ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

26/04/𝟐𝟎𝟐3 ബുധൻ=ഇന്നത്തെ വില നിലവാരം

26/04/𝟐𝟎𝟐3 ബുധൻ=ഇന്നത്തെ വില നിലവാരം സ്വർണ്ണം, തങ്കം (𝟮𝟮K) വെള്ളി വിലകൾ      സ്വർണ്ണം ഒരു പവൻ :44,760രൂപ സ്വർണ്ണം ഒരു ഗ്രാം : 5,595രൂപ തങ്കം :10ഗ്രാം 61,040രൂപ  വെള്ളി ഒരു കിലോ :80:700രൂപ വെള്ളി ഒരു ഗ്രാം :80:70രൂപ പെട്രോൾ & ഡീസൽ വിലകൾ  ഡൽഹി▫️പെട്രോൾ: 96.72 ഡീസൽ: 89.62 മുംബൈ▫️പെട്രോൾ: 106.31 ഡീസൽ: 94.27 ചെന്നൈ▫️പെട്രോൾ: 102.63 ഡീസൽ: 94.24 ബാംഗ്ലൂർ ▫️പെട്രോൾ: 101.94 ഡീസൽ: 87.89 തിരുവനന്തപുരം▫️പെട്രോൾ: 109.71 ഡീസൽ: 98.51 കോട്ടയം▫️പെട്രോൾ: 108.08 ഡീസൽ: 96.99 കൊല്ലം▫️പെട്രോൾ: 109.01 ഡീസൽ: 97.85 തൃശൂർ▫️പെട്രോൾ: 108.22 ഡീസൽ: 97.12 മലപ്പുറം▫️പെട്രോൾ: 108.36 ഡീസൽ: 97.26 കണ്ണൂർ▫️പെട്രോൾ: 107.87 ഡീസൽ: 96.81 കാസർഗോഡ്▫️പെട്രോൾ: 108.82 ഡീസൽ: 97.70 കറൻസി വിനിമയ നിരക്കുകൾ അമേരിക്കൻ ഡോളർ :81:96 ഓസ്‌ട്രേലിയൻ ഡോളർ: 54:16 ബ്രിട്ടീഷ്‌ പൗണ്ട് : 101:78 തുർക്കിഷ് ലിറ:04:22 സിങ്കപ്പൂർ ഡോളർ:61:27 സൗദി റിയാൽ :21:86 യു.എ.ഇ ദിർഹം :22:32 ഖത്തർ റിയാൽ :22.51ഒമാൻ റിയാൽ:212:88 ബഹ്‌റൈൻ ദിനാർ:217:41 കുവൈറ്റ് ദിനാർ: 267:64 മലേഷ്യൻ റിങ്കറ്റ് : 18:34 യൂറോ :89:97 ചൈന...

