ജീവിതത്തിൽ എറിഞ്ഞ കല്ലും പറഞ്ഞ വാക്കും ഒരിക്കലും തിരിച്ചെടുക്കാൻ ആർക്കും ആവില്ല, എന്ത് ആവേശത്തിൻമേൽ എന്ത് സാഹചര്യത്തിൽ ഉപയോഗിക്കുന്ന വാക്കുകളും പറഞ്ഞ ആൾ മറന്നാലും ആ വാക്കുകൾ മൂലം മുറിവേറ്റ ആൾ ഒരുപക്ഷെ കാലങ്ങൾ കഴിഞ്ഞാലും മരിക്കുവോളം മറക്കില്ല. സ്വയം വാക്കുകൾ വളരെ ആലോചിച്ചു അളന്നു നോക്കി മാത്രം ഉപയോഗിക്കുവാൻ പഠിക്കുക, അത് ശീലിക്കുക. ഇഷ്ടമുള്ളതെല്ലാം വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാനായി ഇവിടെ ക്ലിക്ക് ചെയ്യുക പൂർണ്ണത കൈവരിക്കുന്നത് വലിയ കാര്യം ആണെങ്കിലും അത് നഷ്ടപ്പെടുന്നത് നമ്മുടെ തന്നെ ചെറിയ കാര്യങ്ങളിലെ അശ്രദ്ധയും അവിവേകവും മൂലമാണ്. ഒന്നിനോടും തനതായ മമതയില്ലാതെ എല്ലാം ഒരുപോലെ കൈപ്പിടിയിൽ ഒതുക്കാൻ ശ്രമിക്കുന്നവർക്ക് ഒന്നിന്റെയും പൂർണ്ണത അനുഭവിക്കാൻ ആവില്ല .ആളുകളെയും അനുഭവങ്ങളെയും മനസ്സിലാക്കുന്നതിൽ പരാജയപ്പെടുന്നത് ദൃഷ്ടി സ്ഥിരത ഇല്ലാത്തത് കൊണ്ടാണ് . വിളറിയതും വികൃതവുമായ കാഴ്ച്ചകൾ എല്ലാം സങ്കീർണ്ണത കൊണ്ട് മാത്രം ആകണം എന്നില്ല . കണ്ണുകളുടെ അനിശ്ചിതത്വം കൊണ്ടും ആകാം. ശാന്തമായവയിൽ എല്ലാം തെളിമയുണ്ടാകും. തിരക്കിനൊപ്പം ഒറ്റക്ക് ഇരുന്നുള്ള അപഗ്രഥനങ്ങളും ഉണ്ടാകണം . ഇല്ല...