ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

പോസ്റ്റുകള്‍

നവംബർ, 2023 തൊട്ടുള്ള പോസ്റ്റുകൾ കാണിക്കുന്നു

ഐ.സി.യുവില്‍ കുഞ്ഞുങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍

ഐ.സി.യുവില്‍ കുഞ്ഞുങ്ങളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍... അല്‍ നാസര്‍ ആശുപത്രിയിലെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് ഗസ്സ: ഹൃദയം തകര്‍ന്നല്ലാതെ ഈ കാഴ്ചകള്‍ നിങ്ങള്‍ക്ക് കാണാനാവില്ല. ജനിച്ച്‌ ദിവസങ്ങളും മാസങ്ങളും മാത്രം പിന്നിട്ട കുഞ്ഞുമക്കളുടെ ചീഞ്ഞളിഞ്ഞ മൃതദേഹങ്ങള്‍... മരുന്നിന്റെ മണത്തിന് പകരം എങ്ങും മരണത്തിന്റെ മണം... മരുന്നുകുത്തി വെച്ച ഡ്രിപ്പുകളിലും കിടക്കകളിലും പുഴുവരിക്കുന്നു... ഏതുസാഹചര്യത്തിലും ഏറ്റവും സുരക്ഷിതമെന്ന് പരിഷ്കൃത ലോകം കരുതുന്ന ഒരു ആശുപത്രി മുറിക്കുള്ളിലെ ദൃശ്യങ്ങളാണിത്. ഗസ്സയിലെ അല്‍ നാസര്‍ ആശുപത്രിയിലെ കുഞ്ഞുങ്ങളുടെ ഐ.സി.യുവിലെ നടുക്കുന്ന കാഴ്ച! നിരന്നു കിടക്കുന്ന ഐ.സി.യു കിടക്കകളില്‍ പരിചരണം കിട്ടാതെ മരിച്ച്‌ ദ്രവിച്ച അഞ്ച് പിഞ്ചോമനകളുടെ ശവശരീരങ്ങള്‍.... മൂന്നാഴ്ച മുമ്ബാണ് ഈ ആതുരാലയത്തിന് നേരെ  ആക്രമണം നടത്തിയത്. രോഗികളെയും ഡോക്ടര്‍മാരെയും കൂട്ടത്തോടെ ഒഴിപ്പിച്ചിരുന്നു. എന്നാല്‍, ഐ.സി.യുവില്‍ ചികിത്സയിലുള്ള കുട്ടികളെ മാറ്റാൻ അനുവദിച്ചില്ല. ആവശ്യമായ ചികിത്സയും പരിചരണവും ലഭിക്കാതെ കുട്ടികള്‍ ഇഞ്ചിഞ്ചായി മരണത്തിന് കീഴടങ്ങി... ഹമാസിന്റെ താവളമാണെന്നാരോപിച്ച...

ചിക്കൻ സമൂസ ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

ചിക്കൻ സമൂസ  സമൂസ ഇഷ്ടമില്ലാത്തവർ ഉണ്ടാവില്ല. ഇന്ന് നമുക്ക് വളരെ സ്വാദിഷ്ടമായ ചിക്കൻ സമൂസ തയ്യാറാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ഫില്ലിംഗ് തയ്യാറാക്കാൻ ആവശ്യമുള്ള സാധനങ്ങൾ ചിക്കൻ ഉപ്പും മഞ്ഞളും ഇട്ട് വേവിച്ചത് - 200 ഗ്രാം പൊട്ടറ്റൊ - 1(പുഴുങ്ങി പൊടിച്ചത്) സവാള - 1(നൈസായി അരിഞ്ഞത്) ഇഞ്ചി -1 കഷ്ണം (പൊടിയായി അറിഞ്ഞത്) പച്ചമുളക് - 2 എണ്ണം(എരിവിനനുസരിച്ച് കൂട്ടുകയോ കുറയ്ക്കുകയോ ആകാം) മഞ്ഞപ്പൊടി - 1/4 മുളകുപൊടി - 1/2 കുരുമുളകുപൊടി - 1/4 ഗരംമസാലപ്പൊടി - 1/2 പെരും ജീരകം - 1 നുള്ള് ഉപ്പ് - ആവശ്യത്തിന് മല്ലിയില - കുറച്ച് കുക്കിംഗ് ഓയിൽ - ആവശ്യത്തിന് ഫില്ലിംഗ് തയാർ ആക്കുന്ന വിധം ഒരു പാനിൽ ഓയിൽ ഒഴിച്ച് ചൂടാകുമ്പോൾ പെരുംജീരകം മൂപ്പിക്കുക. ഇതിലേയ്ക്ക് സവാള, പച്ചമുളക്, ഇഞ്ചി എന്നിവ ഇട്ട് വഴറ്റുക. പൊടികൾ എല്ലാം ചേർക്കുക. ഇതിലേക്ക് വേവിച്ച ചിക്കൻ പിച്ചിക്കീറിയിടുക,   പുഴുങ്ങി പൊടിച്ചു വച്ചിരിക്കുന്ന പൊട്ടറ്റോയും മല്ലിയിലയും ചേർത്ത് ഇളക്കി യോജിപ്പിക്കുക, സ്റ്റൗ ഓഫ് ചെയ്യുക. ഇപ്പോൾ ഫില്ലിംഗ് റെഡി ആയിക്കഴിഞ്ഞു. ഇനി സമൂസ ചൂട് തയ്യാറാക്കാം മൈദ - 2 കപ്പ്(ആട്ടയും ഉപയോഗിയ്ക്കാം കെട്ടൊ ടേസ...

30/11/2023, വ്യാഴം,ഇന്നത്തെ വിപണി നിലവാരം

30/11/2023, വ്യാഴം,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം   :  5750 രൂപ പവൻ : 46,000 രൂപ വെള്ളി : ഗ്രാം : 82.20 രൂപ കിലോ :  82,200 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌..  യു എസ്‌ ഡോളർ.        : 83.36 യൂറൊ                            : 91.26  ബ്രിട്ടീഷ്‌ പൗണ്ട്‌              : 105.76 ഓസ്ട്രേലിയൻ ഡോളർ : 55.29 കനേഡിയൻ ഡോളർ   :61.33  സിംഗപ്പൂർ ഡോളർ.       : 62..51 സൗദി റിയാൽ                : 22.23 ഖത്തർ റിയാൽ              : 22.90 യു എ ഇ ദിർഹം             : 22.70 കുവൈറ്റ്‌ ദിനാർ            : 270.19 ഒമാനി റിയാൽ.             : 216.53 ബഹറിൻ ദിനാർ            :  221.17 മലേഷ്യൻ റിംഗിറ്റ്‌    ...

ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നു വിഷവാതകം; കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം

ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നു വിഷവാതകം; കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം മോസ്‌കോ - ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നു പുറത്തുവന്ന വിഷവാതകം ശ്വസിച്ച് ഒരു കുടുംബത്തിലെ നാലുപേര്‍ക്ക് ദാരുണാന്ത്യം. വീട്ടിലെ ബേസ്‌മെന്റിനുള്ളില്‍ തണുപ്പ് കാലത്തേക്ക് വേണ്ടി സൂക്ഷിച്ചിരുന്ന ഉരുളക്കിഴങ്ങ് എടുക്കാനായി മുറിയില്‍ കയറിയപ്പോഴാണ് ദാരുണ സംഭവം. ഗൃഹനാഥനും ഭാര്യയും അമ്മയും മകനും ഉള്‍പ്പെടെ നാല് പേരാണ് മരണപ്പെട്ടത്. റഷ്യയിലെ കസാനിനടുത്തുള്ള ലൈഷെവോയിലാണ് സംഭവം. നിയമ പ്രൊഫസര്‍ ആയ മിഖായേല്‍ ചെലിഷേവ് എന്ന 42 കാരന്റെ കുടുംബത്തിലെ നാലുപേരാണ് ചീഞ്ഞ ഉരുളക്കിഴങ്ങില്‍നിന്നുള്ള വിഷവാതകം ശ്വസിച്ച് മരണത്തിന് കീഴടങ്ങിയത്. കുടുംബത്തിലെ ഇളയ മകള്‍ മാത്രമാണ് ഈ ദുരന്തത്തില്‍നിന്നു രക്ഷപ്പെട്ടത്. ഈ പെണ്‍കുട്ടി ഈ മുറിക്കകത്തേക്ക് കയറാതിരുന്നതാണ് രക്ഷയായത്. കനത്ത ശൈത്യമുള്ള രാജ്യങ്ങളില്‍ തണുപ്പ് കാലത്തേക്ക് പച്ചക്കറികള്‍ ചെറിയ നിലവറകള്‍ പോലെയുള്ള ബേസ്‌മെന്റുകളില്‍ സൂക്ഷിച്ചു വെക്കുന്നത് സാധാരണമാണ്. ഉരുളക്കിഴങ്ങുകള്‍ അഴുകി അടച്ചിട്ട ചെറിയ മുറിയില്‍ വിഷവാതകം നിറഞ്ഞുനിന്നതാണ് മരണത്തിന് കാരണമായത്. ഗൃഹനാഥനായ മിഖായേല്‍...

തൃശൂർ DMO യുടെ അധികാരദുർവിനിയോഗം അവസാനിപ്പിക്കുക നിയമ നടപടികളുമായി അക്യുപങ്ചർ അസോസിയേഷൻ.

തൃശൂർ DMO യുടെ അധികാരദുർവിനിയോഗം അവസാനിപ്പിക്കുക നിയമ നടപടികളുമായി അക്യുപങ്ചർ അസോസിയേഷൻ. ഇന്ത്യൻ അക്യുപങ്ചർ പ്രാക്ടീഷണേഴ്സ് അസോസിയേഷന്റെ നിയന്ത്രണത്തിൽ പ്രവർത്തിക്കുന്ന തൃശ്ശൂർ കൈപ്പമംഗലം പ്രദേശത്തുള്ള Acush acupuncture ഹോമിൽ 28/11/2023 ചൊവ്വാഴ്ച ഉച്ചയോടുകൂടി, തൃശ്ശൂർ ഡി.എം.ഒയുടെ നിർദ്ദേശപ്രകാരം ആരോഗ്യവകുപ്പിൽ നിന്ന് ഒരുകൂട്ടം ഉദ്യോഗസ്ഥർ ഒരു മുന്നറിയിപ്പും നൽകാതെ കടന്നു വരികയും ചികിത്സയ്ക്കുവേണ്ടി വന്നിരുന്ന സ്ത്രീകളും കുട്ടികളും വയോവൃദ്ധരും അടങ്ങുന്ന രോഗികളെ അകാരണമായി ഭയപ്പെടുത്തുകയും ചികിത്സ സ്വീകരിക്കാൻ അനുവദിക്കാതെ മടക്കി അയക്കുകയും ചെയ്തു. കൂടാതെ സ്ഥാപനത്തിലെ 70 വയസ്സ് പ്രായമുള്ള ഒരു സ്റ്റാഫിനെ അന്യായമായി പോലീസ് സ്റ്റേഷനിലേക്ക് കൊണ്ടുപോവുകയും രാത്രി 10 മണിവരെ അനാവശ്യമായി തടഞ്ഞു വച്ച് മാനസികമായി പ്രയാസപ്പെടുത്തുകയും ചെയ്തു.  പഞ്ചായത്തിൻറെ അനുമതിയോടുകൂടി പ്രവർത്തിച്ചുകൊണ്ടിരുന്ന ചികിത്സാകേന്ദ്രം ഉടൻ അടച്ചുപൂട്ടണമെന്ന് ആവശ്യപ്പെടുകയും, ഇനി ഇത് തുറന്നു പ്രവർത്തിച്ചാൽ ഞങ്ങൾ വന്ന് അടച്ചുപൂട്ടി സീൽ ചെയ്യുമെന്ന് ഭീഷണിപ്പെടുത്തുകയും ഉണ്ടായി. ഈയൊരു അനാവശ്യ നടപട...

ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്.

ചാറ്റ് വിന്‍ഡോയില്‍ തന്നെ കോണ്‍ടാക്റ്റിന്റെ പ്രൊഫൈല്‍ വിവരങ്ങള്‍ പ്രദര്‍ശിപ്പിക്കുന്ന പുതിയ ഫീച്ചര്‍ പരീക്ഷിക്കുകയാണ് വാട്‌സാപ്പ്. വാട്‌സാപ്പിന്റെ ആന്‍ഡ്രോയിഡ് 2.23.25.11 ബീറ്റാ വേര്‍ഷനിലാണ് ഈ ഫീച്ചര്‍ ഉള്ളത്. കോണ്‍ടാക്റ്റ് പങ്കുവെച്ച സ്റ്റാറ്റസും ലാസ്റ്റ് സീനും കോണ്‍ടാക്റ്റ് നെയിമിന് താഴെയായാണ് കാണുക. സുഹൃത്ത് ലാസ്റ്റ് സീന്‍ ആക്റ്റിവേറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ അയാളുടെ സ്റ്റാറ്റസും ലാസ്റ്റ് സീനും മാറി മാറി കാണാം. കോണ്‍വര്‍സേഷന്‍ വിന്‍ഡോയില്‍ നേരത്തെ സ്റ്റാറ്റസ് കാണാന്‍ സാധിക്കുമായിരുന്നില്ല. നേരത്തെ സ്റ്റാറ്റസ് ബാറിലോ, അല്ലെങ്കില്‍ ഒരാളുടെ പ്രൊഫൈല്‍ തുറന്നാലോ ആണ് അയാള്‍ പങ്കുവെച്ച സ്റ്റാറ്റസ് കാണുക. കഴിഞ്ഞ കുറച്ച് നാളുകളായി വിവിധങ്ങളായ ഫീച്ചറുകള്‍ വാട്‌സാപ്പ് പരീക്ഷിക്കുന്നുണ്ട്. ചാറ്റ് ജിപിടി പിന്തുണയോടെ പ്രവര്‍ത്തിക്കുന്ന ചാറ്റ്‌ബോട്ട്, പുതിയ വോയ്‌സ് ചാറ്റ് ഫീച്ചര്‍, ഇമെയില്‍ വെരിഫിക്കേഷന്‍ സംവിധാനം തുടങ്ങിയവ അതില്‍ ചിലതാണ്. ഉപയോക്താക്കള്‍ക്ക് മികച്ച അനുഭവം നല്‍കുന്നതിനായി വാട്സ്‌ആപ്പ് നിരന്തരം പുതിയ പുതിയ ഫീച്ചറുകള്‍ അവതരിപ്പിക്കുന്നു. എന്നാല്‍ ഇത്തവണ പുതിയ ഫീച്ചറല്ല,...

