എന്തു നല്ല ചിരി. ഇങ്ങനെ പറഞ്ഞ് കേള്‍ക്കാൻ ആരാണ് ആഗ്രഹിക്കാത്തത്. ചിരി സുന്ദരമാകണമെങ്കില്‍ പല്ല് വൃത്തിയോടെയിരിക്കണം.
പല്ലിന്റെ ആരോഗ്യത്തിന് കോട്ടം വരുത്തുന്നവയാണ് അതിന്റെ നിറവ്യത്യാസം. നമ്മള് കഴിക്കുന്ന ആഹാരങ്ങള്‍ പല്ലിന്റെ ആരോഗ്യത്തില്‍ വരുത്തുന്ന കോട്ടവും പല്ലിന്റെ നിറം മങ്ങുന്നതിന് കാരണമാകാറുണ്ട്. പല്ലിന്റെ നിറം മങ്ങുന്നത് ഒരാളുടെ മൊത്തത്തിലുള്ള സൗന്ദര്യത്തെ ബാധിക്കുന്നുണ്ട്. നല്ല നിറമുള്ള പല്ലുകളിലൂടെ നല്കുന്ന പുഞ്ചിരിക്കും കറപിടച്ച പല്ലുകള്‍ കാണിച്ച് ചിരിക്കുന്നതും മറ്റുള്ളവരില്‍ ഉണ്ടാക്കുന്ന ഇംപാക്ട് ചെറുതല്ല.
അമിതമായി ചായ കുടിക്കുന്നവരില്‍ അതുപോലെ, പല്ല് നല്ലപോലെ വൃത്തിയായി തേക്കാതിരിക്കുന്നവരില്, പുകവലി, പാന്‍പരാഗ്, മുറുക്കുന്ന ശീലം എന്നിവ ഉള്ളവരിലും പല്ലിന്റെ നിറം പതിയെ മങ്ങിത്തുടങ്ങി കറപിടിച്ച് ഇരിക്കുന്നത് കാണാം.
പല്ലില്‍ കറപിടിക്കാതിരിക്കാന്‍ ഏറ്റവും ആദ്യം നിങ്ങള്‍ ചെയ്യേണ്ട കാര്യം നിങ്ങളുടെ ആഹാരകാര്യത്തില്‍ കുറച്ച് ശ്രദ്ധ കൊടുക്കുക എന്നതാണ്. പ്രധാനമായും സോഫ്റ്റ് ഡ്രിങ്ക്സ് കുടിക്കുന്നത് കുറയ്ക്കുക. അതുപോല, ചായ, കാപ്പി, സോഡ, ജ്യൂസ് എന്നിവയെല്ലാം തന്നെ ഉപയോഗിക്കുന്നത് കുറയ്ക്കുക.
അതുപോലെ, ഇവ കഴിച്ച് കഴിഞ്ഞാല്‍ വായ കഴുകാനും മറക്കരുത്. ഈത്തരം പാനീയങ്ങളില്‍ അടങ്ങിയിരിക്കുന്ന അസിഡ് സ്വഭാവം പല്ലിന്റെ നിറം വേഗത്തില്‍ കെടുത്തുന്നതിന് കാരണമാകുന്നുണ്ട്. ചായ, കാപ്പി എന്നിവ കുടിച്ചതിന് ശേഷം പല്ല് തേച്ചാല്‍ അത്രയും നല്ലതാണ്. ഇത് കറപിടിക്കുന്നത് തടയാന്‍ സഹായിക്കും.
രണ്ട് നേരം കൃത്യമായി പല്ല് തേക്കുന്നവരില്‍ പല്ലില്‍ മഞ്ഞപ്പ്, അതുപോലെ, കറപിടിക്കുന്ന പ്രശ്നം എന്നിവ കുറവായിരിക്കും. പിന്നെ, പുകവലിക്കുന്ന ശീലം ഉള്ളവരില്‍ കറപിടിക്കുന്നതിന് പല്ല് തേച്ചാല്‍ മാത്രം പോര, അത് കൃത്യമായ രീതിയില്‍ ക്ലീന്‍ ചെയ്ത് എടുക്കേണ്ടത് അനിവാര്യമാണ്.
