ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

നടുവേദനയുടെയും കഴുത്ത് വേദനയുടെയും കാരണങ്ങളും പരിഹാരങ്ങളും




നടുവേദനയുടെയും കഴുത്ത് വേദനയുടെയും കാരണങ്ങളും പരിഹാരങ്ങളും

സഹിക്കാൻ വയ്യാത്ത കഴുത്തുവേദനയും നടുവേദനയും  ഇന്നത്തെ പൊതുസമൂഹം അനുഭവിച്ചു വരുന്ന ഒരു വലിയ പ്രതിസന്ധി തന്നെയാണ്. ചെറുപ്പക്കാർ തുടങ്ങി മുതിർന്ന വ്യക്തികൾ വരെ ഇന്ന്   കഴുത്തുവേദനയുടെയും നടുവേദനയുടെയും പിടിയിൽ അകപ്പെട്ടിരിക്കുന്നു എന്നുതന്നെ വേണം പറയാൻ.

കഴുത്ത് വേദനയുടെയും നടുവേദനയുടെയും പ്രധാന കാരണങ്ങൾ...

മോശം പോസ്ചറിങ്ങും  ഉദാസീനമായ ജീവിതശൈലിയുമാണ്  കഴുത്തുവേദനയും നടുവേദനയും വർധിച്ചു വരുന്നതിന്റെ  പ്രധാന കാരണങ്ങൾ. ആധുനിക സമൂഹം നിഷ്ക്രിയത്വത്തെ പ്രോത്സാഹിപ്പിക്കുന്നു. ദീർഘനേരം ഇരിക്കുന്നത് വിട്ടുമാറാത്ത രോഗങ്ങളുമായി ബന്ധപ്പെട്ടിരിക്കുന്നു. മണിക്കൂറുകളോളം ഇരിക്കാൻ ജീവനക്കാരെ പ്രേരിപ്പിക്കുന്ന തൊഴിൽ സാഹചര്യങ്ങളാണ് പ്രശ്നത്തിന്റെ കാതൽ. ഉദാസീനമായ ജീവിതശൈലി കാരണം  പേശികൾ ആവശ്യമുള്ള ശക്തി നേടുന്നില്ല, അതുകൊണ്ട് നട്ടെല്ലിന്  സ്‌ട്രെയിൻ  താങ്ങാൻപറ്റാതെ  വരുന്നു.
ഇന്നത്തെ കംപ്യൂട്ടർ യുഗത്തിന്റെ ഒരു പ്രത്യേകത എന്ന് പറയുന്നത് അധികം ശാരീരിക ആയാസം ഒന്നും ഇല്ലാതെ ഒരിടത്തുതന്നെ ഇരുന്നു ജോലി ചെയ്യേണ്ടി വരുന്നു എന്നതാണ്. മണിക്കൂറുകൾ തുടർച്ചയായി ഒരേ ഇരുപ്പിൽതന്നെ ഇരിക്കുമ്പോൾ ആ വ്യക്തിയുടെ കഴുത്തിന് ആയാസം അനുഭവപ്പെടുകയാണ്. അതോടൊപ്പംതന്നെ ശരീരത്തിൽ ഉടനീളം ഇതേ ആയാസം അനുഭവപ്പെടുന്നു.


ഇത് എങ്ങനെയെന്ന് നമുക്ക് നോക്കാം.
മൂന്ന് പ്രധാന വളവുകൾ ഒരു  'S' ആകൃതി സൃഷ്ടിച്ചിരിക്കുന്ന രീതിയിലാണ് നമ്മുടെ നട്ടെല്ലിന്റെ ഘടന. നമ്മുടെ ശരീരം രൂപപ്പെടുത്തിയിരിക്കുന്നത് നിവർന്നിരിക്കാൻ വേണ്ടിയാണ്. എന്നാൽ തുടർച്ചയായി കംപ്യൂട്ടറിന്റെ മുന്നിൽ ഇരുന്നു  ജോലി ചെയ്യുമ്പോൾ നിവർന്നിരിക്കാതെ കഴുത്തു വളച്ചു മണിക്കൂറുകളോളം ഇരിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ കാര്യമായ ആയാസത്തിന് കാരണമാകും.
നിങ്ങളുടെ നട്ടെല്ലിനും തോളിനും അരക്കെട്ടിനും ചുറ്റുമുള്ള പേശികൾക്കു പിരിമുറുക്കം സംഭവിക്കുന്നു, അതോടെ നിങ്ങൾക്ക് വേദന അനുഭവപ്പെടാൻ തുടങ്ങുന്നു. നിങ്ങൾ ഒരേ പൊസിഷനിൽ ജോലി തുടരുമ്പോൾ, ഈ പേശികൾ ക്ഷീണിക്കുകയും കൂടുതൽ വേദനാജനകമാവുകയും ചെയ്യുന്നു.

മൊബൈൽ, ലാപ്‌ടോപ്പ് തുടങ്ങിയ ഇലക്ട്രോണിക് ഉപകരണങ്ങളുടെ  മുൻപിൽ കഴുത്ത് കുനിച്ചു വളരെയധികം സമയം ചെലവഴിക്കുന്നതുമൂലം നമ്മുടെ കഴുത്തിലെ പേശികളിലും ഡിസ്കുകളിലും വളരെയധികം സ്ട്രെയ്ൻ ഉണ്ടാവുകയും കഠിനമായ വേദന അനുഭവിക്കേണ്ടി വരികയും ചെയ്യുന്നു. ഇത്  രോഗാവസ്ഥയിലേക്ക് നയിക്കുകയും ചെയ്യുന്നു.


