മഞ്ഞുകാലം തുടങ്ങി. ഇനി ചര്മപ്രശ്നങ്ങളും കൂടും. ചര്മം വരണ്ടുപോവുക, കാലുകള് വിണ്ടുകീറുക, കൈകളില് മൊരിച്ചില്, ചുണ്ടുപൊട്ടുക തുടങ്ങി നിരവധി പ്രശ്നങ്ങളാണ് മഞ്ഞുകാലത്ത് നേരിടേണ്ടി വരുക. അതുകൊണ്ട് തന്നെ മഞ്ഞുകാലമാകുമ്ബോള് ഇത്തരം കാര്യങ്ങള് എല്ലാവരും ശ്രദ്ധിക്കേണ്ടതുണ്ട്. എങ്കില് ചര്മം വരണ്ടുപോവാതെ തന്നെ സൂക്ഷിക്കാവുന്നതാണ്. മാത്രമല്ല ചര്മത്തിന് പ്രായക്കൂടുതല് തോന്നിപ്പിക്കുകയുമില്ല. മെയ്ക്കപ്പ് വേണ്ടേ വേണ്ട മഞ്ഞുകാലത്ത് പുറത്തേക്കുപോവുമ്ബോള് മേയ്ക്കപ്പ് ഇടാതിരിക്കുന്നതാണ് നല്ലത്. കാരണം കെമിക്കലുകള് വളരെയധികമായിരിക്കും മേയ്ക്കപ്പുല്പ്പന്നങ്ങില് ഉണ്ടാവുക. അതിനാല് ചര്മം കൂടുതല് വരണ്ടതാവുന്നു. മാത്രമല്ല, കൂടുതല് ചര്മപ്രശ്നങ്ങള് വര്ധിക്കാനും ഇത് കാരണമാകും. മുഖക്കുരു കൂടുവാനും ചൊറിച്ചിലുണ്ടാവാനുമൊക്കെ ഇതുകാരണമാവാം. അതിനാല് തന്നെ മഞ്ഞുകാലത്ത് മേയ്ക്കപ്പ് ഇടാതിരിക്കാന് ശ്രമിക്കുക. സൺസ്ക്രീന് സണ്സ്ക്രീന് എല്ലാദിവസവും ഉപയോഗിക്കേണ്ടത് നിര്ബന്ധമാണ്. മേയ്ക്കപ്പിട്ടില്ലെങ്കിലും സണ്സ്ക്രീന് ഇടാന് പ്രത്യേകം ശ്രദ്ധിക്കണം. കാരണം മഞ്ഞുകാലമാണെങ്കിലും അള്ട്രാവയലറ്റ് രശ്മികള് ഭൂമിയി...