29/11/2023, ബുധൻ,ഇന്നത്തെ വിപണി നിലവാരം

29/11/2023, ബുധൻ,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5810 രൂപ പവൻ : 46,480 രൂപ   വെള്ളി : ഗ്രാം : 82.20 രൂപ കിലോ : 82,200 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.29 യൂറൊ : 91.50  ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.81 ഓസ്ട്രേലിയൻ ഡോളർ : 55.23 കനേഡിയൻ ഡോളർ :61.41  സിംഗപ്പൂർ ഡോളർ. : 62..56 സൗദി റിയാൽ : 22.21 ഖത്തർ റിയാൽ : 22.88 യു എ ഇ ദിർഹം : 22.68 കുവൈറ്റ്‌ ദിനാർ : 270.06 ഒമാനി റിയാൽ. : 216.36 ബഹറിൻ ദിനാർ : 221.01 മലേഷ്യൻ റിംഗിറ്റ്‌ : 17.90 അർമീനിയ : 0.21 പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 107.95 - 96.88 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.42 - 98.24 കോട്ടയം : 108.10- 97.00 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.09 - 96.99 കണ്ണൂർ : 108.20- 97.12

നേർവഴി ചിന്തകൾ

സുഹൃത്തുക്കൾ തങ്ങളുടെ കുതിരപ്പുറത്ത് യാത്ര ചെയ്യുകയാണ്. ക്ഷീണം തോന്നിയപ്പോൾ തൊട്ടടുത്ത നദിയിൽനിന്നു വെള്ളം കുടിച്ചിട്ടാകാം തുടർയാത്ര എന്നു തീരുമാനിച്ച് അവർ കുതിരകളെ നിർത്തി. വെള്ളം കുടിക്കാൻ തുടങ്ങിയപ്പോഴാണ് ഒന്നാമൻ കുതിരകളുടെ സ്വഭാവം ശ്രദ്ധിച്ചത്. അവ തങ്ങളുടെ കാൽപാദംകൊണ്ടു വെള്ളം കലക്കുന്നു. നന്നായി കലങ്ങിയ വെള്ളം മാത്രമേ അവ കുടിക്കൂ. എന്തുകൊണ്ടാണ് ഈ അസാധാരണ സ്വഭാവം എന്ന് അയാൾ സുഹൃത്തിനോട് ചോദിച്ചു. രണ്ടാമൻ പറഞ്ഞു: കുതിര വെള്ളത്തിൽ തന്റെ നിഴൽ കാണുന്നു. വേറൊരു കുതിര തന്റെ വെള്ളം കുടിക്കാൻ വരുന്നതാണെന്നു തെറ്റിദ്ധരിച്ച് ആ കുതിരയെ അവ ചവിട്ടി ഓടിക്കുകയാണ്. എല്ലാ കുതിരകൾക്കുമുള്ള വെള്ളം നദിയിലുണ്ടെന്ന് അവയ്ക്കറിയില്ലല്ലോ..? എല്ലാവർക്കും വേണ്ടതെല്ലാം ഈ ഭൂമിയിൽ ഉണ്ട്. പക്ഷെ എന്നിട്ടും മത്സരങ്ങൾ ഒഴിയുന്നേയില്ല. എല്ലാവരും അവരവരുടെ നിലനിൽപ്പും സ്ഥാനമാനങ്ങളും ഊട്ടിയുറപ്പിക്കാനും കൈക്കലാക്കാനുമുള്ള അതിവേഗതയിലാണ്. നിലനിൽപിന് വേണ്ടിയുള്ള എല്ലാ പ്രവൃത്തികൾക്കിടയിലും ചില തെറ്റിദ്ധാരണകൾ പടരുന്നുണ്ട്. സ്വന്തമായ ഒരിടം അതിരുകെട്ടി സംരക്ഷിക്കണം, മറ്റാരും അതിനകത്ത് കയറാതെയും ആദായമെടുക്കാതെയും സ...

28/11/2023, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം

28/11/2023, ചൊവ്വ,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം   :  5735 രൂപ പവൻ : 45,880 രൂപ   വെള്ളി : ഗ്രാം : 81.50 രൂപ കിലോ :  81,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ.        : 83.37 യൂറൊ                            : 91.33  ബ്രിട്ടീഷ്‌ പൗണ്ട്‌              : 105.30 ഓസ്ട്രേലിയൻ ഡോളർ : 55.18 കനേഡിയൻ ഡോളർ   :61.28  സിംഗപ്പൂർ ഡോളർ.       : 62..43 സൗദി റിയാൽ                : 22.23 ഖത്തർ റിയാൽ              : 22.90 യു എ ഇ ദിർഹം             : 22.70 കുവൈറ്റ്‌ ദിനാർ            : 270.40 ഒമാനി റിയാൽ.             : 216.56 ബഹറിൻ ദിനാർ            :  221.23 മലേഷ്യൻ റിംഗിറ്റ്‌    ...

പലസ്തീനെ പിന്തുണയ്ക്കുന്ന ഇസ്രായേലിലെ യഹൂദവി ഭാഗം..

പലസ്തീനെ പിന്തുണയ്ക്കുന്ന ഇസ്രായേലിലെ യഹൂദവി ഭാഗം.. ഒരുപക്ഷേ പലർക്കും ഇതുൾക്കൊള്ളാൻ കഴിയുന്നുണ്ടാകില്ല. യഹൂദരെല്ലാം പലസ്തീൻ വിരോധം വച്ചുപുലർത്തുന്നവരും അവരെ ശത്രുക്കളായി കണക്കുന്ന വരുമെന്നാണ് പൊതുവായ ധാരണ. എന്നാൽ അത് സത്യമല്ല. ഇസ്രയേലിൽ മാത്രമല്ല ലോകമെമ്പാടുമുള്ള യഹൂദരിൽ നല്ലൊരുവിഭാഗം പലസ്തീനെ അനുകൂലിക്കുന്നവരും അവരെ പിന്തുണയ്ക്കുന്നവരുമാണ്. ഇക്കഴിഞ്ഞ ഒക്ടോബർ 18 ന് അമേരിക്കയിലെ ക്യാപ്പിറ്റൽ ഹില്ലിൽ ആയിരക്കണക്കിനുവരുന്ന യഹൂദർ പലസ്തീനനുകൂലമായ പ്രകടനം നടത്തുകയുണ്ടായി. പലരുടെ കയ്യിലും പാലസ്തീൻ പതാകയുമുണ്ടായിരുന്നു. ഇസ്രായേൽ, ഗാസയിൽ നരസംഹാരമാണ് നടത്തുന്നതെന്നും ഉടനടി അതവസാനിപ്പിക്കണമെന്നും അവർ ഒന്നടങ്കം ആവശ്യപ്പെട്ടു.. ഇതോടെയാണ് യഹൂദരിലെ ഈ വേറിട്ട ശബ്ദം ലോകം ശര്ദ്ധിക്കാൻ തുടങ്ങിയത്. 'ജ്യൂസ് വോയിസ് ഫോർ പീയെസ്'  എന്ന സംഘടനയാണ് ഈ പ്രകടന ത്തിന് നേതൃത്വം നൽകിയത്. അന്ന് കുറഞ്ഞപക്ഷം 300 പേരെ അമേരിക്കൻ പോലീസ് അറസ്റ്റ് ചെയ്യുകയു ണ്ടായി. നെട്യൂറി കാർട എന്ന ശക്തമായ അടിത്തറയുള്ള ഒരു സംഘടന 1938 മുതൽ യാഹൂദരുടെയിടയിൽ നിലനി ൽക്കുനിന്നുണ്ട്. ഇവർ മതപരമായി ഉറച്ച വിശ്വാസം പുലർത്തുന്ന ആളുകളാ...

