ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ



ഓരോ വ്യക്തിയും വ്യത്യസ്തരാണ്. വളര്‍ന്നു വന്ന സാഹചര്യം, പഠനം, കൂടെ ഇടപഴകിയ കൂട്ടുകാര്‍, നാട്ടുകാരും വീട്ടുകാരും, നാം കണ്ടു വളര്‍ന്ന വ്യക്തികള്‍ ഇതെല്ലാം നമ്മുടെ സ്വഭാവരൂപീകരണത്തിന് അടിത്തറ പാകിയിട്ടുണ്ടാവും. അതുപോലെ തന്നെയാവണം അപ്പുറത്തുള്ള ആളും. നമ്മളെ പോലെ വ്യത്യസ്തന്‍ ആണ് അയാളുമെന്ന ബോധം ഉണ്ടാവണം.


ഒരു വ്യക്തിയുടെ നല്ല വശങ്ങള്‍ മാത്രം കണ്ട് അവരെ സ്‌നേഹിക്കരുത്. ചീത്ത വശങ്ങള്‍ കൂടുതല്‍ മനസിലാക്കി വെക്കാം, അവിടെ പരസ്പരം ഒന്ന് താണ് കൊടുക്കാന്‍ കഴിയും, ഈഗോ മാറ്റിവെച്ച്‌ മറ്റേ ആളുടെ ദേഷ്യത്തില്‍ മിണ്ടാതിരിക്കാം, അഡ്ജസ്‌റ്‌മെന്റ് അത് രണ്ട് ഭാഗത്തു നിന്നും വരുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയും.


ജീവിതത്തിൽ പല കാര്യങ്ങൾക്കുമായി നമ്മളെ തേടി വരുന്നവർ എല്ലാം നമ്മെ പൂർണമായി അറിഞ്ഞ് , വിശ്വസിച്ച് വരുന്നവർ ആകണം എന്നില്ല. അത് സ്‌നേഹമോ പ്രണയമോ ആവണമെന്നില്ല. മറിച്ച്‌ അയാളുടെ ആ സമയത്തെ വികാരവിക്ഷോഭങ്ങളില്‍ ഒരു സഹായത്തിനോ ആശ്രയത്തിനോ പറ്റുന്ന ഒരാളെ ഓര്‍ത്തെടുക്കുന്നതാവാം. അത് പെട്ടെന്ന് വന്ന ചിന്ത ആകണം എന്നില്ല. കൂട്ടുകാരിലും, കണ്ടു പരിചയമുള്ള മുഖങ്ങളിലും ഏറ്റവും മികച്ച ഒരാളെന്ന ഏറെക്കാലത്തെ തോന്നല്‍ ആയിരിക്കാം.


ആ സമയം, അതൊരു സ്‌നേഹമാണെന്നു ഓര്‍ത്ത് നമ്മള്‍ ഇടപെട്ടാല്‍, ആ അനുമാനം തെറ്റിപ്പോയെന്ന് പിന്നീട് തോന്നിയേക്കാം. പിന്നീട് ഒന്നിച്ചു ജീവിക്കുമ്പോള്‍ നിങ്ങളുടെയും അവരുടെയും യഥാര്‍ത്ഥ സ്വഭാവം മനസിലാവും. അതൊരിക്കലും നേരത്തെ കണ്ട ആളുടേത് ആയിരിക്കില്ല. മറ്റൊരു മുഖമായിരിക്കും.


പരസ്പരമുള്ള പരിചയം ഒരിക്കലും ഏത് ബന്ധത്തിനും ആഴം കുറിക്കില്ല. കൂട്ടുകാരായി, കണ്ണില്‍ നോക്കി സംസാരിച്ച്‌ (കണ്ണില്‍ നോക്കി സംസാരിക്കുന്നത് ആത്മാര്‍ത്ഥത ഉണ്ടെങ്കിലേ നടക്കു, എന്തെങ്കിലും കള്ളത്തരം ഉള്ളില്‍ ഒളിപ്പിച്ച ഒരു വ്യക്തിക്ക് ഒരിക്കലും അത് സാധ്യമല്ല, അറിയാതെ മുഖം താഴ്ത്തി സംസാരിച്ചു പോകും) കുറേ സമയം കൂടെ ചിലവഴിച്ച്‌ നന്നായി മനസിലാക്കിയാലേ ആ ആഴമുണ്ടാവൂ. ഇഷ്ടാനിഷ്ടങ്ങളും താല്‍പര്യങ്ങളും കാഴ്ചപ്പാടുകളും- ഭക്തിയും, എന്തിന് ഭക്ഷണ താല്പര്യങ്ങൾ വരെ -പരസ്പരം മനസ്സിലാക്കിയിരിക്കണം.


