ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മോട്ടിവേഷൻ ചിന്തകൾ


സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക.


കൺമുന്നിൽ കാണുന്ന പ്രശ്നങ്ങൾക്കെല്ലാം ക്രിയാത്മകമായ പരിഹാരം കണ്ടെത്താൻ നിങ്ങൾക്കു സാധിക്കാറുണ്ടോ? ഒരു പ്രശ്നം ഉരുത്തിരിഞ്ഞു വരുമ്പോൾത്തന്നെ ഇതു ലഘുവായി പരിഹരിക്കാം’ എന്ന രീതിയിൽ മൃദുവായി സമീപിക്കാൻ നിങ്ങൾക്കു കഴിയാറുണ്ടോ? ‘എന്റെ വിജയം സുനിശ്ചിതമാണ്’ എന്ന ചിന്ത നിങ്ങളുടെയുള്ളിൽ ശക്തമായി നിലനിൽക്കുന്നുണ്ടോ? ‘ഉണ്ട്’ എന്നാണിവക്കെല്ലാം ഉത്തരമെങ്കിൽ നിങ്ങളുടെ മനോഭാവം പോസിറ്റീവാണ് എന്ന് അനുമാനിക്കാം. 


ഏതു കാര്യവും എന്നാൽ സാധ്യമാണ് എന്ന രീതിയിലുള്ള ഐ കാൻ ആറ്റിറ്റ്യൂഡ് വളർത്തിയെടുക്കുക. മനോഭാവം മികച്ചതാകുന്നതോടുകൂടി ആ മികവ് ലോകവീക്ഷണത്തിലുണ്ടാകുകയും അതനുസരിച്ച് പ്രവർത്തനരീതിയിൽ വ്യത്യാസമുണ്ടാകുകയും ചെയ്യുന്നു. ആത്യന്തികമായ വിജയത്തിന് ഇതു കാരണമാകുന്നു.ഏതൊരു വിഷയത്തെയും നെഗറ്റീവായി സമീപിക്കുന്ന ഒരു വ്യക്തിക്ക് ഒരു സുപ്രഭാതത്തിൽ പൂർണമായി പോസിറ്റീവ് ആകുക എന്നതു സാധിക്കണമെന്നില്ല. എന്നാൽ ഘട്ടംഘട്ടമായി ഇതു സാധ്യമാണുതാനും എപ്പോഴും സന്തോഷത്തോടെയിരിക്കുവാൻ ബോധപൂർവം ശ്രമിക്കുക എന്നതാണ് ഇതിന്റെ ആദ്യപടി. 


സന്തോഷം  എന്നാൽ യാദൃശ്ചികമായി വന്നു ഭവിക്കുന്ന ഒന്നല്ല. അതു നാം ബോധപൂർവം എത്തിച്ചേരേണ്ട ഒരവസ്ഥയാണ്. വലിയ തിരിച്ചടികളുണ്ടാകുമ്പോഴും നല്ല ഒരു നാളെയുണ്ടാകും എന്ന ഉറച്ച വിശ്വാസം കൈവിടാതെ ഇരിക്കുക. ചോദ്യമിതാണ്, വിജയിക്കാനാണാ പരാജയപ്പെടാനാണോ നിങ്ങളാഗ്രഹിക്കുന്നത്. നെഗറ്റീവായ ചിന്തകൾ മനസ്സിലേക്കു കടന്നു വരുമ്പോൾത്തന്നെ അവയിൽ നിന്നു മുഖം തിരിക്കുക. ക്രിയാത്മകമായ പോസിറ്റീവ് ചിന്തകൾ കൊണ്ട് കഠിനാധ്വാനത്തിന്റെ കൂടി സഹായത്തോടെ വിജയത്തിലേക്ക് അടക്കുന്നതു കാണുമ്പോൾ സ്വയം അഭിമാനിക്കുക.ചില നേട്ടങ്ങളിലേക്ക് എത്തിച്ചേരുവാൻ ഒന്നിലധികം ശ്രമങ്ങൾ വേണ്ടി വന്നേക്കാം. പരാജയങ്ങളിൽ പതറാതെ അവയിൽ നിന്നു പാഠങ്ങൾ ഉൾക്കൊള്ളുവാൻ ശ്രമിക്കുക.


