ഇതൊഴിവാക്കി പ്രധാന ഉള്ളടക്കത്തിലേക്ക് പോവുക

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന് ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു...

മരണപ്പെട്ട ഭർത്താവിന് ഭാര്യ എഴുതിയ കത്ത്: കണ്ണീരുകൾക്ക് എത്ര വേഗത്തിൽ ഒഴുകാൻ പറ്റും എന്ന്  ഇതിലെ ഓരോ വരികൾ വായികുമ്പോഴും അറിയുന്നു...

അസ്സലാമു അലൈകും

എന്റെ മിസ്അബ്കാ......
40 നാൾ കഴിഞ്ഞല്ലോ നമ്മൾ വിശേഷങ്ങൾ പങ്ക് വെച്ചിട്ട്. ഒരു പാടുണ്ട് പറയാൻ. അൽഹംദുലില്ലാഹ് നമ്മൾ 4 പേരും സുഖമായിരിക്കുന്നു. മിസ്അബ്കാ ഏല്പിച്ചത് പോലെ മരണനന്തരകർമങ്ങൾക്ക് ചിലവായ പൈസ ഞാൻ കൊടുത്തി ട്ടുണ്ട്. മിസ്അബ്കാ എപ്പോഴും പാടുന്ന പാട്ടില്ലേ  
"അല്ലാഹു നിശ്ചയിച്ചു വെച്ചതാണീ കണക്ക്
അവനല്ലാതെ ഇല്ല തമ്പുരാനെന്നുറക്ക്" 
അതിങ്ങനെ മനസ്സിൽ ഓർമ വന്നു കൊണ്ടിരിക്കുന്നു. 


ഓരോ തവണ വീട്ടിൽ കയറി വരുമ്പോഴും സലാം പറഞ്ഞു സുലൈ മോളേ എന്ന് നീട്ടി വിളിക്കില്ലേ... രാത്രികളിൽ ഭക്ഷണം വാരി തരുമ്പോൾ എന്റെ മുത്തിന് എന്ന് പറഞ്ഞു എനിക്കും എന്റെ ചക്കരക്ക് എന്ന് പറഞ്ഞു മക്കൾക്കും വാരി തരുന്ന ആ രംഗം ഓർമ വരുന്നു... അന്നും നമുക്കങ്ങനെ വാരി തന്നതാണല്ലോ. അപ്പോൾ നമ്മളറിഞ്ഞില്ലല്ലോ അത് അവസാനത്തേത് ആണെന്ന്.


മിസ്അബ്കാ പറയാറില്ലേ ഞാൻ മരിച്ചു കഴിഞ്ഞാൽ മക്കള് വാദിഹുദയിൽ പഠിച്ചോ, അതുവരെയും എന്റെ കൂടെ ഞാൻ ജോലി ചെയ്യുന്ന സ്ഥലത്ത് പഠിക്കാം എന്ന്... പറഞ്ഞ പോലെ മക്കൾ രണ്ട് പേരെയും വാദിഹുദയിൽ ചേർത്തു. അവർ രണ്ടുപേരും സ്കൂളിൽ പോയി തുടങ്ങി. അവർക്ക് സ്കൂളൊക്കെ ഇഷ്ടായി. 


ഐഫക്ക് സ്കൂൾ തല ഓട്ട മത്സരത്തിൽ രണ്ടാം സ്ഥാനം നേടി ജില്ലാ സ്പോർട്സ് മീറ്റിലേക് സെലക്ഷൻ കിട്ടി. ഇപ്പൊ എല്ലാ ദിവസവും അവൾക് പ്രാക്ടീസിങ് ഉണ്ട്. മിസ്അബ്കയുടെ ടിഫിനിലാണ് ബാച്ചു ഇപ്പൊ ഫുഡ്‌ കൊണ്ട് പോവാറ്.


കഴിഞ്ഞ ദിവസം തളിക്കുളത്ത് നടന്ന ഇക്കയുടെ അനുസ്മരണ പരിപാടിയിൽ നമ്മുടെ ബാച്ചുവും പങ്കെടുത്തിരുന്നു. മിസ്അബ്കാ ഇങ്ങനെയുള്ള യാത്രകളിൽ എടുക്കാൻ വേണ്ടി വാങ്ങിയ ആ ബാഗിൽ തന്നെയാണ് അവന് വേണ്ട എല്ലാം ഒരുക്കി കൊടുത്തത്. മിസ്അബ്കാനെ എങ്ങനെയാണോ യാത്രയാക്കൽ അതുപോലെ തന്നെയാണ് ബാച്ചുവിനെയും യാത്രായാക്കിയത്. മിസ്അബ്കാ ആഗ്രഹിച്ച തളിക്കുളം ബാച്ച് ഗെറ്റ് ടുഗെതർ നടക്കാൻ മിസ്അബ്കാ മരിക്കേണ്ടി വന്നു....


ഇവിടെ കാണാൻ വന്ന ചിലരൊക്കെ എന്നോട് പറഞ്ഞു, മക്കള് വേഗം എല്ലാം മറക്കുമെന്ന്. എനിക്ക് അപ്പോൾ പേടിയായിരുന്നു... അങ്ങനെ പെട്ടെന്ന് മറന്നു പോകുമോ എന്ന്. മിസ്അബ്കാനേ അങ്ങനെ ഞാൻ മറവിക്ക് വിട്ട് കൊടുക്കില്ല. എല്ലാ ദിവസവും മിസ്അബ്കാന്റെ സ്റ്റുഡന്റ് ചെയ്ത ആ വിഡിയോ ഉണ്ടല്ലോ, അത് നമ്മൾ കാണും. ആ ചിരി നോക്കിയിരിക്കും. ആ മ്യൂസിക് കേൾക്കുമ്പോ തന്നെ അബാൻ പറയും എന്റെ ഉപ്പ എന്ന്. പിന്നെ ഗൂഗിൾ ഫോട്ടോസും എപ്പോഴും നമ്മെ ഓരോ ഫോട്ടോ ഓർമിപ്പിച്ചു കൊണ്ടിരിക്കും... 


നമ്മുടെ അബാന് 3 വയസ്സായാൽ ഞാൻ ജോലിക്ക് പോയി തുടങ്ങണമെന്നല്ലേ നമ്മൾ തീരുമാനിച്ചിരുന്നത്. ജോലി കിട്ടിയില്ലെങ്കിൽ PSC കോച്ചിങ്ങിന് പോവണമെന്നല്ലേ പറഞ്ഞിരുന്നത്. എന്റെ ഇദ്ദ കഴിയുന്നത് വരെ ജോലിക്ക് പോവാൻ സാധിക്കില്ലല്ലോ. അത്കൊണ്ട് ഞാൻ ഓൺലൈൻ PSC കോച്ചിങ്ങിന് ചേർന്നു. മിസ്അബ്കാ പറഞ്ഞത് പോലെ തന്നെയാണ് ഓരോ നീക്കവും.


