നിങ്ങൾ എത്ര മോശമാണ് എന്ന് നിങ്ങളോട് പറയാൻ ധൈര്യം കാണിക്കുന്ന ഒരാൾ ആണ് ഒരു യഥാർത്ഥ സുഹൃത്ത്.
ആരാണ് സുഹൃത്ത്? നിങ്ങളുടെ ചിന്ത, വികാരങ്ങള്‍, അറിവ്, ഇഷ്ടം, അനിഷ്ടം എന്നിവയെ പിന്തുണക്കുന്നവരെ നിങ്ങൾ എപ്പോഴും സുഹൃത്തുക്കളാക്കുന്നു. നിങ്ങൾ തേടുന്നത് നിങ്ങൾ തന്നെ ഉണ്ടാക്കുന്ന എല്ലാ വിഡ്ഢിത്തങ്ങൾക്കും ഉള്ള ഒരു പിന്തുണയാണ്.
എന്നാൽ നിങ്ങള്‍ എത്ര മോശക്കാരനാണെന്ന് പറയാന്‍ ധൈര്യമുള്ള ആളാണ് നല്ലൊരു സുഹൃത്ത്, അതെ സമയം തന്നെ നിങ്ങളോട് സ്നേഹത്തോടെ പെരുമാറുകയും ചെയ്യും - അതാണ് സൗഹൃദം.
നിങ്ങളുടെ മേൽ വിസർജ്യം ചൊരിയുന്നവൻ നിങ്ങളുടെ ശത്രു ആയിരിക്കണമെന്നില്ല. നിങ്ങളെ വിസർജ്യത്തിൽ നിന്നും പുറത്തെടുക്കുന്നവൻ നിങ്ങളുടെ സുഹൃത്തും ആയിരിക്കണമെന്നില്ല.
ഒരു കഥയുണ്ട് , അതിങ്ങനെ ;ഒരു ശൈത്യകാലത്താണത് സംഭവിച്ചത്, മഞ്ഞുകാലം വളരെ നന്നായി ആഘോഷിച്ച ഒരു ചെറു കിളി ദക്ഷിണ ദേശത്തേക്കുള്ള അതിന്‍റെ പാലായനം കുറച്ചു താമസിച്ചാണ് ആരംഭിച്ചത്. മഞ്ഞുവീഴ്ച്ച ശക്തമായപ്പോൾ മാത്രം പറക്കാൻ തുടങ്ങിയ അതിന് മഞ്ഞിനെ അതിജീവിക്കാനായില്ല, അത് തണുത്ത് മരച്ചു നിലം പതിച്ചു. അപ്പോൾ അതു വഴി കടന്നു പോയ പശു ചാണകമിട്ടു. ചാണകം കൃത്യം കിളിയുടെ മേൽ വന്ന് വീണ് അതിനെ മൂടി. ചാണകത്തിന്‍റെ ഊഷ്മളത പതുക്കെ പക്ഷിയുടെ മരവിപ്പ് മാറ്റി. അവൻ സുഖം പ്രാപിച്ചു, സന്തോഷത്തോടെ അവൻ ചിലക്കാൻ തുടങ്ങി.പിന്നീടാവഴി വന്നത് ഒരു പൂച്ചയായിരുന്നു. കിളിയുടെ ചിലക്കൽ കേട്ട് ചുറ്റും നോക്കിയ അത്, ചിലക്കൽ ചാണകത്തിനുള്ളിൽ നിന്നാണ് വരുന്നതെന്ന് കണ്ടു. അവൻ ചാണകം വാരി മാറ്റി, കിളിയെ ചാണകത്തിൽ നിന്നും പുറത്തെടുത്ത്, അവനെ ഭക്ഷിച്ചു.
നല്ല സുഹൃത്തുക്കള്‍ പറയേണ്ട കാര്യങ്ങള്‍ പറയും. നിങ്ങളൊരാളുടെ സുഹൃത്താണെങ്കിൽ, അയാളിലുള്ള തെറ്റുകളുടെ പേരിൽ നിങ്ങൾ അയാളെ ശകാരിക്കേണ്ടതില്ല; അതല്ല കാര്യം. എന്നാൽ അതേ സമയം തന്നെ, ആളുകൾക്കിടയിൽ അപ്രിയനാകാനുള്ള ധൈര്യം നിങ്ങൾക്കുണ്ടായിരിക്കണം. ആളുകൾക്കിടയിൽ സ്വാധീനം നേടാൻ ശ്രമിക്കുന്നതിനിടയിൽ, നിങ്ങൾക്ക് ചുറ്റും ഒരു തരം പ്രസന്നത നിലനിർത്താൻ ശ്രമിക്കുന്നതിൽ, നിങ്ങൾ എത്രമാത്രം അസന്തുഷ്‌ടി നിങ്ങളിൽ തന്നെ അടക്കി വച്ചു എന്ന് കാണുക.
