കരഞ്ഞു കൊണ്ടിരിക്കുന്ന വ്യക്തിയുടെ അടുത്തു നിൽക്കാൻ പോലും നാം ഇഷ്ടപ്പെടില്ല. അതേ സമയം പുഞ്ചിരിച്ചു കൊണ്ട് ഒരാൾ നമ്മെ സമീപിച്ചാലോ?. അവരെ നാം ഇഷ്ടപ്പെടും. മറ്റൊരാളെ സന്തോഷിപ്പിക്കുകയെന്നതു കൂടാതെ മറ്റനേകം ഗുണങ്ങൾ ചിരിക്കുണ്ട്.
സംസാരിക്കുന്നതിനിടയിൽ പല തവണ നാം പുഞ്ചിരിക്കാറുണ്ട്. സൗഹൃദത്തോടെ ചേർന്നു പോകുന്നു പുഞ്ചിരി. നല്ല ആശയ വിനിമയത്തിന് ചിരി ഒഴിച്ചുകൂടാൻ കഴിയില്ല.
ഒരാൾ ചിരിച്ചു തുടങ്ങുമ്പോൾ അത് ശ്രദ്ധിച്ചുകൊണ്ട് നിൽക്കുന്നവരും ചിരിച്ചുപോകും. ഒരു പകർച്ചവ്യാധി പോലെയാണ് ചിരി പടരുന്നത്. ചിരി നല്ല വ്യായാമമാണ്പത്ത് മുതൽ പതിനഞ്ച് മിനിറ്റ് ചിരിച്ചാൽ 40 കലോറി കൊഴുപ്പ് കുറയുമെന്നാണ് കണ്ടെത്തിയിട്ടുള്ളത്.
ഈ സമയം ഹൃദയമിടിപ്പ് വർധിക്കുമെങ്കിലുo രക്തസമ്മർദ്ദവും മാനസികസമ്മർദ്ദവും കുറയുന്നു.
ചിരിക്കുമ്പോൾ മുഖത്തെ പേശികളും ശ്വാസകോശവും പ്രവർത്തിക്കേണ്ടിവരുന്നു. അതിനാൽ മുഖത്തെ പേശികളും ശ്വാസകോശവും ശക്തിപ്പെടുന്നു.
മറ്റുള്ളവരോടുള്ള ഇടപെടലുകൾ ചിരിയിലൂടെ ശക്തമാകുന്നു. ബന്ധങ്ങൾ വർദ്ധിക്കുന്നു. കൂടുതൽ ചിരിക്കുന്നവർക്ക് കൂടുതൽ സുഹൃത്തുക്കളുണ്ടാവും. മറ്റുള്ളവരോട് ചിരിച്ചും തമാശ പറഞ്ഞ ശേഷമുള്ള മാനസിക നില മനസ്സ് ശാന്തമാകുന്നു. അതോടെ നല്ലആശയങ്ങൾ മനസ്സിലേക്കു കയറിവരുന്നു. സർഗ്ഗാത്മകത ഉണരുന്നു ഓർമ്മശക്തി വർധിക്കുന്നു.
ചിരിച്ച ശേഷമുളള മാനസിവസ്ഥയോടെ ഉറങ്ങാൻ കിടന്നാൽ പെട്ടെന്ന് ഉറക്കം വരും.
ചിരിക്കുമ്പോൾ ശ്വാസകോശം കൂടുതൽ പ്രവർത്തിക്കും. അപ്പോൾ ശ്വാസകോശത്തിലേക്ക് കൂടുതൽ വായു പ്രവേശിക്കുന്നു. അതുവഴി രക്തയോട്ടം ക്രമപ്പെടുന്നു. മൊത്തത്തിൽ ആരോഗ്യത്തിനു ഗുണകരമാകുന്നു.
ആളുകൾ പൊതുവേ ചിരിക്കാനായി ഇഷ്ടപ്പെടുന്നു, അതുപോലെ ചിരിപ്പിക്കുന്നവരെയും ചിരിക്കുന്നവരെയും ഇഷ്ടപ്പെടുന്നു
ചിരിക്കുന്ന മുഖത്ത്പ്രസന്നതയും ഊർജ്ജസ്വലതയുമുണ്ടാകും. തൻറെ മാത്രമല്ല ഇടപെടുന്നവരുടെ കൂടി ശാരീരികനിലയും മാനസിക നിലയും ശരിയാകുന്നു. അതിനാൽ ചിരിക്കാൻ പിശുക്കു വേണ്ട എന്നോർമ്മപ്പെടുത്തട്ടെ!.