നമ്മുടെ മൂന്നു മക്കളും വളരെ പക്വമായി തന്നെയാണ് മിസ്അബ്കയുടെ അല്ലാഹുവിലേക്കുള്ള മടക്കം ഏറ്റെടുത്തിട്ടുള്ളത്. അല്ലാഹുവിന് നമ്മുടെ ഉപ്പാനെ വളരെ ഇഷ്ടായത് കൊണ്ടാണ് വേഗം ഉപ്പയെ കൊണ്ട് പോയതെന്നും ഉപ്പാക്ക് അല്ലാഹു ഒരുപാട് സമ്മാനപൊതികൾ നൽകുമെന്നും ഐഫ മോൾ പറയും. അബാനോട് ഉപ്പ എവിടെയാണെന്ന് ചോദിച്ചാൽ സ്വർഗത്തിലാണെന്നു, ഇനി ഉപ്പാന്റെ അടുക്കലേക്ക് നമ്മളും പോകുമെന്നും പറയും. 


മിസ്അബ്കാക്ക് എന്ത് സംഭവിച്ചു എന്ന് എനിക്ക് മക്കളോട് കൂടുതൽ വിശദീകരിച്ചു കൊടുക്കേണ്ടി വന്നിട്ടില്ല. കാരണം, മക്കളുടെ ഇടയിൽനിന്ന് തന്നെയാണല്ലോ മടക്കവും. ഇങ്ങനെ നമ്മുടെ ഇടയിൽ നിന്ന് സംഭവിച്ചത് കൊണ്ടായിരിക്കണം മനസ്സിന് കുറച്ചു സമാധാനമുണ്ട്... നമ്മുടെ ഈ സമാധാനത്തിന് വേണ്ടിയായിരിക്കുമല്ലേ മിസ്അബ്കാ എപ്പോഴും നമ്മെ കൂടെ കൂട്ടിയത്. മക്കള് ഉപ്പ എന്ന് വിളിച്ചു കരഞ്ഞിട്ടൊന്നുമില്ല... പക്ഷെ, ഇടയ്ക്ക് കണ്ണീർ പൊടിയും. ഇന്നലെ രാത്രി പ്രാർത്ഥിക്കുമ്പോഴൊക്കെ നമ്മുടെ ഐഫയുടെ ആമീൻ പറയുന്നതിന്റെ സ്വരം മാറുന്നത് കേട്ടപ്പോൾ ഞാൻ പ്രാർത്ഥന വേഗം നിർത്തി.


ഭക്ഷണം കഴിക്കുമ്പോൾ സംസാരിക്കാൻ പാടില്ല, സംസാരിച്ചാൽ തൊണ്ടയിൽ കുടുങ്ങുകയും ശ്വാസം കിട്ടാതെ മരണപെട്ടുപോകുമെന്നും പറഞ്ഞുകൊടുത്തിരുന്നില്ലേ. ഇന്നലെ രാത്രി ഭക്ഷണം കഴിക്കുമ്പോൾ ഐഫ നമ്മളോടൊക്കെ അത് പറഞ്ഞിരുന്നു. അപ്പൊ ബാച്ചു പറഞ്ഞു വേഗം മരിച്ചാൽ വേഗം ഉപ്പയെ കാണാല്ലോ എന്ന്....


മക്കളുടെ ചില ചോദ്യങ്ങൾക്ക് മുൻപിലാണ് ഞാൻ തോറ്റു പോകുന്നത്. കുറച്ചു ദിവസങ്ങൾക്കു മുൻപ് ബാച്ചു എന്റെ വയസ്സ് ചോദിച്ചു. ഞാൻ പറഞ്ഞു കൊടുത്തപ്പോൾ അവൻ ചോദിക്കുകയാ അപ്പൊ ഉമ്മയും 37 വയസ്സാകുമ്പോൾ ഉപ്പയെ പോലെ മരിച്ചു പോകുമോ എന്ന്. ചിലപ്പോൾ പറയും ഗസ്സയിലെങ്ങാനും ആയാൽ മതിയായിരുന്നു, അപ്പോൾ വേഗം മരണപ്പെട്ട് അല്ലാഹുവിങ്കലേക്ക് പോകാമല്ലോ എന്ന്...


അന്ന് ഞാൻ കുറ്റ്യാടിയിലെ വീട്ടിൽ നിന്നിറങ്ങുമ്പോൾ മിസ്അബ്ക്കയുടെ ഫോണെടുത്തിട്ടുണ്ടായിരുന്നു. എപ്പോഴും കാളുകൾ വന്നുകൊണ്ടിരുന്ന അതിലേക്ക് ഇപ്പോൾ അങ്ങനെ കാളുകൾ വരുന്നില്ല. മരണപ്പെട്ട വിവരമറിയാതെ 2 പേർ വിളിച്ചിരുന്നു. ഞാൻ സ്ഥിരമായി ഉപയോഗിക്കാറുണ്ട്. നമ്മൾ പണ്ടേ ചെയ്യുന്നത് പോലെ എനിക്ക് എഴുതാനുള്ളതൊക്കെയും ആദ്യം മിസ്ബകയുടെ വാട്സാപ്പിലേക്ക് തന്നെയാണ് ടൈപ്പ് ചെയ്തിടാറുള്ളത്. മിസ്അബ്കയുടെ സഹപ്രവർത്തകരൊക്കെ എന്നെ വിളിക്കാറുണ്ട്. അവരൊക്കെയും എന്നെ മിസ്അബ്കാന്റെ ഫോണിൽ തന്നെയാണ് വിളിക്കാർ. അവരുടേതൊക്കെയും വല്ലാത്തൊരു ചേർത്തുപിടിക്കലാണ് മിസ്അബ്കാ.


ഫെബ്രുവരിയിൽ മിസ്അബ്കാ കോഴിക്കോട് പോളിസി ശൂറക്ക് പോയപ്പോൾ ഞാൻ ഒറ്റയ്ക്കായിരുന്നല്ലോ മോനെയും കൊണ്ട് ഹോസ്പിറ്റലിലേക്ക് പോയത്. അന്ന് വേറെ ഹോസ്പിറ്റലിലേക്ക് കൊണ്ടുപോവാൻ ഡോക്ടർ പറഞ്ഞപ്പോൾ നിമിഷ നേരം കൊണ്ട് സോളിഡാരിറ്റി പ്രവർത്തകരായിരുന്നല്ലോ എന്നെ കൂട്ടി ഹോസ്പിറ്റലിൽ പോയതും രാത്രി വീട്ടിലേക്ക് കൊണ്ട് വിട്ടതും. അന്നേരം മിസ്അബ്കാ എന്നോട് പറഞ്ഞിരുന്നല്ലോ, ഞാനില്ലെങ്കിലും എന്റെ പ്രസ്ഥാനം നിനക്ക് കൂട്ടായി ഉണ്ടാകുമെന്നും ഒറ്റപ്പെട്ടുപോകില്ലെന്നും. സത്യം ഞാനത് നന്നായി അനുഭവിച്ചു, മരണപ്പെട്ട വേളയിലും തുടർന്നുള്ള ദിവസങ്ങളിലും.


