ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

ഗോമാംസം കടത്തിയെന്ന് ആരോപണം: മഹാരാഷ്ട്രയിൽ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു

ഗോമാംസം കടത്തിയെന്ന് ആരോപണം: മഹാരാഷ്ട്രയിൽ മുസ്ലീം യുവാവിനെ തല്ലിക്കൊന്നു മഹാരാഷ്ട്രയിലെ നാസിക് ജില്ലയിൽ ഗോമാംസം കടത്തിയെന്നാരോപിച്ച് മുസ്ലീം യുവാവിനെ ഒരു സംഘം പശു സംരക്ഷകർ തല്ലിക്കൊന്നു. മുംബൈ കുർള സ്വദേശി അഫാൻ അൻസാരി (32) ആണ് കൊല്ലപ്പെട്ടത്. അൻസാരിക്കൊപ്പമുണ്ടായിരുന്ന മറ്റൊരാൾക്ക് ഗുരുതരമായി പരിക്കേറ്റു. ഇവർ സഞ്ചരിച്ചിരുന്ന കാർ അക്രമികൾ അടിച്ചു തകർത്തു. അഫാൻ അൻസാരിയും സഹായി നസീർ ഷെയ്ഖും സഞ്ചരിച്ചിരുന്ന കാർ തടഞ്ഞുനിർത്തി പശു സംരക്ഷകർ ഇവരെ മർദ്ദിക്കുകയായിരുന്നു. കാറിൽ മാംസം കടത്താൻ ശ്രമിച്ചെന്നാരോപിച്ചായിരുന്നു മർദ്ദനം. ക്രൂരമായ മർദ്ദനത്തിൽ പരിക്കേറ്റ ഇരുവരെയും പൊലീസെത്തി ആശുപത്രിയിലേക്ക് മാറ്റി. ചികിത്സയിലിരിക്കെ അഫാൻ മരിച്ചതായി പൊലീസ് അറിയിച്ചു കേസിൽ ഇതുവരെ പത്തുപേരെ പൊലീസ് കസ്റ്റഡിയിലെടുത്തിട്ടുണ്ട്.

സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ് ജൂലൈ 1 മുതൽ നിർബന്ധം; പരിശോധന കർശനമാക്കും

സ്വർണാഭരണങ്ങളിൽ എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ് ജൂലൈ 1 മുതൽ നിർബന്ധം; പരിശോധന കർശനമാക്കും കൊച്ചി; സ്വര്‍ണാഭരണങ്ങളിലെ നിര്‍ബന്ധിത എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ് ജൂലൈ 1 മുതൽ രാജ്യത്തെ എല്ലാ ജ്വല്ലറികൾക്കും ബാധകം. ജ്വല്ലറികൾക്ക് നൽകിയിരുന്ന മൂന്നു മാസത്തെ സാവകാശം ഈ മാസം 30ന് തീരും. ഹാൾമാർക്കിങ് നിർബന്ധമാക്കുന്നതോടെ ബ്യൂറോ ഓഫ് ഇന്ത്യൻ സ്റ്റാൻഡേഡ്സ് (ബിഐഎസ്) പരിശോധന ആരംഭിച്ചേക്കുമെന്നാണു സൂചന.  ഏപ്രിൽ 1 മുതൽ എച്ച്‍യുഐഡി നിർബന്ധമാക്കിയിരുന്നതാണ്. എന്നാൽ ഗോള്‍ഡ് ആന്‍ഡ് സില്‍വര്‍ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ നല്‍കിയ ഹര്‍ജിയിൽ ഹൈക്കോടതി സമയം നീട്ടി നൽകി. പഴയ സ്റ്റോക്ക് വെളിപ്പെടുത്തിയ 16,243 ജ്വല്ലറികൾക്കാണ് സാവകാശം അനുവദിച്ചത്. കേരളത്തിൽ ഇടുക്കി ഒഴികെയുള്ള ജില്ലകളിലാണ് എച്ച്‍യുഐഡി നിർബന്ധമാക്കുന്നത്. ആഭരണത്തിന്റെ ഇനം, ഹാള്‍മാര്‍ക്ക് ചെയ്ത ജ്വല്ലറി, രജിസ്‌ട്രേഷന്‍ നമ്പര്‍, ഹാള്‍മാര്‍ക്കിങ് സെന്ററിന്റെ പേര്, തീയതി, സ്വര്‍ണത്തിന്റെ മാറ്റ് തുടങ്ങിയ കാര്യങ്ങള്‍ അറിയാന്‍ കഴിയുന്ന സംവിധാനമാണ് എച്ച്‌യുഐഡി ഹാള്‍മാര്‍ക്കിങ്. ആഭരണത്തിന്റെ തൂക്കവും ഇതില്‍ അറിയാനാവും.