ഓരോ വ്യക്തിയും വ്യത്യസ്തരാണ്. വളര്‍ന്നു വന്ന സാഹചര്യം, പഠനം, കൂടെ ഇടപഴകിയ കൂട്ടുകാര്‍, നാട്ടുകാരും വീട്ടുകാരും, നാം കണ്ടു വളര്‍ന്ന വ്യക്തികള്‍ ഇതെല്ലാം നമ്മുടെ സ്വഭാവരൂപീകരണത്തിന് അടിത്തറ പാകിയിട്ടുണ്ടാവും. അതുപോലെ തന്നെയാവണം അപ്പുറത്തുള്ള ആളും. നമ്മളെ പോലെ വ്യത്യസ്തന്‍ ആണ് അയാളുമെന്ന ബോധം ഉണ്ടാവണം. ഞാന്‍ വിചാരിക്കുന്നത് പോലെ, ഞാന്‍ ആഗ്രഹിക്കുന്നത് പോലെ പിന്നീട് മാറ്റി എടുക്കാന്‍ കഴിയും എന്നാണ് ആലോചന എങ്കില്‍ നടപ്പില്ല, സ്‌നേഹത്തിനു വേണ്ടി ചിലപ്പോള്‍ ശ്രമിക്കുമായിരിക്കും. എന്നാല്‍, ഇന്നത്തെ മിക്ക ആള്‍ക്കാരും ആ ശ്രമം പോലും നടത്തില്ല. അഥവാ ശ്രമിച്ചാലും ഒരു നിശ്ചിത സമയം കഴിഞ്ഞാല്‍ സ്വസ്വഭാവത്തിലേക്ക് തിരിച്ചു പോകും.


ഒരു വ്യക്തിയെ, അയാളുടെ വ്യക്തിത്വം അതേപോലെ നമുക്ക് അംഗീകരിക്കാന്‍ കഴിയുന്നുണ്ട് എങ്കില്‍, മനസിലാക്കാന്‍ പറ്റുന്നുണ്ട് എങ്കില്‍ മാത്രം ഒരു ബന്ധത്തിലേക്ക് പോവുന്നതാണ് നല്ലത്.


പണമോ പ്രശസ്തിയോ ആഡംബരങ്ങളോ വീടോ സ്ഥലമോ നല്ല വേഷ ഭൂഷാദികളോ അല്ല ഒരു ബന്ധത്തിന് വേണ്ടതും ആഗ്രഹിക്കപ്പെടേണ്ടതും അംഗീകരിക്കപ്പെടേണ്ടതും. സ്‌നേഹിക്കാനും, സന്തോഷങ്ങള്‍ പങ്കു വക്കാനും, സങ്കടങ്ങളില്‍ ഒന്ന് ഓടിക്കയറാനും ഒരു ചുമല്‍ എങ്കിലും ഈ ലോകത്ത് നമുക്കായി ഉണ്ടെങ്കില്‍ ജീവിക്കാനൊക്കെ ഒരു ഹരമാണ്. ജീവിതത്തിനു അര്‍ത്ഥം ഉണ്ടാക്കുന്നത് അപ്പോഴാണ്.


പ്രണയം തന്നെ നോക്കു. ഒരാള്‍ ഇല്ലാതെ ജീവിക്കാന്‍ മറ്റൊരാള്‍ക്ക് കഴിയും എന്നിരിക്കെ, അയാളില്ലാതെ ജീവിക്കാന്‍ കഴിയില്ല എന്ന് തോന്നിപ്പിക്കുന്ന ഒരു കൺകെട്ട് വിദ്യ, 'അത്ഭുതം' ആണ് 'പ്രണയം'


ജാതിയോ, മതമോ, കുലമോ, പഠനമോ, പണമോ ജീവിത സാഹചര്യങ്ങളോ (മോശം അവസ്ഥയില്‍ ആണെങ്കില്‍ ഞാന്‍ കൂടെ ചെന്ന് നിന്നു അത് നേരെ ആക്കാന്‍ പരിശ്രമിക്കും എന്ന വിശ്വാസം വേണം.) ഒന്നും തടസ്സം ആകില്ല, രണ്ടു പേരുടെ മനസ്സ് ഒന്നാണെങ്കില്‍. രണ്ടില്‍ ഒരാള്‍ ഇതില്‍ ഏതിലെങ്കിലും ഭ്രമിക്കുന്ന ആള്‍ ആയാലും പ്രശ്‌നം തന്നെ. ചെറിയ കാര്യങ്ങളില്‍ സന്തോഷം കണ്ടെത്തണം, തൃപ്തി ആയിരിക്കണം, അല്ലെങ്കില്‍ ജന്‍മദിനം മറന്നു എന്ന കുഞ്ഞുകാര്യം മതിയാവും അന്നത്തെ സ്വൈര്യം നശിക്കാന്‍.( പ്രണയം പൈങ്കിളി ആണ് കേട്ടോ, പരസ്പരം കുറ്റപ്പെടുത്തല്‍ മാത്രമല്ലാതെ ഇടക്ക് മനസ്സ് നിറഞ്ഞു അഭിനന്ദിക്കുന്നത് നന്നായിരിക്കും, ഒരു നല്ല ഭക്ഷണം ഉണ്ടാക്കിയാല്‍, സമയത്തിന് വിളിച്ചുണര്‍ത്തിയാല്‍ പോലും സന്തോഷിക്കാം.)


