്ചും മറ്റും ചില പ്രാങ്ക് വീഡിയോകളും ആൻഡ്രൂ ചെയ്യാറുണ്ട്. അത്തരം വീഡിയോകളെ പറ്റി ജനങ്ങൾക്ക് നല്ല രീതിയിൽ അഭിപ്രായ വ്യത്യാസം ഉണ്ടാവുകയും അത് അവർ കമന്റിലൂടെ രേഖപ്പെടുത്തുകയും ചെയ്യാറുണ്ട്.