അധിക നേരം കഴുത്തു മുന്നിലേക്ക് നീട്ടിപിടിച്ചു ജോലിചെയ്യുന്ന വ്യക്തികൾ - കംപ്യൂട്ടർ പ്രൊഫഷണലുകൾ, ലോങ് ഡിസ്റ്റൻസ് ഡ്രൈവർമാർ, ഹെവി വർക്കർമാർ, കൺസ്ട്രക്‌ഷൻ വർക്കർമാർ, ഹെഡ് ലോഡിങ് വർക്കർമാർ, ഹെവി ഉപകരണങ്ങൾ ഉപയോഗിക്കുന്ന പൊലീസുകാർ, സുരക്ഷാ ഉദ്യോഗസ്ഥർ, വെയ്റ്റ് ലിഫ്റ്റേഴ്സ്, ദന്ത ഡോക്ടർമാർ, ശസ്ത്രക്രിയാ  ഡോക്ടർമാർ എന്നിവരും ഈ വേദനയനുഭവിക്കുന്നവരുടെ ഗണത്തിൽ ഉൾപ്പെടുന്നു.


ദീർഘനേരം തുടർച്ചയായി വാഹനമോടിക്കുന്നത് കഴുത്ത്, പുറം, തോള് എന്നിവയിൽ വേദനയ്ക്ക് കാരണമാകും.
ഒരേ ഇരുപ്പിൽ  ഇരുന്നു ഡ്രൈവ് ചെയ്യുമ്പോൾ  കൂടുതൽ ശരീര ആയാസത്തിനു അവസരമില്ല.  അതുമൂലം നിങ്ങളുടെ പേശികളും സന്ധികളും മുറുകുന്നു. സ്ഥിരമായി ദീർഘനേരം ഇരിക്കുന്നത് നിങ്ങളുടെ  നട്ടെല്ലിലെ ഡിസ്‌കുകളുടെ ബുദ്ധിമുട്ടുകൾ വേഗത്തിലാകും. കാലക്രമേണ ഇത് ആവർത്തിച്ച് സംഭവിക്കുകയാണെങ്കിൽ, ഇത്  തുടർച്ചയായ നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമാകും.


നിങ്ങളുടെ സ്ലീപ്പിങ് പൊസിഷനും നിലവാരം കുറഞ്ഞ  മെത്തയും തലയിണയും നടുവേദനയ്ക്കും കഴുത്ത് വേദനയ്ക്കും കാരണമായി മാറാം. നിലവാരം കുറഞ്ഞ മെത്തയിൽ ഉറങ്ങുക, കട്ടിയുള്ള തലയിണ ഉപയോഗിച്ച് ഉറങ്ങുക, വലിയ തലയിണ ഉപയോഗിച്ച് ഉറങ്ങുക, ഇരുന്ന് ഉറങ്ങുക, അല്ലെങ്കിൽ ചലിക്കുന്ന വാഹനത്തിൽ ഉറങ്ങുക എന്നിവ കഴുത്തിലെ അധിക സ്‌ട്രെയ്‌നിനും തേയ്മാനത്തിനും കാരണമാകും. ഇരുന്നുറങ്ങുമ്പോൾ നമ്മുടെ നട്ടെല്ലിനും കഴുത്തിനും സപ്പോർട്ട് കിട്ടാതെ വരികയും അതുവഴി വേദനയുണ്ടാവുകയും ചെയ്യും.


പ്രധാനമായും സെക്യൂരിറ്റി സ്റ്റാഫ് ആയി ജോലി ചെയ്യുന്ന വ്യക്തികൾ ഇത് കൂടുതൽ അനുഭവിക്കുന്നു.
അതുപോലെ കാലുയർത്തി മേശയുടെ അതുപോലെതന്നെ ഏതെങ്കിലും ഉയർന്ന പ്രതലത്തിൽ കയറ്റിവച്ചു ഉറങ്ങുന്ന ആളുകൾക്കും ഇത് പോലെ വേദന അനുഭവപ്പെടാം.


ഇതുപോലുള്ള വേദനകളെ കുറയ്ക്കാൻ എന്തൊക്കെയാണ് ചെയ്യേണ്ടത് ?


മനുഷ്യശരീരം രൂപകൽപ്പന ചെയ്തിരിക്കുന്നത് നിവർന്നുനിൽക്കുന്ന പൊസിഷൻ നിലനിർത്തുന്നതിനാണ്, അതിനാൽ എല്ലായ്പ്പോഴും ശരിയായ പൊസിഷൻ നിലനിർത്തുക. ഭാരം വളരെ ശ്രദ്ധാപൂർവം പൊക്കുക. കഴിയുന്നത്ര ഹെഡ്‌ലോഡിങ് ഒഴിവാക്കുക.


