ഇന്ന് മുഴുവൻ ഒഴിഞ്ഞിരിക്കേണ്ട അദ്ദേഹം....... ഉണർന്ന ഉടനെ ചിന്തിക്കാൻ തുടങ്ങി
ഇന്ന് ഒഴിവ് ദിവസമല്ലേ...... എന്തെല്ലാം ചെയ്ത് തീർക്കാനുണ്ട്.
എവിടെ നിന്ന് തുടങ്ങണം, ആദ്യം എന്ത് ചെയ്യണം... എന്നതായിരുന്നു ഇന്നത്തെ അയാളുടെ പ്രശ്നം........
സമയത്തെ കൂട്ടിയെടുക്കാനോ കുറച്ചെടുക്കാനോ നമുക്ക് സാധിക്കില്ല.
കിട്ടിയ സമയത്തെ ഉപയോഗപ്പെടുത്തലിലാണ് കാര്യം.
എന്നും ചെയ്യുന്നത് നമ്മൾ എന്നും ചെയ്ത് കൊണ്ടിരിക്കും.
കിട്ടിയ സമയത്തിൽ നിന്നും പതിവിലും വ്യത്യസ്തമായത് ചെയ്യാനുള്ള സമയം കണ്ടെത്താൻ കഴിയുന്നുണ്ടോ എന്നതിലാണ്......
സമയം ഉപയോഗപ്പെടുത്തുക എന്ന വലിയ തത്വം ഒളിഞ്ഞിരിക്കുന്നത്.
✍🏻ഷാനി ഗഫൂർ.
ചൊവ്വല്ലൂർ