മോട്ടിവേഷൻ ചിന്തകൾ

വിഷയാധിഷ്ഠിത സംവാദങ്ങളിലൂടെയാണ് പുതിയ ആശയങ്ങളും പദ്ധതികളും രൂപപ്പെടുന്നത്. വ്യക്ത്യാധിഷ്ഠിത വാദങ്ങളാണ് കലഹങ്ങളും കലാപങ്ങളും സൃഷ്ടിക്കുന്നത്. വ്യക്തികളെയാണ് എതിർക്കുന്നതെങ്കിൽ സ്വരം ഉയർന്നു നിൽക്കും, വാദങ്ങളെയാണ് എതിർക്കുന്നതെങ്കിൽ അഭിപ്രായം ഉയർന്നു നിൽക്കും. എപ്പോഴും എല്ലായിടത്തും തലയിടുന്ന ഒരാള്‍. എല്ലാ പൊതു ഇടങ്ങളിലും ഉണ്ടാകും അയാളുടെ സാന്നിധ്യം. അങ്ങാടിയുടെ ഏതു കോണില്‍ നടക്കുന്ന ചര്‍ച്ചാവട്ടങ്ങളിലേക്കും അയാള്‍ കടന്നുചെല്ലും. അവിടെ നടക്കുന്ന ചര്‍ച്ചയിലേക്ക് നേരെ തുളച്ചുകയറും. ക്രമേണ ചര്‍ച്ച അയാള്‍ കയ്യിലെടുക്കും. നാട്ടില്‍ ഉണ്ടാകുന്ന ഏതു കാര്യങ്ങളിലും ഇങ്ങനെത്തന്നെയാണ്. ഒരു ക്ഷണവുമില്ലാതെ അയാള്‍ കടന്നുചെല്ലും, കയറും, കയ്യടക്കും. അങ്ങനെയങ്ങനെ ഇപ്പോള്‍ അയാള്‍ക്ക് ഒരു കഥാപാത്രത്തിന്റെ പരിവേഷം കൈവന്നിരിക്കുന്നു. വേണ്ടാത്തതിലൊക്കെ തലയിടുന്ന നാട്ടിലെ കള്ളിപ്പൂച്ചയുടെ സ്ഥാനത്ത് ഇപ്പോള്‍ അയാളാണ്.  ഇതിനിടയില്‍ അയാളുടെ വ്യക്തിത്വത്തിനുതന്നെ തേയ്മാനം സംഭവിച്ചിരിക്കുന്നു. അയാളിപ്പോള്‍ എന്തു കാര്യം പറഞ്ഞാലും ആരും അത് ഗൗനിക്കുകയേയില്ല. വേണ്ടാത്തതിലൊക്കെയും തലയിട്ടതിനു അയാള്‍ക്കു കി...

നേർവഴി ചിന്തകൾ

നമ്മൾ സ്വയം നന്നായാൽ മാത്രം മതി.നല്ലതാണെന്ന് മറ്റുള്ളവരെ ബോധ്യപ്പെടുത്താൻ ആവശ്യമില്ലാതെ ശ്രമിച്ച് വെറുതെ സമയം കളയരുത്.എപ്പോഴാണ് നമ്മളെ വേണം എന്ന് തോന്നുന്നവർ അപ്പോഴവർ നമ്മളെ തേടി വരും. അല്ലാതെ നമുക്ക് വേണ്ടി സമയം ചെലവഴിക്കണം എന്ന് പറഞ്ഞു ആരുടെയും പിന്നാലെ നടക്കേണ്ടതില്ല. നമ്മളോട് താൽപര്യമില്ലാത്തത് കൊണ്ട് മാത്രമാണ് അവർക്ക് സമയമില്ലാതെ പോകുന്നത്. ആത്മാർത്ഥമായി നിങ്ങൾ ജീവിതത്തെ സ്നേഹിക്കുന്നുണ്ടെങ്കിൽ വിലയേറിയ സമയം പാഴാക്കാതിരിക്കുക. സമയം എല്ലാറ്റിനേയും നിയന്ത്രിക്കുന്നു . നമ്മൾ ഉറങ്ങുമ്പോൾ അത് ഉണർന്നിരിക്കുന്നു .നാം അറിയാതെ അത് നമ്മളെ പിടികൂടും .സമയമെന്നത് ഒരിക്കലും നമുക്ക് നിയന്ത്രണവിധേയമല്ല . നിങ്ങൾക്ക് ആവശ്യമായ എല്ലാം വിജയങ്ങളും നേടാൻ നിങ്ങളുടെ ജീവിതവും സമയവും ശക്തിയും ഉപയോഗിക്കുക. നമ്മൾ മറ്റുള്ളവരോട് സംസാരിക്കുന്നതിനു മുൻപ് മൂന്നു കാര്യങ്ങൾ മനസ്സിൽ ഓർത്ത് വയ്ക്കേണ്ടതുണ്ട് . സംസാരരീതി ,സ്ഥലം, സമയം.നമ്മുടെ ലക്ഷ്യപ്രാപ്തിക്ക് ആവശ്യമായ കർമ്മ പദ്ധതികളുമായി മുന്നോട്ടുപോവുക.ആരുമായും തർക്കിച്ച് നമ്മുടെ വിലപ്പെട്ട സമയം പാഴാക്കാതിരിക്കുക. ജീവിതത്തിലെന്നും കൃത്യമായ സമയനിഷ്ഠ പാലിക...

സ്വീഡനിലെ പശുക്കൾക്ക് ഇനി സ്വതന്ത്രമായി മേയാം

സ്വീഡനിലെ പശുക്കൾക്ക് ഇനി സ്വതന്ത്രമായി മേയാം   സ്വീഡനിലാണ് വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ മേയാൻ വിടാനായി ഒരു ചടങ്ങു സംഘടിപ്പിക്കുന്നത്. കേൾക്കുമ്പോൾ അല്പം കൗതുകം തോന്നുമെങ്കിലും സംഭവം സത്യമാണ് .വർഷത്തിൽ ഏതാണ്ട് ആറു മാസത്തോളം തണുപ്പ് മൂടി കിടക്കുന്ന ഈ സ്കാന്ഡിനേവിയൻ രാജ്യത്തു പശുക്കളെ ഒക്ടോബർ മാസത്തോടുകൂടി ഫാമിലെ അടച്ചിട്ടിരിക്കുന്ന ഷേഡുകളിലേക്കു മാറ്റും. തണുപ്പ് മാറി വേനലിന്റെ വെളിച്ചം വീശി തുടങ്ങുന്ന വസന്തകാലത്തു പശുക്കളെ കൂട്ടത്തോടെ തുറന്നു വിടുന്ന ചടങ്ങാന് കൂസ്ലാപ്പ്. കൂ എന്നാൽ പശു എന്നും സ്ലാപ് എന്നാൽ തുറന്നു വിടുക എന്നുമാണ് ഈ സ്വീഡിഷ് വാക്കിന്റെ അർത്ഥം. വസന്തകാലത്തെ ഏറ്റവും വലിയ കാർഷിക ആഘോഷമാണ് ഈ ചടങ്ങു. ഏതാണ്ട് രണ്ടു ലക്ഷത്തോളം ആളുകൾ ആണ് രാജ്യത്തിന്റെ പല ഭാഗങ്ങളിലായി ചെറുകിട വൻകിട ഫാമുകളിൽ നടക്കുന്ന ഈ ചടങ്ങിന് സാക്ഷ്യം വഹിക്കാൻ എത്തുന്നത്. ഏപ്രിൽ മെയ് മാസങ്ങളിൽ ആണ് ഈ ചടങ്ങു പല ഫാമുകളിലും സംഘടിപ്പിക്കുന്നത്. സഹകരണ മേഖലയിലെ വൻകിട പാൽ ഉത്പാദകരായ അർലാ ആണ് ഈ ചടങ്ങിന് ചുക്കാൻ പിടിക്കുന്നത്.  വാലൻട്യൂണ സ്വീഡിഷ് തലസ്ഥാനമായ സ്റ്റോക്‌ഹോമിന് അടുത്ത് കിടക്കുന്ന ...