കംപ്യൂട്ടറിന്റെ മുന്നിൽ അധികനേരം ചിലവഴിക്കുന്ന വ്യക്തിയാണെങ്കിൽ ഇനി പറയുന്നവ ശ്രദ്ധിക്കുക:

നടുവിനെ ശരിയായി പിന്തുണയ്ക്കുന്ന തരത്തിൽ കസേര ക്രമീകരിച്ചുകൊണ്ട് നടുവേദനയ്ക്കുള്ള സാധ്യത കുറയ്ക്കുക.
കംപ്യൂട്ടർ സ്ക്രീൻ നിങ്ങളുടെ കണ്ണിന്റെ അതേ തലത്തിൽ വയ്ക്കുക.
കീബോർഡ് നിങ്ങളുടെ മുൻപിൽ നേരെ വയ്ക്കുക. കൈത്തണ്ട നേരെയാക്കി വയ്ക്കുവാൻ റിസ്റ്റ് ബോർഡ് ഉപയോഗിക്കാവുന്നതാണ്.
അധികസമയം ഒരേരീതിയിൽതന്നെ ഇരിക്കാതെ എണീറ്റ് നിൽക്കുകയും  ശരീരം ഒന്ന് ഇരുവശങ്ങളിലേക്കും തിരിക്കുന്നതും നല്ലതാണ്. ഇടയ്ക്കിടെ കഴുത്ത് ചലിപ്പിക്കാൻ മറക്കരുത്.


നാം ഉറങ്ങുമ്പോൾ എന്തെല്ലാം കാര്യങ്ങൾ ശ്രദ്ധിക്കണം

ശരിയായ മെത്ത തിരഞ്ഞെടുത്തു അതിൽ ഉറങ്ങുക. തിരഞ്ഞെടുക്കുന്ന മെത്ത അധികം കട്ടിയുള്ളതോ കുഴിഞ്ഞു പോവുന്നതോ ആവരുത്. ഇടത്തരം കട്ടിയുള്ളതു മാത്രം തിരഞ്ഞെടുക്കുക. നമ്മുടെ നട്ടെല്ലിന് ശരിയായ  സപ്പോർട് കിട്ടത്തക്ക വിധത്തിലുള്ളവ മേടിക്കാൻ ശ്രമിക്കുക.
അതുപോലെതന്നെ അധികം കട്ടിയുള്ള തലയിണകൾ ഉപയോഗിക്കാതിരിക്കുക. തലയിണ ഇല്ലാതെയും ഉറങ്ങാതിരിക്കുക. അധികം കട്ടിയില്ലാത്ത  ചെറിയ തലയിണ അല്ലെങ്കിൽ സെർവിക്കൽ തലയിണ ഉപയോഗിക്കുക. കഴുത്തുവേദനയുള്ളവർക്കു സെർവൈക്കൽ പില്ലോ വളരെ ഫലപ്രദമാണ്. ഒരുപരിധി വരെ കഴുത്തുവേദന ഇതിന്റെ ഉപയോഗം മൂലം കുറയുന്നു. ഇത് ഓൺലൈൻ വഴി  മേടിക്കാവുന്നതാണ്.
ഇരുന്ന്  ഒരിക്കലും ഉറങ്ങരുത്. ചലിക്കുന്ന വാഹനത്തിൽ ഒരിക്കലും ഉറങ്ങരുത്.



പേശികളെ ശക്തിപ്പെടുത്തുന്നതിന് കഴുത്തിന്റെയും നട്ടെല്ലിന്റെയും വ്യായാമങ്ങൾ പതിവായി പരിശീലിക്കുക. കഴുത്തു മുന്നിലേക്കും പിന്നിലേക്കും ഇരു വശങ്ങളിലേക്കും മെല്ലെ ചലിപ്പിക്കുന്നത് വഴി കഴുത്തിന് അനുഭവിക്കുന്ന പിടുത്തം ശമിക്കുന്നു. ഇത് ദിവസേന 10-15  തവണ ചെയ്യുന്നത് നല്ലതാണ്.
ലഭ്യമായ വീട്ടുവൈദ്യങ്ങളും ചികിത്സാ ഓപ്ഷനുകളും 
രോഗകാരണ ഘടകങ്ങളെക്കുറിച്ചുള്ള  ശരിയായ ധാരണയും അവ ഒഴിവാക്കുന്നതും വളരെ അത്യാവശ്യമാണ്. ചികിത്സയിലെ ഏറ്റവും പ്രധാനപ്പെട്ട ഘട്ടമാണിത്. കടുത്ത വേദന ഉണ്ടെങ്കിൽ ശരിയായ വിശ്രമവും  സഹായകമാകും.


 അക്യുപങ്ചർ ചികിത്സ  ഫിസിയോതെറാപ്പി,  ഹീറ്റ് ആപ്ലിക്കേഷൻ, ഡീപ് ടിഷ്യു മസാജ്, അൾട്രാസൗണ്ട് അല്ലെങ്കിൽ ഇലക്ട്രിക് സ്റ്റിമുലേഷൻ എന്നിവ സഹായിക്കും. വേദന കുറഞ്ഞുകഴിഞ്ഞാൽ, ശരിയായ വ്യായാമങ്ങൾ, യോഗ തുടങ്ങിയവ പേശികളെ സ്ട്രെച്ചു ചെയ്യാനും ശക്തിപ്പെടുത്താനും സഹായിക്കും. ഒട്ടുമുക്കാൽ വ്യക്തികളിലും കഴുത്ത് നടുവ് അനുബന്ധിച്ച വേദനകൾ അക്യുപങ്ചർ, ഫിസിയോതെറാപ്പി തുടങ്ങിയ ചികിത്സകൾ  മൂലം കുറയുന്നതായി കാണപ്പെടുന്നു. എന്നാൽ ഡിസ്ക് പ്രൊലാപ്‌സ് മൂലമുള്ള വേദനകൾക്ക് ഫിസിയോതെറാപ്പി കൊണ്ട് ഫലം കണ്ടെന്നു വരില്ല. 
എന്നാൽ നിരന്തരമായ വേദനയോടനുബന്ധിച്ചു കൈകാലുകളിലേക്കു തരിപ്പ് അനുഭവപ്പെടുക, തളർച്ച അനുഭവപ്പെടുക എന്നത്  കഠിനമായ തേയ്മാനത്തിന്റെ ലക്ഷണമാണ്. ഇങ്ങനെയുള്ള ലക്ഷണങ്ങൾ കണ്ടു തുടങ്ങിയാൽ എത്രയും വേഗം അടുത്തുള്ള ന്യൂറോ  സ്പെഷലിസ്റ് ഡോക്ടറിനെ കാണേണ്ടത് അത്യാവശ്യമാണ്. കൂടുതൽ ചികിത്സ ആസൂത്രണം ചെയ്യുന്നതിന് മുമ്പ് ശരിയായി വിലയിരുത്തണം.




