ദൈവം കനിഞ്ഞു നൽകിയ അനുഗ്രഹവും സമ്പത്തുമാണ് മക്കളെന്നു ചിന്തിക്കുന്ന എത്ര മാതാപിതാക്കളുണ്ട്? അങ്ങനെയുള്ളവരെയാണ് സമ്പന്നമായ മാതാപിതാക്കളുടെ പട്ടികയിൽ ആദ്യമായി ഉൾപ്പെടുത്തേണ്ടത്.കുഞ്ഞുങ്ങളെ ജീവനു തുല്യം സ്നേഹിക്കുകയും അവർക്ക് വേണ്ടി എത്രമാത്രം ത്യാഗങ്ങൾ സഹിക്കാമോ അത്രയും സഹിച്ചിട്ടും പരിഭവമില്ലാതെ അതിൽ നിന്നും ആനന്ദവും സംതൃപ്‌തിയും കണ്ടെത്തുന്ന ധാരാളം മാതാപിതാക്കന്മാരും ഈ കാലഘട്ടത്തിൽ ഉണ്ടെന്നുള്ളതും വിസ്മരിക്കാനാവില്ല.
മക്കളെ വളർത്തുന്നത് വലിയ ബുദ്ധിമുട്ടും ചിലവുമാണെന്ന് മാത്രമല്ല തങ്ങളുടെ സ്വാതന്ത്ര്യത്തെ നിയന്ത്രിക്കുന്നതും ഹനിക്കുന്നതും ലക്ഷ്യപ്രാപ്തിക്കു തടസ്സമുണ്ടാക്കുന്നുവെന്നും ചിന്തിക്കുന്ന ദമ്പതിമാരും ഇല്ലാതില്ല. ഇത്തരത്തിൽ വ്യത്യസ്തങ്ങളായ ചിന്താഗതികൾ വച്ചു പുലർത്തുന്ന, അമൂല്യ സ്നേഹത്തിന്റെ ആഴം പരസ്‌പരം തിരിച്ചറിയാനാകാതെ ഇരുട്ടിൽ തപ്പിത്തടയുന്ന മാതാപിതാക്കന്മാരോ, ദമ്പതിമാരോ കുട്ടികളോ ഉള്ള ഒരു സമൂഹത്തിലാണ് നാം ഇന്ന് അധിവസിക്കുന്നത്.
ഒരിക്കൽ ഒരു ഭാര്യയും ഭർത്താവും ഇപ്രകാരം പറയുന്നത് കേൾക്കാനിടയായി: ഞങ്ങൾ വിവാഹിതരായിട്ടു പതിറ്റാണ്ടുകൾ പിന്നിട്ടു. ഞങ്ങൾക്ക് ദൈവം കനിഞ്ഞു നൽകിയതാണ് ഞങ്ങളുടെ മക്കൾ. അവരെ സന്തോഷത്തോടും ഏറെ അഭിമാനത്തോടും വളർത്തുന്നതിനും ഏറ്റവും ഉയർന്ന വിദ്യാഭ്യാസം നൽകുന്നതിനും കഴിഞ്ഞു. അവരുടെയെല്ലാം വിവാഹം യഥാസമയം നല്ലനിലയിൽ നടത്തുന്നതിനും അവസരം ലഭിച്ചു. ദീഘകാലം കഠിനാധ്വാനം ചെയ്തതിനു ശേഷം ജോലിയിൽ നിന്ന് വിരമിച്ചു വിശ്രമജീവിതം നയിക്കുന്നു. ഞങ്ങൾക്ക് കൊച്ചുമക്കൾ ഉണ്ട്. ഞങ്ങൾ യഥാർഥത്തിൽ അനുഗ്രഹീതരാണ്. ഞങ്ങളുടെ കുട്ടികൾക്കു വിദ്യാഭ്യാസം നൽകുന്നതിന്നും അവരുടെ ഭാവിജീവിതം ഭാസുരമാകുന്നതിനു ഞങ്ങളുടെ അദ്ധ്വാനവും അതിലൂടെ സമ്പാദിച്ച പണവുമെല്ലാം ഉപയോഗികേണ്ടി വന്നു. ഭൗതികമായി നോക്കുമ്പോൾ ഞങ്ങൾ ഇപ്പോൾ സമ്പന്നർ അല്ലായെന്നു സമ്മതിക്കുന്നു.എത്ര സമ്പത്ത് ഉണ്ടായാലും ഇല്ലെങ്കിലും കൊച്ചു മക്കളിൽ നിന്ന് ലഭിക്കുന്ന ഒരു ചുംബനത്തിന്റെ വില അതിനില്ലെന്ന യാഥാർഥ്യം ഞങ്ങൾ തിരിച്ചറിഞ്ഞിരിക്കുന്നു.
കുഞ്ഞുങ്ങൾ ജനിക്കുന്നത് അപകടകരമാണ് എന്ന് ചിന്തിക്കുന്ന ചിലരെങ്കിലും സമൂഹത്തിലുണ്ടെന്നു പറഞ്ഞാൽ അത് നിഷേധിക്കാനാകില്ല. ആവോളം സ്നേഹം നൽകി വളർത്തിയാൽ പോലും മക്കൾ അത് തിരിച്ചറിയാനാകാതെ സ്വസ്ഥതയും ഹൃദയ സന്തോഷവും തകർത്തു കളയുന്നതിനുള്ള സാധ്യതകളാണ് ഇതിനുള്ള തടസ്സമായി അവർ ചൂണ്ടിക്കാണിക്കുന്നത്.