27/11/2023, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം

27/11/2023, തിങ്കൾ,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5735 രൂപ പവൻ : 45,880 രൂപ   വെള്ളി : ഗ്രാം : 81.50 രൂപ കിലോ : 81,500 രൂപ എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.34 യൂറൊ : 91.25  ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.11 ഓസ്ട്രേലിയൻ ഡോളർ : 54.81 കനേഡിയൻ ഡോളർ :61.04  സിംഗപ്പൂർ ഡോളർ. : 62..27 സൗദി റിയാൽ : 22.22 ഖത്തർ റിയാൽ : 22.89 യു എ ഇ ദിർഹം : 22.69 കുവൈറ്റ്‌ ദിനാർ : 270.33 ഒമാനി റിയാൽ. : 216.48 ബഹറിൻ ദിനാർ : 222.17 മലേഷ്യൻ റിംഗിറ്റ്‌ : 17.79 അർമീനിയ : 0.21 പെട്രോൾ, ഡീസൽ വിലകൾ...  കോഴിക്കോട്‌ : 107.95 - 96.88 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.42 - 98.24 കോട്ടയം : 108.10- 97.00 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.09 - 96.99 കണ്ണൂർ : 108.20- 97.12

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന് ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു...

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന്  ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു... അസ്സലാമു അലൈകും എന്റെ മിസ്അബ്കാ...... 40 നാൾ കഴിഞ്ഞല്ലോ നമ്മൾ വിശേഷങ്ങൾ പങ്ക് വെച്ചിട്ട്. ഒരു പാടുണ്ട് പറയാൻ. അൽഹംദുലില്ലാഹ് നമ്മൾ 4 പേരും സുഖമായിരിക്കുന്നു. മിസ്അബ്കാ ഏല്പിച്ചത് പോലെ മരണനന്തരകർമങ്ങൾക്ക് ചിലവായ പൈസ ഞാൻ കൊടുത്തി ട്ടുണ്ട്. മിസ്അബ്കാ എപ്പോഴും പാടുന്ന പാട്ടില്ലേ   "അല്ലാഹു നിശ്ചയിച്ചു വെച്ചതാണീ കണക്ക് അവനല്ലാതെ ഇല്ല തമ്പുരാനെന്നുറക്ക്"  അതിങ്ങനെ മനസ്സിൽ ഓർമ വന്നു കൊണ്ടിരിക്കുന്നു.  ഓരോ തവണ വീട്ടിൽ കയറി വരുമ്പോഴും സലാം പറഞ്ഞു സുലൈ മോളേ എന്ന് നീട്ടി വിളിക്കില്ലേ... രാത്രികളിൽ ഭക്ഷണം വാരി തരുമ്പോൾ എന്റെ മുത്തിന് എന്ന് പറഞ്ഞു എനിക്കും എന്റെ ചക്കരക്ക് എന്ന് പറഞ്ഞു മക്കൾക്കും വാരി തരുന്ന ആ രംഗം ഓർമ വരുന്നു... അന്നും നമുക്കങ്ങനെ വാരി തന്നതാണല്ലോ. അപ്പോൾ നമ്മളറിഞ്ഞില്ലല്ലോ അത് അവസാനത്തേത് ആണെന്ന്. മിസ്അബ്കാ പറയാറില്ലേ ഞാൻ മരിച്ചു കഴിഞ്ഞാൽ മക്കള് വാദിഹുദയിൽ പഠിച്ചോ, അതുവരെയും എന്റെ കൂടെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് ...

വിവാഹ മോചനത്തെക്കുറിച്ച് ചിന്തിക്കുന്നുവോ? എങ്കിൽ.....?.

വിവാഹ മോചനത്തെക്കുറിച്ച് ചിന്തിക്കുന്നുവോ? എങ്കിൽ.....?. വിവാഹ മോചനങ്ങൾ ഇന്നു പുത്തരിയല്ല. വിവാഹം കഴിഞ്ഞു നാളുകൾ കഴിയും മുമ്പേ മുന്നോട്ടു പോകാൻ കഴിയില്ലാ എന്നുറപ്പിക്കുന്നു. എന്തിനു ഈ ബന്ധം തുടരണമെന്നു ചിന്തിക്കുന്നവർ ഏറെയാണ്. മുൻകാലങ്ങളെ അപേക്ഷിച്ച് ഇത്തരം തീരുമാനമെടുക്കൽ കൂടി വരികയാണ്. വിവേകപൂർവ്വം ചിന്തിച്ചാൽ ഈ ദാമ്പത്യം  തന്നെ സന്തോഷകരമാക്കാം.  ദാമ്പത്യത്തിൽ പ്രശ്നമാകുന്നത് തെറ്റിധാരണകളും , മൂന്നാമതൊരു വ്യക്തിയുടെ അനവസരത്തിലുള്ള ഇടപെടലുകളും, അതി വൈകാരികതയുമാണെന്നു കാണാം. ദമ്പതികൾ തമ്മിലുണ്ടായ ഒരു ചെറിയ കശപിശയെക്കുറിച്ചു മറ്റൊരാളോട് പറയുമ്പോൾ പങ്കാളിയുടെ കുറ്റങ്ങൾ പൊലിപ്പിച്ചു തന്നെയല്ലേ എടുത്തു പറയുന്നത്. ദാമ്പത്യത്തിൽ ഇരുവർക്കും തുല്യ പങ്കാളിത്തമല്ലേയുള്ളത്. പ്രശ്നങ്ങളിൽ പങ്കാളിയെ മാത്രം പ്രതിക്കൂട്ടിൽ ആക്കണമോ?. ആ പ്രശ്നത്തിൽ തനിക്ക് കൂടി പങ്കുണ്ടെന്നു ചിന്തിക്കുന്നേയില്ല. എന്താണു ശരിക്കും പ്രശ്നം, യാഥാർദ്ധ്യം എന്നു തിരിച്ചറിയാനും ശ്രമിക്കുന്നില്ല. ബന്ധങ്ങൾക്ക് ഉലച്ചിൽ തട്ടിയാൽ വാക്കു തർക്കങ്ങളായി. പിന്നെ ചങ്കിൽ തട്ടുന്ന മോശം പദങ്ങളല്ലേ ഉപയോഗിക്കുന്നത്. അ...

മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?.