ഞാൻ മരിച്ചാൽ ഞാൻ നിങ്ങളിൽ നിന്ന് വിട്ടുപോയി എന്ന സങ്കടമേ നിങ്ങൾക്ക് ഉണ്ടാവുള്ളൂ എന്ന് പറഞ്ഞിരുന്നില്ലേ. ആ സങ്കടം തന്നെ നമുക്ക് താങ്ങാൻ പറ്റുന്നില്ല മിസ്അബ്കാ.


ഫോണിൽ പലരുടെയും സ്റ്റാറ്റസ് ആയി അവർക്ക് വേണ്ടപ്പെട്ടവർക്കൊക്കെ സർപ്രൈസ് ഗിഫ്റ്റുകൾ കൊടുക്കുന്നതൊക്കെ കാണുമ്പോൾ ഞാൻ എനിക്കും വേണമെന്ന് പറയാറില്ലേ. എനിക്കതിലൊന്നും വിശ്വാസമില്ലെങ്കിലും ഞാൻ നിനക്ക് ഒരു ദിവസം സർപ്രൈസ് ഗിഫ്റ്റ് തരുമെന്ന് മിസ്അബ്ക്ക പറയാറില്ലേ... ആ ഗിഫ്റ്റ് അല്ലാഹുവിന്റെ സന്നിധിയിൽ ഞാൻ വരുമ്പോൾ എനിക്ക് തന്നാൽ മതി. മിസ്അബ്കാ പറയാറില്ലേ ഞാൻ തന്നെയാണ് നിനക്ക് അല്ലാഹുവിങ്കൽ നിന്നുള്ള സർപ്രൈസ് ഗിഫ്റ്റെന്ന്. ശരിയാട്ടോ, മിസ്അബ്ക തന്നെയാണ് ഏറ്റവും വലിയ സർപ്രൈസ് ഗിഫ്റ്റ്.


നമ്മുടെ കല്യാണത്തിന് സാരിയുടെ കൂടെ ഇടാൻ വാങ്ങിയ ഷാൾ നീളം കുറഞ്ഞു പോയപ്പോൾ, കൃത്യമായി പറഞ്ഞു തരാൻ പെങ്ങളില്ലാത്തത് കൊണ്ടാണെന്നും ഇനി എനിക്ക് എല്ലാം എങ്ങനെയാ വാങ്ങേണ്ടതെന്ന് മനസിലായി, അത്കൊണ്ട് ഇനിയുള്ള കല്യാണത്തിന് നല്ലത് വാങ്ങി തരുമെന്നല്ലേ എന്നോട് കളിയായി പറഞ്ഞത്. ഇൻഷാ അല്ലാഹ്... മിസ്അബ്കാ നല്ലത് വാങ്ങി വെക്കണം കേട്ടോ... സുബർഗത്തിലെ നമ്മുടെ നികാഹിനായി... അന്ന് നമുക്ക് നികാഹിന്റെ നല്ല ഫോട്ടോ എടുക്കാം. മിസബ്കാ വാങ്ങി തന്ന ആ പച്ച സാരിയുടുത്ത നികാഹിന്റെ ഫോട്ടോ ഇല്ല എന്ന നമ്മുടെ പരാതിയും തീർക്കാം.


മിസ്അബ്കയുടെ ഒറ്റക്കുള്ള ഫോട്ടോക്ക് വേണ്ടി എന്നോട് ഒരുപാട് പേര് ചോദിച്ചു മിസ്അബ്കാ.. ഞാൻ ഗൂഗിൾ ഫോട്ടോസിൽ ഒരു പാട് തിരഞ്ഞു. കയ്യിൽ എണ്ണാവുന്ന അത്രയും വളരെ കുറച്ചു മാത്രമേ അങ്ങനെയുള്ളൂ.. ബാക്കിയുള്ളതിലെല്ലാം ഞാനോ അല്ലെങ്കിൽ നമ്മുടെ മക്കളോ കൂടെയുണ്ട്. മിസ്അബ്കാ പറയുന്ന പോലെ നമ്മൾ 5 പേരും ഒന്നായിരുന്നു, ഓരോന്നായി വേർപെടുത്താൻ കഴിയാത്ത വിധത്തിൽ.


അവസാന ദിവസങ്ങളിലായി എന്നോട് പറഞ്ഞതൊക്കെയും എന്റെ മനസ്സിലുണ്ട്. ധൈര്യസമേതം ഉറച്ച കാൽവെപ്പോടുകൂടി, സ്വന്തത്തിനും മക്കൾക്കും വേണ്ടി ഇൻഷാ അല്ലാഹ് മുന്നോട്ട് പോകണം. അനീതി ചെയ്യുന്നവരോട് പ്രതിഷേധിച്ചും ആത്മധൈര്യത്തോട് കൂടിയും ക്ഷമയോടും കൂടി. മക്കളുടെ വളർച്ചയ്ക്ക് ഒരുപാട് യാത്രകൾ നടത്തി ലോകം കാണിച്ചു കൊടുക്കണമെന്ന് പറയാറില്ലേ. ഇൻഷാ അല്ലാഹ് നമ്മുടെ പ്ലാനിലുണ്ടായ ബംഗാൾ, രമേശ്വരം, നോർത്ത് ഈസ്റ്റ് സംസ്ഥാനങ്ങൾ എന്നിവിടങ്ങളിലൂടെയൊക്കെ യാത്ര നടത്തണം.


രണ്ട് ദിവസംമുമ്പ് മിസ്അബ്കായുടെ പുസ്തകങ്ങളൊക്കെ എടുത്ത് അടുക്കിശരിയാക്കി വെച്ചിരുന്നു. കവിതകളും കഥയുമൊക്കെ എഴുതിയ ബുക്ക്‌ ഞാൻ വേറെ തന്നെ എടുത്തു വെച്ചിട്ടുണ്ട്. മിസ്അബ്കായുടെ പേര് വന്ന പത്രങ്ങളും മാഗസിനുകളും മിസ്അബ്കാ സൂക്ഷിക്കാറില്ലേ. അതുപോലെ തന്നെ ഞാൻ ഇപ്പോൾ ചെയ്യാറുണ്ട്. മിസ്അബ്കയെ കുറിച്ച് വാർത്തയും അനുസ്മരണവും വന്ന എല്ലാം ഞാൻ എടുത്തു വെച്ചിട്ടുണ്ട്.


