ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ:നമുക്ക് വേണ്ടി തന്നെ നമുക്ക് ഒന്ന് കൈയ്യടിക്കാം


നിങ്ങള്‍ ജീവിതത്തിൽ ശരിക്കും ഹാപ്പി ആണോ? ജീവിക്കാന്‍ ഇപ്പോഴും ഒരു ത്രില്‍ നിങ്ങളില്‍ അവശേഷിക്കുന്നുണ്ടോ? അതോ രാവിലെ എന്തിനോ ആയി എഴുന്നേല്‍ക്കുന്നു. ക്ലോക്കിലെ സൂചിക്കൊപ്പം ഓടി ഓടി പണികള്‍ ചെയ്യുന്നു. രാത്രി ആകുന്നു.ഉറങ്ങുന്നു. ഇങ്ങനെ വിരസമായി, മടുപ്പു നിറഞ്ഞു ആര്‍ക്കോ വേണ്ടി ജീവിക്കുന്നത് പോലെ ആണോ ജീവിതം?

ഞാന്‍ കഷ്ടപ്പെടുന്നതു കാണേണ്ടവര്‍ കാണണം. അംഗീകരിക്കപ്പെടണം. പ്രശംസിക്കപ്പടണം എന്നുള്ളത് മനുഷ്യ സഹജമായ ഒരു ത്വര ആണ്. അത് പലപ്പോഴും കിട്ടാതെ വരുമ്പോള്‍, ഒരു നല്ല വാക്ക് എവിടെ നിന്നും കേള്‍ക്കാതെ വരുമ്പോള്‍ പലപ്പോഴും വിഷമം തോന്നി തുടങ്ങും അല്ലേ ? ചെയ്യുന്നതിലെല്ലാം പിന്നെ യാന്ത്രികത വരും.
ഇതോടൊപ്പം കുറവുകളും പോരായ്മകളും കൊട്ടി ഘോഷിക്കപ്പെടുമ്പോള്‍, ചെയ്യുന്നത് ഒന്നിനും വില ഇല്ലെന്ന് തോന്നുമ്പോള്‍, ചെയ്യാത്തതിനും പറ്റാത്തതിനും മാത്രം കമന്റുകള്‍ കേള്‍ക്കുമ്പോള്‍, നിങ്ങളുടെ നന്മയും, വ്യക്തിത്വവും, അധ്വാനവും കണക്കാക്കപ്പെടാതെ പോകുമ്പോള്‍ തളര്‍ച്ച തോന്നാം.പണ്ടുണ്ടായിരുന്ന കോണ്‍ഫിഡന്‍സ് കൂടി കുറയാം. 


വീണ്ടും വീണ്ടും എല്ലാവരെയും തൃപ്തിപ്പെടുത്താനുള്ള ഓട്ടം പൂര്‍വ്വാധികം ശക്തിയോടെ തുടരും. തുടര്‍ന്നു കൊണ്ടേയിരിക്കും..ശരിയല്ലേ?
അങ്ങനത്തെ ഓട്ടം ഒടുന്നവര്‍ ആണ് നമ്മള്‍ മലയാളികൾ അധികവും. വീടും ചുറ്റുപാടുകളും, പഴയകാല അനുഭവങ്ങളും പഠിച്ചു വന്ന കണ്ടു വളര്‍ന്ന സാമൂഹ്യവ്യവസ്ഥിതികളും ഒക്കെ നമ്മളുടെ ഈ അവസാനം ഇല്ലാത്ത ഓട്ടത്തിന്റെ കാരണമായിരിക്കാം .

