വീട്ടുകാര്‍ തീർത്ഥാടനത്തിന് പോയ തക്കം നോക്കി വൻ കവർച്ച; 60 പവന്‍ സ്വർണവും പണവും നഷ്ടമായി
കാസർകോട്: കുടുംബം തീർത്ഥാടനത്തിന് പോയ സമയത്ത് വൻ കവർച്ച. മഞ്ചേശ്വരത്ത് വീട് കുത്തി തുറന്ന് 60 പവൻ സ്വര്‍ണ്ണാഭരണങ്ങളും ഒന്നേകാല്‍ ലക്ഷം രൂപയും മോഷ്ടിച്ചു. മഞ്ചേശ്വരം രാഗം ജംഗ്ഷനിലെ ഹമീദ് തങ്ങളുടെ വീട്ടിലാണ് മോഷണം നടന്നത്.
കുടുംബം ഒരാഴ്ചത്തെ തീര്‍ത്ഥ യാത്ര കഴിഞ്ഞ് തിരിച്ചെത്തിയപ്പോഴാണ് സംഭവം ശ്രദ്ധയില്‍പ്പെട്ടത്. അടുക്കള വാതില്‍ കുത്തിപ്പൊളിച്ചാണ് കള്ളന്മാര്‍ അകത്ത് കയറിയത്. ഓഫീസ് മുറിയില്‍ സൂക്ഷിച്ചിരുന്ന സ്വര്‍ണ്ണാഭരണവും പണവുമാണ് നഷ്ടപ്പെട്ടത്. വീട്ടിനകം വാരി വലിച്ചിട്ട നിലയിലാണ്. ഡോഗ് സ്ക്വാഡും വിരലടയാള വിദഗ്ധരും സ്ഥലത്തെത്തി പരിശോധന നടത്തി