തൃശൂരിൽ മകനും മരുമകളും പേരക്കുട്ടിയും കിടന്നിരുന്ന മുറിയിലേക്കു ഗൃഹനാഥൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.
തൃശൂരിൽ മകനും മരുമകളും പേരക്കുട്ടിയും കിടന്നിരുന്ന മുറിയിലേക്കു ഗൃഹനാഥൻ മണ്ണെണ്ണ ഒഴിച്ച് തീകൊളുത്തി.
തൃശൂർ മണ്ണുന്തി ചിറക്കാക്കോട് ഇന്ന് പുലർച്ചെയാണ് സംഭവം.
ജോജി (38), ഭാര്യ ലിജി (32), മകൻ ടെൻഡുൽക്കർ (12) എന്നിവർക്കാണ് പൊള്ളലേറ്റത്. മൂന്നു പേർക്കും ഗുരുതരമായി പരുക്കേറ്റു. ഇവരെ സ്വകാര്യ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. പിന്നാലെ വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ഗൃഹനാഥൻ ജോൺസനും ആശുപത്രിയിൽ ചികിത്സയിലാണ്. കുടുംബവഴക്കിനെ തുടർന്നാണ് ജോൺസൺ തീകൊളുത്തിയതെന്നാണ് വിവരം.
പൊള്ളലേറ്റ മൂന്നു പേരെയും കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ജോജിയുടെയും ലിജിയുടെയും നില ഗുരുതരമാണ്. ഇവരെ തീ കൊളുത്തിയ ശേഷം വിഷം കഴിച്ച് ആത്മഹത്യയ്ക്ക് ശ്രമിച്ച ജോണ്‍സനെയും ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരിക്കുകയാണ്. ഭാര്യയെ മറ്റൊരു മുറിയില്‍ പൂട്ടിയിട്ട ശേഷമാണ് ജോണ്‍സന്‍ മകനെയും മരുമകളെയും കൊച്ചുമകനെയും തീ കൊളുത്തിയത്. സെക്യൂരിറ്റി ജീവനക്കാരനാണ് ജോണ്‍സന്‍. ലോറി ഡ്രൈവറാണ് മകന്‍ ജോജി.