എല്ലാവര്‍ക്കും വേണ്ടി ഓടുന്നതിനോടൊപ്പം നമുക്ക് ഇഷ്ടമുള്ള എന്തെങ്കിലുമൊക്കെ കാര്യം ചെയ്യാനുള്ള സമയം കണ്ടെത്തുക, നല്ല സൗഹൃദങ്ങള്‍ സൂക്ഷിക്കുക, ഹോബികള്‍ എന്‍ജോയ് ചെയ്യുക തുടങ്ങിയ കേട്ടു പഴകിയ, ചെവി തഴമ്പിച്ച സ്ഥിരം ക്ലീഷേ ഡയലോഗുകള്‍ നമുക്ക് ഇവിടെ ഒഴിവാക്കാം.
ഇനി പറയാന്‍ പോകുന്ന കുഞ്ഞു ടിപ്പുകള്‍ ഒന്നു പരീക്ഷിച്ചു നോക്കൂ. വല്യ ഹിമാലയന്‍ മാറ്റം ഒരു ദിവസം കൊണ്ട് വരും എന്ന അവകാശ വാദങ്ങള്‍ ഒന്നുമില്ല. എന്നാലും കുറച്ചൊക്കെ മാറ്റങ്ങള്‍ പതിയെ പതിയെ നമ്മളില്‍ വന്നു തുടങ്ങും.


കൈയടിക്കുക -
നമ്മള്‍ക്കായി നമ്മള്‍ തന്നെ കൈ കൊട്ടുക.
ആരും കൈ കൊട്ടാനും, നല്ലത് പറയാനും പ്രശംസിക്കാനും ഇല്ലെങ്കിലും നമ്മള്‍ക്കായി നമ്മള്‍ തന്നെ കൈ കൊട്ടുക. നമ്മുടെ തോളില്‍ നമ്മള്‍ തന്നെ ഒന്ന് തട്ടുക. മനസ്സിനോട് ഇടക്കിടക്ക് പറയുക. 'നീ മിടുക്കനാണ് / മിടുക്കിയാണ് ....നിന്നെ കൊണ്ടു ഇതല്ല ഇതിനപ്പുറവും പറ്റും' എന്ന്. യൂ ആര്‍ ഡൂയിംഗ് എ ഗുഡ് ജോബ് എന്ന്. എന്നിട്ട് നമ്മള്‍ അങ്ങനെ തന്നെയാണ് എന്ന് അങ്ങു വിശ്വസിക്കുക. പോസിറ്റീവ് സെൽഫ് ടോകിന്റെ ഒരു ചെറിയ വേര്‍ഷന്‍.

തിരക്കിനിടയിൽ സ്വന്തമായി അൽപ്പം നേരം നിങ്ങള്‍ക്കായി കുറച്ചു സമയം കണ്ടെത്തുക.
നിങ്ങള്‍ക്കു ഇഷ്ടം ഉള്ളത് ചെയ്യാന്‍. ഇഷ്ടമുള്ള ഒരു ബുക് വായിക്കാനോ, പാട്ടു കേള്‍ക്കാനോ എന്തിന് ഇഷ്ടം ഉള്ള രീതിയില്‍ ഒരു ചൂട് ചായ ഊതി ഊതി ആസ്വദിച്ചു കുടിക്കാന്‍ നിങ്ങള്‍ നിങ്ങള്‍ക്കായി മാറ്റി വക്കുന്ന സമയമായി ഈ മീ ടൈമിനെ കാണാം. നമ്മള്‍ ആഗ്രഹിക്കുന്നവ ചെയ്യാൻ സാധിക്കുമ്പോള്‍,അതു ചെറിയ ഒരു കാര്യം ആണെങ്കില്‍ കൂടി ഒരു വലിയ സന്തോഷം മനസ്സില്‍ നിറയും.