പരസ്പരം സംസാരിക്കാന്‍ അവസരം ഉണ്ടാക്കണം, എത്ര തിരക്കില്‍ ആയാലും ഒരു ദിവസത്തില്‍ ഒരു അഞ്ചു മിനിറ്റ് നേരം സംസാരിക്കാനും അന്നത്തെ കാര്യങ്ങള്‍ പങ്കു വക്കാനും ശ്രമിക്കണം. ശരീരം ശ്രദ്ധിക്കുന്ന ആള്‍ക്കാര്‍ ആണെങ്കില്‍ ഒന്നിച്ചുള്ള നടത്തമോ വ്യായാമമോ ഒക്കെ കേള്‍ക്കാനും, സംസാരിക്കാനുമുള്ള അവസരങ്ങള്‍ ആക്കാം. യാത്രകള്‍ താല്പര്യങ്ങള്‍ നോക്കി നടത്താം, യാന്ത്രിക ജീവിതത്തില്‍ നിന്നും ഒരു മാറ്റം രണ്ടുപേര്‍ക്കും അനിവാര്യമാണെന്ന് മറക്കാതിരിക്കാന്‍ യാത്രകള്‍ സഹായിക്കും.


ഒരു വ്യക്തിയുടെ നല്ല വശങ്ങള്‍ (ലോകത്തിലെ എല്ലാ മനുഷ്യരിലും നല്ലതും ചീത്തയും സ്വഭാവങ്ങളുണ്ട് ) മാത്രം കണ്ട് അവരെ സ്‌നേഹിക്കരുത്. ചീത്ത വശങ്ങള്‍ കൂടുതല്‍ മനസിലാക്കി വെക്കാം, അവിടെ പരസ്പരം ഒന്ന് താണ് കൊടുക്കാന്‍ കഴിയും, ഈഗോ മാറ്റിവെച്ച്‌ മറ്റേ ആളുടെ ദേഷ്യത്തില്‍ മിണ്ടാതിരിക്കാം, അഡ്ജസ്‌റ്‌മെന്റ് അത് രണ്ട് ഭാഗത്തു നിന്നും വരുമ്പോള്‍ പ്രശ്‌നങ്ങള്‍ കുറയും. പിന്നെ കെയര്‍. ശ്രദ്ധ ആഗ്രഹിക്കാത്തതായി ആരും ഇല്ല, പരസ്പരം നന്നായി കെയര്‍ ചെയ്യാം. വീട്ടിലായാലും ജോലികള്‍ ഒരുമിച്ച്‌ ചെയ്ത് തീര്‍ക്കാം. (എല്ലാത്തിലും തുല്യ പങ്കാളിത്തം ബന്ധം ഊഷ്മളമാക്കും.)


മറ്റുള്ളവരുടെ ജീവിതവും, ചര്യകളും താരതമ്യപ്പെടുത്താതിരിക്കാന്‍ ശ്രദ്ധിക്കണം. ആരും മറ്റൊരാളെ പോലെ എന്ന് കേള്‍ക്കാന്‍ ഇഷ്ടപ്പെടില്ല. ആര്‍ക്കും മറ്റാരെയും പോലെ ആകാനും സാധിക്കില്ല, മറ്റുള്ളവര്‍ അംഗീകരിച്ചാലും ഇല്ലെങ്കിലും അവരവരുടെ ജീവിതത്തിലെ സൂപ്പര്‍ ഹീറോ അവരവര്‍ തന്നെയാണ്.


പ്രണയം പൈങ്കിളി ആകുന്നത്, ഏറ്റവും കംഫര്‍ട് സോണില്‍ നില്‍ക്കുമ്പോഴാണ്. തിരക്കും, ടെന്‍ഷനും സ്ട്രെസും വരുമ്പോള്‍ ആ അവസ്ഥ മാറും. ആ സമയം പങ്കാളി സമാധാനപരമായി കാത്തിരിക്കുക, പഴയ ആളായി തിരിച്ചു വരുന്നത് വരെ. അല്ലാതെ ഏത് നേരവും പരാതി പറഞ്ഞോ, മെസേജ് അയച്ചു കുറ്റപ്പെടുത്തിയോ യാതൊരു മാറ്റവുമുണ്ടാക്കാനാവില്ല. രണ്ടുപേര്‍ക്കും അവരവരുടേതായ പ്രൊഫഷണല്‍ ലൈഫ് ഉണ്ടാവും. സ്വകാര്യ ജീവിതത്തിലേക്ക് അതു കലര്‍ത്താതിരിക്കാന്‍ രണ്ടുപേരും ശ്രദ്ധിക്കുക മാത്രമേ വഴിയുള്ളു.