മനസ്‌ പറയുന്നത്‌ ശരീരം പ്രവർത്തിക്കും... ജീവിതം മടുത്ത് എങ്ങനെയെങ്കിലും എല്ലാം ഒന്നവസാനിച്ചാൽ മതി എന്നു നിരാശപ്പാറുണ്ടോ എപ്പോഴെങ്കിലും? എങ്കിൽ ഒന്നോർത്തുകൊള്ളൂ, നിങ്ങൾ വലിയ രോഗങ്ങളെ ക്ഷണിച്ചുവരുത്തുകയാണ്. നിരാശയിൽനിന്നാണ് ശരീരം കടുത്ത രോഗങ്ങൾക്ക് അടിമപ്പെടുന്നത്.
 എപ്പോഴും പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നവർക്ക് ദീർഘായുസ്സുണ്ടാകുമെന്നാണ് യുഎസിലെ ഗവേഷകർ കണ്ടെത്തിയിരിക്കുന്നത്. മനസിന്റെ ആരോഗ്യമാണ് ശരീരത്തിന്റെ പ്രതിരോധശേഷിയെ നിലനിർത്തുന്ന നിർണായകഘടകം.


പോസിറ്റീവ് ആയി മാത്രം ചിന്തിക്കുന്നവർക്ക് മറ്റുള്ളവരെ അപേക്ഷിച്ച് കൂടുതൽ പ്രതിരോധശേഷി ഉള്ളതായി ഡോക്ടർമാർ തെളിയിച്ചിരിക്കുന്നു. വിവിധ പ്രായത്തിലുള്ള, വ്യത്യസ്ത മാനസികാവസ്ഥയിലൂടെ കടന്നുപോകുന്ന ഒട്ടേറെപ്പേരിൽനടത്തിയ സർവേയിൽനിന്നാണ് ഈ നിഗമനം. അതുകൊണ്ട് നിങ്ങളും ജീവിതത്തിൽ പോസിറ്റീവ് ആയി മാത്രം ചിന്തിക്കാൻ ശീലിക്കുക. നല്ല സൗഹൃദങ്ങളും വിനോദങ്ങളും നിങ്ങളുടെ മനസിനെ പോസിറ്റീവ് ആയി നിലനിർത്തും. നിഷേധാത്മകചിന്തകളെ പൂർണമായും അകറ്റിനിർത്തുക.മനസ്സിലുള്ളതേ പുറത്ത്‌ വരൂ... ഈ കഥ കേട്ടു നോക്കു...