ഒരുമ്പെട്ടാൽ നടക്കും
അതൊന്നും നടക്കൂല എന്നു പറഞ്ഞു മാറ്റിവച്ച എന്തെങ്കിലുമൊക്കെ നടക്കുമോ എന്ന് ഒന്നുകൂടി ഒന്ന് നോക്കുക.തോല്‍ക്കാന്‍ എനിക്ക് മനസ്സില്ല എന്ന രീതിയില്‍ ഒന്നൂടെ പയറ്റി നോക്കുക. പലകുറി പരാജയപ്പെട്ടിടത്ത് ഇനി ആവില്ല എന്ന് വിചാരിച്ച്‌ ആയുധം വച്ച്‌ മുട്ടുമടക്കി സുല്ലിടാതെ ഒരുവട്ടം കൂടി ശ്രമിക്കുക. അതിപ്പോ വെയ്റ്റ് കുറക്കാന്‍ ആകട്ടെ, ഡ്രൈവിംഗ് പഠിക്കാന്‍ ആകട്ടെ, ഒരു യൂട്യൂബ് ചാനല്‍ തുടങ്ങാന്‍ ആവട്ടെ, ഒരു ഓണ്‍ലൈന്‍ കോഴ്‌സിന് ചേരാന്‍ ആവട്ടെ... എന്തുമാകട്ടെ , അങ്ങനെ നേടിയെടുക്കുന്ന വിജയങ്ങള്‍ നമുക്ക് സമ്മാനിക്കുന്ന കോണ്‍ഫിഡന്‍സ് ഒത്തിരി വലുതായിരിക്കും.

ഒരു ലിസ്റ് ഉണ്ടാക്കു...
നിങ്ങളുടെ ആഗ്രഹങ്ങളുടെ, സ്വപ്നങ്ങളുടെ, നിങ്ങള്‍ നേടാന്‍ ആഗ്രഹിക്കുന്ന കാര്യങ്ങളുടെ, പോകാനും വാങ്ങാനും ചെയ്യാനും ഇഷ്ടപ്പെടുന്നവയുടെ ഒരു ലിസ്റ്റ്. അതു ഉണ്ടാക്കി മനസ്സിലും, മൊബൈലിലും എവിടെ എങ്കിലും ഒക്കെ പേസ്റ്റ് ചെയ്യൂ. എന്നും ഓര്‍ക്കാന്‍. പിന്നെക്ക് മാറ്റി വെച്ചു ഒടുക്കം ആ ലിസ്റ്റിന്റ നീളം കൂട്ടി കൊണ്ടിരിക്കാതെ ഇടക്കൊക്കെ ആ ലിസ്റ്റില്‍ നിന്ന് എന്തെങ്കിലുമൊക്കെ ഡിലീറ്റ് ചെയ്യണം. അതിനു ആദ്യം സ്വപ്നങ്ങള്‍ കാണാന്‍ ധൈര്യം കാണിക്കണം. വഴികള്‍ തനിയെ പതിയെ തെളിഞ്ഞു വരുമെന്ന് വിശ്വസിക്കുക. ഒരു സ്വയം തൊഴില്‍ കണ്ടെത്തുകയോ ജോലിയില്‍ സമ്പാദിക്കുന്നതില്‍ നിന്നു നിങ്ങള്‍ക്കായി മാത്രം കുറച്ചു തുക മാറ്റി സൂക്ഷിക്കുകയോ ചെയ്യാം. ഒരു സെക്കണ്ടറി വരുമാനം കണ്ടെത്തുക.


നേരിട്ടു കാണാത്തവ വിശ്വസിക്കേണ്ട
ഫേസ്ബുക്കും വാട്ട്‌സ് ആപ്പും ഒക്കെ തുറന്നാല്‍ പോസ്റ്റുകളുടെയും, സ്റ്റാറ്റസുകളുടെയും ബഹളമാണ്. നിമിഷംപ്രതി മാറിക്കൊണ്ടിരിക്കുന്ന നൂറ് നൂറ് ഫോട്ടോകള്‍, സ്റ്റോറികള്‍. ഫീലിംഗ് ലൗ, ഫീലിംഗ് കൂള്‍. അങ്ങനെ എന്തെല്ലാം ഫീലിംഗുകള്‍. പലതരം റസ്റ്ററന്റുകള്‍, കൊതിപ്പിക്കുന്ന ഫുഡ് കഴിക്കുന്ന ഫോട്ടോകള്‍, കറങ്ങാന്‍ വേള്‍ഡ് ടൂര്‍ പോയതിന്റെ ഫോട്ടോസ്, റൊമാന്റിക് കാന്‍ഡില്‍ ലൈറ്റ് ഡിന്നറുകളുടെയും, അടിച്ചു പൊളിച്ചു ജീവിതം കളര്‍ ആയി ആഘോഷിക്കുന്നവരുടെയും ജീവിതമാണ് പലപ്പോഴും സോഷ്യല്‍ മീഡിയയില്‍ കാണാറുള്ളത്. കാണുന്നതില്‍ തെറ്റില്ല .എന്നാല്‍, 'ഇവര്‍ എല്ലാം സുഖത്തിലും സന്തോഷത്തിലും ജീവിക്കുന്നു. ഞാന്‍ മാത്രം ഇങ്ങനെ ആയല്ലോ ഈശ്വരാ..' എന്ന തോന്നല്‍ മനസ്സില്‍ ഉണ്ടാകാതെ സൂക്ഷിക്കണം. ഓര്‍ക്കുക. ഈ സ്റ്റോറികളുടെയും ഫോട്ടോകളുടെയും പിന്നിലെ യഥാര്‍ത്ഥ സ്റ്റോറി അങ്ങനെ ആവണം എന്നില്ല.

ശാന്തി, ശാന്തി...
ചില മനുഷ്യരുടെ ചില നേരത്തെ പ്രവൃത്തികള്‍ കണ്ടാല്‍ ഉള്ളംകാലില്‍ നിന്ന് ദേഷ്യം ഇരച്ചുകയറും. ഒന്നും രണ്ടും പറഞ്ഞ് ഉണ്ടാക്കുന്ന വഴക്കുകളില്‍ കൂടുന്ന ബിപി നിങ്ങളുടേത് മാത്രമായിരിക്കും. നഷ്ടപ്പെടുന്ന സ്വസ്ഥതയും നിങ്ങളുടേതാകും. അതുകൊണ്ട് ഇനി വഴക്കിടുന്നതിനു മുമ്പ് ഒരുവട്ടം കൂടി ആലോചിക്കുക. ഒരു കണ്ണും ഒരു ചെവിയും അടച്ചു പിടിച്ചത് പോരെങ്കില്‍ മറ്റേ കണ്ണും, മറ്റേ ചെവിയും കൂടി അടച്ച്‌ വക്കുക. എന്നിട്ട് ദീര്‍ഘമായി പത്തുവട്ടം ശ്വാസമെടുത്ത് വിടുക. മനസ്സൊന്നു സമാധാനമായി കഴിയുമ്പോള്‍ നമുക്ക് ഇതിനെല്ലാം പരിഹാരം ഉണ്ടാവും.


പ്രായം വെറും നമ്പര്‍ മാത്രം .
ജീവിതത്തിന്റെ ഉത്തരവാദിത്തങ്ങള്‍ എല്ലാം തീര്‍ത്ത് സമാധാനമായി വീട്ടില്‍ ഇരിക്കുന്ന ഒരു കാലഘട്ടമുണ്ട്. മക്കളുടെ വിദ്യാഭ്യാസവും, വിവാഹവും ഒക്കെ മംഗളകരമായി നടത്തി, കുഞ്ഞു മക്കളെയും കളിപ്പിച്ചു സന്തോഷമായി ഇരിക്കേണ്ട ഒരു കാലഘട്ടം. എന്നാല്‍ രോഗത്തിന്റെ വ്യാകുലതകളും, അടുത്തില്ലാത്ത മക്കളെകുറിച്ചുള്ള വേവലാതികളും, അടുത്തുള്ള മക്കളെക്കുറിച്ചുള്ള നീരസങ്ങളും ഒക്കെയായി പലപ്പോഴും ആ കാലം അത്ര സുഖമുള്ളതായിരിക്കില്ല.അപ്പോഴും, പരാതികള്‍ക്കു നില്‍ക്കാതെ, ഓരോന്നാലോചിച്ച്‌ മനസ്സു വേദനിച്ചിരിക്കാതെ പറമ്പിലും തൊടിയിലും ആയി, നട്ടും നനച്ചും കുഞ്ഞു മക്കള്‍ക്കൊപ്പം കഥകളും കവിതകളും ഓര്‍മ്മകളും പങ്കുവെച്ച്‌ വാര്‍ദ്ധക്യത്തിനു പിടികൊടുക്കാതെ ഊര്‍ജ്ജസ്വലമായി തന്നെ മുന്നോട്ടു പോകുക.
മക്കള്‍ വിദേശത്തുള്ളവർ ഫ്‌ലൈറ്റില്‍ ഒക്കെ കയറി ഒന്നു ലോകം ചുറ്റി വരട്ടെ. 'ഒരു ചെയ്ഞ്ച് ആര്‍ക്കാണ് ഇഷ്ടമല്ലാത്തത്' എന്ന പരസ്യവാചകം ഓര്‍മിപ്പിക്കും പോലെ. എനിക്ക് വയസ്സ് ആയിട്ടില്ല, ഇനിയും ജീവിക്കാന്‍ ഒരുപാട് ജീവിതം മുന്നോട്ട് ഉണ്ട് എന്നു ഇളം തലമുറയെ കൂടെ തോന്നിപ്പിക്കണം....'
'ഹൗ ഓള്‍ഡ് ആര്‍ യൂ' ഫിലിമിലെ ഡയലോഗ് പോലെ 'പ്രായം വെറും നമ്പര്‍ ആണെന്ന് നമുക്കും പറയാമെന്നേ....ബാക്കി അവശേഷിക്കുന്ന ജീവിതം നല്ല ത്രില്‍ ആക്കി, ഹാപ്പി ആയി ജീവിക്കാം.









ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...

അടിവസ്ത്രത്തില്‍ ഓട്ട വീഴുന്നത് ഇക്കാരണത്താല്‍? ഉപയോഗിക്കുന്നവരുടെ ശ്രദ്ധയ്ക്ക്

അടിവസ്ത്രങ്ങള്‍ ദീര്‍ഘകാലം മാറ്റാതെ ഉപയോഗിക്കുന്ന നിരവധി ആളുകളുണ്ട്. അതില്‍ സ്ത്രീകളും പുരുഷന്മാരും വരും. പലരും പുറത്തേയ്ക്ക് കാണുന്ന വസ്ത്രങ്ങള്‍ മനോഹരമായി നിലനിര്‍ത്താന്‍ ശ്രദ്ധിക്കുമെങ്കിലും പലരും സ്വകാര്യ ഭാഗത്തോട് ചേര്‍ന്നിരിക്കുന്ന അടിവസ്ത്രങ്ങള്‍ പലരും കൃത്യമായ രീതിയില്‍ പരിചരിക്കാറില്ല. പ്രത്യേകിച്ച്‌ അടിവസ്ത്രങ്ങളില്‍ ഓട്ടവീണാലും അവ മാറ്റാതെ ഉപയോഗിക്കുന്നവര്‍ മനസ്സിലാക്കേണ്ട ചില വസ്തുതകളുണ്ട്. അവ എന്തെല്ലാമെന്ന് നോക്കാം. ആരോഗ്യ വശം ദീര്‍ഘകാലമായി ഒരോ അടിവസ്ത്രം ഉപയോഗിച്ചാല്‍, അല്ലെങ്കില്‍, കീറിയതും, സുഷിരങ്ങള്‍ ഉള്ളതുമായ അടിവസ്ത്രങ്ങള്‍ ഉപയോഗിച്ചാല്‍ ഇത് പലവിധത്തിലുള്ള ആരോഗ്യ പ്രശ്‌നങ്ങള്‍ക്ക് കാരണമാകുന്നു. സ്വകാര്യഭാഗത്ത് വിട്ടുമാറാത്ത ദുര്‍ഗന്ധം ഉണ്ടാകുന്നതിന് കാരണമാകുന്നുണ്ട്. അതുപോലെ, ചിലര്‍ക്ക് അലര്‍ജി പ്രശ്‌നങ്ങള്‍ രൂപപ്പെടാം. അമിതമായി അലര്‍ജി പ്രശ്‌നങ്ങള്‍ ഉണ്ടായാല്‍ അത, സ്വകാര്യ ഭാഗത്ത് തടിപ്പ്, ചൊറിച്ചില്‍, നിറവ്യത്യാസം, വേദന എന്നിവ ഉണ്ടാകുന്നതിനും കാരണമാകുന്നു. ചിലര്‍ക്ക് കുരുക്കള്‍ വരാനും, അണുബാധ ഉണ്ടാകാനും കാരണമായേക്കാം. ഇതെല്ലാം വൃത്തിയേയും, ആരോഗ്യത്തേയ...

ചെറുപയറിനും ചെറുപയർ പൊടിക്കും നിരവധി ഗുണങ്ങൾ ഉണ്ട്

ചെറുപയറിന്റെയും ചെറുപയർ പൊടിയുടെയും ഗുണങ്ങൾ അറിയാമോ...? സൗന്ദര്യസംരക്ഷണത്തിന് വളരെയധികം സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറിയ കുട്ടികള്‍ക്ക് പോലും ചെറുപയര്‍ പൊടി തേച്ച് കുളിപ്പിക്കുന്ന ശീലം പണ്ടുമുതല്‍ക്കേ ഉണ്ട്. കാരണം ചര്‍മ്മസംരക്ഷണത്തില്‍ അ ത്രയേറെ പ്രാധാന്യമാണ് ചെറുപയര്‍ പൊടിക്ക് ഉള്ളത്. സോപ്പിന് പകരം ചെറുപയര്‍ പൊടി ഉപയോഗിക്കുന്നുണ്ട് നമ്മളില്‍ പലരും. കാരണം അത്രയേറെ ഗുണങ്ങളാണ് ചെറുപയര്‍ പൊടി നമുക്ക് നല്‍കുന്നത്. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ പല തരത്തിലുള്ള സൗന്ദര്യ പ്രശ്‌നങ്ങള്‍ക്ക് നമുക്ക് പരിഹാരം കാണാന്‍ സാധിക്കുന്നു. മുഖത്തിന്റെ പ്രശ്‌നങ്ങളാണെങ്കിലും ചര്‍മ്മത്തിന്റെ കാര്യത്തിലാണെങ്കിലും ഏത് അവസ്ഥയിലും പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. കേശസംരക്ഷണത്തിന്റെ കാര്യത്തിലും യാതൊരു പ്രശ്‌നവും ഇല്ലാതെ തന്നെ ചെറുപയര്‍ പൊടി ഉപയോഗിക്കാവുന്നതാണ്. ഏത് സൗന്ദര്യ പ്രശ്‌നങ്ങള്‍ക്കും പെട്ടെന്ന് തന്നെ പരിഹാരം കാണാന്‍ സഹായിക്കുന്ന ഒന്നാണ് ചെറുപയര്‍ പൊടി. ചെറുപയര്‍ പൊടി ഉപയോഗിക്കുമ്പോള്‍ ഏതൊക്കെ പ്രതിസന്ധികള്‍ക്ക് പരിഹാരം കാണാന്‍ സഹായിക്കുന്നു എന്ന് നോക്കാം. ഇത് ...