മറ്റെന്തിനെക്കാളും ഉപരി നല്ലൊരു സൗഹൃദം തമ്മില്‍ സൂക്ഷിക്കണം, കൂട്ടുകാരന്‍ / കൂട്ടുകാരി ആയിരിക്കട്ടെ, എതിര്‍വശത്തുള്ള ഉള്ള ആള്‍. ബൗദ്ധികമായി ഉയര്‍ന്ന അവസ്ഥയിലുള്ള ആള്‍ കൂടെ ആണെങ്കിലോ, പെട്ടെന്നൊരു കാര്യത്തിന് ഉത്തരം കിട്ടാതെ വന്നേക്കാം. മറ്റുള്ളവരോട് അഭിപ്രായം ചോദിക്കേണ്ട അവസ്ഥയും ഉണ്ടാകും. ആ സമയം ബുദ്ധിയും സാമര്‍ത്ഥ്യവും ഒത്തിണങ്ങിയ ഒരാളാണ് കൂടെ എങ്കില്‍ ആ പരിതസ്ഥിതികള്‍ ഒറ്റക്ക് നേരിടാനും, ഒരാള്‍ ഒന്ന് വീഴുമ്പോള്‍ താങ്ങായി നില്‍ക്കാനും സാധിക്കും.


ജീവിതത്തിൽ സ്‌നേഹവും വിശ്വാസവും പിന്തുണയും അത്യാവശ്യമാണ്. ജീവിതത്തില്‍ ലക്ഷ്യങ്ങളും, ആഗ്രഹങ്ങളും നേടിയെടുക്കാന്‍ അത്തരമൊരാളുടെ സാന്നിധ്യം ഏറെ ഗുണകരമാവും. സ്‌ട്രെസും ടെന്‍ഷനും കുറക്കാന്‍ നമ്മളെ ഒരുപാട് മനസിലാക്കുന്ന നമ്മുടെ കൂടെ നില്‍ക്കുന്ന ഒരാള്‍ക്കു കഴിയും. എന്തിനും ഏതിനും ഈ ലോകത്ത് ആ ഒരാള്‍ എന്റെ കൂടെ ഉണ്ടാവും. അവള്‍ / അവന്‍ എന്നെ വിശ്വസിച്ചാല്‍ പിന്നെ മറ്റാരൊക്കെ എന്തൊക്കെ പറഞ്ഞാലും അതൊരു വിഷയമാകില്ല. അതൊക്കെ തന്നെയല്ലേ ജീവിതത്തിനു നിറം പകരുന്നത്, രൂപവും, ഭാവവും പകരുന്നത്.


ഒരുപാട് സ്‌നേഹിച്ചു ഒരുപാട് സപ്പോര്‍ട്ട് ചെയ്ത്, ഒത്തിരി കാലം നന്നായി ജീവിക്കാന്‍ എല്ലാവര്‍ക്കും കഴിയട്ടെ. മരണം ഒന്നേ ഉള്ളു. ജീവിതം എല്ലാ ദിവസവും എല്ലാ നിമിഷവും ആണ്. ജീവിക്കുന്ന ഓരോ നിമിഷവും സ്‌നേഹഭരിതമാവട്ടെ.










ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി

നല്ല രുചിയുള്ള ചിക്കൻ ചട്ടിപ്പത്തിരി എളുപ്പത്തിൽ വ്യത്യസ്തമായി തയാറാക്കാവുന്ന വിഭവമാണ് ചിക്കൻ ചട്ടിപ്പത്തിരി. ചേരുവകൾ   ചിക്കൻ - 300 ഗ്രാം  മൈദ - 1 കപ്പ്‌  സവാള - 2 എണ്ണം  ഇഞ്ചി - ചെറിയ കഷ്ണം  വെളുത്തുള്ളി - 5 അല്ലി  മുട്ട - 3 എണ്ണം  ഉപ്പ് - ആവശ്യത്തിന്  തയാറക്കുന്ന വിധം   ചിക്കൻ കുറച്ച് ഉപ്പും കുരുമുളകുപൊടിയും ഗരംമസാലപ്പൊടിയും ഇഞ്ചി–വെളുത്തുള്ളിയും ചേർത്ത് വേവിക്കാം. ഇത് തണുത്തതിന് ശേഷം ഒന്ന് പിച്ചിയെടുക്കാം. ഇനി ഒരു പാനിൽ വെളിച്ചെണ്ണ ഒഴിച്ച് ചൂടായശേഷം അതിൽ ഇഞ്ചി വെളുത്തുള്ളി, സവാള എന്നിവ ചേർത്ത് വഴറ്റാം. ഇതിൽ പൊടികളെല്ലാം ചേർത്ത് ചൂടാക്കിയശേഷം വേവിച്ച് മാറ്റിവച്ച ചിക്കൻ ചേർത്ത് ഒന്ന് ഇളകിയെടുക്കാം. ഇനി ഒരു മിക്സിയുടെ ജാറിലേക്ക് മുട്ട, മൈദ, വെള്ളം പാകത്തിന് ഉപ്പ് എന്നിവ ചേർത്ത് നന്നായിട്ട് അടിച്ചെടുക്കാം. ഇനി ഒരു പാനിൽ മാവൊഴിച്ചു ദോശ ചുട്ടെടുക്കാം. ഇനി ഒരു പാത്രത്തിൽ മുട്ട പൊട്ടിച്ച് ഒഴിക്കാം കൂടെത്തന്നെ പാൽ, കുരുമുളകുപൊടി, ഉപ്പ്, മല്ലിയില എന്നിവ ചേർത്തൊരു മിക്സ്‌ തയാറാക്കാം.  ഇനി ഒരു പാനിൽ കുറച്ച് നെയ്യ് തടവിയ ശേഷം അതിൽ തയാ...