ഒരിക്കല്‍ ഒരധ്യാപിക ക്ലാസെടുത്തുകൊണ്ടിരിക്കവേ ബോര്‍ഡില്‍ ചോക്ക് കൊണ്ട് 'ചന്ത' എന്നെഴുതി...
എന്നിട്ട് തന്റെ കുട്ടികളോടായി പറഞ്ഞു..
"ഞാന്‍ ഇവിടെ എഴുതിയ ഈ വാക്കിനോട് ചില ചിഹ്നങ്ങൾ കൂട്ടിച്ചേര്‍ക്കുമ്പോൾ അതിന്റെ അര്‍ത്ഥമാകെ മാറും..
ഉദാഹരണത്തിന് ഈ വാക്കിലെ ഒരക്ഷരത്തിനോട് ഒരു അനുസ്വാരം ചേര്‍ത്താൽ അത് 'ചന്തം' എന്ന് വായിക്കാം..."
ഒരു നിമിഷ നേരത്തെ മൌനത്തിനു ശേഷം അവർ തുടര്‍ന്നു ...
"എന്നാല്‍, ഈ വാക്കിലെ ഒരക്ഷരത്തിന്‍റെ കൂടെ ഒരു വള്ളി ചേര്‍ത്താല്‍ നമ്മൾ എങ്ങനെ വായിക്കും...?
ക്ലാസ്സിലാകെ ഒരാരവമുയര്‍ന്നു....
വികൃതിപ്പിള്ളേരിരിക്കുന്ന പിന്‍ ബഞ്ചില്‍ നിന്ന് അടക്കിപ്പിടിച്ച ചിരികളും ചില കമന്റുകളും ഉയര്‍ന്നു..
പെണ്‍കുട്ടികള്‍ ബോര്‍ഡിലേക്ക് നോക്കാതെ താഴോട്ടു മുഖം കുനിച്ചിരുന്നു..
മുന്നിലിരിക്കുന്ന പഠിപ്പിസ്റ്റുകള്‍ 'ഈ ടീച്ചറിനിതെന്തുപറ്റി 'യെന്ന ഒരല്‍പം നീരസത്തോടെ പരസ്പരം നോക്കി നെറ്റി ചുളിച്ചു ...
"ശരി നിങ്ങള്‍ പറയേണ്ട...
ഞാന്‍ തന്നെ എഴുതിക്കോളാം .."
ടീച്ചർ ചോക്ക് കൈയിലെടുത്തു ബോര്‍ഡിനടുത്തേക്ക് നീങ്ങി..
ശേഷം എഴുതിയ അക്ഷരങ്ങളോട് ഒരു വള്ളി ചിഹ്നം ചേര്‍ത്ത് വെച്ചു...
"ഇനി ഇതൊന്നു വായിക്കൂ..."
ബോര്‍ഡിലേക്കു നോക്കിയ കുട്ടികളുടെ മുഖത്തുനിന്നു പതുക്കെ ചിരി മാഞ്ഞു..
അവരുടെ ചുണ്ടുകള്‍ ഇങ്ങനെ വായിച്ചു....
"ചിന്ത"
"അതെ.. ചിന്ത..."
ടീച്ചർ പറഞ്ഞു..
"നിങ്ങളുടെ ചിന്തയാണ് ഇവിടുത്തെയും പ്രശ്നം..
ഞാന്‍ നിങ്ങളോട് ഈ ഒരക്ഷരത്തിന്റെ കൂടെ ഒരു വള്ളി ചിഹ്നം ചേര്‍ക്കാനേ പറഞ്ഞുള്ളൂ...ഏതു അക്ഷരം എന്ന് പറഞ്ഞിരുന്നില്ല...
നിങ്ങളുടെ ചിന്തയും മനസ്സും മറ്റൊരു രീതിയിൽ പോയതുകൊണ്ടാണ് നിങ്ങള്‍ ചിരിച്ചത്..
മുഖം കുനിച്ചിരുന്നത്....
ചിന്തകള്‍ നേരായ രീതിയില്‍ ആയിരുന്നെങ്കില്‍.....
നമ്മുടെ മനസ്സ്...
അതങ്ങിനെയാണ്...
പക്ഷെ നല്ലതു മാത്രം ചിന്തിക്കുവാൻ ശീലിക്കുക....
മനസ്സു നന്നാകും...
മനസ്സു നന്നായാൽ പ്രവൃത്തിയും അങ്ങനെ വ്യക്തിയും നന്നാവും...
വ്യക്തി നന്നായാൽ കുടുംബവും കുടുംബം നന്നായാൽ സമൂഹവും നന്നാവും.



















ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

മോട്ടിവേഷൻ ചിന്തകൾ

സത്യം പറയുക എന്നത് എപ്പോഴും എളുപ്പമുള്ള കാര്യമല്ല. ചിലപ്പോൾ ഒരുപാട് പേരെ വേദനിപ്പിക്കേണ്ടി വരും, അല്ലെങ്കിൽ ചില സാഹചര്യങ്ങളിൽ അത് ഒഴിവാക്കേണ്ടി വരും. അതുകൊണ്ട്, എല്ലാ സത്യങ്ങളും എല്ലാ സമയത്തും വിളിച്ചുപറയണമെന്ന് വാശിപിടിക്കാൻ നമുക്ക് കഴിഞ്ഞെന്നുവരില്ല. പക്ഷേ, അതിനേക്കാൾ പ്രധാനപ്പെട്ട ഒരു കാര്യമുണ്ട്; അത് മറ്റുള്ളവരെക്കുറിച്ച് നാം കള്ളം പറയാതിരിക്കുക എന്നതാണ്. ഒരാളെക്കുറിച്ച് തെറ്റായ ഒരു കാര്യം പ്രചരിപ്പിക്കുമ്പോൾ നമ്മൾ അയാളുടെ ജീവിതത്തിലും സമാധാനത്തിലും ഉണ്ടാക്കുന്ന മുറിവ് വളരെ വലുതാണ്. അതുകൊണ്ട്, സത്യം തുറന്നുപറയാൻ കഴിയില്ലെങ്കിൽപോലും, മറ്റുള്ളവരെ ദ്രോഹിക്കുന്ന കള്ളങ്ങൾ പറയാതിരിക്കാനുള്ള മനക്കരുത്ത് നമുക്കുണ്ടാകണം. നമ്മുടെ ജീവിതത്തിൽ ഒരുപാട് തെറ്റുകൾ സംഭവിക്കാം. മനഃപൂർവമല്ലാത്തതും, അറിയാതെ സംഭവിച്ചുപോയതുമായ പല കാര്യങ്ങളും ഉണ്ടാകാം. അങ്ങനെയുണ്ടാകുമ്പോൾ, മറ്റുള്ളവരുടെ മുന്നിൽ നമ്മൾ എത്ര ന്യായീകരണങ്ങൾ നിരത്തിയാലും കാര്യമില്ല. സ്വന്തം മനസ്സിന്റെ മുന്നിൽ, നമ്മുടെ മനസാക്ഷിയുടെ കോടതിയിൽ നമ്മൾ സ്വയം വിചാരണ ചെയ്യപ്പെടും. അവിടെ നമ്മുടെ പ്രവർത്തികളെക്കുറിച്ച് സത്യസന്ധമായി ബോധിപ്പിക്കാൻ നമുക്ക് ക...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിൽ യഥാർത്ഥ സന്തോഷം കണ്ടെത്താനുള്ള വഴി സത്യവും സ്നേഹവും സേവനവുമാണ്. സത്യസന്ധമായ ഒരു മനസ്സ് ശാന്തിയും സമാധാനവും നൽകുന്നു. അത് നിങ്ങളെ നിങ്ങളാക്കി മാറ്റുന്നു. നിങ്ങൾ സത്യസന്ധമായിരിക്കുമ്പോൾ, മറ്റുള്ളവരുമായി കൂടുതൽ അടുപ്പം തോന്നുകയും എല്ലാ കാര്യങ്ങളിലും വ്യക്തത കൈവരിക്കുകയും ചെയ്യുന്നു. ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോൾ, ഓരോ നിമിഷവും സന്തോഷം നൽകും. സ്നേഹം നമ്മുടെ ലോകം കൂടുതൽ മനോഹരമാക്കുന്നു. അത് മറ്റുള്ളവർക്ക് നൽകുമ്പോൾ തിരിച്ച് ലഭിക്കുന്ന സന്തോഷം അതിരുകളില്ലാത്തതാണ്. നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ, നിങ്ങൾ സ്വന്തം ജീവിതത്തിന് ഒരു അർത്ഥം നൽകുന്നു. നിങ്ങളുടെ സേവനം മറ്റൊരാളുടെ ജീവിതത്തിൽ ഒരു പുഞ്ചിരി വിടർത്താൻ കാരണമാകുമ്പോൾ, ആ സന്തോഷം നിങ്ങളെ കൂടുതൽ സംതൃപ്തനാക്കുന്നു. ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചേരുമ്പോൾ, നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും. സന്തോഷം എന്നത് പുറത്ത് നിന്ന് ലഭിക്കേണ്ട ഒന്നല്ല, അത് നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. സത്യം കൊണ്ട് മനസ്സും സ്നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാകുമ്പോഴാണ് നമ്മിൽ സന്തോഷമുണ്ടാകുന്നത്. ജീവിതത്തിൽ നാം പലപ്പോഴും ചെയ്യുന്ന ഗുരുത...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...