മറ്റുള്ളവരുടെ സഹായമില്ലാതെ നേട്ടങ്ങൾ കൊയ്യാൻ കഴിയുമോ ?. മനുഷ്യരെല്ലാം ഒരു തരത്തിൽ അല്ലെങ്കിൽ മറ്റൊരു തരത്തിൽ വ്യത്യസ്ഥരാണ്. ചിലർക്ക് മറ്റുള്ളവരെ ഇഷ്ടമാണ്. മറ്റു ചിലർ ആരോടും ചേരില്ല. എല്ലാം ഒറ്റയ്ക്ക് തന്നെ ചെയ്യും. അതിന്റെ ക്രഡിറ്റ് എല്ലാം തനിക്ക് തന്നെ വേണം . അത് ശരിയായ സമീപനമല്ല. അഹന്തയും അഹങ്കാരവുമാകാം. വർഷങ്ങൾക്ക് മുമ്പുള്ള അഞ്ചാം ക്ലാസ് ഉപപാഠ പുസ്തകത്തിൽ ഒരു കഥയുണ്ടായിരുന്നു . ഒരു രാജാവ് തന്റെതു മാത്രമായ ഒരു അമ്പലം പണിയാൻ ആഗ്രഹിച്ചു. അതിന്റെ നിർമ്മിതിയിൽ ആരും അവകാശം പറയരുതെന്ന നിർബന്ധമുണ്ടായിരുന്നു. ചോദിച്ച് വില തന്നെ നൽകി സാധനങ്ങൾ വാങ്ങി . പണിക്കാർക്ക് അവർ ആഗ്രഹിക്കുന്ന കൂലി നൽകി. ചിത്രപ്പണികൾ കൊണ്ടു മനോഹരമായിരുന്നു അമ്പലം .അങ്ങനെ എല്ലാം പൂർത്തീകരിച്ചു. അമ്പലത്തിലെ മുൻവശത്ത് രാജാവ് തൻറെ പേരും തങ്ക ലിപികളാൽ ആലേഖനം ചെയ്തു. അമ്പല മുറ്റത്ത് തന്റെ ക്ഷണം സ്വീകരിച്ചെത്തിയ പ്രഭുക്കളോട് മറ്റാരുടെയും സഹായമില്ലാതെയാണിതു പണിതതെന്നും .ചിത്രപ്പണികൾ തന്റെ നിർദ്ദേശങ്ങളോടെ യാണെന്നും രാജാവ് വിശദീകരിച്ചു കൊണ്ടിരിക്കെ, ഒരു പറ്റം കിളികൾ പറന്നു വന്ന് രാജാവിൻറെ പേര് എഴുതിയ ഭാഗം കൊത്തി...

26/11/2023, ഞായർ,ഇന്നത്തെ വിപണി നിലവാരം

26/11/2023, ഞായർ,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം   :  5710 രൂപ പവൻ : 45,680 രൂപ   വെള്ളി : ഗ്രാം : 80.20 രൂപ കിലോ :  80,200 രൂപ പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 107.95 - 96.88 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.42 - 98.24 കോട്ടയം : 108.10- 97.00 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.09 - 96.99 കണ്ണൂർ : 108.20- 97.12 എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ.        : 83.34 യൂറൊ                            : 91.21  ബ്രിട്ടീഷ്‌ പൗണ്ട്‌              : 105.04 ഓസ്ട്രേലിയൻ ഡോളർ : 54.84 കനേഡിയൻ ഡോളർ   :61.10  സിംഗപ്പൂർ ഡോളർ.       : 62..20 സൗദി റിയാൽ                : 22.22 ഖത്തർ റിയാൽ              : 22.89 യു എ ഇ ദിർഹം...

നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ഉണ്ടാക്കാം

ഇഡ്ഡലി സോഫ്റ്റ് ആയി കിട്ടാൻ ചെയ്യാവുന്ന പൊടിക്കൈകള്‍...     നല്ല അടിപൊളി സോഫ്റ്റ് ആൻഡ് ടേസ്റ്റി ഇഡ്ഡലി ആർക്കാണ് ഇഷ്ടപ്പെടാത്തത്. ചെറിയ കുട്ടികൾ മുതൽ മുതിർന്ന ആളുകൾ വരെ കഴിക്കാൻ പറ്റുന്ന നമ്മുടെ സ്ഥിരം ബ്രേക്ക്ഫാസ്റ്റുകളിൽ ഒന്നാണ് ഇഡ്ഡലി. സൗത്തിന്ത്യൻ ഭക്ഷണ സംസ്കാരത്തിലും ഇഡ്ഡലിക്ക് അതിന്‍റേതായ സ്ഥാനമുണ്ട്. ഈ പാരമ്പര്യം മിക്ക വീടുകളിലും അങ്ങനെ തുടര്‍ന്ന് വരുന്നതാണ്.  ഏറ്റവുമധികം പേര്‍ ഇഷ്ടപ്പെടുന്ന, ആശ്രയിക്കുന്ന ഒരു സൗത്തിന്ത്യൻ ബ്രേക്ക്ഫാസ്റ്റ് വിഭവമാണ് ഇഡ്ഡലി. മിക്ക വീടുകളിലും ആഴ്ചയിലൊരിക്കലെങ്കിലും ഇഡ്ഡലി തയ്യാറാക്കാറുണ്ട്. മാവൊരുക്കിവച്ചാല്‍ പിന്നെ വളരെ എളുപ്പത്തില്‍ രാവിലെ തയ്യാറാക്കാം എന്നത് തന്നെയാണ് അധികപേരും ബ്രേക്ക്ഫാസ്റ്റിന് ഇഡ്ഡലി തെരഞ്ഞെടുക്കുന്നതിന് പിന്നിലെ ഒരു കാരണം.  ഇഡ്ഡലി കഴിക്കാനും വളരെ എളുപ്പമാണ്. വളരെ മൃദുവായിട്ടുള്ളൊരു ഭക്ഷണം. എന്നാല്‍ പലരും ഇഡ്ഡലി തയ്യാറാക്കുമ്പോള്‍ കട്ടിയാകുന്നുവെന്ന് പരാതിപ്പെടാറുണ്ട്. എന്തുകൊണ്ടാണിത് സംഭവിക്കുന്നതെന്നും, ഇഡ്ഡലി സോഫ്റ്റായി കിട്ടാൻ എന്തെല്ലാം ചെയ്യാമെന്നുമാണ് ഇനി പങ്കുവയ്ക്കുന്നത്.  എന്തുകൊണ്...