ഗ്യാസ്ട്രബിൾ നിയന്ത്രിക്കാൻ ശ്രദ്ധിക്കേണ്ട കാര്യങ്ങൾ ഇതാ

ഗ്യാസ്ട്രബിൾ  ഇന്ന് പലരെയും അലട്ടിക്കൊണ്ടിരിക്കുന്ന ഒരു പ്രധാന പ്രശ്നമാണ്. ഗ്യാസ്ട്രബിൾ അനുഭവിക്കാത്തവർ ചുരുക്കം ആയിരിക്കും. ഒരു പരിധിവരെ ജീവിതശൈലികൾ തന്നെയാണ് ഗ്യാസ്ട്രബിൾന് കാരണമെന്നു മനസ്സിലാക്കാം. തെറ്റായ ആഹാരരീതികൾ, രാത്രി വൈകിയുള്ള ഭക്ഷണം കഴിക്കൽ, ഭക്ഷണം ചവച്ചരച്ച് കഴിക്കാതിരിക്കൽ, വിശപ്പും ദാഹവും നോക്കി ഭക്ഷണവും വെള്ളവും കഴിക്കാതിരിക്കൽ, ചില രാസ മരുന്നുകളുടെ ഉപയോഗങ്ങൾ തുടങ്ങിയ പല കാരണങ്ങളും ഇതിനുണ്ട്. ഇന്നത്തെ ഏറ്റവും നല്ല ഓഫർ അറിയാൻ ക്ലിക്ക് ചെയ്യൂ 🔗 വയറ് വീർത്ത പ്രതീതിയാണ് ഇതിന്റെ പ്രധാന ലക്ഷണം.ഇതിനോടൊപ്പം വയറുവേദന, നെഞ്ചെരിച്ചിൽ, പൊളിച്ചു കെട്ടൽ, കൂടെക്കൂടെ ഏമ്പക്കം വിടൽ, ഓക്കാനം, മലബന്ധം, അല്പം കഴിച്ചാലും വയറു വീർക്കുക തുടങ്ങിയവയെല്ലാം ഗ്യാസ്ട്രബിളിന്റെ  പ്രധാന ലക്ഷണങ്ങളിൽ ചിലതാണ്. നമ്മുടെ ജീവിതരീതികളിൽ അല്പം നല്ല മാറ്റങ്ങൾ വരുത്തുന്നത് കൊണ്ട് ഇത്തരം ഗ്യാസ്ട്രബിലിനെ  നമുക്ക് ഇല്ലാതാക്കാം.ഫാസ്റ്റ് ഫുഡ്, ജങ്ക് ഫുഡ് ഭക്ഷണങ്ങൾ, സ്നാക്സുകൾ തുടങ്ങിയവയെല്ലാം  ശരീരത്തിന് വലിയ ബുദ്ധിമുട്ടുകളാണ് ഉണ്ടാക്കുക. പുകവലിയും മദ്യപാനവും ശരീരത്തിന് മാരകരോഗങ്ങൾ മാ...

ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ നാം ശ്രദ്ധിക്കേണ്ട മര്യാദകൾ എന്തെല്ലാമാണെന്ന് അറിയാമോ?