മോട്ടിവേഷൻ ചിന്തകൾ

നമുക്ക് ആഗ്രഹങ്ങൾ എന്തിനോടുമാകാം.. പക്ഷേ നമുക്ക് അർഹിക്കുന്നത് മാത്രം ആഗ്രഹിച്ചാൽ തീരാവുന്നതേയുള്ളൂ ജീവിതത്തിലെ നമ്മുടെ പല പ്രശ്നങ്ങളും. നമ്മുടെ ചില ആഗ്രഹങ്ങളും , പ്രതീക്ഷകളും സഫലമായില്ലെന്നു കരുതി സങ്കടപ്പെടുമ്പോൾ ഓർക്കുക ..ഒന്ന് ആഗ്രഹിക്കാനോ പ്രതീക്ഷിക്കാനൊ പോലും അവകാശമില്ലാത്തവരും ഉണ്ട് ഈ ഭൂമിയിൽ നമുക്ക് ചുറ്റും. അന്വേഷണങ്ങളും കണ്ടെത്തലുകളും ഒരിക്കലും ഉപേക്ഷിക്കരുത് .കാരണം ഓരോ ദിവസവും ജീവിതം നമ്മളെ കുറെയേറെ കാര്യങ്ങൾ പഠിപ്പിച്ചു കൊണ്ടിരിക്കുകയാണ്. അന്വേഷണങ്ങളിലൂടെ ലഭ്യമാകുന്ന പല അറിവുകളും നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ഉപകാരപ്രദമാണ്. എല്ലാ നേട്ടങ്ങളുടേയും ആരംഭം തീവ്രമായ ആഗ്രഹങ്ങളിൽ നിന്നാണ്. എന്തെങ്കിലും നേടുന്നതിന് വേണ്ടി ഒരു ലക്ഷ്യം മുൻനിർത്തി  തീവ്രമായി നമ്മൾ ആഗ്രഹിച്ചാൽ തീർച്ചയായും അത് നമ്മളെ തേടി വരിക തന്നെ ചെയ്യും. അടുത്തുള്ളവയെ അവഗണിച്ചുകൊണ്ട് അകലങ്ങളിലുള്ള സുഖവും സന്തോഷവും തേടിപ്പോകുന്നത് തികച്ചും വിഡ്ഢിത്തമാണ് .അവനവ നിൽ നിന്നും ഒന്നും പഠിക്കാത്തവന് അന്യരിൽ നിന്നും ഒന്നും നേടാൻ കഴിയില്ല. ജീവിതത്തിൽ നമ്മളെ സഹായിച്ചവരെ ഒരിക്കലും മറക്കരുത്. ചതിച്ചവരോട് പ്രതികാരത്ത...