മോട്ടിവേഷൻ ചിന്തകൾ

നാം ഒന്ന് അകത്തേക്ക് നോക്കണം. നമ്മുടെ മൂല്യം നാം മനസ്സിലാക്കണം. നമ്മുടെ തന്നെ അകത്തേക്കൊന്നു സൂക്ഷിച്ചു നോക്കാനും സ്വന്തത്തെ വീണ്ടെടുക്കാനുമുള്ള ശ്രമങ്ങളാണ് നമുക്ക് വേണ്ടത്. ഒരു ആലയിൽ ഇരിക്കുന്ന ഇരുമ്പിന്റെ മൂല്യം എന്ന് പറയുന്നത് അത് പിന്നീട് ആയിത്തീരുന്ന രൂപ വ്യതിയാനങ്ങളെ ആശ്രയിച്ചാണ് നിശ്ചയിക്കാൻ സാധിക്കൂ. ആ ഇരുമ്പ് ഒരു ആണിയാകുമ്പോൾ ഉണ്ടാകുന്ന മൂല്യം ആവില്ല അത് ഒരു യന്ത്ര ഭാഗം ആവുമ്പോൾ ഉണ്ടാവുന്നത്. എല്ലാം ഇരുമ്പ് തന്നെ ആണെങ്കിലും അതിന്റെ വില നിശ്ചയിക്കുന്നത് അത് ഏത് രൂപത്തിൽ ആണെന്നതാണ്. അത് പോലെ തന്നെയാണ്,മനുഷ്യനും . നാം എന്തായി തീരുന്നുവോ അതിനനുസരിച്ചായിരിക്കും നമ്മുടെ മൂല്യം. നാം തന്നെ ആണ് നമ്മുടെ മൂല്യം നിശ്ചയിക്കേണ്ടത്. പഴയൊരു വാച്ചിന്റെ കഥയുണ്ട്‌‌. തലമുറകളായി കാത്തുവെച്ചത്‌. എത്ര പഴക്കമുണ്ടെന്ന് ഒരു നിശ്ചയവുമില്ല.‌ അച്ഛൻ പറഞ്ഞു കൊടുത്തു:‘മോനേ ഇത്‌ നീ പൊന്നുപോലെ സൂക്ഷിക്കണം. നിന്റെ മകനോടും പറയണം.നമ്മുടെ ഏതോ മുത്തശ്ശന്‌ കിട്ടിയ സമ്മാനമാണ്‌’ എറ്റുവാങ്ങി, തിരിച്ചും മറിച്ചും നോക്കിയിട്ടും മകന്‌ ഒരു പുതുമയും തോന്നിയില്ല. പണ്ടെന്നോ നിലച്ചു പോയ ഒരു പൊട്ടവാച്ച്‌! അവന്റെ ...

എന്താണോ ഉള്ളത്‌ അതുകൊണ്ട്‌!•

എന്താണോ ഉള്ളത്‌ അതുകൊണ്ട്‌! • ഒരു കഥ പറഞ്ഞുതരാം, ഒട്ടും സന്തോഷമില്ലാതെ ജീവിച്ച കാക്കയുടെ കഥ. എപ്പോഴും നിരാശയാണ്‌. തന്റെ നിറവും ശബ്ദവും തീരെ ഭംഗിയില്ലെന്ന തോന്നലാണ്‌. ആർക്കും തന്നോടൊരു സ്നേഹവുമില്ലല്ലോ എന്ന ദു:ഖത്താൽ നീറിയ കാക്കയെ ഒരു വലിയ ഗുരുനാഥൻ കണ്ടുമുട്ടി. സങ്കടങ്ങൾ മുഴുവനും ആ ഗുരുനാഥനോട്‌ പറഞ്ഞുകരഞ്ഞു. ‘നിന്റെ ദു:ഖം എനിക്കു മനസ്സിലാവുന്നുണ്ട്‌. പക്ഷേ, എന്താണിനി പരിഹാരം?’  ‘പരിഹാരമുണ്ട്‌. അങ്ങയുടെ അറിവുകൊണ്ട്‌ എന്റെ ജീവിതം മാറ്റാൻ കഴിയും. എനിക്കൊരു താറാവാകണം. എന്തൊരു ഭംഗിയാണ്‌ താറാവിനെ കാണാൻ.’ ‘ശരി. ഞാൻ നിന്നെ താറാവാക്കി മാറ്റാം. പക്ഷേ, അതിനുമുമ്പ്‌ നീയൊരു താറാവിനെ പോയിക്കാണൂ. അവരുടെ ജീവിതം കൊള്ളാവുന്നതാണോ എന്നന്വേഷിക്കൂ. നല്ലതാണെങ്കിൽ നമുക്കുനോക്കാം.’ കാക്ക പാറിപ്പോയി, ഒരു താറാവിനടുത്തെത്തി. ‘എന്തൊരു രസാണ്‌ നിന്നെക്കാണാൻ! കൊതിപ്പിക്കുന്ന നിറം. കണ്ടില്ലേ ആളുകൾ നിന്നെ ഫോട്ടോയെടുക്കുന്നു. അവരുടെ പ്രണയത്തിനുപോലും താറാവിനെ പ്രതീകമാക്കുന്നു. നിങ്ങൾക്കെന്തു സുഖാണല്ലേ..’ ‘ആരുപറഞ്ഞു? നിനക്കറിയോ, എനിക്കേറ്റവും ഇഷ്ടമല്ലാത്തത്‌ എന്റെ നിറമാണ്‌. ഈ നാട്ടിലെ മനുഷ്യർ ശവപ്പെട്ടിയുമാ...

