ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ ദഹന പ്രശ്നങ്ങൾ അകറ്റാൻ വേണ്ടി ഒരുപാട് നാളുകളായി നമ്മുടെ നാട്ടിൽ മോര് ഉപയോഗിച്ച് വരുന്നു. പണ്ടുകാലങ്ങളിൽ മോരില്ലാത്ത വീടുകൾ ഉണ്ടാകുമായിരുന്നില്ല. എല്ലാവരും നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളുടെ ഭാഗമായി മോരും പ്രധാന വിഭവവുമായി ഉണ്ടായിരുന്നു. മോരു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.മോരിൽ കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദഗ്ധർ പറയുന്നു. ഈ ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, എൻസൈമുകൾ എന്നിവയെല്ലാം മോരില് അടങ്ങിയിരിക്കുന്നു. മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക...