ശരീരത്തിലെ സ്ട്രെച്ച് മാർക്കുകൾ ഒരു സാധാരണ പ്രതിഭാസമാണ്. ഗർഭകാലത്തും, ശരീരഭാരം പെട്ടെന്ന് കൂടുമ്പോഴും അല്ലെങ്കിൽ കുറയുമ്പോഴും, ഹോർമോൺ വ്യതിയാനങ്ങൾ മൂലവും ഇവ ഉണ്ടാകാം. പലപ്പോഴും ചർമ്മത്തിന് ഇലാസ്തികത നഷ്ടപ്പെടുമ്പോഴാണ് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത്.
സ്ട്രെച്ച് മാർക്കുകൾ പൂർണ്ണമായും മാറ്റിയെടുക്കാൻ പ്രയാസമാണെങ്കിലും, അവയുടെ നിറം കുറയ്ക്കാനും ചർമ്മം കൂടുതൽ ആരോഗ്യകരമാക്കാനും സഹായിക്കുന്ന ചില വഴികളുണ്ട്.
വീട്ടിൽ തന്നെ ചെയ്യാവുന്ന ചില പരിഹാരങ്ങൾ:
മോയിസ്ചറൈസറുകൾ: ചർമ്മത്തെ എപ്പോഴും ഈർപ്പമുള്ളതാക്കി വെക്കുന്നത് സ്ട്രെച്ച് മാർക്കുകൾ കുറയ്ക്കാൻ സഹായിക്കും. കറ്റാർവാഴ, ഷിയ ബട്ടർ, കൊക്കോ ബട്ടർ എന്നിവ അടങ്ങിയ മോയിസ്ചറൈസറുകൾ ഉപയോഗിക്കാം.
വിറ്റാമിൻ ഇ ഓയിൽ: ചർമ്മത്തിന്റെ ആരോഗ്യം മെച്ചപ്പെടുത്താൻ വിറ്റാമിൻ ഇ ഓയിലിന് കഴിവുണ്ട്. ഇത് പതിവായി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുന്നത് അവയുടെ രൂപം മെച്ചപ്പെടുത്താൻ സഹായിക്കും.
ഹൈഡ്രേഷൻ: ആവശ്യത്തിന് വെള്ളം കുടിക്കുന്നത് ചർമ്മത്തിന്റെ ഇലാസ്തികത നിലനിർത്താൻ സഹായിക്കും. ഇത് സ്ട്രെച്ച് മാർക്കുകൾ ഉണ്ടാകുന്നത് ഒരു പരിധി വരെ തടയുന്നു.
ആരോഗ്യകരമായ ഭക്ഷണം: വിറ്റാമിൻ സി, വിറ്റാമിൻ ഇ, സിങ്ക്, സിലിക്ക എന്നിവ അടങ്ങിയ ഭക്ഷണങ്ങൾ കഴിക്കുക. ഇത് ചർമ്മത്തിന്റെ പുനരുജ്ജീവനത്തിന് സഹായിക്കും.
വീട്ടിൽ പരീക്ഷിക്കാം
1-വെളുത്തുള്ളി നീരും ഒലീവ് ഓയിലും മിശ്രിതമാക്കി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. കുറച്ചു ദിവസം ഇത് ആവർത്തിക്കുന്നത് ഫലം നല്‍കും.
2-നാരങ്ങാ നീരും കുക്കുമ്പർ ജ്യൂസും തുല്യ അളവിൽ കലർത്തി സ്ട്രെച്ച് മാർക്കുകളിൽ പുരട്ടുക. പത്ത് മിനിറ്റിനുശേഷം ചെറുചൂടുള്ള വെള്ളം ഉപയോഗിച്ച് കഴുകിക്കളയാം.
3-പാൽപ്പാട കൊണ്ട് സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് ദിവസവും മസാജ് ചെയ്യാം. വിരലുകൾ ചർമ്മത്തിൽ വട്ടത്തിൽ ചലിപ്പിച്ച് വേണം മസാജ് ചെയ്യാൻ. ഇത് മൂന്ന് മാസക്കാലം ചെയ്യണം.
4-സ്ട്രെച്ച് മാര്‍ക്സ് ഉള്ള ഭാഗത്ത് സൺസ്‌ക്രീൻ പുരട്ടുന്നതും അടയാളം കുറയാന്‍ സഹായിക്കും.
5-സ്‌ട്രെച്ച് മാർക്കുകളെ അകറ്റാന്‍ വെളിച്ചെണ്ണ സഹായിക്കും. ഇതിനായി സ്‌ട്രെച്ച് മാർക്കുകളുള്ള ഭാഗത്ത് ദിവസവും വെളിച്ചെണ്ണ പുരട്ടാം.
6-സ്‌ട്രെച്ച് മാർക്‌സുള്ള ഭാഗത്ത് തേന്‍ പുരട്ടി, മസാജ് ചെയ്യുന്നത് ഇവയെ അകറ്റാന്‍ സഹായിക്കും.
7--)ബദാം ഓയിൽ, വെളിച്ചെണ്ണ എന്നിവ തുല്യ അളവിൽ പുരട്ടുന്നതും ഫലം നല്‍കും.
8-സ്‌ട്രെച്ച് മാര്‍ക്കുകളുള്ള ഭാഗങ്ങളില്‍ അല്‍പ്പം ആവണക്കെണ്ണ ദിവസവും പുരട്ടാം. ആവണക്കെണ്ണയില്‍ അടങ്ങിയിരിക്കുന്ന ആന്‍റി ഓക്സിഡന്‍റുകളാണ് സ്‌ട്രെച്ച് മാര്‍ക്കുകളെ അകറ്റാന്‍ സഹായിക്കുന്നത്. കൂടാതെ ചർമ്മത്തിന്‍റെ 'ഇലാസ്റ്റിസിറ്റി' നിലനിർത്താനും ചര്‍മ്മത്തിലുണ്ടാവുന്ന ചുളിവുകളെ തടയാനും ഇവയ്ക്ക് കഴിവുണ്ട്.
9-ശരീരത്തിലുണ്ടാകുന്ന സ്ട്രെച്ച് മാർക്ക് മാറ്റാന്‍ കറ്റാര്‍വാഴ സഹായിക്കും. ഇതിനായി ദിവസവും സ്ട്രെച്ച് മാർക്ക് ഉള്ള ഭാഗത്ത് കറ്റാര്‍വാഴ നീര് പുരട്ടി നല്ലത് പോലെ മസാജ് ചെയ്യാം.
10-മുട്ടയുടെ വെള്ളയും സ്‌ട്രെച്ച് മാർക്‌സിന് നല്ലൊരു പരിഹാരമാണ്. സ്‌ട്രെച്ച് മാർക്‌സ് ഉള്ള ഭാഗത്ത് മുട്ടയുടെ വെള്ള പുരട്ടാം. ആഴ്ചയില്‍ മൂന്ന് ദിവസം വരെയൊക്കെ ഇങ്ങനെ ചെയ്യാം.
ചില സ്ട്രെച്ച് മാർക്കുകൾക്ക് കൂടുതൽ ഫലപ്രദമായ ചികിത്സ ആവശ്യമായി വന്നേക്കാം. ഇതിനായി ഒരു നല്ലൊരു ചികിത്സ സമീപിക്കാവുന്നതാണ്.
ഓരോ വ്യക്തിയുടെയും ചർമ്മം വ്യത്യസ്തമായതുകൊണ്ട് തന്നെ എല്ലാ ചികിത്സാരീതികളും എല്ലാവർക്കും ഒരുപോലെ ഫലപ്രദമാകണമെന്നില്ല. അതുകൊണ്ടുതന്നെ, ഒരു നല്ല ചികിത്സ കന്റെ ഉപദേശം തേടുന്നത് ഉചിതമായ ചികിത്സ കണ്ടെത്താൻ നിങ്ങളെ സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.