മൊബൈല്‍ ഫോണ്‍ ഉപയോഗം, നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം

മൊബൈല്‍ ഫോണ്‍ ഉപയോഗം, നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട കാര്യങ്ങള്‍ നോക്കാം മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച്‌ തൃശൂര്‍ തിരുവില്വാമലയില്‍ എട്ട് വയസുകാരി മരിച്ച വാര്‍ത്ത ഏറെ ഞെട്ടലുണ്ടാക്കിയിരിക്കുകയാണ്. ഇനി കുറച്ച്‌ നാളത്തെയ്ക്കെങ്കിലും വീടുകളില്‍ കുട്ടികളുടെ കൈവശം ഫോണ്‍ നല്‍കുന്നതിന് മാതാപിതാക്കള്‍ ഒന്ന് മടിക്കും. എന്നാല്‍ മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ചുള്ള അപകടത്തിന്‍റെ കാര്യത്തില്‍ കുട്ടികള്‍ക്ക് മാത്രമല്ല ഭീഷണി. മുതിര്‍ന്നവര്‍ക്കും അതേ ഭീഷണിയാണ് നിലനില്‍ക്കുന്നത്. ഈയൊരു അപകടസാധ്യത ഇല്ലാതാക്കാന്‍ ചില കാര്യങ്ങള്‍ അടിസ്ഥാനപരമായി ശ്രദ്ധിക്കേണ്ടതുണ്ട്. അത്തരത്തില്‍ നിര്‍ബന്ധമായും ശ്രദ്ധിക്കേണ്ട ചില കാര്യങ്ങള്‍ നമ്മുക്ക് പരിശോധിക്കാം. മൊബൈല്‍ ഫോണ്‍ ചാര്‍ജില്‍ ഇട്ടുകൊണ്ടിരിക്കുമ്ബോള്‍ കഴിയുന്നതും ഉപയോഗിക്കാതിരിക്കുക. ഇത് അപകടസാധ്യത കുറയ്ക്കുന്നു. ഇത്തരത്തില്‍ ചാര്‍ജ്ജിലായിരിക്കുമ്ബോള്‍ ഉപയോഗിച്ചതിനെ തുടര്‍ന്ന് മൊബൈല്‍ ഫോണ്‍ പൊട്ടിത്തെറിച്ച സംഭവങ്ങള്‍ ഒരുപാട് റിപ്പോര്‍ട്ട് ചെയ്യപ്പെട്ടിട്ടുണ്ട്. ഫോണ്‍ ചാര്‍ജില്‍ വച്ച ശേഷം ഏറെ നേരത്തേക്ക് ചാര്‍ജര്‍ ഡിസ്കണക്‌ട് ചെയ്യാതെ വയ്ക്കുന്നവരുണ്ട്....

ദുബായിൽ 60 ദിർഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന്സ്വന്തം നാട്ടുകാരനെ കുത്തി കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ 3 മണിക്കൂറിനുള്ളിൽ പിടികൂടി