പിന്നെ, കുറ്റ്യാടിയിൽ നമ്മൾ താമസിച്ച വീട് ഒഴിവാക്കി കൊടുത്തു. മിസ്അബ്കാ പറയാറില്ലേ ‘ഒരു വീട്ടിലേക്കുള്ള എല്ലാ സാധനങ്ങളും ഞാൻ വാങ്ങിയിട്ടുണ്ട്, ഒരു വീട് വെക്കണം. ഇതൊക്കെ തന്നെയാണ് എന്റെ സാമ്പാദ്യങ്ങൾ. ഇതൊക്കെ എന്റെ മക്കൾക്കും നിനക്കുമുള്ളതാണ്’ എന്ന്. അതുകൊണ്ട് എല്ലാം തന്നെ തിരികെ കൊണ്ടുവന്നു. പിന്നെ എന്റെ വണ്ടിയും, അല്ല നമ്മുടെ വണ്ടിയും തിരികെ കൊണ്ടുവന്നു. ഇനി അതിലായിരിക്കണം എന്റെ ഓരോ യാത്രകളും. മിസ്അബ്കയുടെ ഡ്രസ്സൊക്കെയും ഞാൻ ഞാൻ ഭംഗിയിൽ മടക്കി വെച്ചിട്ടുണ്ട്. ഖുതുബകൾ നോട്ടുചെയ്ത് വെച്ച ഡയറികളും ഞാൻ സൂക്ഷിച്ചു വെച്ചിട്ടുണ്ട്...


പിന്നെ, നമ്മുടെ മക്കള് വളരെ ചെറുതാണല്ലോ.. ഇന്ഷാ അല്ലാഹ് അവര് വളർന്നു വലുതാകുമ്പോൾ പള്ളിക്കാട്ടിൽ ഒരുപാട് മാറ്റങ്ങൾ വരുമ്പോ തിരിച്ചറിയാൻ പറ്റിയില്ലെങ്കിലോ എന്ന് കരുതി മിസ്അബ്കായുടെ പേരെഴുതി മീസാൻ കല്ല് വെച്ചിട്ടുണ്ട്. പ്രത്യേകം ഓർത്തുകൊണ്ട് Dr എന്നുകൂടി ചേർത്തിട്ടുണ്ട്. ജീവിതത്തിന്റെ ഓരോ ഘട്ടത്തിലും നമുക്ക് വന്നു വിശേഷങ്ങൾ പങ്കിടാനും പ്രാർത്ഥിക്കാനുമുള്ളതല്ലേ....


ഇനി ഒരു ആഗ്രഹം കൂടിയുണ്ട് മിസ്അബ്കാ... ജീവിച്ചിരിക്കുമ്പോൾ ചുറ്റുമുള്ളവർക്ക് നറുമണം വീശിയത്പോലെ ഇനി പള്ളിക്കാട്ടിൽ മിസ്അബ്കാന്റെ ഖബ്റിനരികെ മിസ്അബ്കാക്ക് ഇഷ്ടപെട്ട മുല്ലപ്പൂ ചെടി നടണം. എന്നിട്ട് അവിടെമാകെ സുഗന്ധപൂരിതമാകണം. ഇൻഷാ അല്ലാഹ് ഞാൻ ഇടക്കൊക്കെ വരും. സലാം പറയും. വിശേഷങ്ങളൊക്കെയും പറയും. ഉപ്പുമ്മാന്റെ ഖബർ സിയാറത്ത് കഴിഞ്ഞു വരുമ്പോ മിസ്അബ്കാ പറയാറില്ലേ അവർക്കത് സന്തോഷം നൽകുമെന്ന്. ഇടക്കിടക്ക് സിയാറത് നടത്തണമെന്ന്...


നടക്കുന്ന എല്ലാ കാര്യത്തിലും അല്ലാഹു എന്തെങ്കിലും നന്മ കണ്ടിട്ടുണ്ടാകുമെന്ന് പറഞ്ഞിട്ടില്ലേ. മരണത്തെ പേടിച്ചിരുന്ന ഞാൻ മരണത്തെ സ്വപ്നം കാണുകയാണിപ്പോൾ. നമ്മുടെ മക്കളും. മിസ്അബ്ക്കയുടേത് പോലെയുള്ള മരണത്തിലൂടെ അല്ലാഹുവിൽ എത്രയും പെട്ടെന്ന് എത്തിച്ചേരുക എന്നതാണ് ലക്ഷ്യം. ആദ്യ ദിവസങ്ങളിലൊക്കെയും എന്തോ ഒരു മറവി സംഭവിച്ചത് പോലെയായിരുന്നു. ഇപ്പൊൾ ഓരോ നിമിഷങ്ങളിലും നൂറുഓർമകളുമായി ഇക്ക കൂടെയുണ്ട്... എന്റെ മനസ്സിന് ഓർമകളുടെ ഭാരം താങ്ങാൻ പറ്റുന്നില്ല....


ഇൻഷാ അല്ലാഹ്. ജന്നാത്തുൽ ഫിർദൗസിൽ നമ്മെ ഏവരെയും ഒരുമിച്ചു കൂട്ടട്ടെ...

എന്ന് സ്വന്തം സുലൈ

ഈ ബ്ലോഗിൽ നിന്നുള്ള ജനപ്രിയ പോസ്റ്റുകള്‍‌

അർദ്ധരാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍..