പുസ്തകങ്ങള്‍ മാത്രമല്ല കുട്ടിയുടെ പഠനത്തിന്റെ വഴികള്‍. കളിയും പഠനത്തിന്റെ പ്രകൃതിദത്തമായ ഒരു മാര്‍ഗമാണ്. പുതിയ ആശയങ്ങളും, അനുഭവങ്ങളും, ആര്‍ജിക്കുന്നതിനും, നൈപുണികള്‍ വികസിപ്പിക്കുന്നതിനും കുട്ടികളെ പ്രാപ്തരാക്കുന്ന നല്ലൊരുപാധി. കൂട്ടം കൂടി, പാട്ടു പാടി, കഥ പറഞ്ഞ് മുതിര്‍ന്നവരുമായി സംസാരിച്ച് ഒരു സമ്പൂര്‍ണ മനുഷ്യനായിത്തീരേണ്ട ഒരു ദീര്‍ഘകാലപ്രക്രിയക്കാണ് ഇപ്പോള്‍ തടസ്സം നേരിട്ടിരുന്നത്
കേരളത്തിലെ നാടും നഗരവും ഒരേ മുഖച്ഛായ അണിയുന്നതിന് മുന്‍പ്, നമ്മുടെ ഗ്രാമങ്ങളിലെ കുട്ടികളുടെ ഒരു കൂട്ടായ്മയുടെ കരുത്ത് ഓര്‍ത്ത് നോക്കൂ. ഒറ്റക്കായിരുന്നില്ല, ഒന്നിച്ചായിരുന്നു ആ വളര്‍ച്ച. സാമൂഹ്യമായ അവബോധങ്ങളിലേക്ക് കുട്ടികള്‍ വന്നത് അങ്ങനെയായിരുന്നു. സൗഹൃദങ്ങളും,
കൂട്ടായ്മകളും ഇല്ലാതാവുമ്പോഴുള്ള ഈ സംഘര്‍ഷം ഇപ്പോള്‍ ഇരട്ടിച്ചു.
ഭക്ഷണത്തോട് തീരെ താല്‍പര്യമില്ലാത്ത കുട്ടിയെ പലതും പറഞ്ഞു പ്രലോഭിപ്പിച്ചു, മുഴുവന്‍ ഭക്ഷണവും കഴിപ്പിച്ച ശേഷം, ടീച്ചറും കുട്ടികളും ചുറ്റും കൂടി നിന്ന് 'മിടുക്കന്‍, മുഴുവന്‍ ഭക്ഷണവും കഴിച്ചല്ലോ' എന്ന് പറയുമ്പോള്‍ കുഞ്ഞിക്കൈ കൊണ്ട് ഷര്‍ട്ട് താഴ്ത്തി, ഇടത് കൈ കൊണ്ട് മൂക്ക് അമര്‍ത്തി തുടച്ചു ടീച്ചറെ സന്തോഷത്തോടെ നോക്കുന്ന ഒരു നോട്ടമുണ്ട്. ആ കണ്ണിലെ തിളക്കം നമ്മള്‍ മറ്റെവിടെയെങ്കിലും കണ്ടോ? പിറന്നാള്‍ ദിവസം പുതിയ ഉടുപ്പൊക്കെ ധരിച്ചു ഉത്സാഹത്തോടെ സ്‌കൂളിലേക്ക് വരുന്ന കുട്ടിയെ നോക്കി 'ഇതാര് രാജകുമാരിയോ' എന്ന് ചോദിച്ചാല്‍ രാജകുമാരി ആരെന്ന് അറിയുക പോലുമില്ലെങ്കിലും അവളുടെ മുഖത്തൊരു അഭിമാനത്തിന്റെ പുഞ്ചിരി വിടരും.
ഈ അംഗീകാരം, സ്‌നേഹം, സുരക്ഷിതത്വം എന്നീ ഗുണങ്ങള്‍ കുട്ടികള്‍ പഠിക്കുന്നത് സ്‌കൂളില്‍ നിന്നാണ്. വിത്തിനുള്ളില്‍ ഒളിച്ചിരിക്കുന്ന ഇലകളും, ശാഖകളും കൃത്യമായി പുറത്ത് വരുന്നത് പോലെ കുട്ടിയുടെ ഉള്ളിലുള്ള നൈസര്‍ഗിക വാസനകളും കഴിവുകളും കൂട്ടം കൂടുകയും, ഒത്തുചേരുകയും ചെയ്യുന്നതിലൂടെയാണ് പുറത്ത് വരുന്നത്. കൂട്ടുകാരെ കാത്ത് നില്‍ക്കുന്നതിലൂടെ, അവന്‍ പോലുമറിയാതെ, സമയത്തെകുറിച്ചാണ് കുട്ടി മനസ്സിലാക്കുന്നത്.
ഒരു വണ്ടിയുടെ ചക്രം തിരിച്ചാല്‍ മറ്റേ ചക്രവും തിരിയുന്നതിന്റെ കാരണം രണ്ട് ചക്രങ്ങളും തമ്മില്‍ ബന്ധിപ്പിച്ചത് കൊണ്ടാണെന്ന് മനസ്സിലാക്കാന്‍, കല്ലുകള്‍ വെള്ളത്തിലിട്ടാല്‍ താഴ്ന്നു പോകുന്നത് അതിന്റെ ഭാരം കൊണ്ടാണെന്ന് കണ്ടു മനസ്സിലാക്കാന്‍ ഇനിയും കുരുന്നുകൾക്ക് കഴിയട്ടെ....
ആടിത്തിമിർക്കട്ടെ നമ്മുടെ കുഞ്ഞുങ്ങൾ..