നിങ്ങള്‍ സൗഹൃദങ്ങളില്‍ അല്‍പം കൂടി ധൈര്യം കാണിക്കണം. അവരെ നഷ്ടപ്പെടാന്‍ തയ്യാറാവണം,നിങ്ങൾക്ക് ശരിക്കും ഒരു സുഹൃത്ത് ഉണ്ടെങ്കിൽ, നിങ്ങൾ അവന് അല്ലെങ്കിൽ അവൾക്ക് മുന്നിൽ പ്രിയനല്ലാതാകുവാനുള്ള ധൈര്യമുണ്ടായിരിക്കണം, ഒപ്പം അപ്പോഴും അവനോട് സ്നേഹത്തോടെയും സഹകരണത്തോടെയും പെരുമാറാനാകണം. ഇപ്പോൾ,നിങ്ങളുടെ സുഹൃദ്ബന്ധങ്ങൾ എല്ലായ്പ്പോഴും പൊരുത്തങ്ങളുടെയും, ഇഷ്ടങ്ങളുടെയും, അനിഷ്ടങ്ങളുടെയും അടിസ്ഥാനത്തിലാണ് നിർമ്മിക്കപ്പെടുന്നത്. എന്നാൽ നിങ്ങൾ ആപ്പിളുകളും ഓറഞ്ചുകളും ആണെങ്കിൽ പോലും നിങ്ങൾക്ക് നല്ല സുഹൃത്തുക്കളായിരിക്കാൻ കഴിയും.
നിങ്ങളുടെ ജീവിതത്തിൽ നിങ്ങൾക്ക് ഒരു യഥാർത്ഥ സുഹൃത്ത് ഇല്ലെങ്കിൽ, നിങ്ങൾ എന്തോ നഷ്ടപ്പെടുന്നുണ്ട്.എല്ലാത്തിലും ഉപരിയായി, എന്താണ് ഒരു സുഹൃത്ത്? ഒരു സുഹൃത്ത് നിങ്ങളെപ്പോലെ തന്നെ ആശയക്കുഴപ്പത്തിലായ മറ്റൊരു മനുഷ്യ ജീവിയാണ്. ഒരു സുഹൃത്ത് എന്നാൽ അയാൾ എല്ലാം തികഞ്ഞ ഒരു മനുഷ്യനാണെന്ന് അർത്ഥമാക്കുന്നില്ല. രണ്ടുപേർ ഏറ്റവും കുറഞ്ഞത് പരസ്പരം ആത്മാർത്ഥമായി സമീപിക്കുവാനെങ്കിലും ഉള്ള മനസുള്ളവരാണെങ്കിൽ, അവർ സുഹൃത്തുക്കളായിത്തീരും.നിങ്ങളുടെ സുഹൃത്ത് നിങ്ങളെ പോലെ തന്നെ തകരാറുള്ള ആളാണ്,
സ്വന്തം സുഹൃത്തിനെ അറിയണം; വർഷങ്ങളോളം ഒന്നിച്ച് സൗഹൃദം പങ്കിട്ടിട്ടും സ്വന്തം സുഹൃത്തിനെ മനസ്സിലാക്കാൻ പറ്റിയില്ലെങ്കിൽ പിന്നെ അത് എന്ത് സൗഹൃദം ആണ്? 'സ്‌കൂളില്‍ പഠിക്കുന്ന ഒരു കൂട്ടം സുഹൃത്തുക്കളുണ്ടായിരുന്നു. ഒരിക്കല്‍ കൂട്ടത്തില്‍ ഒരാളുടെ തലയില്‍ ഉദിച്ച ഒരാശയമാണ്, എല്ലാ വെള്ളിയാഴ്ചയും ഉച്ചക്ക് ഓരോരുത്തരുടെ വീട്ടില്‍ പോയി ഭക്ഷണം കഴിക്കുക. അപ്പോള്‍ വീട്ടുകാരെ പരിചയപ്പെടാനും സാധിക്കും സൗഹൃദം കുറച്ചുകൂടി ദൃഢമാകുകയും ചെയ്യും. അങ്ങനെ ഓരോ വെള്ളിയാഴ്ചയും അവർ ഓരോരുത്തരുടെ വീട്ടില്‍ പോയി തുടങ്ങി. എന്നാല്‍ കൂട്ടത്തില്‍ ഒരാള്‍ മാത്രം ഞങ്ങളെ വീട്ടിലേക്ക് വിളിക്കുന്നില്ല. അവർ അങ്ങോട്ടു പല വട്ടം ചോദിച്ചിട്ടും അവന്‍ വലിയ താത്പര്യം കാണിച്ചില്ല. ഒടുവില്‍ എല്ലാവരുടെ വീടും കഴിഞ്ഞു. ഇനി അവന്റെ ഊഴമാണ്. അവസാനം തെല്ലൊരു ഇഷ്ടക്കേടോടെ അവന്‍ പറഞ്ഞു ‘ങ്ഹാ, വാ’ എന്ന്. അങ്ങനെ അവർ പോയി. കുറേ നടക്കാനുണ്ടായിരുന്നു അവന്റെ വീട്ടിലേക്ക്. നടത്തത്തിനിടയില്‍ അവനോട് ചോദിച്ചൊരു കാര്യം എനിക്കിപ്പോഴും ഓര്‍മ്മയുണ്ട്:
"എടാ നിന്റെ വീട് കോഴിക്കോട് തന്നെയല്ലേ?’ അവനൊന്നും മിണ്ടിയില്ല. പിന്നെയും അവർ നടന്നു. നടത്തത്തിനൊടുവില്‍ വീടെത്തി.. ആ വീടിന്റെ അവസ്ഥ കണ്ടപ്പോളാണ് അവന്‍ എന്തുകൊണ്ടാണ് അത്രയും ദിവസമായിട്ട് ഞങ്ങളെ വീട്ടിലേക്ക് വിളിക്കാതിരുന്നത് എന്ന് മനസിലായത്. വളരെ ഉള്‍പ്രദേശത്ത് അത്രയും ചെറിയൊരു വീട്...! വല്ലാത്തൊരു അടി കിട്ടിയ അവസ്ഥായിരുന്നു അവർക്ക്.... അവനെക്കുറിച്ച് അവർക്കാര്‍ക്കും ഒന്നും അറിയില്ലായിരുന്നെന്ന് അപ്പോളാണ് മനസിലായത്. അവനാരോടും ഒന്നും പറഞ്ഞിട്ടും ഇല്ലായിരുന്നു. എന്നാല്‍ അവന്റെ സംസാരത്തില്‍ നിന്നും വേഷത്തില്‍ നിന്നുമൊന്നും അവന്റെ അവസ്ഥ വായിച്ചെടുക്കാനും കഴിഞ്ഞിട്ടില്ല. വില കൂടിയ വസ്ത്രങ്ങള്‍ ധരിച്ചു സ്‌കൂളില്‍ വന്നിരുന്ന ആ കൂട്ടുകാരന്‍ വലിയ പണക്കാരനാണെന്നു തോന്നിക്കുംവിധമാണ് അവരോട് സംസാരിച്ചിരുന്നത്. പക്ഷെ ഒന്നു പറയാതിരിക്കാന്‍ കഴിയില്ല, എല്ലാ വീടുകളില്‍ നിന്നും കിട്ടിയതിനെക്കാള്‍ സ്‌നേഹം ഞങ്ങള്‍ക്ക് അവന്റെ വീട്ടില്‍ നിന്നും കിട്ടി. അച്ഛന്‍ മരിച്ചു പോയ അവനെ നോക്കാനും വളര്‍ത്താനും അമ്മ ഒരുപാട് കഷ്ടപ്പെടുന്നുണ്ടായിരുന്നു.
" ആരാണ് എന്റെ യഥാർത്ഥ സുഹൃത്ത്? " എന്ന് ഒരിക്കലും ചോദിക്കരുത്. നിങ്ങൾ ചോദിക്കേണ്ടത് " ഞാൻ ആരുടെയെങ്കിലും യഥാർത്ഥ സുഹൃത്താണോ ?" എന്നാണ്. അതാണ് ശരിയായ ചോദ്യം. എന്തുകൊണ്ടാണ് നിങ്ങൾ മറ്റുള്ളവരെക്കുറിച്ച് ഉൽക്കണ്ഠപ്പെടുന്നത് - അവർ നിങ്ങളുടെ സുഹൃത്തുക്കളാണോ അല്ലെയോ എന്നതിനെപ്പറ്റി ?
നിങ്ങൾ കേട്ടുകാണും - " ആവശ്യത്തിനുപകരിക്കുന്നവനാണ് യഥാർത്ഥ സുഹൃത്ത് ". പക്ഷെ ആഴത്തിൽ അത് അത്യാഗ്രഹമാണ് ! അത് സൗഹൃദമല്ല, അത് പ്രണയമല്ല. നിങ്ങൾ മറ്റുള്ളവരെ ഒരു മാർഗ്ഗമെന്ന രീതിയിൽ ഉപയോഗിക്കുവാൻ ആഗ്രഹിക്കുന്നു. ഒരു മനുഷ്യനും ഒരു മാർഗ്ഗമല്ല. ഒരോ മനുഷ്യനും അവനിലേക്കുതന്നെയുള്ള ഒരു ലക്ഷ്യമാണ്.സൗഹൃദം ഒരു കലയാണ്. സൗഹൃദം പങ്കുവയ്ക്കപ്പെടേണ്ടതുണ്ട്. നിങ്ങളുമായി പങ്കുവക്കാൻ ആരാണോ തയ്യാർ അയാളാണ് സുഹൃത്ത്.
ഓഷോ