രാത്രിയിലെ വിശപ്പ് നിയന്ത്രിക്കാന്‍ പരീക്ഷിക്കാം ഈ വിഭവങ്ങള്‍... രാത്രിഭക്ഷണം ലഘുവായി കഴിക്കേണ്ടത് അമിതവണ്ണം കുറയ്ക്കാന്‍ അത്യാവശ്യമാണ്. എന്നാല്‍ പല കാരണങ്ങളാല്‍ രാത്രി വൈകി കിടക്കുന്നവര്‍ക്ക് മിതമായ ഭക്ഷണം കഴിച്ചാലൊന്നും വിശപ്പിനെ തടഞ്ഞ് നിര്‍ത്താന്‍ കഴിഞ്ഞെന്നു വരില്ല. അർദ്ധരാത്രി ലഘുഭക്ഷണം കഴിക്കണം എന്ന് പറയാൻ നിരവധി കാരണങ്ങളുണ്ട്. അർദ്ധരാത്രി വിശപ്പ് അനുഭവപെടുന്ന പലർക്കും യഥാർത്ഥ വിശപ്പുമായി യാതൊരു ബന്ധവുമില്ല. വേണ്ടത്ര ഉറക്കം ലഭിക്കാത്തതുകൊണ്ടാകാം. ഉറക്കക്കുറവ് ശരീരത്തിന്റെ ഹോർമോൺ ബാലൻസിനെ ബാധിക്കുന്നു, ഇത് വിശപ്പിന്കാരണമാകുന്നു . സമ്മർദവും വിരസതയും രാത്രിയിൽ നിങ്ങൾക്ക് അസ്വസ്ഥതയുണ്ടാക്കുന്ന മറ്റ് രണ്ട് ഘടകങ്ങളാണ്. രാത്രിയിൽ  വിശപ്പ് ശരീരഭാരം വർദ്ധിപ്പിക്കുന്നതിനുള്ള പ്രധാന കാരണങ്ങളിലൊന്നാണ് , കൂടുതലും ആളുകൾ പുലർച്ചെ ലഘുഭക്ഷണത്തിനായി തെറ്റായ തരത്തിലുള്ള ഭക്ഷണം തിരഞ്ഞെടുക്കുന്നതിനാലാണ്. അതുകൊണ്ട് ഉറങ്ങുന്നതിന് മുമ്പ് എന്തെങ്കിലും കഴിക്കണമെന്ന് നിങ്ങൾക്ക് തോന്നുന്നുവെങ്കിൽ  ഉറക്കം നൽകുന്ന പോഷകങ്ങളാൽ സമ്പന്നമായ ലഘുഭക്ഷണങ്ങൾ മാത്രം കഴിക്കുക. രാത്രിയിലുണ്ടാകുന്ന വി...

എന്താണ് ഡിസ്‌ലെക്സിയ എന്നുള്ള തിരിച്ചറിവില്ലായ്മയാണ് പല തെറ്റിദ്ധാരണകൾക്കും കാരണം

എന്താണ് ഡിസ്‌ലെക്സിയ..?    എന്താണ് ഡിസ്‌ലെക്സിയ എന്നുള്ള തിരിച്ചറിവില്ലായ്മയാണ് പല അബദ്ധധാരണങ്ങൾക്കും കാരണം. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസൺ തുടങ്ങിയ ലോകപ്രശസ്തർക്ക് പോലും ഡിസ്‌ലെക്സിയ എന്ന അവസ്ഥയുണ്ട്. എന്താണ് ഡിസ്‌ലെക്സിയ എന്നും ലക്ഷണങ്ങൾ എന്തെല്ലാമാണെന്നും  മനസ്സിലാക്കാം. ലിയനാര്‍ഡോ ഡാവിന്‍ഞ്ചി, ടോം ക്രൂസ് , കീനു റീവ്സ്, തോമസ്‌ എഡിസണ്‍, സല്‍മ ഹെയ്ക്, സ്റ്റീവൻ സ്പീൽബർഗ്, ഇവരെയൊക്കെ നമുക്കറിയാം അല്ലേ ? പല വിധ സിദ്ധികള്‍ കൊണ്ട് അനുഗ്രഹീതരായ വിഖ്യാതര്‍, ഇവരെയൊക്കെത്തമ്മില്‍ ബന്ധിപ്പിക്കുന്ന മറ്റൊരു ഘടകം കൂടിയുണ്ട്. ഇവരൊക്കെ ഡിസ് ലെക്സിയ(dyslexia) എന്ന ശാരീരികഅവസ്ഥയെ നേരിട്ട് ജീവിതവിജയം കൈവരിച്ചവരാണ്. ലോകത്ത് ഈ പ്രത്യേക അവസ്ഥയിലൂടെ കടന്നുപോയിട്ടുള്ള, പോകുന്ന കോടിക്കണക്കിന് ആളുകള്‍ക്ക് പ്രതീക്ഷയും പ്രചോദനവും ആയവര്‍‍. ലിസ്റ്റ് ഇവിടെ തീരുന്നില്ല, ഗൂഗിളില്‍ നോക്കിയാല്‍ ഇതുപോലെ ജീവിതവിജയം കൈവരിച്ച നിരവധി ആളുകളെ നമുക്ക് കാണാം. എന്നാല്‍ സമൂഹത്തിനു ഡിസ്ലെക്സിയ പോലുള്ള ശാരീരിക പ്രത്യേകതകളെക്കുറിച്ച് പലവിധ തെറ്റിധാരണകള്‍ നിലവിലും ഉള്ളതിനാല്‍...

എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും?

കിഡ്നി സ്റ്റോൺ: അറിഞ്ഞിരിക്കണം ഈ ലക്ഷണങ്ങൾ മധ്യവയസ്‌കരിലും ചെറുപ്പക്കാരിലും വർധിച്ച് വരുന്ന ആരോഗ്യപ്രശ്നമാണ് കിഡ്നി സ്റ്റോൺ. എന്തുകൊണ്ടാണ് വൃക്കയിൽ കല്ലുകൾ രൂപപ്പെടുന്നത്? ഏതൊക്കെ ചെയ്‌താൽ ഈ പ്രശ്നം ഒഴിവാക്കാനാകും? നിങ്ങൾക്കോ നിങ്ങളുടെ കൂടെയുള്ള ആർക്കെങ്കിലുമോ വൃക്കയിൽ കല്ലുകൾ വന്നിട്ടുണ്ടെങ്കിൽ, ഈ രോഗാവസ്ഥ എത്രത്തോളം വേദനാജനകമാണ് എന്നത് അറിയാമായിരിക്കുമല്ലോ. പെട്ടെന്നുള്ളതും തീവ്രവും അതികഠിനവുമായ ഈ വേദന ചില ആളുകളിൽ പ്രസവ വേദനയേക്കാൾ രൂക്ഷമാണെന്ന് ചിലരെങ്കിലും പറഞ്ഞ് കേട്ടിട്ടുണ്ട്.  കിഡ്നി സ്റ്റോൺ ഉണ്ട് എന്നതിന്റെ വ്യക്തമായ അടയാളം എന്നത് അടിവയറ്റിൽ ഉണ്ടാകുന്ന തീവ്രമായ വേദനയാണ്. എന്നാൽ ഈ വേദന മറ്റ് പല രോഗവസ്ഥകൾ മൂലമാണ് എന്ന് തെറ്റിദ്ധരിക്കപ്പെടുന്ന ധാരാളം സംഭവങ്ങൾ ഉണ്ടായിട്ടുണ്ട്. അതിനാൽ, ഇത്തരം ആശയക്കുഴപ്പങ്ങൾ ഒഴിവാക്കാനായി നിങ്ങൾ ശ്രദ്ധിക്കേണ്ടതായ ചില ലക്ഷണങ്ങളും അടയാളങ്ങളും കിഡ്നി സ്റ്റോൺ ഉണ്ട് എന്നുറപ്പിക്കുന്നു. എന്താണ് വൃക്കയിലെ കല്ലുകൾ അഥവാ കിഡ്നി സ്റ്റോൺ? കാൽസ്യം, യൂറിക് ആസിഡ് എന്നിവ അടങ്ങിയ ധാതുക്കളുടെയും ഉപ്പിന്റെയും ശേഖരമാണ് വൃക്കയിലെ കല്ലുകളായി രൂപപ്പെടുന്നത...