  ഭക്ഷണം കഴിക്കുമ്പോൾ വൃത്തി വളരെയധികം അത്യാവശ്യമാണെന്നുള്ളത് എല്ലാവർക്കും അറിയാവുന്ന കാര്യമാണല്ലോ. അപ്പോൾ പിന്നെ കുറെ ആളുകൾ ഒരുമിച്ചിരുന്ന് ഭക്ഷണം കഴിക്കുമ്പോൾ മറ്റുള്ളവർക്ക് ബുദ്ധിമുട്ട് ആകാത്ത രീതിയിൽ ഭക്ഷണം കഴിക്കാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കേണ്ട ചില കാര്യങ്ങളുണ്ട്. ആദ്യമായി നമ്മൾ ശ്രദ്ധിക്കേണ്ട കാര്യം ഭക്ഷണം കഴിക്കാൻ ഇരിക്കുമ്പോൾ നല്ല വൃത്തിയോടുകൂടി ഇരിക്കുവാൻ നമ്മൾ പ്രത്യേകം ശ്രദ്ധിക്കണം. നമ്മുടെ കൈകളെല്ലാം നല്ല വൃത്തിയായി കഴുകി ശുദ്ധിയാക്കേണ്ടതുണ്ട്. അതേപോലെ നമ്മുടെ ശരീരത്തിലും വസ്ത്രത്തിലും നല്ലപോലെ വൃത്തി കാത്തുസൂക്ഷിക്കുന്നത് വളരെ നല്ലതാണ്.  അതുപോലെ അമിതമായി ഭക്ഷണം കഴിക്കുന്നത് പ്രത്യേകം ശ്രദ്ധിക്കേണ്ടതുണ്ട്. കുറെ ആളുകൾക്ക് ഒരുമിച്ച് കഴിക്കാൻ കൊണ്ടുവന്ന ഭക്ഷണം  നമ്മൾ നമ്മുടെ പാത്രത്തിലേക്ക് ധൃതി കൂട്ടി എടുത്തിട്ട് കഴിച്ചു തീർക്കുന്നതും ഒരിക്കലും ശരിയായ രീതിയല്ല. ഇത് മറ്റുള്ളവർക്ക് നമ്മളെക്കുറിച്ച് വളരെ തെറ്റിദ്ധാരണ ഉണ്ടാക്കാൻ കാരണമായിത്തീരും.  അതുപോലെ വെള്ളം പോലെയുള്ള സാധനങ്ങൾ ഒരു പാത്രത്തിൽ കൊണ്ടുവച്ചാൽ അത് അപ്പാടെ കുടിക്കാതെ മറ്റുള്ളവർക്ക് കൂട...

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍ അറിയാം.

പല്ലുവെളുക്കാനുള്ള പ്രകൃതിദത്ത മാര്‍ഗ്ഗങ്ങള്‍...  ഇന്ന് പലർക്കും വലിയ ബുദ്ധിമുട്ടുണ്ടാക്കുന്ന ഒരു പ്രശ്നമായി മാറിയിരിക്കുകയാണ് പല്ലിന്റെ മഞ്ഞനിറം . പല്ലിന്റെ നിറം മാറി നല്ല വെളുത്ത പല്ലുകൾ ഉണ്ടാവാൻ വേണ്ടി പലതും ചെയ്തു നോക്കിയിട്ടും പരാജയപ്പെട്ടവർ ഏറെയാണ്. പല്ലിന്‍റെ മഞ്ഞനിറം മാറ്റാന്‍ പല മാര്‍ഗ്ഗങ്ങളും പ്രയോഗിക്കാറുണ്ട്. ദോഷങ്ങളൊന്നുമില്ലാതെ പല്ലിന് വെളുപ്പ് നിറം നേടാന്‍ സഹായിക്കുന്ന ചില പ്രകൃതിദത്തമായ ചില നാടൻ വഴികളുണ്ട്. അവയില്‍ ചിലത് ഇവിടെ പരിചയപ്പെടാം. പഴങ്ങളും പച്ചക്കറികളും വിറ്റാമിന്‍ സി അടങ്ങിയ പഴങ്ങളും പച്ചക്കറികളും നാരങ്ങ വര്‍ഗ്ഗത്തില്‍ പെട്ട പഴങ്ങളില്‍ വിറ്റാമിന്‍ സി ധാരാളമായി അടങ്ങിയിട്ടുണ്ട്. ഇവ പല്ലിന്‍റെ മഞ്ഞനിറം അകറ്റാന്‍ ഫലപ്രദമാണ്. കൂടാതെ പല്ല് ബ്ലീച്ച് ചെയ്യാന്‍ സഹായിക്കുന്ന ഘടകങ്ങളും ഇവയില്‍ അടങ്ങിയിട്ടുണ്ട്. തുളസി   ശരീരത്തിന് മൊത്തത്തില്‍ ആരോഗ്യകരമാണ് തുളസി.അതേ പോലെ തന്നെ ആരോഗ്യമുള്ള വെളുത്ത പല്ലുകള്‍ നേടാനും തുളസി സഹായിക്കും. ദന്തസംരക്ഷണത്തിന് തുളസി ഉപയോഗിക്കുന്നത് മഞ്ഞ നിറമകറ്റി തിളക്കം നല്കാന്‍ മാത്രമല്ല മോണയിലെ രക്തസ്രാവം അല്ലെങ്കില്‍ പ്യോറ...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളുടെ ഭയം എപ്പോഴും അടുത്തതായി എന്ത് സംഭവിക്കും എന്നതിനെ കുറിച്ചാണ്. അതിനർത്ഥം നിങ്ങളുടെ ഭയം എപ്പോഴും ഇല്ലാത്തതിനെ കുറിച്ചാണ്. നിങ്ങളുടെ ഭയം നിലവിലില്ലാത്തതിനെക്കുറിച്ചാണെങ്കിൽ, അത് നൂറു ശതമാനം സാങ്കൽപ്പികമാണ്. നമ്മുടെ നിലവിലെ തീരുമാനങ്ങൾക്ക് ഭാവി എന്ത് നിറം നൽകുമെന്ന ഭയം നമ്മൾ അനുവദിക്കുമ്പോൾ, വർത്തമാന നിമിഷത്തിൽ പൂർണ്ണമായി ജീവിക്കാനുള്ള നമ്മുടെ കഴിവിനെ നമ്മൾ പരിമിതപ്പെടുത്തുന്നു..  നെപ്പോളിയൻ ബോണപാർട്ടിൻ്റെ ചെറുപ്പത്തിൽ ഒരു കാട്ടുപൂച്ച അദ്ദേഹത്തിന് നേരെ ചാടിവീണിരുന്നു. കുട്ടിക്കാലത്ത് കടന്നുവന്ന ആ ഭയം പ്രായപൂർത്തിയായിട്ടും അദ്ദേഹത്തെ വിട്ടുമാറിയിരുന്നില്ല. ഭയങ്കരമായ നിരവധി യുദ്ധങ്ങൾ ചെയ്യാൻ ശീലിച്ച അത്തരമൊരു സമർത്ഥനായ സൈനികൻ്റെ വ്യക്തിപരമായ ഭയത്തെക്കുറിച്ച് ശത്രു ക്യാമ്പ് ഒരിക്കൽ മനസ്സിലാക്കി. ഒരു ചങ്ങലയിൽ ബന്ധിച്ച 500 പൂച്ചകളെ ശത്രുക്യാമ്പ് അവരുടെ സൈന്യത്തിൻ്റെ മുൻനിരയിൽ നിർത്തി. ഈ പൂച്ചകളെ കണ്ട് നെപ്പോളിയൻ പിൻവാങ്ങാൻ തുടങ്ങി, പിടിക്കപ്പെട്ടു, യുദ്ധത്തിൽ പരാജയപ്പെട്ടു, ഒടുവിൽ മരണത്തെ അഭിമുഖീകരിച്ചു. മറ്റൊരു കഥയുണ്ട്. ഒരിക്കൽ ഒരു പ്രേതം ഒരു മനുഷ്യനെ പിടികൂടി. പ്രേ...

പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ്യുന്നതും നല്ലതാണോ?

അമ്മയെയും കുഞ്ഞിനേയുമായി ബന്ധിപ്പിക്കുന്നതിനെട് എക്കാലത്തെയും ഓർമയാണ് പൊക്കിള്‍. നാം നാമാവാൻ കാരണം. എന്നാല്‍, അധികം ആർക്കും അറിയാത്ത അത്ഭുത ശക്തിയുള്ള ഒരു ഭാഗമാണ് പൊക്കിള്‍. കണ്ണിനുണ്ടാകുന്ന അസുഖങ്ങള്‍, ചെവിയില്‍ ഉണ്ടാകുന്ന അസുഖങ്ങള്‍, തലച്ചോറിന്റെ ചില പ്രശ്നങ്ങള്‍, പാൻക്രിയാസ് പ്രശ്നങ്ങള്‍ തുടങ്ങി 20 ലധികം അസുഖങ്ങള്‍ സുഖമാക്കാൻ പൊക്കിളിനു കഴിവുണ്ട്. ഉറങ്ങുന്നതിനു മുൻപ് 3 തുള്ളി ശുദ്ധമായ നെയ്യോ, തേങ്ങാ എണ്ണയോ പൊക്കിളി ഒഴിക്കുക. അതോടൊപ്പം ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുക. കണ്ണിനുണ്ടാകുന്ന ഒരുമാതിരി എല്ലാ അസുഖങ്ങളും മാറും. അത്ഭുതപ്പെടേണ്ട, സത്യമാണ്. മുട്ടു വേദനയുണ്ടോ ? കിടക്കുന്നതിനു മുൻപ് 3 തുള്ളി കാസ്റ്റർ ഓയില്‍ പൊക്കിളില്‍ ഒഴിക്കുകയും അത് ഒന്നര ഇഞ്ച് വ്യാസത്തില്‍ അത് പൊക്കിളിനു ചുറ്റും തേച്ചു പിടിപ്പിക്കുകയും ചെയ്തു നോക്കൂ. വേദന ഉടനെ മാറും. ക്ഷീണത്തിനും ഉന്മേഷമില്ലായ്മയ്ക്കും, സന്ധിവേദനയ്ക്കുമുണ്ട് പൊക്കിളിലൂടെ പരിഹാരം. ഉറങ്ങുന്നതിനു മുൻപ് 3 തുളളി കടുകെണ്ണ മേല്‍പറഞ്ഞതുപോലെ പ്രയോഗിച്ചു നോക്കൂ. പൊക്കിളില്‍ എണ്ണ ഒഴിച്ച് തടവുന്നതും മസാജ് ചെയ...

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു.