യാത്രയും മാനസീക ആരോഗ്യവും

യാത്രയും മാനസീക ആരോഗ്യവും  "നിനക്ക് തലയ്ക്കു നല്ല സുഖമില്ല അല്ലെ ??? .. അതെന്താ അങ്ങനെ ചോദിച്ചത് ?? അല്ല നീ സൈക്യാട്രിസ്റ്റിനെ കാണാൻ നിൽക്കുന്നത് കണ്ടു...!! " പലപ്പോഴും നമ്മുടെ നാട്ടിൽ നടക്കുന്ന ഒരു സംഭാഷണത്തിന്റെ ഒരേടാണ് ഇത്. മാനസീക ആരോഗ്യത്തെ പറ്റി നമ്മുടെ പൊതു സമൂഹത്തിൽ നിലനിൽക്കുന്ന തെറ്റായ അവബോധത്തിന്റെ ഒരു ഉദാഹരണം എടുത്തുകാണിച്ചു എന്ന് മാത്രം. തലയ്ക്കു സുഖമില്ലാത്തവർ മാത്രം പോകുന്ന ഇടമാണ് മാനസിക ആരോഗ്യ കേന്ദ്രം. ഒരിക്കൽ പോയി കഴിഞ്ഞാൽ പിന്നെ ജീവിതകാലം മുഴുവൻ മാനസീക രോഗി എന്ന് മുദ്രകുത്തും. സമൂഹത്തിൽ നിന്ന് മാറ്റി നിർത്തും ..ഈ പേടികൊണ്ടു മാനസീക ആരോഗ്യ വിദഗ്ധനെ കാണുവാൻ മടിക്കുന്ന മനുഷ്യർ.. വിദ്യാഭ്യാസ രംഗത്ത് ഇന്ത്യയിൽ തന്നെ മുന്നിൽ നിൽക്കുന്ന ഒരു നാട്ടിലെ കാര്യമാണ് ഇതെന്ന് ഓർക്കുമ്പോൾ നമ്മൾ നാണിച്ചു തല താഴ്ത്തണം. തൊണ്ണൂറുകളുടെ തുടക്കത്തിലാണ് ഒക്ടോബർ 10 ലോക മാനസിക ആരോഗ്യ ദിനമായി ആചരിച്ചു തുടങ്ങിയത്. മാനസീക ആരോഗ്യത്തെ പറ്റി അവബോധം വരുത്തുവാൻ ആണ് ഈ ദിനം കൊണ്ടാടുന്നത്. പഠനങ്ങൾ സൂചിപ്പിക്കുന്നത് ലോകത്താകമാനം 970 ദശലക്ഷം ആളുകൾ പല രീതിയിലുള്ള മാനസീക സംഘർഷങ്ങളിൽ കൂ...

ഒരാളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാന്യതയും നന്മയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ പറച്ചിലിൽ മാത്രമുള്ള ആ മാന്യതയിലും നന്മയിലും എന്തർത്ഥമാണുള്ളത്.

ഒരാളിൽ ഉണ്ടെന്ന് പറയപ്പെടുന്ന മാന്യതയും നന്മയും മറ്റുള്ളവർക്ക് ഉപകാരപ്പെടുന്നില്ലെങ്കിൽ പറച്ചിലിൽ മാത്രമുള്ള ആ മാന്യതയിലും നന്മയിലും എന്തർത്ഥമാണുള്ളത്. ഒരിക്കൽ വൈക്കം മുഹമ്മദ് ബഷീർ ഒരു ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ചിട്ട് അതിന്റ പൈസ കൊടുക്കാൻ ആയി പോക്കറ്റിൽ കൈ ഇട്ടപ്പോൾ മനസിലായി തന്റെ പേഴ്സ് കളവു പോയി. തന്റെ പേഴ്സ് നഷ്ടപ്പെട്ടു എന്ന് മനസിലാക്കിയ ബഷീർ ആ ഹോട്ടലിലെ കാഷ്യറിനോട് പറഞ്ഞു  "എന്റെ പേഴ്സ് നഷ്ടപ്പെട്ടു, അല്പം സമയം തന്നാൽ ഞാൻ വീട്ടിൽ പോയി പൈസ എടുത്തു കൊണ്ട് തരാം"എന്ന്. എന്നാൽ ആ കാഷ്യർ പറഞ്ഞു "നിങ്ങൾ പൈസ കൊണ്ട് തരും എന്ന് എന്ത് തെളിവ് ഉണ്ട്‌? അത് കൊണ്ട് ഒരു കാര്യം ചെയ്യൂ, നിങ്ങളുടെ വസ്ത്രം ഇവിടെ ഊരി വെച്ചിട്ട് പോകൂ"എന്ന്. അപ്പോൾ ബഷീറിനു ദുഃഖം ഉണ്ടായി. എന്നിട്ട് നാലുപാടും നോക്കിയിട്ട് തന്റെ ജുബ്ബ ഊരി മേശ പുറത്തു വെച്ചു കൊടുത്തു. എന്നിട്ട് പോകാൻ ആയി തിരിഞ്ഞപ്പോൾ ആ കാഷ്യർ പറഞ്ഞു "നില്ക്കു.. ആ മുണ്ടും കൂടി അഴിച്ചു വെച്ചിട്ട് പോകു.."എന്ന്. ബഷീർ അതീവദുഖിതൻ ആയിട്ട് ചുറ്റും നോക്കി. ആരങ്കിലും എനിക്ക് വേണ്ടി ഒരു പത്തു രൂപ തരുമോ? ആരങ്കിലും എനിക്ക് വേണ്ട...

ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമോ കുറയുമോ? തടിയുള്ളവർക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ

ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ വണ്ണം കൂടുമോ കുറയുമോ? തടിയുള്ളവർക്ക് ഡ്രൈ ഫ്രൂട്ട്സ് കഴിക്കാമോ  ശരീരത്തിന് ആവശ്യമായ പോഷകങ്ങളുടെ പ്രധാന ഉറവിടമായി ഡ്രൈ ഫ്രൂട്ട്സ് കണക്കാക്കപ്പെടുന്നു. അവ ശരീരത്തിന് ഊർജം നൽകുകയും ഓർമ്മശക്തി മെച്ചപ്പെടുത്തുകയും ചെയ്യുന്നു. പ്രത്യേകിച്ച് വിറ്റാമിൻ ഇ കൂടുതലുള്ള ബദാം മുടിയുടെ വേരുകളെ ശക്തിപ്പെടുത്താൻ സഹായിക്കുന്നു. ഈന്തപ്പഴം, ബദാം എന്നിവ പ്രഭാതഭക്ഷണത്തിന് ഒരു മികച്ച ബദലാണ്. ബദാം,മുന്തിരി, അണ്ടിപ്പരിപ്പ്, പിസ്ത, അത്തിപ്പഴം തുടങ്ങിയ ഡ്രൈ ഫ്രൂട്‌സ് ആണ് സാധാരണ എല്ലാവരും ഉപയോഗിക്കുന്നത്. നാരുകള്‍ ധാരാളമായി അടങ്ങിയിരിക്കുന്ന ഭക്ഷണമായതു കൊണ്ട് തന്നെ ദഹനത്തിന് വളരെ നല്ലതാണു ഡ്രൈ ഫ്രൂട്‌സ്. കൂടാതെ ഹൃദയത്തിന്റെ ആരോഗ്യം സംരക്ഷിക്കുന്നതോടൊപ്പം കാന്‍സര്‍, പ്രമേഹം, നാഡീരോഗങ്ങള്‍, തുടങ്ങിയവയെ പ്രതിരോധിക്കുന്നതില്‍ ഇവ പ്രധാന പങ്ക് വഹിക്കുന്നു. കൂടാതെ ഇതില്‍ വിറ്റാമിനുകളോടൊപ്പം തന്നെ പൊട്ടാസ്യം, കാല്‍സ്യം, മഗ്‌നീഷ്യം, അയണ്‍, തുടങ്ങിയവയും ഇതില്‍ അടങ്ങിയിരിക്കുന്നു. അതോടൊപ്പം തന്നെ ഡ്രൈ ഫ്രൂട്ട്സ് കഴിച്ചാല്‍ അമിതവണ്ണം കുറയുമോ എന്ന സംശയം പലര്‍ക്കുമുണ്ട്. ഉണക്കപ്പഴങ്ങള...

പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം

പൈനാപ്പിൾ പുളിശ്ശേരി ഉണ്ടാക്കുന്നത് എങ്ങനെയാണെന്ന് നോക്കാം ഇന്ന് നമുക്ക്‌ പൈനാപ്പിൾ പുളിശേരി വളരെ എളുപ്പത്തിൽ ഉണ്ടാക്കുന്ന വിധം എങ്ങനെ എന്ന് നോക്കാം.. ആവശ്യമുള്ള ചേരുവകൾ... നല്ല പഴുത്ത പൈനാപ്പിൾ-മീഡിയം വലിപ്പമുള്ള കഷണങ്ങളാക്കിയത്. - 1 1/2 കപ്പ്. പച്ചമുളക് - 3 എണ്ണം കറിവേപ്പില - 2 തണ്ട് നല്ല കട്ട തൈര് - 2 കപ്പ് തേങ്ങ -1 കപ്പ് കുരുമുളക് - 3 എണ്ണം (ഓപ്ഷണൽ) വെളിച്ചെണ്ണ - 4 ടേബിൾ സ്പൂൺ ഉലുവ - 2 നുള്ള് കടുക് - 1/2 ടീസ്പൂൺ എരിവുള്ള മുളകുപൊടി - കാൽ ടീസ്പൂൺ മഞ്ഞൾപൊടി -1/2 ടീസ്പൂൺ ചെറിയ ജീരകം -കാൽ ടീസ്പൂൺ ഉണക്കമുളക് - 4 എണ്ണം മുളകുപൊടി , മഞ്ഞൾപൊടി - രണ്ടും ഒരു നുള്ളു വീതം (ആവശ്യമുണ്ടെങ്കിൽ) താളിക്കുമ്പോൾ ഒരു കളർ വരാൻ വേണ്ടി ചേർക്കുന്നതാണ്. വെള്ളം- 1 കപ്പ് ഉപ്പ് ആവശ്യത്തിന്. പഞ്ചസാര-1 ടീസ്പൂൺ  തയ്യാറാക്കുന്ന വിധം... ഒരു മൺചട്ടിയിൽ പൈനാപ്പിൾ രണ്ട് പച്ചമുളക് നടുവേ പിളർന്നത് , ഒരു തണ്ട് കറിവേപ്പില, മുളകുപൊടി ,മഞ്ഞൾപ്പൊടി, വെള്ളം, ആവശ്യത്തിന് ഉപ്പ്, പഞ്ചസാര,എന്നിവ ചേർത്ത് മിക്സ് ചെയ്ത് നല്ലതുപോലെ വേവിച്ചെടുക്കുക. ഏകദേശം 20 മിനിറ്റ് എങ്കിലും വേണ്ടിവരും പൈനാപ്പിൾ വെന്തു കിട്ടാൻ. തേങ്ങ,...

25/11/2023, ശനി,ഇന്നത്തെ വിപണി നിലവാരം

25/11/2023, ശനി,ഇന്നത്തെ വിപണി നിലവാരം സ്വർണ്ണം : ഗ്രാം : 5710 രൂപ പവൻ : 45,680 രൂപ   വെള്ളി : ഗ്രാം : 80.20 രൂപ കിലോ : 80,200 രൂപ പെട്രോൾ, ഡീസൽ വിലകൾ... കോഴിക്കോട്‌ : 107.95 - 96.88 എറണാകുളം : 107.72 - 96.64 തിരുവനന്തപുരം : 109.42 - 98.24 കോട്ടയം : 108.10- 97.00 മലപ്പുറം : 108.04 - 96.97 തൃശൂർ : 108.09 - 96.99 കണ്ണൂർ : 108.20- 97.12 എക്സ്ചേഞ്ച്‌ റേറ്റ്‌... യു എസ്‌ ഡോളർ. : 83.31 യൂറൊ : 91.14 ബ്രിട്ടീഷ്‌ പൗണ്ട്‌ : 105.01 ഓസ്ട്രേലിയൻ ഡോളർ : 54.84 കനേഡിയൻ ഡോളർ :61.12  സിംഗപ്പൂർ ഡോളർ. : 62..15 സൗദി റിയാൽ : 22.21 ഖത്തർ റിയാൽ : 22.88 യു എ ഇ ദിർഹം : 22.68 കുവൈറ്റ്‌ ദിനാർ : 270.26 ഒമാനി റിയാൽ. : 216.43 ബഹറിൻ ദിനാർ : 220.54 മലേഷ്യൻ റിംഗിറ്റ്‌ : 17.81 അർമീനിയ : 0.21

ഗർഭിണിയായ പരിചാരികയ്ക്ക് ഒരാൾ 1,00,000 രൂപയിൽ കൂടുതൽ ടിപ്പ് നൽകുന്നു. പഴയ വീഡിയോ വീണ്ടും വൈറലാകുന്നു

ഗർഭിണിയായ പരിചാരികയ്ക്ക് ഒരാൾ 1,00,000 രൂപയിൽ കൂടുതൽ ടിപ്പ് നൽകുന്നു. പഴയ വീഡിയോ വീണ്ടും വൈറലാകുന്നു ഗർഭിണിയായ ഒരു വനിതാ വെയിറ്ററിന് ഒരു ഉപഭോക്താവിൽ നിന്ന്  വലിയ ടിപ്പ് ലഭിച്ചു, അവർ അതിൽ അത്യന്തം സന്തോഷിക്കുകയും  വികാരാധീനയായി, ഉപഭോക്താവിനെ കെട്ടിപ്പിടിച്ചു കരയാനും തുടങ്ങി. ഇവരുടെ വീഡിയോ ഇപ്പൊൾ സോഷ്യൽ മീഡിയയിൽ വൈറലായികൊണ്ടിരിക്കുന്നു. അമേരിക്കയിലെ യോർക്ക് കൗണ്ടിയാണ് സംഗതി. ഇടയ്ക്കെല്ലാം പുറത്തുപോയി ഭക്ഷണം കഴിക്കുന്നവരെ സംബന്ധിച്ച്‌ അവരുടെ സന്തോഷത്തിന്‍റെയും സംതൃപ്തിയുടെയും സൂചനയായി റെസ്റ്റോറന്‍റ് ജീവനക്കാര്‍ക്ക് ടിപ് നല്‍കാറുണ്ട്.മിക്ക രാജ്യങ്ങളിലും ഇങ്ങനെ ടിപ് നല്‍കുന്നതൊരു സാധാരണ സംഗതിയാണ്. സാമ്ബത്തികമായി അത്ര മുന്നിട്ടുനില്‍ക്കാത്ത രാജ്യങ്ങളിലേ ടിപ് എന്നത് സമ്ബന്നരുടെ മാത്രം കുത്തകയാകുന്നുള്ളൂ. എന്തായാലും ടിപ് നല്‍കുന്നതും അത് വാങ്ങിക്കുന്നതുമെല്ലാം സന്തോഷം നല്‍കുന്ന കാര്യമാണ്. ആത്മാര്‍ത്ഥമായും ബഹുമാനത്തോടെയുമാണ് അത് ചെയ്യുന്നതെങ്കില്‍. നമ്മളില്‍ കുറഞ്ഞവരാണെന്ന ബോധത്തിലോ സഹതാപത്തിലോ മറ്റുള്ളവര്‍ക്ക് ടിപ് നല്‍കുമ്ബോള്‍ സ്വാഭാവികമായും അതില്‍ ആനന്ദം കണ്ടെത്താൻ അവര്...