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ

നല്ല ഉറക്കം ലഭിക്കാൻ കഴിക്കാം ഈ ഭക്ഷണങ്ങൾ നന്നായി ഉറങ്ങാൻ സാധിക്കാതെ, ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്ന നിരവധി പേരുണ്ട്. ഇൻസോമ്നിയ എന്ന ഉറക്കമില്ലായ്മ ഗുരുതരമായ ഒരു ആരോഗ്യപ്രശ്നമാണ്. സമ്മർദം മൂലം കുറച്ചു കാലത്തേക്ക് ഉറക്കമില്ലായ്മ അനുഭവപ്പെടാം. ചുറ്റുപാടുകളിലുണ്ടാകുന്ന മാറ്റവും ഇതിന് കാരണമാണ്. എന്നാൽ ദീർഘകാല ഇൻസോമ്നിയയ്ക്ക് കാരണങ്ങൾ ഇനിയും കണ്ടെത്തിയിട്ടില്ല. ഇത് ഗുരുതരവുമാണ്. നിങ്ങളുടെ ഇഷ്ടപ്രൊഡുകൾ വമ്പിച്ച വിലക്കുറവിൽ സ്വന്തമാക്കാൻ ഇവിടെ ക്ലിക്ക് ചെയ്യുക ഗുരുതരമായ ഉറക്കമില്ലായ്മ ഉള്ളവർക്ക് ആഴ്ചയിൽ മൂന്നോ അതിലധികമോ രാത്രികളിൽ ഉറങ്ങാൻ സാധിക്കാതെവരുകയോ മൂന്നു മാസത്തിലധികം ഈ അവസ്ഥ നീണ്ടു നിൽക്കുകയോ ചെയ്യാം. കുറച്ചു കാലത്തേക്ക് മാത്രം ഉറക്കപ്രശ്നങ്ങൾ അനുഭവിക്കുന്നവരാണെങ്കിൽ മരുന്നു കഴിക്കാതെ തന്നെ ഭക്ഷണത്തിലൂടെ ഈ അവസ്ഥയെ മറികടക്കാൻ കഴിയും. പോഷകങ്ങളായ മഗ്നീഷ്യം, കാൽസ്യം, സിങ്ക്, ചില ബി വൈറ്റമിനുകള്‍ എന്നിവ ഉറക്കത്തിനു സഹായിക്കും അമിനോആസിഡ് ആയ ട്രിപ്റ്റോഫാൻ, സെറോടോണിൻ ആയി തലച്ചോർ മാറ്റുന്നു. ഇത് മെലാടോണിൻ ആയി മാറുന്നു. മെലാടോണിന്റെയും സെറാടോണിന്റെയും കുറഞ്ഞ അളവ് ഇൻസോമ്നിയയിലേക്കും മ...

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ

നരച്ച മുടി കറുപ്പിക്കാൻ ഈ പ്രകൃതിദത്ത മാർഗ്ഗങ്ങൾ തിരഞ്ഞെടുത്തോളൂ നരച്ച മുടി കറുപ്പിക്കാന്‍ വിറ്റമിന്‍ ഇ ഓയില്‍ ഇങ്ങനെ ഉപയോഗിക്കൂ മുടി നരക്കുന്നത് അസാധാരണമായ കാര്യമൊന്നുമല്ല. എന്നാൽ വളരെ ചെറുപ്രായത്തിൽ തന്നെ മുടി നരക്കുന്നത് പലരെയും സംബന്ധിച്ച് ബുദ്ധിമുട്ടുള്ള കാര്യമാണ്. ഇതിന് പരിഹാരമായി മിക്ക ആളുകളും ഉപയോഗിക്കുന്നത് കെമിക്കലുകൾ അടങ്ങിയ ഹെയർ ഡൈ ആണ്. എന്നാൽ പ്രകൃതിദത്തമായി മുടി കറുപ്പിക്കാനുള്ള മാർഗ്ഗങ്ങൾ ഉള്ളപ്പോൾ പിന്നെന്തിന് രാസവസ്തുക്കൾ ചേർന്ന ഉൽപ്പന്നങ്ങൾ ഉപയോഗിച്ച് മുടിക്ക് കേടുപാടുകൾ വരുത്തിവെയ്ക്കണം? മുടി കറുപ്പിക്കാന്‍ ഇന്ന് നിരവധി മാര്‍ഗ്ഗങ്ങളുണ്ട്. എന്നാല്‍ കുറച്ച് ഹെല്‍ത്തി ആയി മുടി കറുപ്പിക്കാന്‍ സാധിച്ചാല്‍ അത് നല്ലത് തന്നെ. അതുപോലെ, മുടിയുടെ ആരോഗ്യവും നിലനിര്‍ത്താന്‍ സാധിക്കുന്ന വിറ്റമിന്‍ ഇ ഓയില്‍ ഉപയോഗിച്ചുള്ള രണ്ട് ഹെര്‍പാക്കുകളാണ് പരിചയപ്പെടുത്തുന്നത് മുടിയുടെ വളര്‍ച്ചയ്ക്കും മുടി നല്ല ഉള്ളോടെ വളരാനും വിറ്റമിന്‍ ഇ ഓയില്‍ നമ്മള്‍ ഉപയോഗിക്കാറുണ്ട്. എന്നാല്‍, ഇത് മുടി വേഗത്തില്‍ നരയ്ക്കുന്നത് തടയാനും നമുക്ക് ഉപയോഗിക്കാവുന്നതാണ്. ചിലര്‍ക്ക് മുടിയുടെ ആരോഗ്യം കുറ...

