ടെൻഷൻ കുറക്കാനുള്ള ചില എളുപ്പവഴികൾ ... 🅰🆁🇮🆅 🅰🆁🇴🅶🅨🅰🅼 എല്ലാ കാര്യങ്ങളും പൂർണതയോടെ ചെയ്യാനുള്ള അധിക ശ്രമങ്ങൾ ഒഴിവാക്കുക. ∙ ഒരു സമയത്ത് ഒന്നിലേറെ കാര്യങ്ങളിൽ ശ്രദ്ധിക്കേണ്ട. ഏറ്റവും പ്രാധാന്യമുള്ളത് ആദ്യം ചെയ്യുക. ∙ ചെയ്യേണ്ടവ പ്രാധാന്യമനുസരിച്ച് കുറിച്ചു വച്ചോളൂ. മറവിയും ടെൻഷനും ഒഴിവാക്കാം. ∙ തെറ്റിദ്ധാരണകള്‍ക്കും ഊഹാപോഹങ്ങള്‍ക്കും വിട പറയാം. എപ്പോഴും തുറന്ന ആശയവിനിമയമാണു നല്ലത്. ∙ അവസാന നിമിഷത്തേക്കു കാര്യങ്ങൾ മാറ്റി വയ്ക്കേണ്ട. എല്ലാ കാര്യങ്ങളും സ്വയം ചെയ്യണമെന്നും ശഠിക്കേണ്ട. ∙ ആവശ്യമുള്ളപ്പോൾ മറ്റുള്ളവരുടെ സഹായം സ്വീകരിക്കുക. അതു ടെൻഷൻ കുറയ്ക്കും. ∙ നാളയേക്കുറിച്ചുള്ള ആശങ്കകൾ ഒഴിവാക്കുക. എല്ലാം നന്നായി വരുമെന്നു മനസ്സിനോടു പറയാം. മാനസികസമ്മർദം ഉണ്ടോ ? എങ്കിൽ അവോയ്ഡ് ∙ ടെൻഷനിലേക്കു നയിക്കുന്ന കാരണങ്ങളെയും സാഹചര്യങ്ങളെയും വ്യക്തികളെയും നേരത്തെ ഒഴിവാക്കുക. ആരെയും വേദനിപ്പിക്കാതെ ‘നോ’ പറയാൻ പഠിക്കുക. ഓള്‍ട്ടർ ∙ സാഹചര്യങ്ങളെ അനുയോജ്യമാക്കി മാറ്റാം. സമയബന്ധിതമായി കാര്യങ്ങൾ ക്രമീകരിക്കുക. അനുരഞ്ജനത്തിന് ഒരുങ്ങുന്നതും ടെൻഷൻ കുറയ്ക്കും. അഡാപ്റ്റ് ∙ മാനസിക സമർദമുണ്ട...