രാത്രിയില്‍ 3 മണിക്കും 5 മണിക്കും ഇടയ്ക്ക് തനിയെ ഉറക്കമുണരാറുണ്ടോ ? കാരണങ്ങളറിയാം

അര്‍ദ്ധരാത്രിയില്‍ ഉറക്കം ഉണരുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. ചിലര്‍ ഉണര്‍ന്നാലും പെട്ടെന്ന് തിരികെ ഉറക്കത്തിലേക്ക് പോകും. ചിലര്‍ക്ക് പിന്നീട് ഉറങ്ങാന്‍ സാധിച്ചെന്ന് വരില്ല. നിരന്തരം നിങ്ങള്‍ അത്തരത്തില്‍ ഉറക്കമുണരുന്നവരാണെങ്കില്‍ അതിന് പിന്നില്‍ നിങ്ങളുടെ ശരീരം തരുന്ന ചില സൂചനകളുണ്ടാവാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ദിവസവും പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നതും വീണ്ടും ഉറങ്ങാന്‍ കഴിയാത്തതിനും പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാം. അവയില്‍ ചിലതാണ് ചുവടെ നല്‍കിയിരിക്കുന്നത്. ജീവിതശൈലി പ്രശ്‌നങ്ങള്‍ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഉറക്കത്തെ ബാധിക്കാറുണ്ട്. നല്ല ഉറക്ക ശുചിത്വം പാലിക്കാത്തവരുടെ സ്ലീപ്പിംഗ് സൈക്കിള്‍ അല്ലെങ്കില്‍ ഉറക്ക ചക്രം മോശമായിരിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്ബ് കമ്ബ്യൂട്ടറോ മൊബൈലോ ഉപയോഗിക്കുക, ഭക്ഷണം കഴിച്ചതിന് തൊട്ടു പിന്നാലെ ഉറങ്ങാന്‍ കിടക്കുക, എരിവുള്ള ഭക്ഷണം രാത്രിയില്‍ കഴിക്കുക, പുകവലി, പകല്‍ സമയത്ത് ഉറക്കം എന്നിവ ഉറക്കചക്രത്തെ മോശമായി ബാധിച്ചേക്കാം. മരുന്നുകള്‍ പലരുടെയും രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്നതില്‍ മരുന്നുകള്‍ക്ക് വലിയ പങ്കുണ്...

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?.

കുട്ടികൾ കൂടുതൽ സമയം പഠനത്തിനായി ചെലവഴിച്ചിട്ടും മാർക്കു കുറച്ചേ ലഭിക്കുന്നുള്ളു. എന്തു കൊണ്ടാകാം?. ശരാശരിയിൽ കവിഞ്ഞ ബുദ്ധിയുണ്ടായിട്ടും പഠനത്തിനായി സമയം ഏറെ ചെലവഴിച്ചിട്ടും. മാർക്ക് വളരെ കുറവേ ലഭിക്കാനിടയാക്കുന്നത് പ്രധാനമായി രണ്ടു കാരണം കൊണ്ടാകാം ഒന്നു പഠന വൈകല്യം രണ്ടു പഠന പിന്നോക്കാവസ്ഥയുമാണ്. ഇവ തമ്മിലുളള വ്യത്യാസം വ്യക്തമായി തിരിച്ചറിയണം. പഠന വൈകല്യമെന്നാൽ വിവരങ്ങള്‍ സ്വീകരിക്കാനും സംസ്ക്കരിക്കാനും ശരീരത്തിന്‍റെ വിവിധ ഭാഗങ്ങളിലേക്ക് അയയ്ക്കാനുമുള്ള തലച്ചോറിന്‍റെ, ശേഷിയെ ബാധിക്കുന്ന ഒരു നാഡീ സംബന്ധമായ അവസ്ഥയാണ്. പഠന വൈകല്യമുള്ള ഒരു കുട്ടിക്ക് വായിക്കാനും എഴുതാനും സംസാരിക്കാനും കേൾക്കാനും ,കണക്കിലെ സിദ്ധാന്തങ്ങളും മറ്റും മനസിലാക്കാനും ബുദ്ധിമുട്ടുണ്ടായേക്കാം. ആദ്യ ഘട്ടത്തിൽ തിരിച്ചറിഞ്ഞെന്നു വരില്ല . 👉 പഠന വൈകല്യങ്ങൾ മൂന്നു രീതിയിലാണ് പ്രകടമാകുന്നത്!. ഡിസ്ലെക്സിയ, ഡിസ് ഗ്രാഫിയ, ഡിസ്കാല്ക്കുലിയ, കുടാതെ ഡിസ്പ്രാക്സിയ എന്നൊരു അവസ്ഥ കൂടിയുണ്ട് !..ഇങ്ങനെയുള്ള ഒരു കൂട്ടം തകരാറുകളാണ് പഠനത്തെ പിന്നോക്കം കൊണ്ടുപോകുന്നത്. ഇക്കൂട്ടത്തിലെ ഒരോ തരം തകരാറും മറ്റേതിനെങ്കിലുമൊപ്പവും ...