ആരോഗ്യകരമായ ജീവിതശൈലി  നിങ്ങൾക്ക്  ഭാവിയിൽ നല്ല മാറ്റങ്ങൾ വരുത്തും. നിങ്ങൾ ആരോഗ്യകരമായ ശരീരഭാരം നിലനിർത്തുകയും, പതിവായി വ്യായാമം ചെയ്യുകയും, ആരോഗ്യകരമായ ഭക്ഷണം കഴിക്കുകയും ചെയ്യുന്നുവെങ്കിൽ, നിങ്ങളുടെ നട്ടെല്ലും ചുറ്റുമുള്ള ടിഷ്യുകളും ആരോഗ്യകരമായി തുടരാൻ  നിങ്ങളെ സഹായിക്കും.

ശ്രദ്ധിക്കുക :അറിവിനെ ജനകീയമാക്കുക എന്ന ലക്ഷ്യം മാത്രമാണ് ഈ പോസ്റ്റിന് ഉള്ളത്.രോഗനിർണ്ണയത്തിനും ചികിത്സയ്ക്കും പകരമാകാൻ ഉദ്ദേശിച്ചുള്ളതല്ല, കൃതഹസ്തരായ ചികിത്സകരുടെ ഉപദേശപ്രകാരം മാത്രം ഔഷധങ്ങൾ ഉപയോഗിക്കുക
കൂടുതൽ പഠനം നടത്തി നല്ലത് മാത്രം സ്വീകരിക്കുക🙏🏻.
🄰🅁🄸🅅 🄰🅁🄾🄶🅈🄰🄼



ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ

നമ്മൾ നിർബന്ധമായും കഴിക്കേണ്ട ചില പോഷകാഹാരങ്ങൾ നമ്മൾ നിർബന്ധമായും ഭക്ഷണത്തിൽ ഉൾപ്പെടുത്തേണ്ട ചില പോഷകാഹാരങ്ങൾ ഉണ്ട്  ആരോഗ്യവും ഫിറ്റ്‌നസും നിലനിർത്താൻ പോഷകാഹാരങ്ങൾ കഴിക്കേണ്ടതുണ്ട്. ഒരാൾ നിർബന്ധമായും കഴിക്കേണ്ട പോഷകങ്ങൾ അടങ്ങിയ ചില ഭക്ഷണങ്ങളെക്കുറിച്ച് വിശദീകരിക്കുകയാണ് ഇന്ന് ഇവിടെ.പോഷകങ്ങളുടെ കലവറയായ ഭക്ഷണങ്ങൾ അവയിൽ അടങ്ങിയിരിക്കുന്ന കലോറിയുടെ അളവിനാൽ ഉയർന്ന പോഷകങ്ങൾ ഉള്ളവയാണ്. കശുവണ്ടി... ലോകമെമ്പാടുമുള്ളവരുടെ ഏറ്റവും പ്രിയപ്പെട്ട നട്‌സാണ് കശുവണ്ടി. അവയിൽ ഉയർന്ന അളവിൽ വെജിറ്റബിൾ പ്രോട്ടീനും കൊഴുപ്പും (മിക്കവാറും അപൂരിത ഫാറ്റി ആസിഡ്) അടങ്ങിയിട്ടുണ്ട്, പ്രോട്ടീന്റെ മികച്ച സ്രോതസ്സാണ്. വെള്ളകടല... പ്രോട്ടീൻ, ഫോളേറ്റ് (വിറ്റാമിൻ ബി 9), ഇരുമ്പ്, സിങ്ക്, നാരുകൾ എന്നിവയുടെ മികച്ച ഉറവിടമാണ് വെള്ളക്കടല. നാരുകളും പ്രോട്ടീനുകളും അടങ്ങിയിരിക്കുന്നതിനാൽ വെള്ളക്കടല പതിവായി കഴിക്കുന്നത് ചില രോഗങ്ങൾ തടയാൻ സഹായിക്കുന്നു. റാഗി... എല്ലാത്തരം തിനയും പോഷകസമൃദ്ധമാണെങ്കിലും, റാഗിക്ക് ചില പ്രത്യേക ഗുണങ്ങളുണ്ട്. റാഗി ഗ്ലൂറ്റൻ രഹിതവും പ്രോട്ടീനാൽ സമ്പുഷ്ടവുമാണ്. മറ്റ് തിനകളേക്കാൾ കൂടുതൽ കാൽസ്യ...