സ്മൂത്തി കഴിച്ച്‌, ദിവസം സമൂത്താക്കാം; ശീലമാക്കിക്കോളൂ. ഗുണങ്ങള്‍ നിങ്ങളെ തേടിവരും

രാവിലെ പോഷകഘടകങ്ങള്‍ അടങ്ങിയ ഭക്ഷണങ്ങള്‍ ശീലമാക്കുന്നതാണ് ആരോഗ്യത്തിന് ഉത്തമം.എല്ലാ ദിവസവും പഴ വർഗങ്ങള്‍ അടങ്ങിയ സ്മൂത്തി കഴിക്കുന്നത് ശീലമാക്കിയാല്‍ അതിന്റെ ഗുണവും നിങ്ങളെ തേടിയെത്തുമെന്നാണ് ചില പഠനങ്ങള്‍ വ്യക്തമാക്കുന്നത്. ശരീരഭാരം കുറയ്‌ക്കാൻ ആഗ്രഹിക്കുന്നവർക്കും കൂട്ടണമെന്ന് വിചാരിക്കുന്നവർക്കും പ്രഭാത ഭക്ഷണത്തോടൊപ്പം സ്മൂത്തി കഴിക്കാവുന്നതാണ്. ദിവസം മുഴുവൻ ഉന്മേഷമായി ഇരിക്കാനും വിശപ്പ് അകറ്റാനും സ്മൂത്തി സഹായിക്കുന്നു. പോഷകസമൃദ്ധമായ സ്മൂത്തികള്‍‌ ഏതൊക്കെയെന്ന് നോക്കാം… ബനാന സ്മൂത്തി വാഴപ്പഴം, ജെറി, നട്സ്, പാല്‍ എന്നിവ ചേർത്തുള്ള ബനാന സ്മൂത്തി ആരോഗ്യത്തിന് അത്യുത്തമമാണ്. കൂടാതെ വളരെയധികം രുചികരവുമാണ്. ഇത് വളരെ എളുപ്പത്തില്‍‌ തയ്യാറാക്കാനും സാധിക്കും. ബനാന സ്മൂത്തി ശീലമാക്കുന്നത് പ്രതിരോധ ശേഷി വർദ്ധിപ്പിക്കാനും മസ്തിഷ്ക വളർച്ചയ്‌ക്കും സഹായിക്കുന്നു. പൈനാപ്പിള്‍ സ്മൂത്തി ശരീരത്തിന് ഉന്മേ‌ഷദായകവും ആരോഗ്യത്തിന് ഗുണം ചെയ്യുന്നതുമായ ഒന്നാണ് പൈനാപ്പിള്‍ സ്മൂത്തി. മാമ്ബഴവും പൈനാപ്പിളും ചേർത്താണ് കൂടുതല്‍‌ പേരും പൈനാപ്പിള്‍ സ്മൂത്തി തയ്യാറാക്കുന്നത്. രൂചി കൂട്ടാനായാണ് ഇത്തരത്തില...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

വീട്ടിൽ നിന്നും നിന്നും പാറ്റയെ തുരത്തണോ ; ഇവ പരീക്ഷിക്കാം

അടുക്കളയിലും വീടിനുള്ളിലും പാറ്റയുണ്ടാക്കുന്ന ബുദ്ധിമുട്ടുകൾ ചെറുതല്ല. പാത്രങ്ങളിൽ ഭക്ഷണസാധനങ്ങളിലുമെല്ലാം ഇവ പറന്നെത്തും. ഇത് പലപ്പോഴും അസുഖങ്ങൾ പടരുന്നതിനും കാരണമാകും. ഷെൽഫുകളിലൊക്കെ ഇവ പെരുകുന്നത് വളരെ വേഗത്തിലാണ്. പ്രധാനമായി ശ്രദ്ധിക്കേണ്ടത് വീട് എപ്പോഴും വൃത്തിയാക്കിയിടുക എന്നുള്ളതാണ്.  അടുക്കളയില്‍, ഊണ്‍മുറിയില്‍, അടഞ്ഞുകിടക്കുന്ന ഒട്ടുമിക്ക സ്ഥലങ്ങള്‍, വസ്ത്രങ്ങള്‍ വെക്കുന്ന അലമാരയില്‍ എന്നുവേണ്ട വീട്ടിലെ ഒട്ടുമിക്ക മൂലകളിലും ക്ഷണിക്കപ്പെടാതെ വന്ന് താമസമാക്കുന്ന, പെരുകി പെരുകി വീട്ടില്‍ ആധിപത്യം സ്ഥാപിക്കുന്ന രണ്ട് ജീവികളില്‍ ഒന്ന് പാറ്റയാണ്. മറ്റേത് പല്ലിയാണെന്നതിലും സംശയമില്ലല്ലോ. ഒരിക്കല്‍ വന്ന് കഴിഞ്ഞാല്‍ ഇവ രണ്ടിനെയും വീട്ടില്‍ നിന്നും പൂര്‍ണ്ണമായി പറഞ്ഞയക്കുക അത്ര എളുപ്പമുള്ള കാര്യമല്ല. അതുകൊണ്ടുതന്നെ വീട്ടമ്മമാരുടെ പ്രധാന ശത്രുക്കള്‍ എന്ന് ഇവരെ വിളിക്കാം. കാണുമ്ബോഴുള്ള അസഹനീയത മാത്രമല്ല, പല തരത്തില്‍ പാറ്റശല്യം ആരോഗ്യത്തിന് ദോഷം ചെയ്യുന്നുണ്ട്. രോഗാണുക്കളെ വീട്ടിനുള്ളില്‍ എത്തിക്കുകയും അലര്‍ജി, ആസ്തമ തുടങ്ങിയ രോഗങ്ങള്‍ ഉണ്ടാക്കുകയും ചെയ്യുന്ന പാറ്റകള്‍ പാത...

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?.

ജീവിത പങ്കാളിയെ തന്റെ വഴിയിലേക്ക് കൊണ്ടുവരാൻ എന്താണ് വഴി ?. ദാമ്പത്യ ജീവിതം സുന്ദരമായ ഒരു കൂട്ടായ്മയാണ്. പക്ഷേ ദമ്പതികൾ തമ്മിലുളള പൊരുത്തകേടുകൾ മൂലം 42 ശതമാനം വിവാഹങ്ങളും വേർപിരിയലിലേക്കു നിങ്ങുന്നു. കുടുംബ കോടതികളുടെ എണ്ണം വർദ്ധിച്ചു കൊണ്ടിരിക്കുന്നു. പൊരുത്തക്കേടുകൾ ഒഴിവാക്കാനെന്താണ് വേണ്ടിയിരിക്കുന്നത്.? പങ്കാളിയെ കുറ്റം പറയാതിരിക്കുക എന്നതാണ് ആദ്യ വഴി. കുറ്റം പറയാത്ത പങ്കാളിയെ ആരായാലും ഇഷ്ടപ്പെടും.തെറ്റുകൾ സ്നേഹപൂർവ്വം തിരുത്തിയാൽ അതവർ മാനിക്കും. കുറ്റം പറയുന്നവർ വിചാരിക്കുന്നത് താൻ പറയുന്നത് നല്ലതിനു വേണ്ടിയല്ലേ എന്നാണ്. പങ്കാളിയുടെ മനസ്സിലെ ഉദ്ദേശം ശുദ്ധമായിരിക്കാം. പക്ഷേ സംഭവിക്കുന്നത് മറിച്ചാകാം. ഇന്നത്തെ ഓൺലൈനിലെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക എങ്ങനെ ഇരിക്കണം , നടക്കണം .എന്തു വസ്ത്രം ധരിക്കണം , എന്നിങ്ങനെ നിസ്സാര കാര്യങ്ങളെക്കുറിച്ച് പിന്നെയും പിന്നെയും നിർദ്ദേശങ്ങളുമായി പുറകേ നടന്നാൽ അനുസരിക്കാൻ തോന്നുകയില്ലല്ലോ? ആണായാലും പെണ്ണായാലും ആകൃതിയിലും പെരുമാറ്റത്തിലും വ്യത്യസ്ഥരായിരിക്കും ചില പ്രത്യേക രീതിയിലെ അവർക്ക് പെരുമാറാനും ചിന്തിക്കാനു...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...