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും ലൈംഗിക ചേഷ്ടകളും ഇസ്‍ലാമിൽ വിലക്കപ്പെട്ടത് -അലഹബാദ് ഹൈകോടതി

വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും ലൈംഗിക ചേഷ്ടകളും ഇസ്‍ലാമിൽ വിലക്കപ്പെട്ടത് -അലഹബാദ് ഹൈകോടതി ലഖ്നോ: വിവാഹത്തിന് മുമ്പുള്ള ലൈംഗിക ബന്ധവും ചുംബനവും സ്പർശനവും നോട്ടങ്ങളും പോലുള്ള ലൈംഗിക പ്രവൃത്തികളും ഇസ്‍ലാമിൽ വിലക്കപ്പെട്ടതാണെന്ന് അലഹബാദ് ഹൈകോടതി. പൊലീസിൽ നിന്ന് സംരക്ഷണമാവശ്യപ്പെട്ട് വ്യത്യസ്ത മതവിഭാഗത്തിൽ പെട്ട വിവാഹം കഴിക്കാതെ ഒന്നിച്ചുജീവിക്കുന്ന ദമ്പതികൾ സമർപ്പിച്ച ഹരജി തള്ളിയാണ് അലഹബാദ് കോടതിയുടെ വിധി. ജസ്റ്റിസുമാരായ സംഗീത ചന്ദ്ര, നരേന്ദ്ര കുമാർ ​​ജോഹരി എന്നിവരടങ്ങിയ രണ്ടംഗ ബെഞ്ചിന്റെതാണ് വിധി. വിവാഹബന്ധത്തിലൂടെയല്ലാത്ത ലൈംഗിക ബന്ധം ഇസ്‍ലാം മതം ഒരിക്കലും അംഗീകരിക്കുന്നില്ലെന്നും ജഡ്ജിമാർ ചൂണ്ടിക്കാട്ടി. ഭാര്യയും ഭർത്താവും തമ്മിലല്ലാത്ത ലൈംഗിക ബന്ധം വ്യഭിചാരമായാണ് ഇസ്‍ലാമിൽ കണക്കാക്കുന്നത്. വിവാഹത്തിനു മുമ്പുള്ള ലൈംഗിക ബന്ധവും വിവാഹേതര ബന്ധവും ഇസ്‍ലാം അംഗീകരിക്കുന്നില്ല. വിവാഹത്തിനു മുമ്പുള്ള ചുംബനവും സ്പർശനവും പോലുള്ളപ്രണയ ചേഷ്ടകളും വിലക്കപ്പെട്ടതാണ് ഇസ്‍ലാം മതത്തിലെന്നും ബെഞ്ച് നിരീക്ഷിച്ചു. പെൺകുട്ടിയുടെ മാതാവിന് ഇരുവരും ഒന്നിച്ചു ജീവിക്കുന്നതിൽ എതിർപ്പുണ്ടെന്നും ...

26-06-2023, തിങ്കൾ, ഇന്നത്തെ വിപണി നിലവാരം...