എണ്ണ തേച്ചുള്ള കുളി ശരീരത്തിന് നല്ലതാണോ

ആ ധുനിക ചികിത്സയുടെ ഉപജ്ഞാതാവായ ഹിപ്പോക്രാറ്റ്സിനോട് അദേഹത്തിന്റെ ആരോഗ്യരഹസ്യമാരാഞ്ഞപ്പോള്‍ തേച്ചു കുളിയും തേൻകുടിക്കലുമെന്നായിരുന്നു. വെളിപ്പെടുത്തല്‍. നമ്മുടെ പഴമക്കാര്‍ ആരോഗ്യത്തോടെ ദീര്‍ഘായുസ്സ് അനുഭവിച്ചിരുന്നവരാണ്. അവര്‍ ആരോഗ്യത്തിനായി ഏറെയൊന്നും ചെയ്തിരുന്നുമില്ല. അധ്വാനിച്ച്‌, നന്നായി വിയര്‍ത്ത്, നന്നായി വിശന്നുഭക്ഷിക്കുന്നതിലും നിത്യവും നിറുകയില്‍ എണ്ണതേച്ചു കുളിക്കുന്നതിലും നിഷ്കര്‍ഷത പാലിച്ചിരുന്നു. മരുന്നുകള്‍ മാറിമാറി സേവിച്ചിട്ടും വിട്ടുമാറാത്ത നീര്‍ക്കെട്ടെന്ന കുരുക്കഴിക്കാനുള്ള മരുന്നും ശാസ്ത്രീയമായ തേച്ചു കുളി തന്നെ. എങ്ങനെയാണ് കുളിക്കേണ്ടത് ? തേച്ചുകുളി എന്നാല്‍ എണ്ണ തേച്ചുകുളി എന്നാണ്. എണ്ണ തേപ്പ് എന്നാല്‍ നിറുകയില്‍ എണ്ണ വയ്ക്കുക എന്നുമാണ്. തല മറന്ന് എണ്ണ തേക്കരുത് എന്ന പഴമൊഴി ശിരസ്സിന്റെ അമിതപ്രാധാന്യമാണു വ്യക്തമാക്കുന്നത്. നിറുക എന്നതു നാഡീഞരമ്ബുകളുടെ പ്രഭവസ്ഥാനമാണ്. നിറുകയിലൂടെ വെള്ളവും എണ്ണയും നാഡിവ്യൂഹത്തിലേക്ക് നേരിട്ടരിച്ചിറങ്ങും. വെള്ളം നിറുകയില്‍ താഴുന്നതാണു നീര്‍ക്കെട്ടിനു കാരണമാകുന്നത്. മുൻകാലങ്ങളില്‍ മഴക്കാലം പനിക്കാലമായിരുന്നില്ല. കാരണം, പണ്...

ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ

ദഹന പ്രശ്നങ്ങൾ കൊണ്ട് ബുദ്ധിമുട്ടുന്നവർ  മോര് ഈ രീതിയിൽ തയ്യാറാക്കി കുടിച്ചു നോക്കൂ  ദഹന പ്രശ്നങ്ങൾ അകറ്റാൻ വേണ്ടി  ഒരുപാട് നാളുകളായി  നമ്മുടെ നാട്ടിൽ മോര് ഉപയോഗിച്ച് വരുന്നു. പണ്ടുകാലങ്ങളിൽ  മോരില്ലാത്ത വീടുകൾ ഉണ്ടാകുമായിരുന്നില്ല. എല്ലാവരും നിത്യേന കഴിക്കുന്ന ഭക്ഷണങ്ങളുടെ ഭാഗമായി മോരും പ്രധാന വിഭവവുമായി ഉണ്ടായിരുന്നു. മോരു കഴിക്കുന്നത് ആരോഗ്യത്തിന് വളരെ നല്ലതാണ്.മോരിൽ കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക്കുന്നു. രക്തസമ്മർദ്ദം നിയന്ത്രിക്കാനും കൊളസ്ട്രോൾ കുറയ്ക്കാനും മോര് മികച്ചതാണെന്ന് വിദ​ഗ്ധർ പറയുന്നു.  ഈ ചുട്ടു പൊള്ളുന്ന വേനലിൽ ശരീരം തണുപ്പിക്കാൻ മോരിനോളം മികച്ച ഒരു പാനീയം വേറെയില്ലെന്ന് തന്നെ പറയാം. പശുവിൻ പാൽ ഉറച്ചുണ്ടാക്കുന്ന തൈര് ഉടച്ച് വെണ്ണ നീക്കി ഉണ്ടാക്കുന്ന മോര് ആരോഗ്യഗുണങ്ങളാൽ സമ്പന്നമാണ്. പ്രോട്ടീൻ, കാർബോഹൈഡ്രേറ്റ്, ജീവകങ്ങൾ, എൻസൈമുകൾ എന്നിവയെല്ലാം മോരില്‌ അടങ്ങിയിരിക്കുന്നു.‌ മോര് കാൽസ്യം, പൊട്ടാസ്യം എന്നിവയാൽ സമ്പന്നമായതിനാൽ എല്ലുകളെ മികച്ച ആരോഗ്യത്തോടെ നിലനിർത്താൻ സഹായിക...