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട്

ബ്രഡിൽ ഒലിവോയിൽ ചേർത്ത് കഴിച്ചു നോക്കൂ: നിരവധി ഗുണങ്ങൾ ഉണ്ട് ഏറ്റവും ഹെൽത്തി ആയ ഒരു ഓയിൽ ഏതെന്ന് ചോദിച്ചാൽ അതിന് ഒരൊറ്റ ഉത്തരമേ ഉണ്ടാകൂ - ഒലിവ് ഓയിൽ. ഒലിവ് പഴങ്ങളിൽ നിന്നാണ് ഒലിവ് ഓയിൽ തയ്യാറാക്കപ്പെടുന്നത്. ഇതിൽ അടങ്ങിയിരിക്കുന്ന ആന്റി ഓക്‌സിഡന്റുകൾ നമ്മുടെ ശരീരത്തിൽ ഉണ്ടാകാവുന്ന പല അപകടകരമായ രാസ പദാർത്ഥങ്ങൾക്കെതിരെ പ്രവർത്തിക്കുന്നു. പല ജീവിതശൈലി രോഗങ്ങളെയും ചെറുക്കാൻ ഈ ആന്റി ഓക്‌സിഡന്റുകൾ ഗുണകരമാണ്. അതിനാൽ തന്നെ ഒലിവ് ഓയിൽ ഇന്ന് ഏറെ ജനപ്രിയമാണ്. വിശക്കുമ്പോള്‍ നമ്മള്‍ പെട്ടെന്ന് എടുത്ത് കഴിക്കുന്ന ഒരു ഭക്ഷണമാണ് ബ്രെഡ്. ധാരാളം ആരോഗ്യ ഗുണങ്ങളുളള ഭക്ഷണം കൂടിയാണ് ബ്രെഡ്. പ്രഭാത ഭക്ഷണമായി പലരും കഴിക്കുന്ന ഒന്നാണ് ബ്രെഡ്. എന്നാൽ, രാവിലെ ബ്രെഡ് കഴിക്കുന്നത് മലബന്ധം ഉണ്ടാക്കാനും ശരീരഭാരം കൂട്ടാനും സാധ്യതയുണ്ട്. അതിന് പരിഹാരമാണ് ഒലീവ് ഓയിൽ. ധാരാളം ആരോഗ്യ ഗുണങ്ങളുളളതാണ് ഒലീവ് ഓയിൽ. സാധാരണയായി ചർമസംരക്ഷണത്തിനാണ് ഒലീവ് ഓയിൽ കൂടുതലായി ഉപയോഗിക്കുന്നത്. എന്നാൽ, ബ്രെഡിൽ ഒലീവ് ഓയിൽ ചേർത്തു കഴിക്കുന്നതിന്റെ ഗുണങ്ങൾ എന്തെല്ലാമെന്ന് നോക്കാം. ബ്രെഡ് സാധാരണയായി മലബന്ധമുണ്ടാക്കുമെന്ന് പറയുന്നു...