മോട്ടിവേഷൻ ചിന്തകൾ

ജീവിതത്തിൽ യഥാർത്ഥ സന്തോഷം കണ്ടെത്താനുള്ള വഴി സത്യവും സ്നേഹവും സേവനവുമാണ്. സത്യസന്ധമായ ഒരു മനസ്സ് ശാന്തിയും സമാധാനവും നൽകുന്നു. അത് നിങ്ങളെ നിങ്ങളാക്കി മാറ്റുന്നു. നിങ്ങൾ സത്യസന്ധമായിരിക്കുമ്പോൾ, മറ്റുള്ളവരുമായി കൂടുതൽ അടുപ്പം തോന്നുകയും എല്ലാ കാര്യങ്ങളിലും വ്യക്തത കൈവരിക്കുകയും ചെയ്യുന്നു. ഹൃദയം സ്നേഹം കൊണ്ട് നിറയുമ്പോൾ, ഓരോ നിമിഷവും സന്തോഷം നൽകും. സ്നേഹം നമ്മുടെ ലോകം കൂടുതൽ മനോഹരമാക്കുന്നു. അത് മറ്റുള്ളവർക്ക് നൽകുമ്പോൾ തിരിച്ച് ലഭിക്കുന്ന സന്തോഷം അതിരുകളില്ലാത്തതാണ്. നിങ്ങൾ മറ്റുള്ളവരെ സഹായിക്കുമ്പോൾ, നിങ്ങൾ സ്വന്തം ജീവിതത്തിന് ഒരു അർത്ഥം നൽകുന്നു. നിങ്ങളുടെ സേവനം മറ്റൊരാളുടെ ജീവിതത്തിൽ ഒരു പുഞ്ചിരി വിടർത്താൻ കാരണമാകുമ്പോൾ, ആ സന്തോഷം നിങ്ങളെ കൂടുതൽ സംതൃപ്തനാക്കുന്നു. ഈ മൂന്ന് കാര്യങ്ങളും ഒരുമിച്ച് ചേരുമ്പോൾ, നിങ്ങളുടെ ജീവിതം സന്തോഷത്താൽ നിറയും. സന്തോഷം എന്നത് പുറത്ത് നിന്ന് ലഭിക്കേണ്ട ഒന്നല്ല, അത് നിങ്ങളുടെ ഉള്ളിൽ നിന്ന് വരുന്നതാണ്. സത്യം കൊണ്ട് മനസ്സും സ്നേഹം കൊണ്ട് ഹൃദയവും സേവനം കൊണ്ട് ജീവിതവും സമ്പന്നമാകുമ്പോഴാണ് നമ്മിൽ സന്തോഷമുണ്ടാകുന്നത്. ജീവിതത്തിൽ നാം പലപ്പോഴും ചെയ്യുന്ന ഗുരുത...

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം.

കാല്‍മുട്ട് വേദനയുടെ പ്രധാന കാരണങ്ങളും പരിഹാര മാര്‍ഗങ്ങളേയും കുറിച്ചറിയാം. മനുഷ്യശരീരത്തിലെ ഏറ്റവും വലിയ സന്ധികളിലൊന്നാണ് കാല്‍മുട്ട്. ഓരോ ചുവടുവെപ്പിലും ശരീരത്തെ താങ്ങി ഭാരം മുഴുവന്‍ ചുമക്കുന്നത് കാല്‍മുട്ടുകളാണ്. നടക്കുമ്ബോള്‍, ഓടുമ്ബോള്‍, പടികയറുമ്ബോള്‍ തുടങ്ങിയ സന്ദര്‍ഭങ്ങളിലെല്ലാം ശരീരത്തിന്റെ പലമടങ്ങ് ഭാരമാണ് മുട്ടുകള്‍ താങ്ങുക. ഇത്തരം സമ്മര്‍ദങ്ങളെ സ്വാഭാവികമായി തരണംചെയ്താണ് മുട്ടുകള്‍ ചലനം സാധ്യമാക്കുക. എന്നാല്‍ അമിതഭാരം, പരിക്കുകള്‍, വിവിധ വാതരോഗങ്ങള്‍, അണുബാധ ഇവയൊക്കെ കാല്‍മുട്ടുകളെ പ്രതിസന്ധിയിലാക്കും. മുട്ടുവേദനയ്ക്ക് നിരവധി കാരണങ്ങളുണ്ട്. ഇതില്‍ മുട്ടിന് തേയ്മാനം സംഭവിച്ച്‌ വേദനയും നീരും അനുഭവപ്പെടുന്ന സന്ധിവാതം അഥവാ ഓസ്റ്റിയോ ആര്‍ത്രൈറ്റിസ് ആണ് മുട്ടുവേദനയ്ക്കിടയാക്കുന്ന പ്രധാന കാരണം. പ്രായമാകുമ്ബോള്‍ മിക്കവരിലും സ്വാഭാവികമായി മുട്ടിനെ സന്ധിവാതം പിടിപെടാറുണ്ട്. എന്നാല്‍ കൗമാരത്തിലും യൗവനത്തിലും അമിതഭാരം പേറുന്നവരില്‍ ഈ അവസ്ഥ നേരത്തെ തന്നെ വന്നുചേരും. തണുപ്പും ഈര്‍പ്പവുമുള്ളപ്പോള്‍ കൂടുന്ന മുട്ടുവേദന, കുറച്ചു സമയം മുട്ടുമടക്കി ഇരുന്നശേഷം എഴുന്നേല്‍ക്കുമ്ബോള്‍ ...

രാത്രിയില്‍ 3 മണിക്കും 5 മണിക്കും ഇടയ്ക്ക് തനിയെ ഉറക്കമുണരാറുണ്ടോ ? കാരണങ്ങളറിയാം

അര്‍ദ്ധരാത്രിയില്‍ ഉറക്കം ഉണരുന്നത് വളരെ സാധാരണമായ ഒരു കാര്യമാണ്. ചിലര്‍ ഉണര്‍ന്നാലും പെട്ടെന്ന് തിരികെ ഉറക്കത്തിലേക്ക് പോകും. ചിലര്‍ക്ക് പിന്നീട് ഉറങ്ങാന്‍ സാധിച്ചെന്ന് വരില്ല. നിരന്തരം നിങ്ങള്‍ അത്തരത്തില്‍ ഉറക്കമുണരുന്നവരാണെങ്കില്‍ അതിന് പിന്നില്‍ നിങ്ങളുടെ ശരീരം തരുന്ന ചില സൂചനകളുണ്ടാവാം. വിദഗ്ധരുടെ അഭിപ്രായത്തില്‍, ദിവസവും പുലര്‍ച്ചെ 3 മണിക്ക് ഉണരുന്നതും വീണ്ടും ഉറങ്ങാന്‍ കഴിയാത്തതിനും പിന്നില്‍ പല കാരണങ്ങളുണ്ടായേക്കാം. അവയില്‍ ചിലതാണ് ചുവടെ നല്‍കിയിരിക്കുന്നത്. ജീവിതശൈലി പ്രശ്‌നങ്ങള്‍ ജീവിത ശൈലിയിലെ മാറ്റങ്ങള്‍ ഉറക്കത്തെ ബാധിക്കാറുണ്ട്. നല്ല ഉറക്ക ശുചിത്വം പാലിക്കാത്തവരുടെ സ്ലീപ്പിംഗ് സൈക്കിള്‍ അല്ലെങ്കില്‍ ഉറക്ക ചക്രം മോശമായിരിക്കും. ഉറങ്ങാന്‍ കിടക്കുന്നതിന് തൊട്ടുമുമ്ബ് കമ്ബ്യൂട്ടറോ മൊബൈലോ ഉപയോഗിക്കുക, ഭക്ഷണം കഴിച്ചതിന് തൊട്ടു പിന്നാലെ ഉറങ്ങാന്‍ കിടക്കുക, എരിവുള്ള ഭക്ഷണം രാത്രിയില്‍ കഴിക്കുക, പുകവലി, പകല്‍ സമയത്ത് ഉറക്കം എന്നിവ ഉറക്കചക്രത്തെ മോശമായി ബാധിച്ചേക്കാം. മരുന്നുകള്‍ പലരുടെയും രാത്രി ഉറക്കത്തെ തടസ്സപ്പെടുത്തുന്നതില്‍ മരുന്നുകള്‍ക്ക് വലിയ പങ്കുണ്...