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം

വലിയ ചിലവില്ലാതെ ഇതുപോലുള്ള വെള്ളങ്ങൾ കുടിച്ച് ശരീരഭാരം വളരെ എളുപ്പത്തിൽ കുറക്കാം ശരീര ഭാരം കുറയ്ക്കാന്‍ ഉപകരിക്കുന്ന പല വഴികളുമുണ്ട് ഇന്ന്. ശരീരഭാരവും വയറും കുറയ്‌ക്കേണ്ടത് ആരോഗ്യത്തിന് മാത്രമല്ല സൗന്ദര്യത്തിനും ആവശ്യമാണ്. പൈസ അധികം ചെലവില്ലാതെ കാര്യം സാധിക്കുന്ന വഴികളാണ് നമ്മളെല്ലാം തെരഞ്ഞെടുക്കാൻ ഇഷ്ടപ്പെടുന്നത്‌. ഇങ്ങനെ സഹായിക്കുന്ന ചില പ്രത്യേക പാനീയങ്ങൾ നമുക്ക് കാര്യമായി ചെലവില്ലാതെ വീട്ടില്‍ തന്നെ തയ്യാറാക്കാന്‍ സാധിയ്ക്കും. ഇവ തടിയും വയറും കുറയ്ക്കുമെന്ന് മാത്രമല്ല, മറ്റ് പല ആരോഗ്യ ഗുണങ്ങള്‍ നൽകുകയും ചെയ്യുന്നു. എങ്ങനെയെന്ന് നോക്കാം മഞ്ഞള്‍ വെള്ളം കുടിക്കാം...  ഇതിലെ കുര്‍കുമിന്‍ എന്ന ഘടകമാണ് ഗുണം നല്‍കുന്നത്. തടിയും വയറും കുറയ്ക്കാന്‍ പ്രധാനപ്പെട്ടൊരു വസ്തുവാണ് മഞ്ഞള്‍. പല രീതിയിലും മഞ്ഞള്‍ തടി കുറയ്ക്കാന്‍ ഉപയോഗിയ്ക്കാം. അടുക്കളയിലെ പ്രധാന ചേരുവയായ മഞ്ഞള്‍ പല അസുഖങ്ങള്‍ക്കുമുള്ള നല്ലൊന്നാന്തരം മരുന്നു കൂടിയാണ്. ആന്റി ബാക്ടീരിയല്‍, ആന്റി ഫംഗല്‍ ഗുണങ്ങളുള്ള ഒന്നാണിത്. ശരീരത്തിന് പ്രതിരോധ ശേഷി നല്‍കുന്ന ഇത് ശരീരത്തിലെ ടോക്‌സിനുകളും അമിത കൊഴുപ്പുമെല്ലാം നീക്കാന...

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം

ഈ ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിച്ചേക്കാം : പരമാവധി ഒഴിവാക്കണം മാനസികവും ശാരീരികവുമായുമുള്ള പ്രവര്‍ത്തനങ്ങളെയെല്ലാം നിയന്ത്രിക്കുന്നത് തലച്ചോറാണ്. എന്നാല്‍, നമ്മുടെ ചില മോശം ശീലങ്ങള്‍ തലച്ചോറിനെ നശിപ്പിക്കുന്നു. ഇങ്ങനെ തലച്ചോറിന്റെ ആരോഗ്യം ക്ഷയിക്കുന്നതുകൊണ്ടാണ് അല്‍ഷിമേഴ്‌സ്, വിഷാദം, മസ്‌തിഷ്‌ക്കാഘാതം തുടങ്ങിയ പ്രശ്‌നങ്ങള്‍ ഉണ്ടാകുന്നത്.  ഒരാൾ ആവശ്യത്തിലധികം ഭക്ഷണം കഴിക്കുന്നത് നല്ലതല്ല. ഇത് തലച്ചോറിലേക്കുള്ള രക്തക്കുഴലുകളില്‍ സമ്മര്‍ദ്ദം വര്‍ദ്ധിപ്പിക്കുകയും, മാനസികാരോഗ്യം മോശമാകുകയും ചെയ്യാന്‍ കാരണമാകും. ഓര്‍മ്മശക്തി, ഭാഷ കഴിവ്, കാഴ്‌ചപ്പാട് തുടങ്ങിയവയെ നിയന്ത്രിക്കുന്നത് തലച്ചോറിലെ കോര്‍ട്ടക്‌സ് എന്ന പുറം ഭാഗമാണ്. എന്നാല്‍, പുകവലി കോര്‍ട്ടക്‌സിന്റെ ആരോഗ്യത്തെ നശിപ്പിക്കുന്നു. ഇത് ഓര്‍മ്മശക്തിയെ ബാധിക്കാന്‍ കാരണമാകും. പഞ്ചസാര അധികമുള്ള ഭക്ഷണം കഴിക്കുന്നത്, തലച്ചോറിന്റെ ആരോഗ്യത്തിന് അത്ര നല്ലതല്ല. തലച്ചോറിന്റെ കോശങ്ങള്‍ വളരുന്നതിന് അമിത പഞ്ചസാരയുടെ ഉപയോഗം തിരിച്ചടിയാകും. അല്‍ഷിമേഴ്‌സ് സാധ്യത വര്‍ദ്ധിക്കാന്‍ ഇത് കാരണമാകും. തലച്ചോറിന്റെ ആരോഗ്യത്തിന് പരമാവധി ഓക്‌സിജന്‍ ആവശ...

