പൊതുസ്ഥലത്ത് മാലിന്യം വലിച്ചെറിയൽ - റിപ്പോർട്ട് ചെയ്യുന്നവർക്ക് പാരിതോഷികം
മാലിന്യ മുക്ത കേരളം പദ്ധതി കൂടുതൽ കാര്യക്ഷമമാക്കുന്നതിലേക്ക് പൊതു ഇടങ്ങളിൽ മാലിന്യം തള്ളുന്നവരെ കുറിച്ച് രേഖാമൂലം അറിയിക്കുന്ന വ്യക്തിക്കോ സ്ഥാപനത്തിനോ 2500 രൂപയോ പിഴ ചുമത്തിയതിൻ്റെ 25% മോപാരിതോഷികമായി നല്കാൻ സർക്കാർ ഉത്തരവിറക്കി.
ബന്ധപ്പെട്ട തദ്ദേശ സ്ഥാപനങ്ങളിൽ വിവരം അറിയിച്ച് തള്ളാനുപയോഗിച്ച വാഹനം, വ്യക്തി തുടങ്ങിയവർക്കെതിരെ തെളിവ് സഹിതം നല്കുന്നവർക്കാണ് പാരിതോഷികം. വിവരം നൽകുന്നവരുടെ വിവരങ്ങൾ സുരക്ഷിതമുമായിരിക്കും
മാലിന്യം വലിച്ചെറിയുക, ദ്രവമാലിന്യം ഒഴുക്കുക തുടങ്ങിയവയുടെ ചിത്രമോ വീഡിയോയോ സഹിതം തദ്ദേശ സ്ഥാപനങ്ങളിലെ സെക്രട്ടറിമാർക്കാണ് വിവരം നൽകേണ്ടത്. ഇതിനുള്ള പ്രത്യേക വാട്‌സ് ആപ്പ് നമ്പർ, ഇ മെയിൽ എന്നിവ അതത് തദ്ദേശ സ്ഥാപനങ്ങൾ ഉടൻ പരസ്യപ്പെടുത്തും. വിവരം നൽകുന്നവരുടെ പേരുകൾ രഹസ്യമായി സൂക്ഷിക്കും.
വിവരം കൈമാറിയാൽ ഏഴ് ദിവസത്തിനകം തീർപ്പുണ്ടാക്കണം. മാലിന്യം വലിച്ചെറിയുന്നവരിൽ നിന്ന് പിഴ ഈടാക്കിയാൽ 30 ദിവസത്തിനകം വിവരം നൽകിയ ആളുടെ അക്കൗണ്ടിലേക്ക് ഓൺലൈനായി പാരിതോഷികം ട്രാൻസ്‌ഫർ ചെയ്യണം. ഇതുസംബന്ധിച്ച രജിസ്റ്റർ തദ്ദേശ സ്ഥാപനങ്ങൾ പ്രത്യേകം സൂക്ഷിക്കണം. മൂന്ന് മാസത്തിലൊരിക്കൽ ബന്ധപ്പെട്ട ഉദ്യോഗസ്ഥർ രജിസ്റ്റർ പരിശോധിച്ച് പ്രിൻസിപ്പൽ ഡയറക്ടർക്ക് റിപ്പോർട്ട് നൽകണം.