തമിഴനാട് തേനിയില്‍ 52 ദിവസം മാത്രം പ്രായമുള്ള ആണ്‍കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയ കേസില്‍ അച്ഛൻ ഉള്‍പ്പെടെ മൂന്നുപേരെ പൊലീസ് അറസ്റ്റു ചെയ്തു. തമിഴ്നാട് തേനി ജില്ലയിലെ ഉപ്പുക്കോട്ടയിലാണ് സംഭവം. അച്ഛനും കുഞ്ഞിനെ വാങ്ങിയ ബോഡിനായ്ക്കന്നൂർ സ്വദേശികളായ ദമ്ബതികളുമാണ് അറസ്റ്റിലായത്. തേനി ഉപ്പുക്കോട്ടയിലുള്ള ദമ്ബതികള്‍ക്ക് ജൂലൈമാസം 21 നാണ് ആണ്‍കുട്ടി ജനിച്ചത്. കുഞ്ഞിൻറെ അമ്മ ചെറിയ തോതില്‍ മാനസിക ആസ്വാസ്ഥ്യമുള്ളയാളാണ്. അച്ഛൻ കൂടുതല്‍ സമയവും മദ്യലഹരിയിലും. തന്‍റെ കുഞ്ഞിനെ ഒരു ലക്ഷം രൂപക്ക് വില്‍പ്പന നടത്തിയതായി അച്ഛൻ മദ്യലഹരിയിലിരിക്കെ സമീപവാസികളിലൊരാളോട് പറഞ്ഞു. ഇതോടെയാണ് വിവരം പുറത്തറിഞ്ഞത്. തുടർന്ന് അയല്‍വാസി പൊലീസിലും ചൈല്‍ഡ് ലൈനിലും വിവരം അറിയിക്കുകയായിരുന്നു.  പൊലീസെത്തി അച്ഛനെയും അമ്മയെയും മുത്തശ്ശിയെയും ചോദ്യം ചെയ്തു. മധുരയിലുള്ള ബന്ധുവിന് കുട്ടികളില്ലാത്തതിനാല്‍ വളർത്താൻ ഏല്‍പ്പിച്ചുവെന്നാണ് അച്ഛൻ പൊലീസിനോട് ആദ്യം പറഞ്ഞത്. പോലീസ് മധുരയിലെത്തി പരിശോധന നടത്തിയെങ്കിലും കുഞ്ഞ് അവിടെയില്ലെന്ന് കണ്ടെത്തി. തുടർന്ന് അച്ഛനെ വീണ്ടും വിശദമായി ചോദ്യം ചെയ്തു. തുടർന്ന് നടത...

ഇനി മുടി വളരാൻ അധികം കഷ്ടപ്പെടേണ്ട; വീട്ടിൽ തന്നെ ചെയ്യാവുന്ന ലളിതമായ ടിപ്‌സുകൾ

എത്രയൊക്കെ മോഡേണാണെന്നു പറഞ്ഞാലും നല്ല ഉള്ളും നീളവും ഭംഗിയുമുള്ള മുടി സ്ത്രീകളേയും സ്ത്രീകളുടെ ഈ മുടി പുരുഷന്മാരേയും മോഹിപ്പിയ്ക്കുമെന്നു പറയാം. എന്നാല് ഈ ഭാഗ്യം ലഭിയ്ക്കുന്നവര് ചുരുക്കം. എന്നുകരുതി ഇത് അപ്രാപ്യമൊന്നുമല്ല. മുടി നല്ലപോലെ വളരാന് സഹായിക്കുന്ന ചില വഴികളെക്കുറിച്ചറിയൂ,മുടി വളര്‍ച്ചയ്ക്ക് മുടിയുടെ ശരിയായ സംരക്ഷണവും അത്യാവശ്യം തന്നെ. ഇതിലൊന്നാണ് മുടി ചീകുന്നതും. മുടി ചീകുമ്പോള്‍ തലയോടിലെ രക്തപ്രവാഹം വര്‍ദ്ധിക്കും എന്നാല്‍ മുടി ചീകുന്നത് ശരിയായ രീതിയിലല്ലെങ്കില്‍ മുടി ജട പിടിക്കാനും പൊട്ടിപ്പോകാനുമുള്ള സാധ്യതയും കൂടും. മുടി ശരിയായി ചീകുന്നതിനും ചില വഴികളുണ്ട്. ആമസോണിൽ 80% വരെ ഓഫറിൽ വ്യത്യസ്ത വിഭാഗത്തിലുള്ള ഉത്പന്നങ്ങൾ വാങ്ങാവുന്നതിനായി ഇവിടെ ക്ലിക്ക് ചെയ്യുക ദിവസവും മുടി കഴുകണമെന്നില്ല. ഇത് മുടിയിലെ സ്വാഭാവിക എണ്ണമയം നഷ്ടപ്പെടുത്തും. ദിവസവും കഴുകുകയെങ്കില്‍ ഇതനുസരിച്ച് എണ്ണ തേയ്ക്കുകയും വേണം. എന്നാല്‍ മുടിയിലെ അഴുക്കു നീക്കി വൃത്തിയാക്കി വയ്‌ക്കേണ്ടതും അത്യാവശ്യം. അല്ലെങ്കില്‍ ഇത് മുടിവളര്‍ച്ചയെ തടസപ്പെടുത്തും. നല്ല ഭക്ഷണം, വെള്ളം കുടിയ്ക്കുക, നല്ല ഉറക്കം എന്നിവ മു...