അതുപോലെ, പല്ല് കൃത്യമായ രീതിയില്‍ ശരിയായ രീതിയില്‍ തേച്ചില്ലെങ്കില്‍ പ്ലാക്ക് അടിഞ്ഞ് കൂടി കറപിടിക്കുന്നതിനും ഇത് കാരണമാകുന്നുണ്ട്. അതിനാല്‍ കൃത്യമായ രീതിയില്‍ പല്ല് തേക്കാന്‍ ശ്രദ്ധിക്കുക.
വളരെ ചുരുങ്ങിയ സമയം കൊണ്ട് പല്ല് സുന്ദരമാക്കുന്നതെങ്ങനെയെന്ന് കണ്ട് നോക്കൂ...
പല്ലിന്റെ മഞ്ഞ നിറം വളരെ വേഗം ഇല്ലാതാക്കാൻ ഒരു നുള്ള് മഞ്ഞള്‍പ്പൊടി, ഉപ്പ്, നാരങ്ങാനീര് എന്നിവ യോജിപ്പിച്ച് പേസ്റ്റ് രൂപത്തിലാക്കിയ ശേഷം പല്ലുകള്‍ തേയ്ക്കാം.
പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ വീട്ടില്‍ തന്നെ ചെയ്യാവുന്ന നാടന്‍ വഴികളിലൊന്നാണ് മഞ്ഞള്‍ കൊണ്ട് ദിവസവും പല്ല് തേക്കുന്നത്. ഇങ്ങനെ ചെയ്യുന്നത് പല്ലിലെ മഞ്ഞ നിറം മാറാന്‍ സഹായിക്കും. ഇതിനായി മഞ്ഞള്‍ പൊടിയും ബേക്കിങ് സോഡയും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ഈ മിശ്രിതത്തില്‍ ബ്രെഷ് മുക്കിയതിന് ശേഷം പല്ലുകള്‍ തേയ്ക്കാം. ശേഷം തണുത്ത വെള്ളത്തില്‍ വായ് കഴുകാം.
ഓറഞ്ചിന്റെ തൊലി ഉപയോഗിച്ച് പല്ല് വൃത്തിയാക്കുന്നത് പല്ലിലെ കറ മാറാനും പല്ല് കൂടുതല്‍ തിളക്കമുള്ളതാക്കാനും സഹായിക്കും.
ഓറഞ്ചിന്റെ തൊലി പൊടിച്ചതിലേയ്ക്ക് കറുവാപ്പട്ടയുടെ ഇല പൊടിച്ചതും വെളിച്ചെണ്ണയും സമം ചേര്‍ത്ത് മിശ്രിതമാക്കാം. ശേഷം ഈ മിശ്രിതം ഫ്രിഡ്ജില്‍ സൂക്ഷിച്ച് വയ്ക്കാം. ഇനി ഇവ ഉപയോഗിച്ച് ആഴ്ചയില്‍ ഒരു ദിവസം പല്ല് തേയ്ക്കാം.
ഒരു കിവിയും വെള്ളരിക്കയും ചെറിയ കഷ്ണങ്ങളായി മുറിച്ച് മിക്സില്‍ ഇടുക. ശേഷം ഇതിലേയ്ക്ക് ഒരു ടീസ്പൂണ്‍ ബേക്കിങ് സോഡ കൂടി ചേര്‍ത്ത് അടിച്ചെടുക്കാം. ശേഷം പേസ്റ്റ് രൂപത്തില്‍ കിട്ടുന്ന ഈ മിശ്രിതം ഉപയോഗിച്ച് പല്ലുകള്‍ തേക്കുക. ആഴ്ചയില്‍ രണ്ട് തവണ ഇത് ഉപയോഗിക്കുന്നത് പല്ലുകളുടെ മഞ്ഞ നിറം അകറ്റാന്‍ സഹായിക്കും.
ശ്രദ്ധിക്കുക : അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക. കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക.ആരോഗ്യവിദഗ്ധന്റെയോ ന്യൂട്രീഷനിസ്റ്റിന്റെയോ ഉപദേശം തേടിയശേഷം മാത്രം ആഹാരക്രമത്തില്‍ മാറ്റം വരുത്തുക.