ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള് തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്. നമ്മുടെ പഴമക്കാര് ആരോഗ്യത്തോടെ ദീര്ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര് ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്, നന്നായി വിയര്ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില് എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്ഷത പാലിച്ചിരുന്നു. മരുന്നുകള് മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല് എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല് നിറുകയില് എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില് താഴുന്നതാണു നീര്ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില് മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...
ജീവിച്ചിരിക്കുന്നു എന്നതു തന്നെയാണ് ഏറ്റവും വലിയ നേട്ടം. അതിൽ കൂടുതൽ എന്തെങ്കിലുമുണ്ടെന്ന് കരുതുന്നുണ്ടെങ്കിൽ നിരാശയായിരിക്കും ഫലം. അയൽക്കാരന്റെ പ്രൌഢഗംഭീരമായ മോടി പിടിപ്പിച്ച ജീവിതരീതി, തന്റെ ജീവിതത്തിലേക്കു പകർത്താൻ പാടുപെടുമ്പോഴാണ് ജീവിതം സങ്കീർണമാകുന്നത്. ഇന്നത്തെ സമ്പദ്ഘടന രൂപപ്പെടുത്തിയിട്ടുള്ളത് മനുഷ്യന്റെ ഈ ദുഷ്പ്രവണതയെ മുതലെടുത്തു കൊണ്ടാണ്. ഈ പ്രവണത സമൂഹത്തിൽ വർധിച്ചു വരുന്തോറും, സമൂഹം കൂടുതൽ അശാന്തവും അക്രമാസക്തവുമാകും, ആത്മഹത്യയുടെ തോത് വർധിക്കും, ഭ്രാന്തന്മാരുടെ എണ്ണം കൂടും, മനുഷ്യമനസ്സുകളിൽ വിഷാദവും നിരാശയും വന്നു കുമിയും. ഇതിനെല്ലാറ്റിനും കാരണം ജീവിതത്തിന്റെ ലാളിത്യം നഷ്ടപ്പെട്ടിരിക്കുന്നു എന്നതാണ്. ആർക്കും ഒരു നിമിഷം പോലും വെറുതെ ഇരിക്കാനാവാത്ത സ്ഥിതി. ആരോ പുറകിൽ നിന്ന് നിരന്തരം ഉന്തിക്കൊണ്ടിരിക്കുകയാണ്. സ്കൂളിൽ പോയില്ലെങ്കിൽ, നല്ല മാർക്കു വാങ്ങിയില്ലെങ്കിൽ, നല്ല ജോലി നേടിയില്ലെങ്കിൽ, നല്ല ശമ്പളം കൈപ്പറ്റിയില്ലെങ്കിൽ, പിന്നെ എന്തിനു കൊള്ളാം? പെട്ടെന്നൊരു ദിവസം ജീവിതത്തിന്റെ വഴി മാറ്റണമെന്നു തോന്നിയാൽ, അതിനും സാധ്യമല്ല. വലിയ ചാഞ്ചാട്ടമൊന്നുമു...