കുടുംബത്തിൽ നിന്നുമുള്ള ആദ്യ പാഠങ്ങളായ കുടുംബാംഗങ്ങളോടുള്ള സഹകരണം പിന്നീട് വിദ്യാലയത്തിലെ ഒരുപറ്റം വിദ്യാർഥികൾക്കിടയിൽ അനുവർത്തിക്കുകയും പിന്നീട് ഇടപഴകുന്ന മേഖലകൾക്കപ്പുറം സാമൂഹ്യ ജീവിതത്തിൽ ഒഴിച്ചുകൂടാൻ പറ്റാത്ത ഒന്നായി അത് മാറപ്പെടുകയും ചെയ്യുന്നു.
വ്യക്തി ബന്ധങ്ങൾ കാത്ത് സൂക്ഷിക്കുന്നതിൽ സഹകരണ ചിന്ത വളരെ പ്രാധാന്യമർഹിക്കുന്ന ഒന്നാണ്.
ആളുകൾക്കിടയിൽ സ്വീകാര്യത നേടാൻ ഇത് സഹായകമാവുന്നു...
പരസ്പരമറിഞ്ഞു പെരുമാറുക, വിട്ട് വീഴ്ചക്ക് തയ്യാറാവുക.. സഹായ മനസ്കത ഉണ്ടാവുക തിരിച്ചറിവ് ഉണ്ടാവുക, കാര്യാ കാരണങ്ങൾ അറിഞ്ഞു പ്രവർത്തിക്കുക തുടങ്ങി സാമൂഹ്യ ജീവിതത്തിൽ പാലിക്കേണ്ട ഒരുപാട് ഗുണങ്ങൾ രൂപപ്പെടുത്തുന്നതിൽ സഹകരണ മനോഭാവത്തിന് വലിയ പങ്കുണ്ട്.
ഊഷ്മളമായ കുടുംബ ജീവിതം, ഊഷ്മളമായ സാമൂഹ്യ ജീവിതം എന്നിവയിൽ സഹകരണ മനോഭാവത്തിനുള്ള പങ്ക് ചെറുതൊന്നുമല്ല.
✍🏻:ഷാനി ഗഫൂർ
ചൊവ്വല്ലൂർ.