26-06-2023, തിങ്കൾ, ഇന്നത്തെ വിപണി നിലവാരം... സ്വർണ്ണം... ഗ്രാം : 5435 രൂപ പവൻ : 43,480 രൂപ വെള്ളി... ഗ്രാം : 75.20 രൂപ കിലോ : 75,200 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 82.02 യൂറൊ : 89.33 ബ്രിട്ടീഷ്‌ പൗണ്ട്‌ : 104.47 ഓസ്ട്രേലിയൻ ഡോളർ : 54.73 കനേഡിയൻ ഡോളർ :62.33  സിംഗപ്പൂർ ഡോളർ. : 60.59 ബഹറിൻ ദിനാർ : 217.61 മലേഷ്യൻ റിംഗിറ്റ്‌ : 17.53 സൗദി റിയാൽ : 21.87 ഖത്തർ റിയാൽ : 22.53 യു എ ഇ ദിർഹം : 22.33 കുവൈറ്റ്‌ ദിനാർ : 266.89 ഒമാനി റിയാൽ. : 213.06 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 108.27 - 97.18 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.73 - 98.53 കോട്ടയം : 107.90- 96.81 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.36- 97.24 കണ്ണൂർ : 108.20 - 97.12 മാഹി : 93.80 - 83.72

നേർവഴി ചിന്തകൾ

ഊതി വീർപ്പിച്ച ബലൂൺ പോലെയാണ് ചില നേരങ്ങളിൽ നമ്മുടെ മനസ്സ് .ചുറ്റുമുള്ള പ്രശ്നങ്ങളെയൊക്കെ വെറുതെ ഉള്ളിലേക്ക്  ആവാഹിക്കുന്നത് നമ്മൾ പോലുമറിയില്ല . വീർപ്പുമുട്ടൽ മുഴുവൻ നമ്മൾ സ്വയം അനുഭവിക്കണം. ഒരു പ്രശ്നമൊരു പ്രശ്നമായി അനുഭവപ്പെടുന്നത് നമ്മളതിനെ  "ഒരു പ്രശ്നമായി '' കണക്കിലെടുക്കുമ്പോഴാണ്.മറ്റുള്ളവരുടെ മുന്നിൽ എത്ര നിസ്സാരമെന്ന് തോന്നിയാലും നമ്മുടെ പ്രശ്നം നമുക്ക് വലുതായിരിക്കും. ഒരു പ്രശ്നം എങ്ങനെ പരിഹരിക്കണമെന്ന അറിവില്ലാത്തതാണ്  ഏറ്റവും വലിയ പ്രശ്നം... നമ്മുടെ പ്രശ്നങ്ങൾ പങ്കുവക്കാൻ ആളുകൾ കൂടുംതോറും സ്വയം നേരിടാനുള്ള നമ്മുടെ കരുത്ത് ക്ഷയിച്ചു കൊണ്ടേയിരിക്കും പല പ്രശ്നങ്ങളും പരിഹരിക്കപ്പെടാതെ പോകുന്നത് പ്രശ്നങ്ങളുടെ സങ്കീർണത കൊണ്ടല്ല , അവ കൈകാര്യം ചെയ്യുന്നവരുടെ അയോഗ്യത കൊണ്ടാണ്. എന്താണ് പ്രശ്നമെന്നും അതിന്റെ അടിസ്ഥാന കാരണമെന്തെന്നും തിരിച്ചറിയുമ്പോഴേ, പ്രശ്ന പരിഹാരത്തിന്റെ വാതിലുകൾ തുറക്കൂ...ചില പ്രശ്നങ്ങൾ നമ്മുടെ ജീവിതം തന്നെ മാറ്റിമറിക്കും . വലിയ പാഠങ്ങൾ പഠിപ്പിക്കും . പലരും വീഴ്ചയിൽ നിന്നാണ് ജീവിതത്തിൽ വിജയിച്ചിരിക്കുന്നത് . ജീവിതത്തിൽ പ്രശ്നങ്ങൾ എല്ലായ്പോഴ...

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ വകഭേദം എത്തി! പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയും പ്രായമായവരെയും