ദുബായിൽ 60 ദിർഹത്തെ ചൊല്ലിയുണ്ടായ തർക്കത്തെത്തുടർന്ന് സ്വന്തം നാട്ടുകാരനെ കുത്തി കൊലപ്പെടുത്തി രക്ഷപ്പെട്ട പ്രതിയെ 3 മണിക്കൂറിനുള്ളിൽ പിടികൂടി ഒരു  പ്രവാസി കുത്തേറ്റ് തെരുവിൽ കാറുകൾക്കിടയിൽ കിടക്കുന്നതായി ഒരു വഴിയാത്രക്കാരൻ പോലീസിൽ അറിയിച്ചതിനെത്തുടർന്ന്, അൽ-റിഫ പോലീസ് സ്റ്റേഷനിൽ നിന്നുള്ള സിഐഡി ടീമുകൾ സ്ഥലത്തെത്തുകയായിരുന്നു. പരിക്കേറ്റയാളെ ആശുപത്രിയിൽ എത്തിച്ചെങ്കിലും പിന്നീട് മരണം സ്ഥിരീകരിക്കുകയായിരുന്നു. ഫോറൻസിക് റിപ്പോർട്ട് അനുസരിച്ച്, മരണകാരണം നെഞ്ചിൽ ഏറ്റ കുത്തുകളാണെന്ന് കണ്ടെത്തി. കുത്താൻ ഉപയോഗിച്ച മൂർച്ചയുള്ള കത്തി പ്രതി സംഭവസ്ഥലത്ത് ഉപേക്ഷിച്ചിരുന്നു. പ്രതിയെ കണ്ടെത്താൻ സിഐഡി സംഘങ്ങളുടെ ദ്രുതവും ഫലപ്രദവുമായ പ്രവർത്തനങ്ങൾക്കൊപ്പം ആധുനിക ക്യാമറ ട്രാക്കിംഗും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് ടെക്നിക്കുകളും ഉപയോഗിച്ചു. സംഭവസ്ഥലത്ത് നിന്ന് രക്ഷപ്പെട്ട പ്രതിയെ മൂന്ന് മണിക്കൂറിനുള്ളിൽ അൽ റിഫ പോലീസ് പിടികൂടി. കുറ്റകൃത്യം നടന്ന സ്ഥലത്ത് നിന്ന് അകലെയുള്ള ഒരു കെട്ടിടത്തിൽ ഒളിച്ചിരിക്കുമ്പോഴാണ് പ്രതിയെ ഒടുവിൽ പിടികൂടിയത്.ചോദ്യം ചെയ്യലിൽ പ്രതി കുറ്റം സമ്മതിക്കുകയും പബ്ലിക് പ്രോസിക്...

ഒരേ രീതിയിൽ സൂപ്പർ മാർക്കറ്റിൽ മൂന്നു തവണ കവർച്ച: പൊലീസിന് തലവേദനയായി ഒരു കളളൻ

ഒരേ രീതിയിൽ സൂപ്പർ മാർക്കറ്റിൽ മൂന്നു തവണ കവർച്ച: പൊലീസിന് തലവേദനയായി ഒരു കളളൻ കണ്ണൂർ: ഒരേ രീതിയിൽ സൂപ്പർ മാർക്കറ്റിൽ മൂന്നു തവണ കവർച്ച നടത്തി പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ് ഒരു കളളൻ. കണ്ണൂർ: ഒരേ രീതിയിൽ സൂപ്പർ മാർക്കറ്റിൽ മൂന്നു തവണ കവർച്ച നടത്തി പൊലീസിന് തലവേദനയായി മാറിയിരിക്കുകയാണ് ഒരു കളളൻ. പയ്യന്നൂർ ടൗണിന്റെ ഹൃദയ ഭാഗത്തുള്ള സ്കൈപ്പർ സൂപ്പർ മാർക്കറ്റിലാണ് സംഭവം. കഴിഞ്ഞ വർഷം ഫെബ്രുവരി 20ന് ഓഗസ്റ്റ് 5നും ഇന്നലെയുമാണ് കവർച്ച നടത്തിയത്. കൃത്യമായി സിസിടിവിയിൽ തന്റെ ദൃശ്യം തെളിയുന്ന വിധത്തിൽ മണിക്കൂറുകളോളം കവർച്ചക്കാരൻ ഇതിനകത്ത് വിലസുകയായിരുന്നു. കെട്ടിടത്തിന്റെ പിന്നിലെ എക്സ് ഹോസ്റ്റ് ഫാൻ ഇളക്കി മാറ്റിയാണ് 3 തവണയും അകത്ത് കയറിയത്. ഫെബ്രുവരി 20ന് കിഴക്കേ അറ്റത്തുള്ള ഫാൻ ഇളക്കി മാറ്റി അകത്ത് കടന്നു. അതോടെ ആ സ്ഥലം അടച്ചു. പിന്നീട് രണ്ടു തവണ ഒരു മറയും ഇല്ലാതെയാണ് അകത്ത് കയറി കവർച്ച നടത്തിയത്. ടൗണിന്റെ ഹൃദയ ഭാഗത്തുള്ള സ്കൈപ്പർ സൂപ്പർ മാർക്കറ്റിലാണ് സംഭവം. കഴിഞ്ഞ വർഷം ഫെബ്രുവരി 20ന് ഓഗസ്റ്റ് 5നും ഇന്നലെയുമാണ് കവർച്ച നടത്തിയത്. കൃത്യമായി സിസിടിവിയിൽ തന്റെ ദൃശ്യം തെളിയുന്ന വി...

