മലയാളി യുവതി മൈസൂരുവിലെ ജോലിസ്ഥലത്ത് മരിച്ചനിലയില്‍; ശരീരത്തിൽ മുറിപ്പാടുകള്‍, യുവാവ് കസ്റ്റഡിയില്‍
തൃശ്ശൂര്‍: മൈസൂരുവില്‍ മലയാളിയുവതി ജോലിസ്ഥലത്ത് മരിച്ചനിലയില്‍. തൃശ്ശൂര്‍ ഊരകം സ്വദേശി ചെമ്പകശ്ശേരി ഷാജിയുടെ മകള്‍ സബീനയാണ് മരിച്ചത്. സബീനയുടെ ശരീരത്തില്‍ മുറിപ്പാടുകള്‍ കണ്ടെത്തിയത് ദുരൂഹതയുണർത്തുന്നു.
സബീനയുടെ ശരീരത്തിൽ മുറിപ്പാടുകൾ കണ്ടെത്തിയ സാഹചര്യത്തിൽ കൊലപാതകമാണോയെന്ന സംശയം ഉയർന്നിട്ടുണ്ട്. കരുവന്നൂർ സ്വദേശിയായ ആൺസുഹൃത്തുമായുള്ള തർക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നത്. മൈസൂരിൽ സ്വകാര്യ ടെലികോം കമ്പനിയിലെ ജീവനക്കാരിയായ സെബീനയെ വ്യാഴാഴ്ച പുലർച്ചെ കഴുത്ത് മുറിഞ്ഞ നിലയിൽ ആശുപത്രിയിൽ പ്രവേശിപ്പിച്ചെങ്കിലും മരണപ്പെടുകയായിരുന്നു.
കരുവന്നൂര്‍ സ്വദേശിയായ ആണ്‍സുഹൃത്തുമായുള്ള തര്‍ക്കത്തിനിടെയാണ് മരണം സംഭവിച്ചതെന്ന് സംശയിക്കുന്നു. സബീനയുടെ ബന്ധുക്കളുടെ പരാതിയുടെ അടിസ്ഥാനത്തില്‍ യുവാവിനെ മൈസൂരു പോലീസ് കസ്റ്റഡിയില്‍ എടുത്തിട്ടുണ്ട്.
സബീനയുടെ മൃതദേഹം പോസ്റ്റ് മോര്‍ട്ടം നടപടികള്‍ക്കു ശേഷം നാട്ടിലേക്ക് എത്തിക്കും...