മോട്ടിവേഷൻ ചിന്തകൾ

നിങ്ങളൊരു മാലാഖയാണ് . ചിറകുകൾ ജന്മനാ ഉള്ളവർ .നിങ്ങൾക്കെന്തിനാണ് ഒരുപാടുപേരുടെ പൊള്ളയായ കൂട്ട് ?നിങ്ങൾക്കെന്തിനാണ് കുറെയേറെ വെറും വാക്കുകൾ ? എന്തിനാണ് അന്തമില്ലാത്ത സങ്കടങ്ങൾ ?ഒന്നോർത്താൽ ഒറ്റക്കാകുന്നത് രസമല്ലേ ? നമ്മളെ ഏറ്റവും നന്നായി മനസിലാകുന്ന നമ്മളോട് തന്നെ മിണ്ടിയിരിക്കാൻ എന്ത് രസമാണ് ! നമ്മുടെ ഇഷ്ടങ്ങൾ മറ്റാരേക്കാളും നന്നായി മനസിലാക്കുന്ന നമ്മളോടൊപ്പം ഇഷ്ടമുള്ള എന്തും ചെയ്യാവുന്ന സ്വാതന്ത്ര്യത്തിന്റെ ചിറകുകളാണ് ശരിക്കും ഒറ്റപ്പെടൽ. നിറഞ്ഞ ജനമുള്ള ഒരു തെരുവില്‍ കൂടി നിങ്ങള്‍ നടക്കുകയാണ് എന്ന് വിചാരിക്കുക. തികച്ചും അപരിചിതരായ ആളുകള്‍. ആരും നിങ്ങളെ തിരിച്ചറിയുന്നില്ല. ആരും നിങ്ങളോട് സംസാരിക്കുന്നില്ല. ആള്‍കൂട്ടത്തിന് നടുവില്‍ നിങ്ങള്‍ പുഴയില്‍ ഉപേക്ഷിക്കപ്പെട്ട ഒരു തോണിയാകുന്നു. നിങ്ങളുടെ അസ്ത്വിത്വം പോലും അവിടെ ചോദ്യചിഹ്നമാകുന്നു. ആദ്യമൊക്കെ നിങ്ങള്‍ നിങ്ങളോട് തന്നെ സംസാരിച്ചു കൊണ്ടിരിക്കും. ക്രമേണ ചിന്തകള്‍ ഭാരമില്ലാത്ത മേഘങ്ങള്‍ പോലെയായി പറന്നകലും.  അവസാനം ഒരു ശലഭത്തിന്റെ ചിറകടിപോലെ മൗനം നിശബ്ദമായി കടന്നുവരും. നിങ്ങള്‍ പോലുമറിയാതെ നിങ്ങള്‍ ധ്യാനത്തിലേക്ക് മെല്ലെ ...

പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ

ആപ്പിൾ മുതൽ മുട്ടയുടെ വെള്ള വരെ; പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ഭക്ഷണങ്ങൾ മോശം ജീവിതശൈലിയും അനാരോഗ്യകരമായ ഭക്ഷണ ശീലങ്ങളും മൂലം ഇന്ന്‌ പ്രമേഹവും കൊളസ്‌ട്രോളുമെല്ലാം വ്യാപകമായിട്ടുണ്ട്‌. പ്രമേഹം ഇന്ന്‌ യുവാക്കളിലടക്കം റിപ്പോര്‍ട്ട്‌ ചെയ്യപ്പെടുന്നു. പ്രമേഹ നിയന്ത്രണത്തില്‍ നാം കഴിക്കുന്ന ഭക്ഷണത്തിനും നിര്‍ണായക പങ്ക്‌ വഹിക്കാനുണ്ട്‌. ഇന്നത്തെ ഏറ്റവും മികച്ച ഓഫറുകൾ അറിയാനായി ഇവിടെ ക്ലിക്ക് ചെയ്യുക 🔗 പ്രമേഹരോഗികൾ ഭക്ഷണകാര്യത്തിൽ ഏറെ ശ്രദ്ധ ചെലുത്തേണ്ടതുണ്ട്. കൃത്യമായ ഭക്ഷണക്രമവും വ്യായാമവും പാലിച്ചാൽ ഒരു പരിധി വരെ പ്രമേഹത്തെ (ഡയബെറ്റിസ്‌) ചെറുത്തു നിർത്താം. നിങ്ങൾക്ക് പ്രമേഹം അല്ലെങ്കിൽ പ്രമേഹസാധ്യത ഉണ്ടെങ്കിൽ, ഏതൊക്കെ ഭക്ഷണപാനീയങ്ങളാണ് ഏറ്റവും മികച്ചത് എന്നു മനസ്സിലാക്കുക ബുദ്ധിമുട്ടായിരിക്കും. പ്രമേഹം നിയന്ത്രിക്കാൻ സഹായിക്കുന്ന ചില ഭക്ഷണപാനീയങ്ങൾ പരിചയപ്പെടുത്തുകയാണ്  ന്യൂട്രീഷൻ മെഡിക്കൽ ആൻഡ് സയന്റിഫിക് അഫയേഴ്‌സ് അസോസിയേറ്റ് ഡയറക്ടറായ ഡോ.ഗണേഷ് കാഡെ. പച്ചക്കറികൾ, പഴങ്ങൾ, പ്രോട്ടീൻ എന്നിവ അടങ്ങിയ ഈ ഭക്ഷണക്രമം പ്രമേഹ രോഗികൾക്ക് വളരെയധികം പ്രയോജനം ചെയ്യും. ആപ്പിൾ പൊത...