ഓണ്‍ലൈന്‍ തട്ടിപ്പുകളുടെ പുതിയ വകഭേദം എത്തി! പ്രധാനമായും ലക്ഷ്യമിടുന്നത് സ്ത്രീകളെയും പ്രായമായവരെയും ഓണ്‍ലൈൻ തട്ടിപ്പില്‍ വീഴുന്നവരുടെ എണ്ണത്തില്‍ വൻ വര്‍ദ്ധനവ്. ജനങ്ങളില്‍ സ്മാര്‍ട്ട്ഫോണ്‍ ഉപയോഗം വര്‍ദ്ധിച്ചതോടെ, ഓണ്‍ലൈൻ തട്ടിപ്പുകളുടെ എണ്ണവും വലിയ തോതിലാണ് ഉയര്‍ന്നിരിക്കുന്നത്. മുൻപ് ലോണ്‍ ആപ്പ്, ബാങ്കില്‍ നിന്നുള്ള കോളുകള്‍, എസ്‌എംഎസ് തട്ടിപ്പ് തുടങ്ങിയ തട്ടിപ്പ് രീതികളാണ് സജീവമായിരുന്നത്. എന്നാല്‍, ഇത്തവണ പ്രത്യേക വിഭാഗങ്ങളിലെ ആളുകളെ ലക്ഷ്യമിട്ട് തട്ടിപ്പിന്റെ പുതിയ വകഭേദം ഉടലെടുത്തിട്ടുണ്ട്. ഡാറ്റ എൻട്രി ജോലിയിലൂടെ വരുമാനം നേടാമെന്ന പരസ്യമാണ് ഇത്തവണ വൻ തോതില്‍ പ്രചരിക്കുന്നത്. ഇവ പ്രധാനമായും തൊഴില്‍ രഹിതരായ സ്ത്രീകളെയും പ്രായമായവരെയും ലക്ഷ്യമിട്ടാണ് പ്രവര്‍ത്തിക്കുന്നത്. ചുരുങ്ങിയ സമയത്തിനുള്ളില്‍ ഉയര്‍ന്ന തുക നേടാൻ കഴിയുന്നുവെന്ന വാഗ്ദാനമാണ് ഭൂരിഭാഗം ആളുകളെയും ഈ തട്ടിപ്പിലേക്ക് ആകര്‍ഷിക്കുന്ന പ്രധാന ഘടകം. അതേസമയം, തട്ടിപ്പിന് ഇരയാകുന്നവര്‍ മാനഹാനി ഭയന്ന് പരാതി നല്‍കാൻ തയ്യാറാകാത്തത് തട്ടിപ്പുകള്‍ ആവര്‍ത്തിക്കാൻ ഇടയാക്കുന്നുണ്ടെന്ന് അധികൃതര്‍ വ്യക്തമാക്കി. ഓണ്‍ലൈൻ തട്ട...

പൊള്ളുന്ന വിമാന ടിക്കറ്റ്: വേനലവധിക്കാലത്ത് നാട്ടിൽ പോകാനാകാതെ ഒട്ടേറെ മലയാളി കുടുംബങ്ങൾ

പൊള്ളുന്ന വിമാന ടിക്കറ്റ്: വേനലവധിക്കാലത്ത് നാട്ടിൽ പോകാനാകാതെ ഒട്ടേറെ മലയാളി കുടുംബങ്ങൾ ദുബായ് ∙ പൊള്ളുന്ന വിമാന ടിക്കറ്റ് നിരക്കുകാരണം വേനലവധിക്കാലത്ത് നാട്ടിൽ പോകാനാകാതെ ഒട്ടേറെ മലയാളി കുടുംബങ്ങൾ. രണ്ട് മാസം സ്കൂൾ അടയ്ക്കുന്നതിനാൽ എല്ലാ വർഷവും നാട്ടിൽ പോകാറുള്ള അധ്യാപകരും ഇക്കൂട്ടത്തിലുണ്ട്.  ബലി പെരുന്നാളാഘോഷിക്കാൻ നാട്ടിൽ പോകാനാഗ്രഹിച്ച സാധാരണക്കാരും പതിവ് നിരക്കിലും ഇരട്ടിയിലേറെ തുക നൽകാനാകാതെ  യാത്ര മാറ്റിവച്ചിരിക്കുകയാണ്. അവധിക്കാലങ്ങളിലും വിശേഷ ദിവസങ്ങളിലും ഇന്ത്യയിലേക്കും തിരിച്ചും ടിക്കറ്റ് നിരക്ക് കുത്തനെ കൂട്ടുന്ന വിമാനക്കമ്പനികളുടെ പ്രവണത ഇക്കുറി നേരത്തെ തന്നെ തുടങ്ങി. പെരുന്നാളടുക്കുന്നതോടെ അനുദിനം നിരക്ക് വർധിക്കുകയാണ്.