ഉല്ലാസയാത്രയ്ക്കിടെ റസ്റ്റോറന്റിൽ ഒരു വയസ്സുകാരനെ മറന്നുവെച്ചു

ഉല്ലാസയാത്രയ്ക്കിടെ റസ്റ്റോറന്റിൽ ഒരു വയസ്സുകാരനെ മറന്നുവെച്ചു തളിപ്പറമ്പ്: ഉല്ലാസ യാത്രയ്ക്കിടെ മാതാപിതാക്കൾ റസ്റ്റോറന്റിൽ ഒരു വയസ്സുകാരനെ മറന്നു വെച്ചു. ഇന്നലെ ഉച്ചയോടെ ഏഴാംമൈലിലെ റസ്റ്റോറന്റിലാണ് സംഭവം നടന്നത്. ഒരു ചെറിയ കുട്ടി ക്യാഷ് കൗണ്ടറിന് സമീപം ഒറ്റപ്പെട്ട് നിൽക്കുന്നത് കണ്ട ജീവനക്കാർ കുട്ടിയെ സുരക്ഷിതമായി ഇടത്തിലേക്ക് മാറ്റിയശേഷം ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്നവരോട് വിവരം തിരക്കിയെങ്കിലും കുട്ടിയുടെ രക്ഷിതാക്കളെ കണ്ടെത്താനായില്ല. തുടർന്ന് സിസിടിവി പരിശോധിച്ചപ്പോൾ രണ്ടു വാഹനങ്ങളിലായി ഇവിടെ ഭക്ഷണം കഴിക്കാൻ എത്തിയവരുടെ കൂട്ടത്തിലുള്ള കുട്ടിയാണെന്ന് മനസ്സിലാകുകയും തളിപ്പറമ്പ് പോലീസിൽ വിവരമറിയിക്കുകയും ചെയ്തു. ഈ സമയം തന്നെ കുട്ടിയെ നഷ്ടപ്പെട്ടതുമായി ബന്ധപ്പെട്ട് ബന്ധുക്കൾ തളിപ്പറമ്പ് പോലീസ് സ്റ്റേഷനിലേക്ക് വിളിച്ചിരുന്നു. തുടർന്ന് രക്ഷിതാക്കളെ നിർബന്ധപൂർവ്വം സ്റ്റേഷനിലേക്ക് വിളിച്ചുവരുത്തിയാണ് കുട്ടിയെ കൈമാറിയത്. ചപ്പാരപ്പടവിന് സമീപത്തുനിന്ന് മാട്ടൂലിലെ പെറ്റ് സ്റ്റേഷനിലേക്ക് രണ്ട് കാറുകളിലായി പുറപ്പെട്ട സംഘം ഉച്ചഭക്ഷണം കഴിച്ചശേഷം മാട്ടൂലിലേക്ക് തിരിച്ചപ്പോഴാണ് കുട്ടിയെ ...