ഡോക്‌ടരുടെ നിര്‍ദേശമില്ലാതെ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാറുണ്ടോ?; എങ്കില്‍ നിങ്ങളെ തേടി വരുന്ന അസുഖങ്ങള്‍ അറിയാം
ഡോക്‌ടരുടെ നിര്‍ദേശമില്ലാതെ വിറ്റാമിന്‍ ഗുളികകള്‍ കഴിക്കാറുണ്ടോ?; എങ്കില്‍ നിങ്ങളെ തേടി വരുന്ന അസുഖങ്ങള്‍ ഇത്.
ശരീരത്തില്‍ വിറ്റാമിന്റെ അളവ് കുറയുമ്ബോഴാണ് ഡോക്ടര്‍മാര്‍ വിറ്റാമിന്‍ ഗുളികകള്‍ നിര്‍ദേശിക്കുന്നത്. ചിലരെങ്കിലും ശരീരത്തിന് അമിതമായ ക്ഷീണം അനുഭവപ്പെടുമ്ബോള്‍ ഡോക്ടര്‍മാരുടെ അനുമതി ഇല്ലാതെ വിറ്റാമിന്‍ ഗുളികകള്‍ വാങ്ങിച്ച് കഴിക്കാറുണ്ട്.
ഇത് ഗുണത്തെക്കാള്‍ ശരീരത്തില്‍ ദോഷത്തിനാണ് കാരണമാകുന്നത്. സ്വയം വാങ്ങി കഴിക്കുബോൾ അളവ് കൂടിപോയാല്‍ ഗുരുതരമായ ആരോഗ്യപ്രശ്നങ്ങളും നേരിടേണ്ടി വരും.
ഡോക്ടറുടെ നിര്‍ദേശമില്ലാതെ കഴിക്കുബോൾ വിവിധ വിറ്റാമിനുകള്‍ ശരീരത്തിന് എപ്രകാരമാണ് ഹാനികരമാകുന്നതെന്ന് നോക്കാം.
വിറ്റാമിന്‍ എ
അമിതമായി കഴിച്ചാല്‍ ഓക്കാനം, വയറിന് മുറുക്കം എന്നിവയ്‌ക്ക് കാരണമാകും ഒരു പരിധി കഴിഞ്ഞാല്‍ കോമയിലേക്ക് പ്രവേശിക്കാനും ഒരുപക്ഷെ മരണത്തിനും കാരണമായേക്കാം.
വിറ്റാമിന്‍ ബി
ഈ വിറ്റാമിന്‍ പല തരത്തിലുണ്ട്, അവയിലേതെങ്കിലും അമിതമായി കഴിക്കുന്നത് ഉയര്‍ന്ന രക്തസമ്മര്‍ദ്ദം, വയറുവേദന, കാഴ്ചക്കുറവ്, കരള്‍ തകരാറ് തുടങ്ങിയ ആരോഗ്യപ്രശ്നങ്ങളിലേക്ക് നയിച്ചേക്കാം.
വിറ്റാമിന്‍ സി
വിറ്റാമിന്‍ സിയുടെ അമിത ഉപഭോഗം വയറിളക്കം, വയറുവേദന, ഓക്കാനം, ഛര്‍ദ്ദി, മൈഗ്രെയ്ന്‍ എന്നിവയ്‌ക്ക് കാരണമാകും.
വിറ്റാമിന്‍ ഡി
വിശപ്പില്ലായ്മ, ക്രമരഹിതമായ ഹൃദയമിടിപ്പ്, പെട്ടെന്നുള്ള ഭാരക്കുറവ്, അവയവങ്ങളുടെ കേടുപാടുകള്‍ എന്നിവ വിറ്റാമിന്‍ ഡിയുടെ അമിത അളവ് മൂലം സംഭവിക്കുന്നതാണ്.
വിറ്റാമിന്‍ ഇ
ഉയര്‍ന്ന അളവില്‍ വിറ്റാമിന്‍ ഇ ശരീരത്തിലെത്തുന്നത് വയറുവേദനയ്‌ക്ക് കാരണമാകുകയും രക്തം കട്ടപിടിക്കുന്നത് തടയുകയും രക്തസ്രാവത്തിന് കാരണമാവുകയും ചെയ്യും.
ശ്രദ്ധിക്കുക :അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.