ആവശ്യമായ ചേരുവകള്‍
ചെറിയ ഉള്ളി – അരക്കിലോ
തിരുമ്മിയ തേങ്ങാ – 1 കപ്പ്
മുളകുപൊടി – 1 ടീസ്പൂണ്‍
മല്ലിപ്പൊടി -1/2 ടേബിള്‍സ്പൂണ്‍
കുരുമുളകുപൊടി – 1 ടേബിള്‍സ്പൂണ്‍
മഞ്ഞള്‍പ്പൊടി – 1/2 ടീസ്പൂണ്‍
തേങ്ങാക്കൊത്ത് – 2 ടേബിള്‍സ്പൂണ്‍
വെളിച്ചെണ്ണ – 4 ടേബിള്‍സ്പൂണ്‍
ഉണക്കമുളക് – 3 എണ്ണം
കടുക് – 1 ടീസ്പൂണ്‍
കറിവേപ്പില – ആവശ്യത്തിന്
ഉപ്പ് – ആവിശ്യത്തിന്
തയാറാക്കുന്ന വിധം
ആദ്യം ഉള്ളി ചെറുതായി അരിഞ്ഞു എടുക്കുക. പാൻ ചൂടായ ശേഷം വെളിച്ചെണ്ണ ഒഴിച്ചു കൊടുക്കുക. ഇതിലേക്ക് കടുകിട്ട് പൊട്ടുമ്ബോള്‍ ഉണക്ക മുളക് ഇടണം അതിന് ശേഷം ഉള്ളിയിട്ട് വഴറ്റുക.
ശേഷം ഉള്ളി ഒന്ന് സോഫ്റ്റ് ആകുമ്ബോള്‍ തേങ്ങ കൊത്തു ഇട്ടു ഇളക്കി ഇതിലേക്ക് തേങ്ങ തിരുമ്മിയത് മുളകുപൊടി, മല്ലി പൊടി, കുരുമുളകുപൊടി മഞ്ഞള്‍പ്പൊടി കറിവേപ്പില ഇട്ടു ഒന്ന് അടച്ചു വച്ച് ഒരു രണ്ടു മിനിറ്റു കഴിഞ്ഞു ഇളക്കി കൊടുക്കണം.
ഇതിലേക്ക് ആവശ്യത്തിന് ഉപ്പും ഇട്ടു ഇളക്കി കൊടുക്കാം. ഉള്ളി പാനില്‍ അടിയില്‍ പിടിക്കാതിരിക്കാൻ പ്രത്യേകം ശ്രദ്ധിക്കുക. ഇടക്കിടയ്ക്ക് ഇളക്കി കൊടുക്കുക. ഉള്ളി നല്ലതു പോലെ ബൗണ് നിറം വന്നതിന് ശേഷം വാങ്ങി വയ്ക്കുക.