മോട്ടിവേഷൻ ചിന്തകൾ

`തൃപ്തിയില്ലാത്ത ജീവിതങ്ങൾ` പലരുടെയും ജീവിതങ്ങളെ സ്വന്തം ജീവിതവുമായി താരതമ്യം ചെയ്യുന്നതുകൊണ്ടാണ് അസംതൃപ്തി ഉണ്ടാവുന്നത് . അവർക്ക് ഇതിലധികം പ്രശ്നങ്ങൾ ഒരുപക്ഷേ ഉണ്ടാവും . നാം അറിയുന്നില്ല എന്ന് മാത്രം .മറ്റുള്ളവരുടെ അഭിപ്രായങ്ങളിൽ മാത്രം നമ്മുടെ ജീവിതത്തിലെ സംതൃപ്തി കണ്ടെത്താൻ ശ്രമിക്കുമ്പോൾ നമ്മളറിയാതെ ചിതലരിച്ചു നശിച്ചു തുടങ്ങുന്നത് നമ്മുടെ വ്യക്തി സ്വാതന്ത്ര്യവും സ്വതന്ത്രമായ ചിന്തകളുമാണ്.പുഞ്ചിരിക്കാനുള്ള കാരണങ്ങൾ പലതും നമുക്ക് ചുറ്റും തന്നെയുണ്ട് . നമുക്ക് ശരിയെന്ന് തോന്നുന്നത് ചെയ്യുന്നതാണ് സന്തോഷം. അനുവദിക്കപ്പെട്ടിരിക്കുന്ന ആയുസ്സിന് അപ്പുറത്തേക്ക് ഒരാൾക്കും ജീവിക്കാൻ കഴിയില്ല. ഈ ചുരുങ്ങിയ ജീവിതകാലയളവിൽ ഒരാളുടെയെങ്കിലും സന്തോഷത്തിന് നമ്മൾ കാരണക്കാർ ആയാൽ അതല്ലേ ജീവിതത്തിൽ ലഭിക്കുന്ന ഏറ്റവും വലിയ സംതൃപ്തി. നിങ്ങൾക്ക് ആവശ്യമുള്ളതെല്ലാം വമ്പിച്ച വിലക്കുറവിൽ... കൂടുതൽ അറിയാൻ ഇവിടെ ക്ലിക്ക് ചെയ്യുക നമുക്ക് വേറെ കുഴപ്പമൊന്നുമില്ലെങ്കിൽപ്പോലും നമ്മുടെ ജീവിതത്തിൽ നാം എപ്പോഴും അതൃപ്തരായിരിക്കുന്നത് എന്തുകൊണ്ട്? ജീവിതത്തിലെ നമ്മുടെ അതൃപ്തിക്ക് മൂന്ന് പ്രധാന കാരണങ്ങളുണ്ട്. ...

അമ്മായിഅമ്മ നിങ്ങളെ കുറിച്ചു പറയുന്ന അഭിപ്രായങ്ങൾ വേദനിപ്പിക്കുന്നുവോ ?.

അമ്മായിഅമ്മ നിങ്ങളെ കുറിച്ചു പറയുന്ന അഭിപ്രായങ്ങൾ വേദനിപ്പിക്കുന്നുവോ ?. വിവാഹാനന്തരം ദമ്പതികൾ ഭർത്താവിന്റെ മാതാപിതാക്കളോടൊപ്പം കുറേ കാലമെങ്കിലും താമസിച്ചു വരുന്ന രീതിയാണ് കണ്ടുവരുന്നത്. പെൺകുട്ടി ചെയ്യുന്ന ചില പ്രവർത്തികൾ ഭർത്തു മാതാവിനു ഇഷ്ടമായെന്നു വരില്ല. കുറ്റങ്ങൾ പറഞ്ഞു കൊണ്ടിരിക്കാം. ചിലർ ഒരിക്കലും നീ ഗുണം പിടിക്കില്ലായെന്ന രീതിയിൽ വളരെ മോശം വാക്കുകളും പറഞ്ഞേക്കാം. ചില പെൺകുട്ടികൾ അതു സഹിച്ചു കഴിയും. അതുൾ കൊള്ളാൻ കഴിയാതെ വരുമ്പോൾ കുടുംബങ്ങളിൽ പ്രശ്നങ്ങൾ ഉടലെടുക്കുന്നു. പെൺകുട്ടിയെ മാതാപിതാക്കൾ വിവാഹം കഴിച്ചയച്ചത് വളരെ ബുദ്ധിമുട്ടനുഭവിച്ചായതിനാൽ പെൺകുട്ടികൾക്ക് അവർ അനുഭവിക്കുന്ന വിഷമതകൾ മാതാപിതാക്കളോടു പറയാൻ കഴിയാതേയും വരാം. അങ്ങനെ വിഷമിക്കുന്ന ഒട്ടേറെ പെൺകുട്ടികളുണ്ട്. രണ്ട് വ്യത്യസ്ഥ കുടുംബങ്ങളിൽ ജനിച്ചു വളർന്നവർ ഒന്നിച്ച് താമസിക്കുമ്പോൾ കൂടെ താമസിക്കുന്നവരുടെ ഇംഗിതത്തിനനുസരിച്ച് പ്രവർത്തിക്കുന്നതിൽ പാളിച്ചകൾ വരിക സ്വാഭാവികമാണ്. എടുത്തുപറഞ്ഞ് കുറ്റപ്പെടുത്തുവാൻ പോയാൽ അതിനേ സമയം ഉണ്ടാവു.  താൻ വളർത്തി വലുതാക്കിയ മകന്റെ ജീവിതത്തിലേക്ക് ഒരു സ്ത്രീ കടന്നു വരുന്നു. ...

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം

യൂറിക് ആസിഡ് കുറക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ പരിചയപ്പെടാം ഇപ്പോൾ സന്ധിവേദനയുണ്ടെന്ന് ആരെങ്കിലും പറഞ്ഞാൽ നാട്ടുകാരെല്ലാം പറയും യൂറിക് ആസിഡ് ഉണ്ടോയെന്ന് നോക്കാൻ. അത്ര സാധാരണമായിരിക്കുന്നു യൂറിക് ആസിഡ് എന്ന അസുഖം ചുവന്ന മാംസം, മത്തി തുടങ്ങിയ ചില ഭക്ഷണങ്ങളിൽ കാണപ്പെടുന്ന പ്യൂരിൻസ് എന്ന പദാർത്ഥങ്ങളെ ശരീരം വിഘടിപ്പിക്കുമ്പോൾ രൂപം കൊള്ളുന്ന പ്രകൃതിദത്ത മാലിന്യ ഉൽപ്പന്നമാണ് യൂറിക് ആസിഡ്. ഭക്ഷണക്രമം, മദ്യം, അനാരോഗ്യകരമായ ഭക്ഷണക്രമം, ജനിതകശാസ്ത്രം എന്നിവ ശരീരത്തിലെ ഉയർന്ന യൂറിക് ആസിഡിന്റെ അളവ് വർദ്ധിപ്പിക്കും. പ്യൂരിനുകൾ അടങ്ങിയ ഭക്ഷണങ്ങളുടെ ദഹനം മൂലമുണ്ടാകുന്ന പ്രകൃതിദത്തമായ മാലിന്യമാണ് യൂറിക് ആസിഡ്. ചില ഭക്ഷണങ്ങളിൽ ഉയർന്ന നിലവാരത്തിലുള്ള പ്യൂരിനുകൾ കാണപ്പെടുന്നു , അവ നിങ്ങളുടെ ശരീരത്തിൽ രൂപപ്പെടുകയും വിഘടിപ്പിക്കുകയും ചെയ്യുന്നു. സാധാരണയായി, നിങ്ങളുടെ ശരീരം നിങ്ങളുടെ വൃക്കകളിലൂടെയും മൂത്രത്തിലൂടെയും യൂറിക് ആസിഡ് ഫിൽട്ടർ ചെയ്യുന്നു. നിങ്ങൾ അമിതമായി പ്യൂരിൻ കഴിക്കുകയോ ഈ ഉപോൽപ്പന്നം അടിഞ്ഞുകൂടുകയോ ചെയ്താൽ നിങ്ങളുടെ ശരീരത്തിന് കഴിയുന്നില്ലെങ്കിലും യൂറിക് ആസിഡ് നിങ്ങളുടെ രക്തത്തിൽ ഞെരുങ...

മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം

മുഖകാന്തി വർദ്ധിപ്പിക്കാൻ കറ്റാർവാഴ കൊണ്ടുള്ള ഫേസ് പാക്കുകൾ പരിചയപ്പെടാം കറ്റാർവാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ ഉത്പാദനം വർദ്ധിപ്പിക്കാനും ചർമ്മത്തിന്റെ ഇലാസ്തികത വർദ്ധിപ്പിക്കാനും ഇത് സഹായിക്കുന്നു.  മുഖത്ത് കറ്റാർവാഴ ഉപയോഗിക്കുന്നത് ചർമ്മത്തെ ഈർപ്പമുള്ളതാക്കാൻ സഹായിക്കുന്നു. മുഖത്ത് ചെറിയ അളവിൽ കറ്റാർവാഴ പതിവായി പുരട്ടുന്നത് മുഖക്കുരു, സൂര്യാഘാതം എന്നിവയുൾപ്പെടെയുള്ള വിവിധ ചർമ്മ അവസ്ഥകളെ ചികിത്സിക്കാൻ സഹായിക്കും. സൂര്യതാപം അല്ലെങ്കിൽ പൊള്ളലേറ്റ ചർമ്മത്തിന് ഏറ്റവും പ്രകൃതിദത്തമായ പ്രതിവിധികളിൽ ഒന്നാണ് കറ്റാർവാഴ ജെൽ. ആന്റിഓക്‌സിഡന്റുകളാലും ധാതുക്കളാലും സമ്പന്നമായ കറ്റാർവാഴ ചർമ്മത്തിന്റെ ആരോഗ്യം നിലനിർത്താൻ സഹായിക്കുന്നു. കറ്റാർ വാഴ ജെല്ലിൽ വിറ്റാമിൻ സി, ഇ, ബീറ്റാ കരോട്ടിൻ എന്നിവ ധാരാളമായി അടങ്ങിയിട്ടുണ്ട്. അതിനാൽ, ഇതിന് ആന്റി-ഏജിംഗ് ഗുണങ്ങളുണ്ട്. ഇതിൽ ആന്റിമൈക്രോബയൽ ഗുണങ്ങളും അടങ്ങിയിട്ടുണ്ട്. ശരീരത്തിലെ കൊളാജന്റെ...